കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയുടെ കിടപ്പറയിൽ പൾസർ സുനി ഒളിക്യാമറ വെച്ചിരുന്നു.. എല്ലാം കണ്ടുപിടിച്ചത് നടിയുടെ അമ്മ?

  • By ശ്വേത കിഷോർ
Google Oneindia Malayalam News

കൊച്ചിയില്‍ തട്ടിക്കൊണ്ടുപോയി ആക്രമിക്കപ്പെട്ട നടിയുമായി പള്‍സര്‍ സുനിക്ക് നേരത്തെ തന്നെ വിരോധമുണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി നേരത്തെ ഇതേ നടിയുടെ ഡ്രൈവറായിരുന്നു. എന്നാല്‍ നടി ഇയാളെ ഡ്രൈവര്‍ സ്ഥാനത്ത് നിന്നും പറഞ്ഞുവിടുകയായിരുന്നു.

Read Also: നടിയെ തട്ടിക്കൊണ്ടുപോയ കാറില്‍ പുരുഷബീജം, അതും ഉമിനീര് കലര്‍ന്നത്!

Read Also: നടിയെക്കൊണ്ട് അരുതാത്തത് ചെയ്യിച്ച ശേഷം വീഡിയോ പിടിച്ചു..

ഇതിലുള്ള ദേഷ്യം കൊണ്ടാണ് പള്‍സര്‍ സുനി നടിയെ ആക്രമിച്ചത് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇതല്ല, യഥാര്‍ഥ സത്യമെന്ന് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തിനാണ് നടി പള്‍സര്‍ സുനിയെ പുറത്താക്കിയത് എന്നതിന് ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങളാണ് അവര്‍ നല്‍കുന്നത്. നടിയുടെ കിടപ്പുമുറിയില്‍ പള്‍സര്‍ സുനി ഒളിക്യാമറ വെച്ചു എന്നതാണ് അതിലൊന്ന്.

കിടപ്പുമുറിയില്‍ ഒളിക്യാമറ?

കിടപ്പുമുറിയില്‍ ഒളിക്യാമറ?

ഡ്രൈവറായി ജോലി ചെയ്യുന്ന സമയത്ത് നടിയുടെ കിടപ്പുമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ചു എന്നാണ് തമിഴിലെ പ്രമുഖ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സമയം, ദിനതന്തി, സിനിഉലകം പോലുള്ള പത്രങ്ങളില്‍ ഈ വാര്‍ത്ത പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതേ സുനി തന്നെയാണ് കൂട്ടാളികളുടെ കൂടെ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്.

അത്രയ്ക്കും വിശ്വസ്തന്‍

അത്രയ്ക്കും വിശ്വസ്തന്‍

നടിക്ക് പള്‍സര്‍ സുനിയെ അത്രയ്ക്കും വിശ്വാസമായിരുന്നു എന്നാണ് തമിഴ് സമയം റിപ്പോര്‍ട്ട് ചെയ്യുന്നത്. നടിയുടെ വീട്ടില്‍ എവിടെ വേണമെങ്കിലും കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യം ഡ്രൈവറായ പള്‍സര്‍ സുനിക്ക് ഉണ്ടായിരുന്നു പോലും. ഈ സ്വാതന്ത്യം മുതലാക്കിയാണ് ഇയാള്‍ നടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ കടന്നതും ബെഡ്‌റൂമില്‍ ഒളിക്യാമറ വെച്ചതും - ഇതാണ് തമിഴ് പത്രങ്ങളിലെ റിപ്പോര്‍ട്ട്.

അമ്മ കണ്ടു, കയ്യോടെ പിടിച്ചു

അമ്മ കണ്ടു, കയ്യോടെ പിടിച്ചു

കിടപ്പുമുറിയില്‍ ഒളിക്യാമറ വെക്കാനുള്ള പള്‍സര്‍ സുനിയുടെ ശ്രമം നടിയുടെ അമ്മ കയ്യോടെ പിടിച്ചതായി സമയം, സിനിഉലകം തുടങ്ങിയവയില്‍ പ്രത്യക്ഷപ്പെട്ട റിപ്പോര്‍ട്ട് പറയുന്നു. ഇതോടെയാണ് പള്‍സര്‍ സുനി നടിയുടെ ഡ്രൈവര്‍ ജോലിയില്‍ നിന്നും പുറത്തായത്. തമിഴ് സമയത്തില്‍ ഈ ഭാഗത്ത് നടിയുടെ പേരും പറയുന്നുണ്ട്. നടിയുടെ അമ്മയ്ക്ക് പള്‍സര്‍ സുനി ഡ്രൈവറായി എത്തിയത് നേരത്തെ തന്നെ ഇഷ്ടമായിരുന്നില്ലത്രെ.

