കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ ദുരന്തത്തെ നടി ഭാവന മാര്‍ക്കറ്റ് ചെയ്‌തോ.. തേയിലപ്പരസ്യത്തെപ്പറ്റി സോഷ്യല്‍ മീഡിയ പറയുന്നത്...

  • By Kishor
Google Oneindia Malayalam News

ദുസ്വപ്‌നത്തില്‍ പോലും കാണാത്ത കാര്യങ്ങളാണ് കൊച്ചിയിലെ ആ രാത്രിയില്‍ തനിക്ക് സംഭവിച്ചത് എന്ന് ഭാവന തന്നെ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും ഓര്‍ത്ത് വീട്ടില്‍ കുത്തിയിരിക്കുകയല്ല നടി. എല്ലാത്തിനെയെല്ലാം മറികടന്ന് ഭാവന നല്ല മിടുക്കിക്കുട്ടിയായി തിരിച്ചുവന്നു. ഏത് പെണ്‍കുട്ടിക്കും മാതൃകയാകുന്ന തരത്തില്‍.

Read Also: കുഞ്ചാക്കോ ബോബനും പാര്‍വ്വതിയും സദാചാര കേരളത്തിന്റെ ഭാവി... വലിച്ചുകീറി സോഷ്യല്‍ മീഡിയ!!

Read Also: ജെ ബി ജംഗ്ഷനും ബ്രിട്ടാസിൻറെ അശ്ലീലവും വീണ്ടും.. സിനിമക്ക് വേണ്ടി ഭാര്യയെ ഗർഭിണിയാക്കിയോ എന്ന് സംവിധായകനോട് ചോദ്യം.. അത് കേട്ട് ചിരിക്കാനും ചിലർ!!!

ഇപ്പോഴിതാ ഭാവന അഭിനയിച്ച ഒരു പരസ്യമാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നത്. ഈസ്റ്റീ എന്ന തേയിലപ്പരസ്യത്തിലാണ് ഭാവന അഭിനയിച്ചത്. തനിക്ക് സംഭവിച്ച ദുരന്തത്തെ ഭാവന മാര്‍ക്കറ്റ് ചെയ്തു എന്ന് ചിലര്‍ കുറ്റം പറയുന്നു. എന്നാല്‍ ഭാവന ചെയ്തതാണ് ശരി എന്ന് ഉറച്ച് വിശ്വസിക്കുന്നു. ഇതിന് മാത്രം എന്താണ് ആ പരസ്യത്തില്‍ ഉള്ളത് എന്നല്ലേ..

ഇതാണാ പരസ്യവാചകം

ഇതാണാ പരസ്യവാചകം

ജീവിതത്തിന് കടുപ്പമേറുമ്പോളാണ് നമ്മള്‍ നമ്മളുടെ ഉള്‍ക്കരുത്തിനെ തിരിച്ചറിയുന്നത്. നമ്മള്‍ കൂടുതല്‍ ശക്തരാകുന്നത്. ജീവിതത്തില്‍ പുതിയ വഴികള്‍ തെളിയുന്നത്. പ്രതിസന്ധികളുണ്ടാകും പക്ഷ പുഞ്ചിരി മായരുത് - ഈസ്റ്റി തേയിലയുടെ പരസ്യത്തിലാണ് ഭാവന ഇത് പറയുന്നത്.

വാട്ട് എ കം ബാക്ക്

വാട്ട് എ കം ബാക്ക്

സാധാരണ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ വീട്ടില്‍ ഒളിച്ചിരിക്കുന്നവരെയാണല്ലോ നമുക്ക് പരിചയം എന്ന് ചോദിച്ചാണ് സോഷ്യല്‍ മീഡിയിയല്‍ ആളുകള്‍ ഇത് ഷെയര്‍ ചെയ്യുന്നത്. അതിഗംഭീരമായ കം ബാക്ക് എന്നാണ് ഭാവനയുടെ ഈ പരസ്യത്തെ ആളുകള്‍ വിലയിരുത്തുന്നത്. ഒന്നും ഒളിച്ചും മറച്ചും വെക്കാതെ ശക്തമായ ഒരു സന്ദേശം കൂടിയാണ് നടി നല്‍കുന്നത്.

