കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജന്മ നക്ഷത്രഫലങ്ങള്‍ പ്രവചിക്കും നിങ്ങളുടെ ഭാവി ജീവിതം, കൂടുതല്‍ അറിയാന്‍

  • By NAKUL
Google Oneindia Malayalam News

നിങ്ങളുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളെയും ജന്മ നക്ഷത്രഫലങ്ങള്‍ സ്വാധീനിക്കുന്നുണ്ട്. ജനിക്കുന്ന സമയവും ജന്മനക്ഷത്രങ്ങളും മനുഷ്യന്റെ സ്വഭാവത്തെയും ഭാവി ജീവിതത്തിലെ ദുണദോഷ സമിശ്രങ്ങളെയും പ്രവചിക്കാന്‍ സാധിക്കുന്നു.

നിങ്ങളുടെ നക്ഷത്ര പ്രകാരം സ്വഭാവ രീതികളും ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളും മനസ്സിലാക്കുന്നതിന് തുടര്‍ന്നു വായിക്കൂ...

അശ്വതി

അശ്വതി

നക്ഷത്രങ്ങളില്‍ ആദ്യത്തേതായ അശ്വതി മേടം രാശിയിലാണ് നിലകൊള്ളുന്നത്. ഭാരതീയ ജ്യോതിശാസ്ത്രത്തിലും ജ്യോതിഷത്തിലും കുതിരയെപ്പോലെയുള്ളവള്‍ എന്ന അര്‍ത്ഥമാണ് അശ്വതിയ്ക്ക്. അശ്വതി നക്ഷത്രത്തില്‍ ജനിച്ചവരെ സ്‌നേഹം കൊണ്ട് മാത്രമേ കീഴടക്കാന്‍ കഴിയൂ എന്നാണ് പറയുന്നത്.തുടര്‍ന്ന് വായിക്കൂ...

ഭരണി

ഭരണി

മേടം രാശിയിലെ നക്ഷത്രമാണ് ഭരണി. വിശാലമായ നെറ്റിത്തടവും മനോഹരമായ കണ്ണുക്കളും ഭരണി നക്ഷത്രക്കാരുടെ പ്രത്യേകതയാണ്. സ്വഭാവസശുദ്ധിയുള്ള ഇവര്‍ ആരോഗ്യത്തില്‍ മുന്‍പന്തിയിലാണ്. സ്വതന്ത്ര സ്വഭാവമായിരിക്കും. പെട്ടെന്ന് ദേഷ്യപ്പെടുന്നവരാണ് ഇക്കൂട്ടര്‍. സംസാര ശൈലിക്കൊണ്ട് മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ ഇവര്‍ക്ക് കഴിയും. ഇക്കൂട്ടര്‍ക്ക് വെള്ളത്തിനോട് ഭയം പ്രകടിപ്പിക്കും.തുടര്‍ന്ന് വായിക്കൂ...

കാര്‍ത്തിക

കാര്‍ത്തിക

ആഡംബര ജീവിതം കൂടുതലായി ഇഷ്ടപെടുന്നവരാണ് കാര്‍ത്തിക നക്ഷത്രക്കാര്‍. കര്‍മ്മകുശലത ഈ നാളുകാരില്‍ കൂടുതലായി കണ്ടു വരുന്നു. പ്രണയചാപല്യം ഈ നാളുക്കാരുടെ പ്രത്യേകതയാണ്. തുടര്‍ന്ന് വായിക്കൂ...

രോഹിണി

രോഹിണി

രോഹിണി നക്ഷത്രത്തില്‍ പിറന്നവര്‍ സൗന്ദര്യം ഉള്ളവരായിരിക്കും. ഇവര്‍ വളരെ പെട്ടെന്ന് പ്രതികരിക്കുന്ന പ്രകൃതക്കാരാണ്. മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ പ്രത്യേക കഴിവുള്ള ഇവര്‍ സ്നേഹസമ്പന്നരും ദയാദാക്ഷിണ്യം നിറഞ്ഞവരുമായിരിക്കും.തുടര്‍ന്ന് വായിക്കൂ...

മകയിരം

മകയിരം

മകയിരം നക്ഷത്രക്കാര്‍ ദുരിതപൂര്‍ണ്ണമായ ഒരു ബാല്യകാലത്തിന് ഉടമകളായിരിക്കും. രോഗപീഡകളും വിദ്യാതടസ്സങ്ങളും നേരിടാന്‍ സാദ്ധ്യതയുള്ളതാണിവരുടെ ബാല്യകാലം. തുടര്‍ന്ന് വായിക്കൂ...

