Authors

Author Profiles

സബ് എഡിറ്റര്‍
2013 ല്‍ കേരള പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്‍റായി തുടക്കം. 2014 മുതല്‍ 2016 വരെ മാതൃഭൂമിയില്‍ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചു. 2017 ല്‍ വൺ ഇന്ത്യയുടെ ഭാഗമായി. ഇപ്പോൾ സീനിയർ സബ് എഡിറ്ററായി പ്രവർത്തിക്കുന്നു. കേരള-ദേശീയ രാഷ്ട്രീയം, കറന്റ് അഫയേഴ്സ്,സിനിമാ വാർത്തകൾ കൈകാര്യം ചെയ്യുന്നു. ഫോട്ടോഗ്രാഫിയിലും താത്പര്യം.
Senior Sub Editor
2016 ല്‍ റിപ്പോര്‍ട്ടര്‍ ലൈവില്‍ സബ് എഡിറ്ററായി തുടക്കം. ഇടക്കാലത്ത് നാല് മാസത്തോളം മംഗളം ദിനപത്രം തൃശ്ശൂർ ഡെസ്കില്‍ സബ് എഡിറ്റർ. 2017 മുതല്‍ 2018 മാര്‍ച്ച് വരെ ജനയുഗം പത്രത്തില്‍ കോഴിക്കോട് ഡസ്കില്‍ സബ് എഡിറ്ററായി പ്രവര്‍ത്തിച്ചു. 2018 ജൂണ്‍ മുതല്‍ വണ്‍ഇന്ത്യയുടെ ഭാഗമായി സബ് എഡിറ്ററായി ജോലിയില്‍ പ്രവേശിച്ചു. നിലവില്‍ സീനിയർ സബ് എഡിറ്റർ. രാഷ്ട്രീയ വാർത്തകള്‍ക്ക് പുറമെ കായികം, സിനിമ, യാത്ര വിഭാഗങ്ങളിലും താല്‍പര്യം. ഫോട്ടോഗ്രഫി ജേർണലിസവും ഇഷ്ട മേഖലയാണ്.
സീനിയർ സബ് എഡിറ്റർ
തേജസ് ദിനപത്രത്തിലൂടെയാണ് മാധ്യമപ്രവര്‍ത്തന രംഗത്ത് തുടക്കം കുറിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ സബ് എഡിറ്ററായും റിപ്പോര്‍ട്ടറായും പ്രവര്‍ത്തിച്ചു. കായിക രംഗത്തും, രാഷ്ട്രീയ മേഖലയിലെ വാര്‍ത്തയിലും അറിവ് നേടിയെടുക്കാന്‍ സഹായകരമായത് തേജസിലെ മാധ്യമപ്രവര്‍ത്തകനാണ്. പിന്നീട് സുപ്രഭാതം ദിനപത്രത്തിലേക്ക് എത്തി. അവിടെ സബ് എഡിറ്ററായി. സ്പോര്‍ട്സിലും കോപ്പി എഡിറ്റിംഗിലും മികവ് പുലര്‍ത്തിയത് ഇക്കാലയളവിലാണ്. തുടര്‍ന്നാണ് വണ്‍ ഇന്ത്യ മലയാളത്തിന്റെ സബ് എഡിറ്ററായി എത്തുന്നത്. നിലവില്‍ വണ്‍ഇന്ത്യ മലയാളത്തില്‍ സീനിയര്‍ സബ് എഡിറ്ററാണ്. വെബ് ജേണലിസത്തിന്റെ അനന്തസാധ്യതകള്‍ ഇവിടെ നിന്നാണ് പഠിച്ചത്. കായിക വാര്‍ത്തകളിലും രാഷ്ട്രീയ വാര്‍ത്തകളിലുമുള്ള താല്‍പര്യം ഇപ്പോഴും തുടരുന്നു.
Associate Editor
സജിത ഗോപി വൺഇന്ത്യ മലയാളത്തിൽ അസോസിയേറ്റ് എഡിറ്ററായി ജോലി ചെയ്യുന്നു. മാധ്യമപ്രവർത്തന രംഗത്ത് 9 വർഷത്തെ പ്രവർത്തന പരിചയം. വൺ ഇന്ത്യയിൽ ടീമിനെ നയിക്കുകയും വാർത്തകൾ തയ്യാറാക്കുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നു. പൊതു വാർത്തകൾ, വിനോദം, രാഷ്ട്രീയം എന്നിവയാണ് താൽപര്യമുളള മേഖലകൾ. 2016ലാണ് സബ് എഡിറ്ററായി സജിത വൺ ഇന്ത്യയിൽ പ്രവേശിക്കുന്നത്. 2013ൽ കൈരളി ചാനലിൽ സബ് എഡിറ്ററായി മാധ്യമപ്രവർത്തനം ആരംഭിച്ചു.
