കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമാക്കാരിത് ചെയ്യല്ലേ... കാന്‍സറിന് അലോപ്പതിയില്‍ മരുന്നില്ലെന്ന് ശ്രീനിവാസന്‍!!!

  • By കിഷോര്‍
Google Oneindia Malayalam News

സാധാരണ ഒരാള്‍ ഒരു അഭിപ്രായം പറയുന്നതിനെക്കാള്‍ എത്രയോ മടങ്ങ് സ്വാധീനമാണ് ഒരു സിനിമാതാരം പറയുമ്പോള്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഉണ്ടാകുക. പ്രത്യേകിച്ച് ശ്രീനിവാസനെപ്പോലെ നടനും എഴുത്തുകാരനും സംവിധായകനുമായ ഒരാള്‍. അതുകൊണ്ട് തന്നെയാണ് അലോപ്പതിയില്‍ കാന്‍സറിന് മരുന്നില്ല എന്ന് ശ്രീനിവാസന്‍ പറയുമ്പോള്‍ ആളുകള്‍ ഞെട്ടിപ്പോകുന്നതും.

കീമോ തെറാപ്പി കഴിഞ്ഞിട്ട് അഞ്ച് വര്‍ഷത്തിലധികം ജീവിച്ചവര്‍ രണ്ട് ശതമാനം മാത്രമേയുള്ളൂ എന്ന് ലോകാരോഗ്യ സംഘടനയെ ഉദ്ധരിച്ചുകൊണ്ടാണ് ശ്രീനിവാസന്‍ ഇങ്ങനെ പറയുന്നത്. രാസവളം, ജൈവകൃഷി, പ്രകൃതിചികിത്സ എന്നൊക്കെ പറഞ്ഞ് മൂത്ത് മൂത്ത് ശ്രീനിവാസന് ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഭ്രാന്തായതാണ് എന്നാണ് സോഷ്യല്‍ മീഡിയ ഇതിനോട് പ്രതികരിക്കുന്നത്. ശ്രീനിവാസന്റെ വാക്കുകളും അതിനെതിരായ പ്രതികരണങ്ങളും കാണൂ...

യഥാര്‍ത്ഥത്തില്‍ മരുന്നില്ല, പറ്റിക്കല്ലേ

യഥാര്‍ത്ഥത്തില്‍ മരുന്നില്ല, പറ്റിക്കല്ലേ

യഥാര്‍ഥത്തില്‍ കാന്‍സറിന് അലോപ്പതിയില്‍ മരുന്നില്ല എന്നാണ് ശ്രീനിവാസന്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം മൂടിവെച്ച് ആശുപത്രിക്കാര്‍ ലക്ഷങ്ങള്‍ അടിച്ചെടുക്കുകയാണ് ചെയ്യുന്നത് - ശ്രീനിവാസന്‍ പറഞ്ഞതിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പറന്നുനടക്കുകയാണ്.

ഇന്നസെന്റിനെക്കുറിച്ച്

ഇന്നസെന്റിനെക്കുറിച്ച്

ഇന്നസെന്റിന് രോഗം വന്ന് ഭേദമായപ്പോള്‍ അദ്ദേഹം കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകം എഴുതി. ഇപ്പോഴിതാ വീണ്ടും അസുഖം വന്നിരിക്കുകയാണ്.

ഡോക്ടര്‍ ദൈവമാകുന്നു

ഡോക്ടര്‍ ദൈവമാകുന്നു

ഗംഗാധരന്‍ ഡോക്ടറെ ദൈവം എന്ന് വിൡക്കുന്നതിലും ശ്രീനിവാസന് അഭിപ്രായവ്യത്യാസമുണ്ട്. വ്യക്തിപരമായി അദ്ദേഹത്തിനെതിരെയല്ല എന്ന് പറഞ്ഞുകൊണ്ട് തന്നെ ശ്രീനിവാസന്‍ എഴുതുന്നു - ഡോ ഗംഗാധരന്റെ മാത്രം പ്രശ്‌നമല്ല ഇത്.

എത്ര പേര്‍ ജീവനോടെയുണ്ട്

എത്ര പേര്‍ ജീവനോടെയുണ്ട്

ഡോ ഗംഗാധരന്‍ ചികിത്സിച്ച് ഭേദമാക്കിയവരില്‍ എത്രപേര്‍ ഇപ്പോള്‍ ജീവനോടെയുണ്ട് എന്നാണ് ശ്രീനിവാസന്‍ ചോദിക്കുന്നത്. ഇത് മനസിലാക്കിയാല്‍ താന്‍ പറഞ്ഞ കാര്യം ശരിയാണ് എന്ന് ബോധ്യമാകും.

