കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ജനപ്രിയനായകൻ ത്ഫൂ.. ദിലീപ് എന്ന ഗോപാലകൃഷ്ണനെ വലിച്ചുകീറി സോഷ്യൽ മീഡിയ! ഇത് ദുരന്തം!!!

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിനെതിരെ രൂക്ഷമായി പ്രതികരിച്ച് സോഷ്യല്‍ മീഡിയ

  • By Kishor
Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിനെതിരെ രൂക്ഷമായി പ്രതികരിച്ച് സോഷ്യല്‍ മീഡിയ. മമ്മൂട്ടിയെക്കാളും മോഹൻലാലിനെക്കാളും വലിയ നടനാണ് ദിലീപ് എന്നാണ് ചിലർ പറയുന്നത്. മമ്മൂട്ടിയും ലാലും സ്ക്രീനിൽ അഭിനയിക്കുമ്പോൾ ദിലീപ് ജീവിതത്തിലാണ് അഭിനയിച്ചത് എന്ന് മാത്രം.

വൈകിയെങ്കിലും കിട്ടിയ ശിക്ഷ - സെബിൻ

വൈകിയെങ്കിലും കിട്ടിയ ശിക്ഷ - സെബിൻ

മലയാള സിനിമാ വ്യവസായത്തിലെ വിഷക്കള എന്നു നിസ്സംശയം പറയാവുന്ന ഈ പടുകുരുപ്പിന്റെ കടയ്ക്കൽ വെട്ടിയ വെട്ടാണ്, ഇന്നലത്തെ അറസ്റ്റ്. കോടതി ശിക്ഷിച്ചാലുമില്ലെങ്കിലും അറസ്റ്റിലായ കേസിലെ അയാളുടെ പങ്കാളിത്തം എന്തുതന്നെയായിരുന്നാലും ദിലീപ് നടത്തിപ്പോന്ന സാംസ്കാരിക കുറ്റകൃത്യത്തിന് ശിക്ഷ ലഭിച്ചുതുടങ്ങിയിരിക്കുന്നു. - സെബിൻ ജേക്കബ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത് ഇങ്ങനെ

ദിലീപിനോട് മതിപ്പില്ല പക്ഷേ... രശ്മി നായർ

ദിലീപിനോട് മതിപ്പില്ല പക്ഷേ... രശ്മി നായർ

ശക്തമായി ഉറച്ചു തലയുയര്‍ത്തി നിന്ന ആ പെണ്‍കുട്ടിയോട് ഒടുങ്ങാത്ത സ്നേഹമാണ് ബഹുമാനമാണ്. ദിലീപ് കുറ്റക്കാരന്‍ ആണ് എന്ന് ഞാന്‍ വിശ്വസിക്കുന്നോ എന്ന് ചോദിച്ചാല്‍ ഇല്ല, അയാള്‍ നിരപരാധി ആണോ എന്ന് ചോദിച്ചാല്‍ അങ്ങനെയും വിശ്വസിക്കുന്നില്ല, അയാളുടെ വ്യക്തിത്വത്തെ ഒട്ടും മതിപ്പില്ല, പക്ഷെ എനിക്ക് മുന്‍വിധികള്‍ ഇല്ല വിചാരണ ചെയ്യപ്പെടട്ടെ ചാനല്‍ മുറികളില്‍ അല്ല കോടതിയില്‍ തെളിവുകളും സാക്ഷികളുമായി കുറ്റം സ്ഥാപിക്കപ്പെടട്ടെ അതുവരെ അയാള്‍ കുറ്റാരോപിതന്‍ മാത്രമാണ്.