എന്തായിരുന്നു സുനിയുടെ ഉദ്ദേശം

എന്തായിരുന്നു സുനിയുടെ ഉദ്ദേശം

അവിവാഹിതയായ നടിയുടെ കിടപ്പുമുറിയില്‍ ഡ്രൈവറായ പള്‍സര്‍ സുനി ഒളിക്യാമറ സ്ഥാപിക്കാന്‍ ശ്രമിച്ചത് എന്തിനായിരിക്കും. കിടപ്പുമുറിയില്‍ നിന്നും കിട്ടുന്ന ദൃശ്യങ്ങള്‍ ഉപയോഗിച്ച് നടിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുക തന്നെയായിരിക്കും സുനിയുടെ ഉദ്ദേശം, ഇത് നടക്കാതെ വന്നതോടെയാണ് മറ്റ് പലരുടെയും സഹായത്തോടെ കൊച്ചിയിലെ തട്ടിക്കൊണ്ടുപോകല്‍ പ്ലാന്‍ ചെയ്തത്.

പള്‍സര്‍ സുനി സ്ഥിരം കുറ്റവാളി

പള്‍സര്‍ സുനി സ്ഥിരം കുറ്റവാളി

നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച പള്‍സര്‍ സുനിയുടെ പേരില്‍ കൊച്ചിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി കേസുകളുള്ളതായി റിപ്പോര്‍ട്ടുണ്ട്. പെരുമ്പാവൂര്‍ സ്വദേശിയാണ് പള്‍സര്‍ സുനി എന്ന പേരില്‍ അറിയപ്പെടുന്ന സുനില്‍ കുമാര്‍. പിടിച്ചുപറി, മോഷണം, ക്വട്ടേഷന്‍ പ്രവര്‍ത്തനം തുടങ്ങിയ 13 കേസുകളാണ് ഇയാളുടെ പേരില്‍ ഉള്ളത്.

ഒന്നും അറിയാതെ നടി

ഒന്നും അറിയാതെ നടി

എന്നാല്‍ പള്‍സര്‍ സുനിയെക്കുറിച്ചുള്ള ഇത്തരം വിവരങ്ങളൊന്നും അറിയാതെയാണ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നടി സുനിലിനെ ഡ്രൈവര്‍ ജോലിക്ക് എടുത്തത്. പിന്നീട് സുനിലിനെക്കുറിച്ചുള്ള കാര്യങ്ങള്‍ അറിഞ്ഞതോടെ ഇയാളെ ഒഴിവാക്കുകയായിരുന്നു എന്ന് നേരത്തെ മലയാളം മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഒളിക്യാമറ സംഭവത്തിന്റെ പേരിലായിരുന്നു പുറത്താക്കല്‍ എന്ന് ആരും പറഞ്ഞിട്ടില്ല.

പള്‍സര്‍ സുനി പോലീസിനോട് പറഞ്ഞത്

പള്‍സര്‍ സുനി പോലീസിനോട് പറഞ്ഞത്

നടിക്കെതിരായ ആക്രമണം ക്വട്ടേഷനല്ല എന്നാണ് പോലീസ് പിടിയിലായ പള്‍സര്‍ സുനി പറഞ്ഞത്. പണം തട്ടുക മാത്രമായിരുന്നത്രെ ഉദ്ദേശം. സംഭവത്തില്‍ മറ്റാരും ഇടപെട്ടിട്ടില്ല എന്നും പള്‍സര്‍ സുനി ചോദ്യം ചെയ്യലില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് വിശ്വസിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. എറണാകുളം എ സി ജെ എം കോടതിയില്‍ കീഴടങ്ങാന്‍ എത്തിയ പള്‍സര്‍ സുനിയെ പോലീസ് കോടതിയില്‍ നിന്നും നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു.

