കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ നടിക്ക് തലവേദനയാകുന്നു

Google Oneindia Malayalam News

കൊല്‍ക്കത്ത: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ്‌സൈറ്റായ ഫേസ്ബുക്കില്‍ നടിമാര്‍ക്കും നടന്മാര്‍ക്കും വ്യാജ പ്രൊഫൈല്‍ ഉണ്ടാകുന്നത് പുതിയ കാര്യമല്ല. മെഗാതാരങ്ങളായ മോഹന്‍ലാലിനും മമ്മൂട്ടിക്കും തുടങ്ങി സന്തോഷ് പണ്ഡിറ്റ് വരെയുള്ളവരുടെ വ്യാജന്മാര്‍ ഫേസ്ബുക്കില്‍ ഇഷ്ടം പോലെയുണ്ട്. എന്നാല്‍ വ്യാജ പ്രൊഫൈലില്‍ നിന്നും അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയാലോ. അതും ഒരു നടിയുടെ പേരില്‍.

ബംഗാളി നടിയായ ഋതുപര്‍ണ സെന്‍ഗുപ്തയാണ് ഫേസ്ബുക്കിലെ വ്യാജന്മാരെക്കൊണ്ട് പൊറുതി മുട്ടി പോലീസിനെ സമീപിച്ചിരിക്കുന്നത്. അശ്ലീല ചിത്രങ്ങളും കമന്റുകളും പോസ്റ്റ് ചെയ്ത് തന്റെ ഇമേജ് വ്യാജന്മാര്‍ തകര്‍ക്കുന്നു എന്നാണ് പരാതി. ഇതേക്കാര്യം പറഞ്ഞ് നടി കൊല്‍ക്കത്ത സൈബര്‍ സെല്ലില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഇപ്പോള്‍ തെളിവുകളായി ലിങ്കുകള്‍ അടക്കം വീണ്ടും പോലീസിനെ സമീപിച്ചിരിക്കുകയാണ് ഋതുപര്‍ണ.

rithuparna

വ്യാജന്മാരുടെ ഉപദ്രവം കൊണ്ട് സഹികെട്ട ഋതുപര്‍ണ, തനിക്ക് ഫേസ്ബുക്കില്‍ പേഴ്‌സണല്‍ അക്കൗണ്ടില്ല എന്ന് ഓഫീഷ്യല്‍ പേജിലൂടെ അറിയിച്ചിരുന്നു. ഋതുപര്‍ണ സെന്‍ഗുപ്ത എന്ന പേരില്‍ ഉള്ള എല്ലാ പ്രൊഫൈലുകളും വ്യാജമാണ് എന്നും നടി പറഞ്ഞു. സൈബര്‍ സെല്ലില്‍ പരാതിപ്പെടും എന്ന് നടി ഒഫീഷ്യല്‍ പേജിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

വ്യാജ പ്രൊഫൈല്‍ മാത്രമല്ല, അനുവാദമില്ലാതെ ഒഫീഷ്യല്‍ ഫാന്‍ പേജും തുടങ്ങുന്നുണ്ട് എന്നാണ് നടി പറയുന്നത്. ഇന്‍ഡസ്ട്രിയിലുള്ളവര്‍ പോലും യഥാര്‍ഥ ഋതുപര്‍ണയേത്, വ്യാജനേത് എന്നറിയാതെ കുഴങ്ങുന്നുണ്ടത്രെ. വ്യാജന്മാര്‍ തട്ടിവിടുന്ന ഓരോ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും മറുപടി പറഞ്ഞ് പറഞ്ഞ് താന്‍ മടുത്തു എന്നും ഋതുപര്‍ണ പറഞ്ഞു.

English summary
Actor Rituparna Sengupta has lashed out at several fake profiles on Facebook. Aaccusing them of maligning her image by posting obscene comments or morphed photos.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X