എന്തിന് കാവ്യ മാധവൻ - രശ്മി ചോദിക്കുന്നു

എന്തിന് കാവ്യ മാധവൻ - രശ്മി ചോദിക്കുന്നു

ദിലീപ് അറസ്റ്റിലായി എന്ന് കേള്‍ക്കുമ്പോള്‍ കാവ്യാമാധവന്റെ പേരും ചിത്രവും വച്ച് ട്രോള്‍ ഉണ്ടാക്കുകയും അയാളുടെ ഹോട്ടലുകള്‍ തല്ലിപ്പൊളിക്കുകയും ചെയ്യുന്ന ഊളകളോട് നല്ല സഹതാപവും ഉണ്ട്, അതില്‍ നല്ലൊരു പങ്കും അവസരം കിട്ടാത്തത് കൊണ്ടും നിയമത്തെ ഭയം ഉള്ളതുകൊണ്ടും റേപ്പിസ്റ്റ് ആകാതിരിക്കുന്നവര്‍ ആണ്. ഗണേഷ്കുമാറും മുകേഷും ഇന്നസെന്റും കേരള സ്ത്രീ സമൂഹത്തോട് നിരുപാധികം മാപ്പ് പറയണം.

ദിലീപ് അർഹിക്കുന്നത് തന്നെ

ദിലീപ് അർഹിക്കുന്നത് തന്നെ

ആളെവിട്ട് തീയറ്ററുകളി മറ്റ് നടന്‍മ്മാരുടെ ചിത്രങ്ങള്‍ കൂവി തോല്‍പ്പിയ്ക്കുകയും പുതുമുഖങ്ങളെ ഒതുക്കാന്‍ അകമഴിഞ്ഞ ചെറ്റത്തനങ്ങള്‍ കാട്ടിയപ്പോള്‍ ദിലീപറിഞ്ഞില്ല അന്ന് കൊണ്ട് ലോകം അവസാനിക്കില്ല എന്നും നേരിട്ട് കൂകിവിളിച്ച് ഇളിഭ്യനാകേണ്ടി വരുമെന്നും ഇത് ആരെങ്കിലും ചെയ്യിച്ചാല്‍ കൂടി ഇയാള്‍ ഇത് അര്‍ഹിക്കുന്നു.

ക്രെഡിറ്റ് അവൾക്കാണ് - ലല്ലു

ക്രെഡിറ്റ് അവൾക്കാണ് - ലല്ലു

ക്രെഡിറ്റ് അവൾക്കുള്ളതാണ്.. നാണക്കേട് ഭയന്ന് മിണ്ടാതിരിക്കാനല്ല മുന്നോട്ട് പോകാൻ തീരുമാനിച്ച ആ നടിക്ക് ... അവർക്കൊപ്പം നിന്നവർക്ക് ... തലയുയർത്തി നിൽക്കുന്ന പൊലീസിന് ... രാവും പകലുമില്ലാതെ, വിശ്രമമില്ലാതെ വാർത്തയ്ക്ക് പിന്നാലെ പാഞ്ഞ സഹപ്രവർത്തകർക്ക് ... ഈ ഓട്ടത്തിനിടെ എന്തെല്ലാം മാധ്യമ പ്രവർത്തകർ കേട്ടു .. ഇതിലല്ല, ഏത് സംഭവത്തിലും അതാണ് പതിവ്.. നിനക്കൊന്നും വേറേ പണിയൊന്നുമില്ലേടാ എന്നാണ് ചോദ്യം.

സല്യൂട്ട് സിഎം - സുജിത് ചന്ദ്രൻ

സല്യൂട്ട് സിഎം - സുജിത് ചന്ദ്രൻ

പൊലീസല്ല, സഹതടവുകാരാണ് ദിലീപിനെ പിടികൂടിയതെന്നും പിണറായി മാപ്പുപറയണമെന്നും ബഹുമാന്യനായ പ്രതിപക്ഷനേതാവ് പ്രസ്താവിച്ചതായുള്ള വാർത്ത ഇപ്പം കണ്ടു. ആരോ ഉണ്ടാക്കിയ തമാശയാണെന്നാണ് ആദ്യം കരുതിയത്. പിന്നെ അങ്ങേര് ശരിക്കും അങ്ങനെ പറഞ്ഞൂന്നറിഞ്ഞു. എന്തുപറയാനാണ്! വേറൊന്നും പറയാനില്ല, സല്യൂട്ട് സിഎം