ഒരു മാസത്തെ ഗൂഡാലോചന

ഒരു മാസത്തെ ഗൂഡാലോചന

നടിയെ ആക്രമിക്കാന്‍ വേണ്ടി പള്‍സര്‍ സുനിയും സംഘവും ഒരു മാസമായി ഗൂഡാലോചന നടത്തിവരുന്നു എന്നാണ് അറിയുന്നത്. നടിയുടെ ഡ്രൈവര്‍ മാര്‍ട്ടിനും സിനിമ മേഖലയില്‍ നിന്നുള്ള മറ്റൊരാളും ഗൂഡാലോചനയില്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവം നടക്കുമ്പോള്‍ നടി സഞ്ചരിച്ചിരുന്ന വണ്ടി ഓടിച്ച മാര്‍ട്ടിനെ പരിചയപ്പെടുത്തയത് പള്‍സര്‍ സുനിയാണ് എന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറഞ്ഞിട്ടുണ്ട്.

പള്‍സര്‍ സുനിയും മാര്‍ട്ടിനും

പള്‍സര്‍ സുനിയും മാര്‍ട്ടിനും

പിടിച്ചുപറി, മോഷണം, ക്വട്ടേഷന്‍ കേസുകള്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ സുനി മാര്‍ട്ടിനെ വെച്ചാണ് പദ്ധതികള്‍ പ്ലാന്‍ ചെയ്തത്. സുനിയും മാര്‍ട്ടിനും പള്‍സര്‍ സുനിയും മാര്‍ട്ടിനും തമ്മില്‍ വളരെ അടുത്ത ബന്ധം ഉണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം മാത്രം ഇവര്‍ തമ്മില്‍ നാല്‍പതോളം തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്.

ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തു

ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തു

നടിയെ കാറില്‍ ആക്രമിക്കുകയും അപമാനിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയുമാണ് ഉണ്ടായത്. ലഹരിയിലായിരുന്ന നടിയെക്കൊണ്ട് അബോധാവസ്ഥയില്‍ അരുതാത്തത് ചെയ്യിച്ച ശേഷം ഇതെല്ലാം വീഡിയോ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നത്രെ. തങ്ങള്‍ ആക്രമിച്ചാലും അപമാന ഭയം കാരണം നടി അതൊന്നും പുറത്ത് പറയില്ലെന്ന പ്രതീക്ഷയിലായിരുന്നു അക്രമി സംഘം എന്നാണ് കരുതുന്നത്.

പദ്ധതികള്‍ പാളി

പദ്ധതികള്‍ പാളി

നടിയെ ഉപദ്രവിക്കുകയും ഫോട്ടോകള്‍ എടുക്കുകയും ചെയ്താല്‍ അവര്‍ അത് പുറത്ത് പറയില്ലെന്നായിരുന്നു അക്രമികളുടെ പ്രതീക്ഷ. സംവിധായകന്റെ വീടിനടുത്ത് നടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതും അതുകൊണ്ട് തന്നെ ആയിരുന്നു എന്ന് വേണം കരുതാന്‍. എന്നാല്‍ നടി സംവിധായകനെ സമീപിച്ചതോടെ സംഭവം പുറത്തറിഞ്ഞു. സംഭവത്തില്‍ കാറിന്റെ ഡ്രൈവര്‍ മാര്‍ട്ടിന്‍ ആണ് ആദ്യം അറസ്റ്റിലായത്. ഈ സമയം ഇയാള്‍ തന്റെ മൊബൈല്‍ ഫോണ്‍ പോലും ഓഫ് ചെയ്തിരുന്നില്ല.

കാറില്‍ പുരുഷബീജത്തിന്റെ അംശം

കാറില്‍ പുരുഷബീജത്തിന്റെ അംശം

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട മഹീന്ദ്ര എക്‌സ് യു വി കാറില്‍ നിന്നും പുരുഷ ബീജത്തിന്റെ അംശം ലഭിച്ചു എന്നാണ് പത്രവാര്‍ത്ത. ഇതില്‍ ഉമിനീര്‍ കലര്‍ന്നിട്ടുണ്ടത്രെ. ഒരു മനുഷ്യസ്ത്രീയോട് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത നികൃഷ്ടമായ ആക്രമണാണ് പള്‍സര്‍ സുനി നടത്തിയത് എന്ന് തെളിയിക്കുന്നതാണത്രെ ഇത്. നടിയെ കയറ്റിക്കൊണ്ടുപോയ കാറില്‍ നിന്നാണ് ഇത് ലഭിച്ചതെന്നും പത്രറിപ്പോര്‍ട്ട് പറയുന്നു.