പക്ഷേ ചെറിയൊരു പിഴവ് പറ്റിയോ

പക്ഷേ ചെറിയൊരു പിഴവ് പറ്റിയോ

എന്നാല്‍ ഇത് ഭാവനയുടെ ധൈര്യമൊന്നും അല്ല മറിച്ച് തങ്ങളുടെ ഉല്‍പ്പന്നം ഈസ്റ്റി തേയില മാര്‍ക്കറ്റ് ചെയ്യുന്നതാണ് എന്നാണ് മറ്റ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നത്. ഇതിന് ഭാവനയ്ക്ക് സംഭവിച്ച ദുരന്തത്തെ അവര്‍ മാര്‍ക്കറ്റ് ചെയ്യുന്നു. അതിന് നടി നിന്നുകൊടുക്കുന്നു. - ഇതാണ് ആക്ഷേപം.

തേയില കമ്പനിയുടെ പരസ്യചിത്രത്തിൽ ഭാവന

തേയില കമ്പനിയുടെ പരസ്യചിത്രത്തിൽ ഭാവന

തേയില കമ്പനിയുടെ പരസ്യചിത്രത്തിൽ ഭാവന അഭിനയിച്ചതിനെതിരെ കടുകട്ടി വാക്കുകൾ തെരഞ്ഞുപെറുക്കി ആഞ്ഞടിക്കുന്ന ഒരു ചെറുപ്പക്കാരൻറെ കുറിപ്പ് കണ്ടുകൊണ്ടാണ് ഇന്ന് നേരം പുലർന്നത്. പരസ്യം ഇപ്പോ വല്യ വിവാദമാണത്രേ! നമുക്കിത്തിരി വിവാദം തൊട്ടുകൂട്ടാതെ രാവിലെ ഇഡ്ഡലീം ചട്ണീം ഇറക്കാനാവില്ലല്ലോ!

എന്തിലും വിവാദം വേണമല്ലോ

എന്തിലും വിവാദം വേണമല്ലോ

തേയില കമ്പനിയുടെ പരസ്യചിത്രത്തില്‍ ഭാവന അഭിനയിച്ചതിനെതിരെ കടുകട്ടി വാക്കുകള്‍ തെരഞ്ഞുപെറുക്കി ആഞ്ഞടിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കുറിപ്പ് കണ്ടുകൊണ്ടാണ് ഇന്ന് നേരം പുലര്‍ന്നത്. പരസ്യം ഇപ്പോ വല്യ വിവാദമാണത്രേ! നമുക്കിത്തിരി വിവാദം തൊട്ടുകൂട്ടാതെ രാവിലെ ഇഡ്ഡലീം ചട്ണീം ഇറക്കാനാവില്ലല്ലോ! - ഭാവനയുടെ പരസ്യത്തെ വിമര്‍ശിക്കുന്ന നിരവധി പോസ്റ്റുകളില്‍ ഒന്നിനോട് മാധ്യമ പ്രവര്‍ത്തകനായ സുജിത് ചന്ദ്രന്‍ പ്രതികരിക്കുന്നു.

അവര്‍ തൊഴിലെടുത്ത് ജീവിക്കട്ടെ

അവര്‍ തൊഴിലെടുത്ത് ജീവിക്കട്ടെ

ഞാനാ വീഡിയോ കണ്ടു. നന്നായി ചിരിച്ച് ചുറുചുറുക്കോടെ ഭാവന. അഭിമാനവും പ്രേരണയുമാണ് തോന്നിയത്. പെണ്ണ് സ്വന്തം മുറിവുകളോര്‍ത്ത് വിലപിച്ചിരിക്കണം എന്ന നടപ്പുശീലത്തെ അവള്‍ അലോസരപ്പെടുത്തിയത് കണ്ട് നല്ല സന്തോഷവും. സെന്‍ കഥയിലെ ബുദ്ധഭിക്ഷുവിനെയും ഓര്‍ക്കുന്നു. 'ഞാനാ സ്ത്രീയെ ആറ്റുകടവിലിറക്കി വിട്ടതാണല്ലോ കുട്ടീ... നീയിപ്പോഴും അവരെ ചുമന്ന് നടക്കുകയാണോ?' അവര്‍ തൊഴിലെടുത്ത് ജീവിക്കട്ടെ സുഹൃത്തേ

