കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പബ്ലിസിറ്റി സ്റ്റണ്ടല്ല.. നടി പാര്‍വ്വതി മേനോന്‍ ജാതിവാല്‍ എന്നേക്കുമായി വെട്ടി, പുതിയ പേര് കാണണ്ടേ

  • By Desk
Google Oneindia Malayalam News

നോട്ട് ബുക്ക് എന്ന സ്‌കൂള്‍ കാംപസ് ചിത്രത്തിലെ പൂജ, ബാംഗ്ലൂര്‍ ഡെയ്സിലെ സാറ, മൊയ്തീനിലെ കാഞ്ചനമാല, ചാര്‍ലിയിലെ ടെസ്സ... കുറഞ്ഞ കാലം കൊണ്ട് പാര്‍വ്വതി മേനോന്‍ എന്ന നടിയെ അടയാളപ്പെടുത്തിയ സിനിമകളാണ്. ക്ഷമിക്കണം പാര്‍വ്വതി മേനോനെയല്ല, പാര്‍വ്വതിയെ. അങ്ങനെ മതി എന്നാണ് പാര്‍വ്വതി തന്നെ പറഞ്ഞത്, ഇപ്പോള്‍ പറയുന്നതും. ടേക്ക് ഓഫ് എന്ന പുതിയ ചിത്രത്തിലൂടെ ഇത് ഒരിക്കൽ കൂടി ഉറക്കെ പറയുകയാണ് പാർവ്വതി.

Read Also: ആമിയാകുന്നു.. മാസ് ഇന്‍ട്രോയുമായി മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്.. മഞ്ജു ചേച്ചിക്ക് ഫാന്‍സ് കട്ട സപ്പോര്‍ട്ട്!!

Read Also: മഞ്ജു വാര്യര്‍ ഫേസ്ബുക്കിലിട്ട ഫോട്ടോ കണ്ട് സിനിമാലോകം ഞെട്ടി, ഇതെപ്പോ സംഭവിച്ചു.. നിങ്ങളും ഞെട്ടും!!

ടേക്ക് ഓഫിന്റെ ടൈറ്റില്‍ കാര്‍ഡില്‍

ടേക്ക് ഓഫിന്റെ ടൈറ്റില്‍ കാര്‍ഡില്‍

പേരിനൊപ്പം ജാതിവാല്‍ ചേര്‍ക്കുന്നത് തനിക്കിഷ്ടമല്ലെന്ന് പാര്‍വ്വതി മുമ്പ് പറഞ്ഞപ്പോള്‍ എല്ലാവരും കളിയാക്കി. പബ്ലിസിറ്റി സ്റ്റണ്ട് കളിക്കുകയാണ് നടി എന്ന് പറഞ്ഞു. എന്നാല്‍ പുതിയ ചിത്രമായ ടേക്ക് ഓഫിന്റെ ടൈറ്റില്‍ കാര്‍ഡില്‍ പാര്‍വ്വതി ഞെട്ടിച്ചു. പുതിയ പേരിലാണ് താരം ഉപയോഗിച്ചിരിക്കുന്നത്.

വിവദങ്ങള്‍ വന്ന വഴി

വിവദങ്ങള്‍ വന്ന വഴി

കാഴ്ചയിലും കാഴ്ചപ്പാടിലും അഭിനയത്തിലുമെല്ലാം അടിമുടി മാറിയ പാര്‍വ്വതിയെയാണ് ഇപ്പോള്‍ കാണുന്നത്. ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തിലൂടെയാണ് പാര്‍വ്വതിയെ ശരിക്കും മലയാളികള്‍ ശ്രദ്ധിച്ചു തുടങ്ങിയത്. എന്നാല്‍ പാര്‍വ്വതിയെ പരിചയപ്പെടുത്തിയിരുന്നതോ പാര്‍വ്വതി മേനോന്‍ എന്നും.