തിരുവാതിര

തിരുവാതിര

തിരുവാതിര നക്ഷത്രത്തിന്റെ പേരിലുള്ള ആഭിജാത്യം പോലെ തന്നെയാണ് ഈ നക്ഷത്രത്തില്‍ പിറന്നവരുടെ പ്രവര്‍ത്തനങ്ങളും. ഇവര്‍ ഏത് രംഗത്തിറങ്ങിയാലും വ്യക്തി മുദ്ര പതിപ്പിക്കും. തിരുവാതിര നക്ഷത്രത്തില്‍ പിറന്നവര്‍ പൊതുവെ മെലിഞ്ഞ ശരീര പ്രകൃതിയുള്ളവരായിരിക്കും. എങ്കിലും ഇവര്‍ ആരോഗ്യവാന്മാരായിരിക്കും.തുടര്‍ന്ന് വായിക്കൂ...

പുണര്‍തം

പുണര്‍തം

മിഥുനം രാശിയിലെ ഏറ്റവും പ്രകാശമുള്ള രണ്ട് നക്ഷത്രങ്ങളെയാണ് ഹിന്ദു ജ്യോതിഷത്തില്‍ പുണര്‍തം എന്നറിയപ്പെടുന്നത്. ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ആണ്‍കുട്ടികളേ ഉണ്ടാകൂ എന്നൊരു വിശ്വാസമുണ്ടത്രെ.തുടര്‍ന്ന് വായിക്കൂ...

പൂയം

പൂയം

പൂയം നക്ഷത്രത്തില്‍ പിറന്നവര്‍ ആത്മവിശ്വാസികളായി കാണുന്നു. ഇവര്‍ ശാന്തസ്വഭാവക്കാരായി കണ്ടു വരുന്നു. കോമളമായ ശരീരമാണ് ഇവരുടേത്. സ്വന്തം കുലത്തിന് ചേരുന്ന കാര്യങ്ങളില്‍ താല്പര്യം കൂടും. സ്വഭാവത്തില്‍ നല്ല വിനയം ഉള്ളവരായിരിക്കും.തുടര്‍ന്ന് വായിക്കൂ...

ആയില്യം

ആയില്യം

ആയില്യം നക്ഷത്രത്തില്‍ പിറന്നവര്‍ സ്വാര്‍ത്ഥമതികളും സ്വന്തംകാര്യം നേടുന്നതിന് ഏത് മാര്‍ഗം സ്വീകരിക്കാന്‍ മടയില്ലാത്തവരുമായി കണ്ടുവരുന്നു. മുഖസ്തുതിയും പ്രശംസയും ഇഷ്ടപ്പെടുന്നവരാണ്.തുടര്‍ന്ന് വായിക്കൂ...

മകം

മകം

മകം നക്ഷത്രത്തില്‍ ജനിച്ചവര്‍ സൗമ്യ സ്വഭാവമുള്ളവരായി കണ്ടുവരുന്നു.ഈശ്വര ഭക്തിയും ഗുരുത്വവും കൂടുതലുള്ളവരാണ് ഈ നാളുകാര്‍. ബുദ്ധിശക്തിയിലും വിജ്ഞാന തൃഷ്ണയിലും മകം നക്ഷത്രകാര്‍ എപ്പോഴും മുന്‍പന്തിയിലായിരിക്കും.തുടര്‍ന്ന് വായിക്കൂ...

പൂരം

പൂരം

സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുകയും മറ്റുള്ളവരുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരുമാണ് പൂരം നക്ഷത്രക്കാര്‍. സത്യത്തില്‍ നിന്നും വ്യതിചലിക്കാത്തവരും ആദര്‍ശശാലികളുമായിരിക്കും. മറ്റുള്ളവരുടെ മനസ്സിലിരുപ്പ് മനസ്സിലാക്കി പെരുമാറുന്നവരാണിവര്‍.തുടര്‍ന്ന് വായിക്കൂ...

ഉത്രം

ഉത്രം

ഓര്‍മ്മശക്തി കൂടുതലുള്ളവരാണ് ഉത്രം നക്ഷത്രക്കാര്‍. ഈ നാളില്‍ ജനിച്ചവര്‍ അഭിമാനികളും സൗന്ദര്യബോധം ഉള്ളവരുമാണ്. ശുദ്ധ ഹൃദയം ഉള്ളവരാണെങ്കിലും ഇവര്‍ ക്ഷിപ്രകോപികളായിരിക്കും.തുടര്‍ന്ന് വായിക്കൂ...