ഇതൊക്കെ ഇവിടെ സാധാരണമല്ലേ

ഇതൊക്കെ ഇവിടെ സാധാരണമല്ലേ

വിദേശങ്ങളില്‍ വന്‍ ഡിമാന്‍ഡുള്ള ഒരു മാര്‍ക്കറ്റിങ്ങ് രീതിയാണ് സറോഗേറ്റ് മാര്‍ക്കറ്റിങ്. നമ്മള്‍ പോലും അറിയാതെ ഒരു ആശയത്തെ അല്ലെങ്കില്‍ ഒരു ഉത്പന്നത്തെ നമ്മിലേക്ക് മാര്‍ക്കറ്റ് ചെയ്യുന്ന രീതി. ഇതേ രീതി നമ്മളും പരീക്ഷിച്ചിട്ടുണ്ട്... സിസ്സര്‍സ് സിഗററ്റിന്റെ പരസ്യം ക്രിക്കറ്റ് ടീമിന്റെ പരസ്യമാക്കിയും വൈകിട്ടെന്താ പരിപാടി എന്ന കാപ്ഷനിലൂടെ പരസ്യത്തില്‍ ഒരിടത്തും മദ്യം കാണിക്കാതെ അവരുടെ ഉത്പന്നമായ മദ്യത്തെ വിദഗ്ദ്ധമായി അവര്‍ മാര്‍ക്കറ്റ് ചെയ്തിട്ടുമുണ്ട്.

പീഡനമാണോ മാര്‍ക്കറ്റ് ചെയ്യുന്നത്

പീഡനമാണോ മാര്‍ക്കറ്റ് ചെയ്യുന്നത്

ഒരുത്പന്നത്തിന് വേണ്ടി പീഡനം മാര്‍ക്കറ്റ് ചെയ്തത് കൊണ്ടാണത്രെ ഈ പരസ്യത്തെ ആളുകള്‍ എതിര്‍ക്കുന്നത്. സാധാരണക്കാരി ഏല്‍ക്കുന്ന പീഡനത്തിന് ഈ വിപണന സാധ്യത ഇല്ലാത്തത് കൊണ്ടാണ് വിമര്‍ശിച്ചത്. പരസ്യത്തിലും സിനിമയിലും അഭിനയിക്കുന്നതിനെയല്ല വിമര്‍ശിച്ചത്. ചായയുടെ പരസ്യത്തിനായി പീഡനം തന്ത്രപരമായി മാര്‍ക്കറ്റ് ചെയ്തതിന്നയാണ്. - രാഹുല്‍ പറയുന്നു.

അഭിനയിച്ചതിലല്ല കുഴപ്പം

അഭിനയിച്ചതിലല്ല കുഴപ്പം

ഭാവന അഭിനയിച്ചതിലല്ല വലിയ കുഴപ്പം, ആ ദുരന്തത്തെയും മാര്‍ക്കറ്റിംഗ് റ്റൂള്‍ ആക്കി മാറ്റുന്ന ഹൃദയശൂന്യമായ വിപണി സൂത്രവാക്യങ്ങളെയാണ് പ്രശ്‌നവതകരിക്കേണ്ടത്. അത്തരമൊരു ചൂഷണത്തിന് ഒരു രണ്ടാം ദുരന്തത്തിന് അവര്‍ നിന്നുകൊടുക്കണമായിരുന്നോ എന്ന ചോദ്യം അവശേഷിക്കാതിരിക്കുന്നുമില്ല - ഇങ്ങനെ വിലയിരുത്തുന്നവരുമുണ്ട്.

ഇതാണാ പരസ്യം

ആളുകള്‍ വലിയ സന്തോഷത്തോടെ സ്വീകരിക്കുന്ന ഭാവനയുടെ പരസ്യം ഇതാണ്.

English summary
Actress Bhavana's new advertisement irks some section of social media, why?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X