അനുഭവത്തില്‍ നിന്നും പറയുന്നു

അനുഭവത്തില്‍ നിന്നും പറയുന്നു

കാന്‍സറിന് അലോപ്പതിയില്‍ മരുന്നില്ല എന്ന് ആര്‍ സി സിയില്‍ ചികിത്സിച്ച സുനില്‍കുമാര്‍ എന്ന ആളുടെ അനുഭവത്തില്‍ നിന്നാണ് താന്‍ പറയുന്നത് എന്നാണ് ശ്രീനിവാസന്‍ പറയുന്നത്.

ഇത് എന്റെ അഭിപ്രായമല്ല

ഇത് എന്റെ അഭിപ്രായമല്ല

ഇത് എന്റെ അഭിപ്രായമല്ല രോഗി പറഞ്ഞ അഭിപ്രായമാണ്. ഇതിനെ താന്‍ സിനിമയാക്കാന്‍ പോകുകയാണ് അതുകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ പറ്റില്ല. സിനിമയില്‍ എല്ലാം കാര്യകാരണ സഹിതം പറയാം.

ശ്രീനിവാസന്‍ തെറ്റിദ്ധാരണ പരത്തുന്നു

ശ്രീനിവാസന്‍ തെറ്റിദ്ധാരണ പരത്തുന്നു

കാന്‍സറിന് മെച്ചപ്പെട്ട ചികിത്സ കിട്ടുക അലോപ്പതിയിലാണെന്നും മറിച്ച് പറഞ്ഞ് തെറ്റിദ്ധാരണ പരത്തുകയാണ് താരമെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ഇത്രയും ആധികാരികമായി പറയാന്‍ എന്ത് രേഖയാണ് ശ്രീനിവാസന്റെ പക്കലുള്ളതെന്നാണ് മറ്റൊരു ചോദ്യം

ചോദ്യം ഇതാണ്

ചോദ്യം ഇതാണ്

വീട്ടില്‍ ഒരാള്‍ക്ക് കാന്‍സര്‍ വന്നാല്‍ ശ്രീനിവാസന്‍ മദ്രാസിലെയോ വിദേശത്തെയോ ഏറ്റവും മുന്തിയ ആശുപത്രികളില്‍ കൊണ്ടുപോയി ട്രീറ്റ്‌മെന്റ് നടത്തില്ലേ എന്നാണ് ആളുകള്‍ക്ക് ചോദിക്കാനുള്ളത്.

ആദ്യമായിട്ടല്ല

ആദ്യമായിട്ടല്ല

കാന്‍സറുമായി ബന്ധപ്പെട്ട് ഇതാദ്യമായിട്ടല്ല ശ്രീനിവാസന്‍ വിവാദത്തിലാകുന്നത്. കൊച്ചി ക്യാന്‍സര്‍ സെന്ററിനെതിരെ രംഗത്ത് വന്ന താരം സര്‍ക്കാറിന്റെ റീജ്യണല്‍ കാന്‍സര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കരുതെന്നും അതിന്റെ ആവശ്യമിെല്ലന്നും ക്യാന്‍സര്‍ സെന്റര്‍ കൊണ്ട് ഒരു രോഗി പോലും രക്ഷപ്പെടില്ലെന്നും പറഞ്ഞതാണ് വിവാദമായത്.

ന്യായീകരിച്ചത് ഇങ്ങനെ

ന്യായീകരിച്ചത് ഇങ്ങനെ

കേരളത്തിലെ ജനങ്ങളോട് കാന്‍സര്‍ രോഗത്തിന് ചികിത്സിക്കരുതെന്ന് താന്‍ പറഞ്ഞിട്ടില്ല എന്ന് ശ്രീനിവാസന്‍ പിന്നീട് പറഞ്ഞു. ഒരു തവണ കീമോ ചെയ്താല്‍ അടുത്തതിന് വിത്തിടുകയാണെന്ന് പഠനങ്ങള്‍ പറയുന്നുണ്ടെന്ന് അന്നും താരം പറഞ്ഞു.

English summary
Sreenivasan's statement about Cancer hit controversy again.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X