തെളിവുകള്‍ ലഭിച്ചത് ഇങ്ങനെ

തെളിവുകള്‍ ലഭിച്ചത് ഇങ്ങനെ

സംഭവം നടന്നതിന്റെ പിറ്റേ ദിവസം ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയിലാണത്രെ കാറില്‍ നിന്നും പുരുഷബീജത്തിന്റെ അംശം ലഭിച്ചത്. കാറില്‍ നിന്നും കിട്ടിയ തെളിവുകള്‍ തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ പരിശോധനാഫലം കിട്ടുന്നതോടെ മാത്രമേ കാറില്‍ എന്താണ് നടന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം ലഭിക്കുകയുള്ളൂ.

ഭീഷണിപ്പെടുത്തുന്നത് ഈ ദൃശ്യം വെച്ച്

ഭീഷണിപ്പെടുത്തുന്നത് ഈ ദൃശ്യം വെച്ച്

നടിയെക്കൊണ്ട് അരുതാത്തത് ചെയ്യിച്ച ശേഷം ഈ രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നതായി നേരത്തെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളില്‍ പറയുന്ന രംഗങ്ങള്‍ ഇതാണത്രെ. ഇക്കാര്യങ്ങള്‍ മൊബൈലില്‍ ഷൂട്ട് ചെയ്തത് കാണിച്ചാണ് നടിയെ ക്വട്ടേഷന്‍ സംഘം ഭീഷണിപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

പള്‍സര്‍ സുനി നടിയോട് പറഞ്ഞത്

പള്‍സര്‍ സുനി നടിയോട് പറഞ്ഞത്

പള്‍സര്‍ സുനിയാണ് നടിയെ ശാരീരികമായി ഉപദ്രവിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം കൂട്ടാളികള്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നത്രെ. എല്ലാം കഴിഞ്ഞ ശേഷം കാക്കനാട് പരിസരത്ത് നടിയെ ഇറക്കിവിടുമ്പോള്‍ പള്‍സര്‍ സുനി രാവിലെ കാണണം എന്ന് നടിയോട് പറഞ്ഞിരുന്നത്രെ. കാറില്‍ മുഖം മറച്ച് കയറിയ പള്‍സര്‍ സുനിയോട് മുഖം മൂടി മാറ്റിയപ്പോള്‍ നീ സുനിയല്ലേടാ എന്ന് നടി ചോദിച്ചിരുന്നത്രെ.

കരയാത്ത മുഖം വേണം

കരയാത്ത മുഖം വേണം

കാറില്‍ നടന്ന സംഭവങ്ങളില്‍ വല്ലാത്ത ഷോക്കിലായിരുന്നത്രെ നടി. നടിയോട്. ക്വട്ടേഷന്‍ നല്‍കിയവരെ കാണിക്കാന്‍ വേണ്ടി കരയാത്ത മുഖം വേണം എന്ന് ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ പറഞ്ഞതായി വിവരം കിട്ടിയിട്ടുണ്ടെന്ന് റിപ്പോര്‍്ട്ട് പറയുന്നു. ടെംപോ ട്രാവലറില്‍ എത്തിയ ക്വട്ടേഷന്‍ സംഘം നടി സഞ്ചരിച്ചിരുന്ന കാറിനെ ഇടിക്കുകയായിരുന്നു. നടിയുടെ ഡ്രൈവര്‍ മാര്‍ട്ടിന്‍ ഇത് ചോദ്യം ചെയ്യാന്‍ പുറത്തിറങ്ങിയപ്പോഴാണ് പള്‍സര്‍ സുനിയും കൂട്ടരും നടിയുടെ കാറില്‍ കയറിയത്.

