കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ഫേസ്ബുക്ക് പാസ് വേര്‍ഡും പരസ്യപ്പെടുത്തേണ്ടിവരും!!!

  • By Sandra
Google Oneindia Malayalam News

വാഷിംഗ്ടണ്‍: നിങ്ങള്‍ക്ക് അമേരിക്ക സന്ദര്‍ശിക്കാന്‍ പദ്ധതിയുണ്ടോ, എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അമേരിക്ക സന്ദര്‍ശിക്കുന്നവര്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന അമേരിക്കയിലെ കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്റെ (സിബിപി) ഉത്തരവാണ് ഭാവിയില്‍ നിങ്ങള്‍ക്ക് ഭീഷണിയാവുക. രാജ്യം സന്ദര്‍ശിക്കുന്നവരെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതിനായി സിബിപിയാണ് അമേരിക്കന്‍ സര്‍ക്കാരിന് മുമ്പാകെ ഇത്തരത്തിലൊരു നിര്‍ദ്ദേശം വച്ചിട്ടുള്ളത്.

ആ വാട്‌സ്ആപ് മെസേജ് തെറ്റായിരുന്നു... സക്കര്‍ബര്‍ഗ്ഗ് പറയുന്നു!!!ആ വാട്‌സ്ആപ് മെസേജ് തെറ്റായിരുന്നു... സക്കര്‍ബര്‍ഗ്ഗ് പറയുന്നു!!!

അമേരിക്കന്‍ യാത്രക്കുള്ള വിസയ്ക്കായി അപേക്ഷിക്കുമ്പോള്‍ വ്യക്തികള്‍ക്ക് ലഭിക്കുന്ന അപേക്ഷയിലാണ് അവരവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കേണ്ടത്. ഇതോടെ ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ വിവരങ്ങള്‍ അമേരിക്കയിലെത്തുന്നവര്‍ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ പരസ്യപ്പെടുത്തേണ്ടിവരും.
പാസ് വേര്‍ഡും യൂസര്‍നെയിമും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് നല്‍കേണ്ടത്. എന്നാല്‍ ഇപ്പോള്‍ സ്വന്തം താല്‍പ്പര്യപ്രകാരം മാത്രമാണ് വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കേണ്ടതെങ്കിലും ആഗസ്ത് 22 മുതല്‍ പുതിയ നിയമം നിലവില്‍ വരും. ഇതോടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നിര്‍ബന്ധമായും വെളിപ്പെടുത്തണം.

twitter

രാജ്യത്തത്തെത്തുന്ന വ്യക്തികള്‍ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുകയാണെങ്കില്‍ കേസന്വേഷണം എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കൂടി വേണ്ടിയാണ് സിപിബി ഇത്തരത്തിലൊരു ആവശ്യം മുന്നോട്ടുവച്ചിട്ടുള്ളത്. പാശ്ചാത്യ രാജ്യങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്നാണ് അമേരിക്കയും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കര്‍ശനമായി നീരീക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.

English summary
Visitors to the US may have to share social media details, including passwords for the accounts on sites like Facebook and Twitter, with the US Customs and Border Protection (CBP) next time they enter the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X