അത്തം

അത്തം

ഈ നക്ഷത്രത്തില്‍ പിറന്നവര്‍ ശാന്തസ്വഭാവമുള്ളവരായിരിക്കും. ആരെയും വശീകരിച്ച് നിര്‍ത്താനുള്ള കഴിവ് ഈ നാളുക്കാരുടെ പ്രത്യേകതയാണ്. ഈ നാളുക്കാര്‍ വിദ്വാന്‍മാരായിരിക്കും.തുടര്‍ന്ന് വായിക്കൂ...

ചിത്തിര

ചിത്തിര

ആഡംബര വസ്തുക്കളിലും വര്‍ണവൈവിദ്ധ്യങ്ങളിലും സുന്ദര ദൃശ്യങ്ങളിലും തല്‍പ്പരരായ ചിത്തിര നക്ഷത്രക്കാര്‍ പൊതുവെ എല്ലാവരോടും നന്നായി പെരുമാറുമെങ്കിലും ചിലപ്പോള്‍ രോഷത്തോട് കൂടി സംസാരിക്കാനും മടിയില്ല.തുടര്‍ന്ന് വായിക്കൂ...

ചോതി

ചോതി

ചോതി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ചോറിന് മുട്ടുവരികയില്ല എന്ന പഴഞ്ചൊല്ലുണ്ട്. ഈ നാളുക്കാരില്‍ ജനിക്കുന്നവര്‍ നല്ല ശരീരഭംഗി ഉള്ളവരായിരിക്കും. മധുരമായി സംസാരിക്കാന്‍ സാധിക്കുന്നവരാണ്.തുടര്‍ന്ന് വായിക്കൂ...

വിശാഖം

വിശാഖം

വിശാഖം നക്ഷത്രത്തില്‍ പിറന്നവര്‍ നീതി ബോധമുള്ളവരും ഈശ്വരഭക്തി കൂടുതല്‍ ഉള്ളവരുമായി കണ്ടുവരുന്നു. പാരമ്പര്യത്തില്‍ വിശ്വസിക്കുന്ന ഈ നാളുക്കാര്‍ ഇതില്‍ അഭിമാനം കൊള്ളുന്നവരല്ല.തുടര്‍ന്ന് വായിക്കൂ...

അനിഴം

അനിഴം

ഈ നക്ഷത്രത്തില്‍ പിറന്നവര്‍ നല്ല അദ്ധ്വാനികളും കര്‍മമനിരതരുമായി കണ്ടുവരുന്നു. പ്രയാസമേറിയ ഏതു ജോലികളും ഈ നാളുക്കാര്‍ ഏറ്റെടുക്കുന്നു. എപ്പോഴും ആഡംബര ജീവിതം നയിക്കും.തുടര്‍ന്ന് വായിക്കൂ...

തൃക്കേട്ട

തൃക്കേട്ട

തൃക്കേട്ട നക്ഷത്രത്തില്‍ ജനിച്ചവര്‍ നല്ല അദ്ധ്വാനശീലരും ആരോഗ്യവാന്മാരുമായിരിക്കും. ശുദ്ധമനസ്ഥിതി ഉള്ളവരാണ് ഈ നാളുകാരില്‍ അധികവും. നല്ല കഴിവും തന്റേടവും ഉള്ളവരാണെന്ന് നടക്കുന്നവരാണിവര്‍.തുടര്‍ന്ന് വായിക്കൂ...

മൂലം

മൂലം

സത്യസന്ധരായ മൂലം നക്ഷത്രക്കാര്‍ എപ്പോഴും നീതിപൂര്‍വ്വം പ്രവര്‍ത്തിക്കുന്നവരാണ്. അഹംഭാവികളാണ് എന്ന് തോന്നുമെങ്കിലും ഈ നാളുക്കാര്‍ ശുദ്ധഹൃദയരാണ്. ഈ നാളുക്കാരെ വിശ്വസിച്ച് എന്ത് കാര്യവും ഏര്‍പ്പിക്കാം.തുടര്‍ന്ന് വായിക്കൂ...

പൂരാടം

പൂരാടം

പൂരാടം നക്ഷത്രത്തില്‍ ജനിച്ചവര്‍ വിനയവും വിദ്യാഭ്യാസവും ഉള്ളവരായി കാണപ്പെടുന്നു. ഇവര്‍ക്ക് പാപദോഷമുണ്ടെന്ന് പറയപ്പെടുന്നു. ഈ നാളുക്കാര്‍ വിശാല ഹൃദയരാണ്. തങ്ങളോട് അഭിമാനവും അന്തസ്സും നിലനിര്‍ത്തിക്കൊണ്ടേ ഈ നാളുക്കാര്‍ എപ്പോഴും പെരുമാററുള്ളൂ. മറ്റുള്ളവരുടെ തെറ്റുകള്‍ ക്ഷമിക്കാന്‍ മനസ്സ് കാണിക്കുന്നു.തുടര്‍ന്ന് വായിക്കൂ...