സോഷ്യല്‍ മീഡിയയില്‍ രോഷം

സോഷ്യല്‍ മീഡിയയില്‍ രോഷം

പ്രസ്തുത പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ക്ക് എവിടെ നിന്നാണ് ഈ പുരുഷ ബീജത്തിന്റെ കഥ കിട്ടിയത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോദ്യം ഉയരുന്നത്. ഇതില്‍ ഉമനീരിന്റെ അംശമുണ്ടെന്ന് എങ്ങനെ അറിഞ്ഞു എന്ന് അടുത്ത ചോദ്യം. എന്തായാലും ആളൊരു വിദഗ്ധന്‍ തന്നെ എന്ന കളിയാക്കല്‍ വേറെ. മുത്തുച്ചിപ്പിയില്‍ ഒകെ കഥയെഴുതുന്നവനെ ഒക്കെ പിടിച്ചു ന്യൂസ് റിപ്പോര്‍ട്ടര്‍ ആക്കിയാല്‍ ഇങ്ങനിരിക്കുമെന്ന് വേറെ ചിലര്‍.

ഈ ദൃശ്യം കൊടുത്താല്‍ കേസില്ല

ഈ ദൃശ്യം കൊടുത്താല്‍ കേസില്ല

കാറില്‍ വച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ തിരികെ ലഭിച്ചാല്‍ കേസ് പിന്‍വലിക്കുമെന്ന് നടിക്ക് വേണ്ടി ആരോ പറഞ്ഞതായി നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേസില്‍ നടി നല്‍കിയ രഹസ്യ മൊഴിയും അറസ്റ്റിലായവരുടെ മൊഴിയുമാണ് തങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് എന്നാണ് അന്ന് വാര്‍ത്ത നല്‍കിയവര്‍ അവകാശപ്പെട്ടത്. ഇതിന്റെ തുടര്‍ച്ച പോലെയാണ് ഇപ്പോള്‍ പത്രത്തില്‍ വന്ന വാര്‍ത്ത എന്നതാണ് ശ്രദ്ധേയം.

എന്തുകൊണ്ട് ഇത്തരം വാര്‍ത്തകള്‍

എന്തുകൊണ്ട് ഇത്തരം വാര്‍ത്തകള്‍

ആക്രമണത്തിന് ഇരയായ നടിയുടെ സ്വകാര്യത പരിഗണിക്കുക എന്ന അടിസ്ഥാന തത്വം പോലും പാലിക്കാത്തതാണ് ഇത്തരം റിപ്പോര്‍ട്ടുകളെന്ന് വായനക്കാര്‍ പറയുന്നു. സ്ത്രീകള്‍ക്കെതിരെ ഒരു അക്രമം നടന്നാല്‍, അതില്‍പ്പെട്ട സ്ത്രീയുടെ കൂടെ നില്‍ക്കുക എന്ന കേവല മര്യാദ പോലും ഇവിടെ പാലിക്കപ്പെടുന്നില്ല. കേസില്‍ പെട്ട നടിയെ ഫോട്ടോയും പേരും വെച്ച് സംബോധന ചെയ്യുകയും നടിക്കെതിരായ വാര്‍ത്തകള്‍ ഒന്നിന് പിന്നാലെ ഒന്നായി പടച്ചുവിടുകയും ചെയ്യുന്നവരും ഇഷ്ടം പെലെയുണ്ട്.

കേസ് പിന്‍വലിക്കാന്‍ പോകുന്നെന്ന്

കേസ് പിന്‍വലിക്കാന്‍ പോകുന്നെന്ന്

ആക്രമണത്തിന് വിധേയയായ നടി കേസ് ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടി പ്രതികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്നാണ് വാര്‍ത്തകളില്‍ ഒന്ന്. ആക്രമിക്കപ്പെട്ട നായിക അങ്ങോട്ട് ചെന്ന് കേസ് ഒത്തുതീര്‍പ്പാക്കുന്നു എന്നതിലെ വൈരുദ്ധ്യം പോലും ഇവര്‍ ശ്രദ്ധിക്കുന്നില്ലേ ആവോ. ഇതിന് പറയാനായി ഒരു കാരണവും റിപ്പോര്‍ട്ടില്‍ തന്നെയുണ്ട് എന്നതാണ് പ്രധാനം.

 ദൃശ്യങ്ങളെ പേടിച്ചിട്ടാണോ

ദൃശ്യങ്ങളെ പേടിച്ചിട്ടാണോ

തട്ടിക്കൊണ്ടുപോകുന്നതിനിടെ അക്രമികള്‍ നടിയെക്കൊണ്ട് അരുതാത്ത കാര്യങ്ങള്‍ ചെയ്യിച്ചു എന്നും ഇതെല്ലാം വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട് എന്നുമാണ് റിപ്പോര്‍ട്ട്. ഈ ദൃശ്യങ്ങള്‍ കൈവശമുള്ളത് കൊണ്ടാണത്രെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ നടി ശ്രമിക്കുന്നത്. കേസുമായി മുന്നോട്ട് പോകുന്നത് നടി എന്ന നിലയില്‍ കരിയറിനെ ബാധിക്കുമെന്ന പേടി കൊണ്ടാണത്രെ ഇത്.