പിണറായി ആയത് നന്നായി

പിണറായി ആയത് നന്നായി

ഗൂഡാലോചന ഇല്ലെന്നും , മുഖ്യ പ്രതി എന്ന് പറഞ്ഞു ഇപ്പോൾ അറസ്റ്റിൽ ആയവൻ നിരപരാധി ആണെന്നും 'മുക്കിയ മന്ത്രി' പ്രസ്ഥാവിച്ച കേസിൽ ഗൂഡാലോചനക്ക് അതെ ആൾ തന്നെ അറസ്റ്റിലായി .ഇതേ സീനിൽ ഉമ്മൻചാണ്ടി ആയിരുന്നെകിൽ ഞാൻ സത്യമായും കുറെ ട്രോളുകൾ ഉണ്ടാക്കിയേനെ , ചങ്ക് രണ്ടുള്ളതുകൊണ്ടു എന്റെ ട്രോൾ ബുദ്ധി എല്ലാം മരവിച്ചു പോയതുകൊണ്ടും ഞാനിപ്പോൾ ന്യായീകരിച്ചുകൊണ്ടിരിക്കുവാ - പിണറായിക്ക് ഒരു കൊട്ട്.

ഊളത്തരം പറയുന്നവർ

ഊളത്തരം പറയുന്നവർ

കാവ്യക്ക് കുടുംബ ജീവിതം വാഴില്ലത്രേ, കുറേ ഊള പരിഷകൾ ഫേസ്ബുക്കിൽ എഴുതി പ്രചരിപ്പിക്കുന്നതാണ്. വാഴ നനയുമ്പോൾ ചീരയും നനയട്ടേ എന്ന മട്ടിൽ. ഇവനെയൊക്കെ എന്ത് ചെയ്യണം. അതേ സമയം ഇപ്പുറത്ത് ചാനലിൽ സംവിധായകൻ, നടൻ, നടിയുടെ കുടുംബം, ഒക്കെയും ദിലീപിന്റെ അറസ്റ്റിൽ നന്ദി പറയുന്നത് ദൈവത്തിന്. നോക്ക് കൂലി വാങ്ങുന്ന ദൈവം.. ഇതിന്റെ കയ്യടിയെങ്കിലും ആ പോലീസിനു കൊടുക്ക്.. - വിഷ്ണു വേണുഗോപാല്‍ പറയുന്നു

അദ്ഭുതം ഏറിവരുന്നു

അദ്ഭുതം ഏറിവരുന്നു

ആലോചിക്കുന്തോറും കയാണു. ഒരു മനുഷ്യനു എങ്ങനെയാണു തന്റെയൊപ്പം വർഷങ്ങളോളം ജോലി ചെയ്ത ഒരാളെ ഇത്ര ക്രൂരമായി ആക്രമിക്കാൻ നേതൃത്വം നൽകാനും പിന്നീട്‌ ആക്രമിക്കപ്പെട്ടയാൾക്ക്‌ ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നിടത്ത്‌ അതീവ ദുഖാർത്തന്റെ വേഷത്തിൽ നടുക്കം രേഖപ്പെടുത്താനും കഴിയുന്നത്‌? എങ്ങനെയാണു കൂട്ടത്തിലുള്ള ഒരാൾക്ക്‌ നേരിട്ട അതിക്രമത്തിനു എതിരെ ഇരക്കൊപ്പം ഒന്നിച്ചു നിൽക്കാതെ ആ അതിക്രമത്തിനു പിന്നിലുള്ളവനു പിന്തുണ നൽകാൻ ഒരു സംഘനക്കൊന്നാകെ കഴിയുക? - ചോദ്യം മിനേഷിന്റെ വകയാണ്

English summary
Actress attack case: Actor Dileep arrested, social media reactions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X