ഉത്രാടം

ഉത്രാടം

ഉത്രാടം നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ഈശ്വര ഭക്തി കൂടുതലായി കാണുന്നു. കുലമഹിമ കാത്തു സൂക്ഷിക്കുന്നവരാണ് ഈ നാളുക്കാര്‍. സൗമ്യവും ശാലീനതയും ഈ നക്ഷത്രക്കാരുടെ ജന്മസിദ്ധമായ ഗുണങ്ങളായി കണ്ടുവരുന്നു.തുടര്‍ന്ന് വായിക്കൂ...

തിരുവോണം

തിരുവോണം

സത്യസന്ധരും ക്ഷമാശീലരും ഉത്സാഹികളുമായിരിക്കും തിരുവോണം നക്ഷത്രക്കാര്‍. മിതവ്യയം ഈ നാളുക്കാരുടെ മുഖമുദ്രയാണ്. അടുക്കും ചിട്ടയും ലക്ഷ്യ ബോധവും ഈ നാളുക്കാരുടെ കൈമുതലാണ്. തുടര്‍ന്ന് വായിക്കൂ...

അവിട്ടം

അവിട്ടം

അവിട്ടം നക്ഷത്രത്തില്‍ പിറന്നവര്‍ കര്‍മ്മകുശലതയിലും ബുദ്ധിസാമര്‍ത്ഥ്യത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്നവരായി കണ്ടുവരുന്നു. അല്പം പോലും അഹംഭാവം ഇല്ലാത്തവരാണ് ഈ നാളുക്കാര്‍.തുടര്‍ന്ന് വായിക്കൂ...

ചതയം

ചതയം

ചതയം നക്ഷത്രത്തില്‍ പിറന്നവര്‍ ആശ്രിതവത്സരും ശുദ്ധഹൃദയം ഉള്ളവരുമായി കണ്ടുവരുന്നു. അല്പം മുന്‍കോപമുള്ള ഇവര്‍ ഹൃദയാലുക്കളും സ്‌നേഹസമ്പന്നരും ആയിരിക്കുന്നതാണ്.തുടര്‍ന്ന് വായിക്കൂ...

പൂരൂരുട്ടാതി

പൂരൂരുട്ടാതി

പൂരൂരുട്ടാതി നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ക്ക് ബാല്യകാലം കഷ്ടപാടിന്റെയും അനിശ്ചിതത്വത്തിന്റെയുമായിരിക്കും. സംഭാഷണപ്രിയരും ചഞ്ചലമനസ്‌കരും ആണെങ്കിലും വിദ്യകൊണ്ട് പണം നേടുവാനുളള മിടുക്ക് ഈ നാളുകാര്‍ക്കുണ്ട്.തുടര്‍ന്ന് വായിക്കൂ...

ഉത്രട്ടാതി

ഉത്രട്ടാതി

മീനം രാശിയെ പ്രതിനിധീകരിക്കുന്ന ഉത്രട്ടാതി നക്ഷത്രക്കാര്‍ പൊതുവെ സൗമ്യ സ്വഭാവക്കാരും സത്യസന്ധരും ആയിരിക്കും. ഉച്ചനീചത്വമോ വലിപ്പചെറുപ്പമോ നോക്കാതെ ആരോടും സഹകരിക്കും. നല്ല പൊതുവിജ്ഞാനം ഇവര്‍ക്കുണ്ടായിരിക്കും.തുടര്‍ന്ന് വായിക്കൂ...

രേവതി

രേവതി

ഈ നക്ഷത്രത്തില്‍ പിറന്നവര്‍ വിശ്വസ്തരും കുലീനരുമായി കണ്ടുവരുന്നു. ജീവിതത്തില്‍ സര്‍വ്വവിധ സുഖസൗകര്യങ്ങളും അനുഭവിക്കുന്ന രേവതി നക്ഷത്രക്കാര്‍ പൊതുവെ സൗന്ദര്യമുളളവരും അന്തസ്സുള്ളവരുമായിരിക്കും.തുടര്‍ന്ന് വായിക്കൂ...

English summary
Find out your star and know about the specialties and features
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X