നടി ലഹരിയിലായിരുന്നു പോലും

നടി ലഹരിയിലായിരുന്നു പോലും

തട്ടിക്കൊണ്ടുപോകല്‍ നടക്കുമ്പോള്‍ നടി ലഹരിയുടെ പിടിയിലായിരുന്നു എന്ന് അടുത്ത കഥ. ലഹരിക്കടിപ്പെട്ട നടി അക്രമിസംഘം തന്നെക്കൊണ്ട് ചെയ്യിച്ചതൊന്നും അറിഞ്ഞിരുന്നില്ലത്രെ. ലൈംഗികമായി പീഡിപ്പിക്കുകയും അത് ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. കേസ് കൊടതിയിലെത്തിയാല്‍ ഈ ദൃശ്യങ്ങള്‍ പുറത്തുപോകും എന്നാണത്രെ നടിയുടെ പേടി.

സുനിയെ രക്ഷപ്പെടാന്‍ അനുവദിച്ചെന്ന്

സുനിയെ രക്ഷപ്പെടാന്‍ അനുവദിച്ചെന്ന്

പോലീസ് സംഘം കൈയില്‍ കിട്ടിയ ശേഷം പള്‍സര്‍ സുനിയെ രക്ഷപ്പെടാന്‍ അനുവദിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ നടി സമ്മതിച്ചത് കൊണ്ടാണത്രെ ഇത്. ഉറപ്പിച്ചിരുന്ന വിവാഹം മുടങ്ങുമെന്ന് ബന്ധുക്കളും നടിയെ ഉപദേശിക്കുകയായിരുന്നത്രെ. എന്നാല്‍ നടിക്ക് എല്ലാ പിന്തുണയും നല്‍കി കേസുമായി മുന്നോട്ട് പോകാന്‍ ഒപ്പം നില്‍ക്കുകയാണ് പ്രതിശ്രുത വരന്‍ എന്നതാണ് സത്യം.

ബലാത്സംഗം ചെയ്യപ്പെട്ടെന്ന് പ്രമുഖര്‍

ബലാത്സംഗം ചെയ്യപ്പെട്ടെന്ന് പ്രമുഖര്‍

ഓടുന്ന കാറില്‍ നടി ബലാത്സംഗം ചെയ്യപ്പെട്ടു എന്നാണ് ഫെബ്രുവരി പതിനെട്ടാം തീയതി പുറത്തിറങ്ങിയ ഡെക്കാന്‍ ക്രോണിക്കിളിലെ റിപ്പോര്‍ട്ട് പറയുന്നത്. നടിയുടെ പേര് പറയാതെയാണ് വാര്‍ത്ത. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ക്കെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്തു എന്നും റിപ്പോര്‍ട്ട് പറയുന്നു. നടി ഭാവന ആക്രമിക്കപ്പെട്ട കൊച്ചിയില്‍ നിന്നും പുറത്തിറങ്ങുന്ന പത്രമാണ് ഡെക്കാണ്‍ ക്രോണിക്കിള്‍.

ബലാത്സംഗമെന്ന് ടൈംസും

ബലാത്സംഗമെന്ന് ടൈംസും

സഞ്ചരിക്കുന്ന വാഹനത്തില്‍ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് ഇന്ത്യയിലെ പ്രമുഖ പത്രങ്ങളില്‍ ഒന്നായ ടൈംസ് ഓഫ് ഇന്ത്യയും വാര്‍ത്ത നല്‍കി. ടൈംസിന്റെ കേരള എഡിഷനിലെ ഒന്നാം പേജിലായിരുന്നു ഈ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. മലയാളി നടിയെ ഓഡി കാറില്‍ മുന്‍ഡ്രൈവര്‍ ബലാത്സംഗം ചെയ്തു എന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിലും വാര്‍ത്ത പ്രത്യക്ഷപ്പെട്ടു.