മേനോന്‍ എന്ന് എഴുതല്ലേ

മേനോന്‍ എന്ന് എഴുതല്ലേ

ബാംഗ്ലൂര്‍ ഡേയ്‌സിന്റെ വിജയത്തിന് പിന്നാലെയാണ് തന്റെ പേരിനൊപ്പം മേനോന്‍ എന്ന് എഴുതല്ലേ എന്ന് പാര്‍വ്വതി പറഞ്ഞത്. തന്റെ പേരില്‍ ഒരു ഏച്ചുക്കൂട്ടല്‍ നടത്തിയത് ഒട്ടും ഇഷ്ടമായിട്ടില്ല എന്ന് തുറന്നുപറഞ്ഞു പാര്‍വ്വതി. വേറൊന്നുമല്ല, ജാതിവാലിന്റെ ആവശ്യമില്ല അത് തന്നെ.

ആ വാല് വന്ന വഴി

ആ വാല് വന്ന വഴി

എന്നാല്‍ എവിടെ നിന്നാണ് പാര്‍വ്വതിക്ക് മേനോന്‍ എന്ന ഒരു ജാതിവാല് വന്നത്. അതിനുള്ള ഉത്തരവും പാര്‍വ്വതി തന്നെ പറയുന്നു. കന്നഡ സിനിമയിലെ ചിലര്‍ മേനോന്‍ ചേര്‍ത്ത് എഴുതിയത് എല്ലാവരും ഏറ്റുപിടിക്കുകയായിരുന്നു. മലയാളിയായ പാര്‍വ്വതിയെ മേനോനാക്കിയത് കന്നഡക്കാരാണത്രെ.

പാര്‍വ്വതി പാര്‍വ്വതി മാത്രം

പാര്‍വ്വതി പാര്‍വ്വതി മാത്രം

സത്യത്തില്‍ പാര്‍വ്വതി വെറും പാര്‍വ്വതി മാത്രമാണ് എന്ന് പാര്‍വ്വതി പറയുന്നു. യഥാര്‍ത്ഥത്തില്‍ എന്റെ പേരിനൊപ്പം മേനോനില്ല. പാസ്പോര്‍ട്ടില്‍ പോലും പാര്‍വതി എന്നാണുള്ളത്. പേരിനൊപ്പം മേനോന്‍ ചേര്‍ക്കുന്നത് ഇഷ്ടപ്പെടുന്നില്ല. അത് മാറ്റിക്കിട്ടിയാല്‍ അത്രയും സന്തോഷം.

പുതിയ പേര് ഇത്

പുതിയ പേര് ഇത്

മഹേഷ് നാരായണന്റെ പുതിയ ചിത്രമായ ടേക്ക് ഓഫിന്റെ ടൈറ്റില്‍ കാര്‍ഡിലാണ് പാര്‍വ്വതി തന്റെ പുതിയ പേര് അനൗണ്‍സ് ചെയ്യുന്നത്. പാര്‍വതി തിരുവോത്ത് എന്ന് സ്വയം വെളിപ്പെടുന്ന പാര്‍വ്വതി തന്റെ നിലപാടും രാഷ്ട്രീയവും കൂടുതല്‍ സുതാര്യമാക്കുന്നു എന്ന് ശൈലന്‍ എഴുതുന്നു. ഇനി പത്രക്കാരും ട്രോളന്മാരും എന്ത് ചെയ്യും എന്നൊരു ചോദ്യവും.

പബ്ലിസിറ്റി സ്റ്റണ്ടായിരുന്നില്ല

പബ്ലിസിറ്റി സ്റ്റണ്ടായിരുന്നില്ല

പേരിനൊപ്പം മേനോന്‍ എന്ന് എഴുതരുതെന്ന് പാര്‍വ്വതി പറഞ്ഞത് ഒരു പബ്ലിസിറ്റി സ്റ്റണ്ടായിരുന്നില്ല എന്ന് താരം ഇപ്പോള്‍ തെളിയിച്ചിരിക്കുകയാണ.് കഥാപാത്രങ്ങള്‍ക്ക് വേണ്ടി പല പേരുകള്‍ സ്വീകരിക്കുന്ന പാര്‍വ്വതിയുടെ പേരിനൊപ്പം ഒരു വാല് ഫിക്‌സ് ചെയ്യാന്‍ ഇനിയാരും കഷ്ടപ്പെടേണ്ട കാര്യമില്ല. അത് അവര്‍ തന്നെ ചെയ്തിരിക്കുകയാണ്.

English summary
Actress Parvathi got a new name in Take Off title card.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X