Associate Editor
2007 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. തേജസ് ദിനപത്രത്തില്‍ ഒമ്പത് വര്‍ഷത്തോളം. രാഷ്ട്രീയം, സാമ്പത്തികം, ഗള്‍ഫ് എന്നീ മേഖലയില്‍ അതീവ താല്‍പ്പര്യം. 2016 മുതല്‍ വണ്‍ ഇന്ത്യയ്‌ക്കൊപ്പം (Oneindia). മലയാളം വെബ്‌സൈറ്റില്‍ (Oneindia Malayalam) അസോഷ്യേറ്റ് എഡിറ്റര്‍ (Associate Editor) ചുമതല വഹിക്കുന്നു.
Sub Editor
2017 ല്‍ ഡൂള്‍ന്യൂസില്‍ (DoolNews) സബ് എഡിറ്റര്‍ ട്രെയ്നിയായാണ് മാധ്യമപ്രവര്‍ത്തനത്തിലേക്ക് കടന്ന് വന്നത്. വാര്‍ത്തകളില്‍ പാലിക്കേണ്ട അതിജാഗ്രതയെ കുറിച്ച് മനസിലാക്കാന്‍ ഡൂള്‍ന്യൂസിലെ പരിശീലന കാലയളവ് സഹായിച്ചു. ദേശീയ, കായിക വാര്‍ത്തകളും കേരള രാഷ്ട്രീയവും ഡൂള്‍ന്യൂസില്‍ കൈകാര്യം ചെയ്ത പ്രധാന മേഖലയായിരുന്നു. 2020 ല്‍ സീനിയര്‍ സബ് എഡിറ്റര്‍ ആയി. 2022 ജനുവരി മുതല്‍ രാജ്യത്തെ പ്രമുഖ ബഹുഭാഷാ വാര്‍ത്താ വെബ്‌സൈറ്റായ വണ്‍ഇന്ത്യയുടെ (OneIndia) ഭാഗമായി സബ് എഡിറ്റര്‍ ആയി പ്രവര്‍ത്തിക്കുന്നു
Sub Editor
2017 ല്‍ റിപ്പോര്‍ട്ടര്‍ ടിവിയില്‍ നിന്ന് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയതിന് പിന്നാലെ പിആര്‍ഡിയുടെ ഓണം വാരാഘോഷം റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരം ലഭിച്ചു. 2017 ഒക്ടോബറില്‍ ഒരു കോര്‍പ്പറേറ്റ് മാഗസിനില്‍ സബ്എഡിറ്ററായി തുടക്കം. ബാങ്കിംഗി മേഖലയിലേയും ബിസിനസ് മേഖലയിലേയും ലേഖനങ്ങള്‍ കൈകാര്യം ചെയ്തു 2019 ഓക്ടോബറില്‍ ഡൂള്‍ന്യൂസില്‍ സബ്എഡിറ്ററായി. 2021ല്‍ സീനയര്‍ സബ്എഡിറ്ററായി.പവര്‍ പൊളിക്റ്റിക്‌സില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. ദേശീയ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതിനൊപ്പം കേരള വാര്‍ത്തകളും ലോക വാര്‍ത്തകളും കൈകാര്യം ചെയ്തു 2022 മുതല്‍ ODMPയ്ക്കൊപ്പം
വൺ ഇന്ത്യ മലയാളത്തിൽ സബ് എഡിറ്ററായി പ്രവർത്തിക്കുന്നു. 2018ല്‍ മാധ്യമ മേഖലയിൽ പ്രവേശിച്ച നിധിൻ 2022 ഒക്ടോബർ മുതൽ ഒരു വർഷത്തോളം ഇന്ത്യാ ടുഡേ മലയാളത്തിൽ കണ്ടന്റ് എഡിറ്ററായിരുന്നു. വിവിധ പ്രാദേശിക മാദ്ധ്യമങ്ങളുടെയും, ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ആശാനികേതൻ ചാരിറ്റബിൾ ട്രസ്‌റ്റിന്റെ ഭാഗമായും മാധ്യമപ്രവർത്തനത്തിന്റെ വിവിധ മേഖകളിൽ ആറ് വർഷത്തോളമായി സജീവമാണ്. കായികം, ടെക്‌നോളജി, ഓട്ടോ, ബിസിനസ് എന്നിവയാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്ന വാർത്താ മേഖലകൾ. പാരിസ്ഥിതിക വിഷയങ്ങളും, സിനിമയും, സാഹിത്യവും ഇഷ്‌ട വിഷയങ്ങളാണ്.