കൈരളി ചാനലും മോശമാക്കിയില്ല

കൈരളി ചാനലും മോശമാക്കിയില്ല

ആക്രമണത്തിന് ഇരയായ നടിയെ ഏറ്റവും കൂടുതല്‍ അപമാനിക്കുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയത് കൈരളി പീപ്പിള്‍ ചാനലാണ്. സിനിമാ താരങ്ങള്‍ അടക്കമുള്ള പ്രമുഖര്‍ കൈരളി പീപ്പിളിനെതിരെ രംഗത്ത് വന്നു. സോഷ്യല്‍ മീഡിയയിലും ചാനലിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു. ഒരു ജനതയുടെ ആത്മാവിഷ്‌കാരമല്ല കാമാവിഷ്‌കാരമാണ് ചാനല്‍ എന്നാണ് ആളുകള്‍ കൈരളി പീപ്പിളിനെ വിളിച്ചത്.

വാര്‍ത്തകള്‍ പല വിധം

വാര്‍ത്തകള്‍ പല വിധം

ഭാവന കൊച്ചിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ബലാത്സംഗം നടന്നതായി പരാതിയില്ല. എന്നാല്‍ ടൈംസ് ഓഫ് ഇന്ത്യയുടെയും ഡെക്കാന്‍ ക്രോണിക്കിളിന്റെയും വാര്‍ത്തകള്‍ കണ്ടാല്‍ നേരെ തിരിച്ചാണ് തോന്നുക. നടിയുടെ പേര് പറഞ്ഞില്ല എങ്കിലും ഈ വാര്‍ത്തകള്‍ കാണുന്നവര്‍ ഭാവനയുടെ സംഭവവുമായി തന്നെ ഇത് ചേര്‍ത്ത് വെക്കും എന്ന കാര്യം ഉറപ്പാണ്. എങ്കില്‍ കൊച്ചിയില്‍ നിന്നും ഇറങ്ങുന്ന ആ പത്രങ്ങള്‍ക്ക് ഈ വാര്‍ത്ത എങ്ങനെ കിട്ടി.

ബ്ലാക്ക് മെയിലിംഗ് ചെയ്യാന്‍ ശ്രമം

ബ്ലാക്ക് മെയിലിംഗ് ചെയ്യാന്‍ ശ്രമം

അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോയും ചിത്രങ്ങളും പകര്‍ത്തി ബ്ലാക്ക് മെയിലിംഗ് ചെയ്യാന്‍ വേണ്ടിയാണ് നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച പ്രതികള്‍ ശ്രമിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിമിനല്‍ കേസുകളിലെ പ്രതിയായ പള്‍സര്‍ സുനിയാണത്രെ സംഭവത്തിന്റെ സൂത്രധാരന്‍. പിടിച്ചുപറി, കബളിപ്പിച്ച് പണം തട്ടിയെടുക്കല്‍, ബ്ലാക്ക് മെയിലിംഗ്, ക്വട്ടേഷന്‍ തുടങ്ങിയ കേസുകളില്‍ നേരത്തെ തന്നെ പ്രതിയാണ് ഇയാള്‍.

 നടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചോ

നടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചോ

നടിയെ ശാരീരികമായി പീഡിപ്പിക്കാന്‍ അക്രമിസംഘം ശ്രമിച്ചില്ല എന്നാണ് അറിയുന്നത്. ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയ ശേഷം ഇത് കാണിച്ച് ഭീഷണിപ്പെടുത്താനായിരുന്നത്രെ ശ്രമം. തൃശൂരിലെ പാട്ടുരായ്ക്കലെ വീട്ടില്‍ നിന്നും കൊച്ചിയിലേക്ക് ഡബ്ബിങിന് വേണ്ടി വരുന്ന വഴിക്കാണ് നടി ആക്രമണത്തിന് ഇരയായത്. മൂന്ന് ദിവസം മുമ്പ് ഡ്രൈവറായി വന്ന മാര്‍ട്ടിനായിരുന്നു നടി സഞ്ചരിച്ച കാര്‍ ഓടിച്ചിരുന്നത്.

