കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനസംഖ്യ കുറയ്ക്കാന്‍ 3ജി; വാട്ട് ആന്‍ ഐഡിയ സെര്‍ജീ

  • By Super
Google Oneindia Malayalam News

Abhishek
ജനപ്പെരുപ്പമെന്ന പ്രശ്‌നം എക്കാലത്തും ഇന്ത്യ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ്. ഇപ്പോഴത്തെ നിലയില്‍ ജനപ്പെരുപ്പ നിരക്ക് നിലനിന്നാല്‍ 2020ല്‍ ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ കടത്തിവെട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജനസംഖ്യാനിയന്ത്രണം ആവശ്യമാണെന്ന ആശയം പലതരത്തില്‍ ആളുകളിലെത്തിക്കാന്‍ അധികൃതര്‍ പെടാപ്പാടുപെടുകയാണ്. ഇതിനിടെയാണ് ഒരു സിംപിള്‍ ഐഡിയയുമായി ഐഡിയ സെല്ലുലാര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഐഡിയ 3ജിയുടെ പരസ്യത്തിലാണ് ജനസംഖ്യാ നിയന്ത്രണത്തിനുള്ള എളുപ്പവഴി കാണിക്കുന്നത്. അത് പറയുന്നതാകട്ടെ പിതാവാകാന്‍ പോകുന്ന അഭിഷേക് ബച്ചനും. 3ജിയുടെ അനന്തസാധ്യതകളിലൂടെ ഇന്ത്യയിലെ ജനപ്പെരുപ്പം പെട്ടെന്ന് കുറയ്ക്കാന്‍ കഴിയുമെന്നാണ് അഭിഷേക് പറയുന്നത്.

സാധാരണ പുരുഷന്മാര്‍ വാര്‍ത്തയെന്നും ക്രിക്കറ്റെന്നുമൊക്കെ പറഞ്ഞ് ടെലിവിഷനില്‍ കണ്ണും നട്ടിരിക്കുക പതിവാണ്. എന്നാല്‍ കറണ്ട് പോകുന്നതോടെ ഇവരുടെ ഓപ്ഷന്‍ ടിവിയില്‍ നിന്നും മാറി ബീവി എന്നാകും.

പവര്‍കട്ടുണ്ടാകുമ്പോള്‍ കിടപ്പറകളുടെ വാതിലുകളടയുകയാണ്. അങ്ങനെ നിരന്തരമായ പവര്‍ കട്ടുമൂലമുണ്ടാകുന്ന തുടര്‍ച്ചയായ ലവ് മേക്കിങ് ജനസംഖ്യാപെരുപ്പത്തിന് കാരണമാകുമെന്നും പരസ്യത്തില്‍ പറയുന്നു. എന്നാല്‍ മൊബൈലില്‍ 3ജി വരുന്നതോടെ വൈദ്യുതി ഒരു പ്രശ്‌നമല്ലാതാവുകയും ടിവി മൊബൈലില്‍ കാണാന്‍ കഴിയുകയും ചെയ്യും.

അടുത്ത പേജില്‍

3ജി ഉണ്ടെങ്കില്‍ കിടപ്പറ ശൂന്യം! 3ജി ഉണ്ടെങ്കില്‍ കിടപ്പറ ശൂന്യം!

English summary
Don't we all remember the last time a treacherous power-cut, in the middle of our favorite one-day match or TV soap ruined the mood, forcing us to find some other form of entertainment? Lack of entertainment in the lives of ordinary citizens could have often resulted in couples falling prey to unplanned family extensions which has added to the population of the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X