Sub Editor
റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓണ്‍ലൈന്‍ ആയ റിപ്പോര്‍ട്ടര്‍ ലൈവിലൂടെയായിരുന്നു മാധ്യമ ജീവിതത്തിന്റെ തുടക്കം. പിന്നീട് ഡൂള്‍ ന്യൂസിലേക്ക് എത്തി. സ്‌പോര്‍ട്‌സിലും രാഷ്ട്രീയത്തിലും ഊന്നിയായിരുന്നു ഇക്കാലത്ത് മാധ്യമ പ്രവര്‍ത്തനം നടത്തിയിരുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ മലയാളം പോര്‍ട്ടലായ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിലേക്ക് എത്തി. രണ്ട് വര്‍ഷത്തിലധികം കാലം ഐഇ മലയാളത്തിനൊപ്പമുണ്ടായിരുന്നു. ഇവിടെ വച്ചാണ് വിനോദ മേഖലയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനൊപ്പം തന്നെ സിനിമ റിവ്യു എഴുത്തിലും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. പിന്നീട് സമയം മലയാളം എന്ന ടൈംസ് ഓഫ് ഇന്ത്യയുടെ മലയാളം ഓണ്‍ലൈനിന്റെ ഭാഗമായി. ഇവിടെ വച്ച് പ്രവര്‍ത്തനം പൂര്‍ണമായും വിനോദ മേഖലയിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു. ഇക്കാലയളവില്‍ വീഡിയോകളും സ്‌റ്റോറികളും അഭിമുഖങ്ങളുമൊക്കെ ചെയ്തിരുന്നു. തുടര്‍ന്നാണ് ഫില്‍മിബീറ്റ് മലയാളത്തിലേക്ക് എത്തുന്നത്. സബ് എഡിറ്റര്‍ എന്ന ചുമതലയാണ് ഫില്‍മിബീറ്റ് മലയാളത്തില്‍ നിര്‍വ്വഹിക്കുന്നത്. വിനോദ രംഗത്തെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനൊപ്പം തന്നെ സിനിമാ നിരൂപണം, വിശകലനം തുടങ്ങിയ മേഖലകളിലും ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.
Associate Editor
റിപ്പോർട്ടർ ടിവിയിലൂടെയാണ് (Reporter TV) മാധ്യമരംഗത്ത് തുടക്കം. പ്രാരംഭഘട്ടത്തിൽ റിപ്പോർട്ടർ ലൈവിൽ (Reporter Live) വെബ് ജേർണലിസ്റ്റായി സേവനം അനുഷ്ഠിച്ചു. ഇക്കാലത്താണ് വാർത്തകളുടെ ഡിജിറ്റൽ സാധ്യതകളെ അടുത്തറിയുന്നത്. സിനിമാ, കായികരംഗങ്ങൾക്ക് പുറമെ സാമ്പത്തിക മേഖലയിലും ആഴത്തിലുള്ള അറിവുനേടാൻ റിപ്പോർട്ടർ ജീവിതം സഹായിച്ചു. തുടർന്ന് രാജ്യത്തെ പ്രമുഖ ബഹുഭാഷാ വാർത്താ വെബ്സൈറ്റായ വൺഇന്ത്യയിലേക്ക് (OneIndia) ചേക്കേറി. വാഹനലോകത്തെ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി വൺഇന്ത്യ അവതരിപ്പിക്കുന്ന ഡ്രൈവ്സ്പാർക്കിൽ (DriveSpark) സബ്-എഡിറ്ററായി കടന്നെത്തി. ഏഴു വർഷങ്ങക്കിപ്പുറം ഫിൽമിബീറ്റ് (FilmiBeat), മൈഖേൽ (MyKhel), ഗുഡ്‌റിട്ടേണ്‍സ്‌ (GoodReturns) വെബ്സൈറ്റുകളുടെ അസോസിയേറ്റ് എഡിറ്റർ ചുമതല വഹിക്കുന്നു. ഡാറ്റ അനലിറ്റിക്സ് (Data Analytics), സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ (Search Engine Optimization), ഡിജിറ്റൽ മാർക്കറ്റിംഗ് (Digital Marketing) മേഖലകളിൽ പ്രത്യേക താത്പര്യം മുറുക്കെപ്പിടിക്കുന്നുണ്ട്.