 കൊച്ചിയിലേക്ക് വരുമ്പോഴാണ് സംഭവം

കൊച്ചിയിലേക്ക് വരുമ്പോഴാണ് സംഭവം

ഹണി ബീയുടെ നിര്‍മ്മാതാക്കളായ ലാല്‍ പ്രൊഡക്ഷന്‍സ് വാടകയ്ക്കെടുത്ത കാറില്‍ ഡബ്ബിങിന് വേണ്ടി വരികയായിരുന്നു നടി. രാത്രി പത്ത് മണിയോടെ ഒരു ടെമ്പോ ട്രാവല്‍ കാറിനെ ഇടിച്ചു. ഇത് ചോദ്യം ചെയ്യാനായി ഇറങ്ങിയ ഡ്രൈവറെ ട്രാവലറിലുണ്ടായുന്ന ആള്‍ ദൂരേക്ക് മാറ്റുകയും അഞ്ച് പേര്‍ കാറില്‍ അതിക്രമിച്ചുകയറുകയായിരുന്നു.

ആരാണ് ഗൂഡാലോചന നടത്തിയത്

ആരാണ് ഗൂഡാലോചന നടത്തിയത്

കൊടും ക്രിമിനലായ പള്‍സര്‍ സുനി ഡ്രൈവര്‍ മാര്‍ട്ടിനുമായി ചേര്‍ന്ന് നടിയെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതായി സംശയം ഉയരുന്നുണ്ട്. മാര്‍ട്ടിനെ മുന്‍നിര്‍ത്തി സുനി ഒരുക്കിയ കെണിയായിരുന്നു ഇതെന്നാണ് സംശയം. നേരത്തെ നടിയുടെ ഡ്രൈവറായി വച്ചിരുന്നത്രെ. ഇയാളെ ഒഴിവാക്കി എന്നും ഇതിന്റെ വൈവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും പറയപ്പെടുന്നു.

ക്രിമിനലുകളെ വെള്ളപൂശുന്നോ

ക്രിമിനലുകളെ വെള്ളപൂശുന്നോ

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന പലരും പറഞ്ഞിട്ടുണ്ട്. ക്വട്ടേഷന്‍ സംഘത്താല്‍ ആക്രമിക്കപ്പെട്ടതിനേക്കാള്‍ ക്രൂരമായിട്ടാണ് നടി മാധ്യമങ്ങളാല്‍ ആക്രമിക്കപ്പെടുന്നത്. പ്രത്യേകിച്ചും സാമൂഹ്യ മാധ്യമങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും. പേരും ചിത്രവും പോലും കൊടുക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളുമുണ്ട്.

ദുഷ്പ്രചാരണങ്ങള്‍ എവിടെ വരെ

ദുഷ്പ്രചാരണങ്ങള്‍ എവിടെ വരെ

കേട്ടാലറയ്ക്കുന്ന ദുഷ്പ്രചരണങ്ങളാണ് പല പോര്‍ട്ടലുകളുടെയും ഉള്ളടക്കം. കേസില്‍ നടിനല്‍കിയ രഹസ്യ മൊഴിയും അറസ്റ്റിലായവരുടെ മൊഴിയും എല്ലാം തങ്ങള്‍ക്ക് ലഭിച്ചു എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകളുടെ പോക്ക്. ആര്‍ക്ക് വേണ്ടിയാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത് എന്ന സംശയമാണ് വായനക്കാര്‍ക്കുള്ളത്. ആക്രമിക്കപ്പെട്ട വ്യക്തിയുടെ സ്വകാര്യത ഒരു ശതമാനം പോലും പരിഗണിക്കപ്പെടാത്തവയാണ് ഈ റിപ്പോര്‍ട്ടുകള്‍.

മലയാളികളുടെ മനോവ്യാപാരം

മലയാളികളുടെ മനോവ്യാപാരം

കൃത്യമായ സോഴ്സുകളൊന്നും ഇല്ലാതെ ഉത്പാദിപ്പിക്കുന്ന വാര്‍ത്തകള്‍ ചൂടപ്പം പോലെയാണ് വിറ്റഴിയുകയാണ്. ഇങ്ങനെ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ വായിച്ചാല്‍ മനസ്സിലാകും മലയാളികളുടെ മനോവ്യാപാരം എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പറയുന്നത്. ഒട്ടുമിക്ക മാധ്യമങ്ങളും നടിയുടെ ചിത്രമോ പേരോ ഉപയോഗിക്കാതെ മാറി നില്‍ക്കുമ്പോള്‍ ചിലര്‍ അത് പോലും ചെയ്യുന്നില്ല.

English summary
Tamil media says Car driver fix hidden camera actress' place.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X