കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് കലാപത്തെക്കുറിച്ച് പച്ചക്കള്ളം പറഞ്ഞ അര്‍ണാബ് ഗോസ്വാമിയെ ട്രോള്‍ ചെയ്ത് കൊന്ന് ട്വിറ്റര്‍

  • By Kishor
Google Oneindia Malayalam News

സംഘപരിവാര്‍ അജണ്ടകള്‍ക്ക് അനുസരിച്ച് കേരളത്തെ ചൊറിയാന്‍ വന്നതിന് റിപ്പബ്ലിക് ടി വിക്കും ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്കും ഫേസ്ബുക്കിലും പ്ലേ സ്റ്റോറിലും മലയാളികള്‍ എട്ടിന്റെ പണിയാണ് കൊടുത്തത്. കൂട്ടായ ആക്രമണം സഹിക്കാനാകാതെ റേറ്റിംഗ് ഓപ്ഷന്‍ തന്നെ എടുത്ത് കളഞ്ഞ് കണ്ടം വഴി ഓടി അര്‍ണാബ് ഗോസ്വാമി.

<strong>വയറ് കാണിക്കാമോ.. മേക്കപ്പ് ആര്‍ട്ടിസ്റ്റിന് അശ്ലീല സന്ദേശം അയച്ച സീരിയല്‍ നടന് കിട്ടിയത് ഒരിക്കലും മറക്കാത്ത പണി! </strong>വയറ് കാണിക്കാമോ.. മേക്കപ്പ് ആര്‍ട്ടിസ്റ്റിന് അശ്ലീല സന്ദേശം അയച്ച സീരിയല്‍ നടന് കിട്ടിയത് ഒരിക്കലും മറക്കാത്ത പണി!

ഇപ്പോഴിതാ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലാണ് അര്‍ണാബ് ഗോസ്വാമിക്ക് പണി കിട്ടിയിരിക്കുന്നത്. ഗുജറാത്ത് കലാപത്തെക്കുറിച്ച് പച്ചക്കള്ളം പറഞ്ഞതിനാണ് ഈ പണി. രാജ്ദീപ് സര്‍ദേശായി പുസ്തകത്തില്‍ എഴുതിയ കാര്യം തന്റെ സ്വന്തം അനുഭവമായി പ്രസംഗിച്ച അര്‍ണാബ് ഗോസ്വാമിയെ ട്രോള്‍ ചെയ്ത് കൊല്ലുകയാണ് ട്വിറ്റരാദികള്‍.

അര്‍ണാബ് ഡിഡ് ഇറ്റ്

അര്‍ണാബ് ഡിഡ് ഇറ്റ്

ചന്ദ്രനില്‍ അവസാനം ഇറങ്ങിയ ആള്‍, ആദത്തിനും ഹവ്വയ്ക്കും ആപ്പിള്‍ കൊടുത്ത ആള്‍ എന്നിങ്ങനെ അര്‍ണാബ് ഗോസ്വാമിയെക്കുറിച്ച് പല കഥകളാണ് ട്വിറ്റര്‍ അടിച്ചു വിടുന്നത്. അത് ചെയ്തതും അര്‍ണാബ് ഇത് ചെയ്തതും അര്‍ണാബ്. അര്‍ണാബ് ഡിഡ് ഇറ്റ് എന്ന ഹാഷ്ടാഗ് ട്വിറ്ററിനെ ഇളക്കി മറിക്കുകയാണ്.

എന്തായിരുന്നു പ്രകോപനം

എന്തായിരുന്നു പ്രകോപനം

ഗുജറാത്ത് കലാപത്തെക്കുറിച്ച് അര്‍ണാബ് ഗോസ്വാമി നടത്തിയ ഒരു പ്രസംഗമാണ് പണി പറ്റിച്ചത്. ഗുജറാത്ത് കലാപത്തെപറ്റി അല്ല സത്യം പറഞ്ഞാല്‍ കലാപത്തിലെ തന്റെ അനുഭവം എന്ന് പറഞ്ഞാണ് അര്‍ണാബ് ഗോസ്വാമി ഇക്കാര്യം പറഞ്ഞത്. ആസാമില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുന്ന കാലത്താണ് അര്‍ണാബ് ഗോസ്വാമി ഒരു പരിപാടിയില്‍ ഈ തള്ള് തള്ളിയത്.

നടന്നത് വേറെ പറഞ്ഞത് വേറെ

നടന്നത് വേറെ പറഞ്ഞത് വേറെ

2002 ല്‍ അര്‍ണാബ് ഗോസ്വാമിയും രാജ്ദീപ് സര്‍ദേശായിയും എന്‍ ഡി ടി വിക്ക് വേണ്ടി ജോലി ചെയ്യുന്ന കാലം. ഗുജറാത്ത് കലാപം നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ ചാനല്‍ നിയോഗിച്ചത് സീനിയറായ രാജ്ദീപ് സര്‍ദേശായിയെ. അര്‍ണാബ് ഗോസ്വാമിയും റിപ്പോര്‍ട്ടിങില്‍ ഉണ്ടായിരുന്നെങ്കിലും ഈ പ്രസംഗത്തില്‍ പറഞ്ഞത് പച്ചക്കള്ളമായിരുന്നു.

അര്‍ണാബ് പറഞ്ഞത് ഇത്

അര്‍ണാബ് പറഞ്ഞത് ഇത്

കലാപം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ തങ്ങളെ ഒരു സംഘം ത്രിശൂല ധാരികള്‍ തടഞ്ഞു എന്നായിരുന്നു അര്‍ണാബ് പറഞ്ഞത്. മുഖ്യമന്ത്രിയുടെ വീടിന് 50 മീറ്റര്‍ അടുത്തുവെച്ചാണ് തങ്ങള്‍ക്ക് ഈ ദുരനുഭവം ഉണ്ടായത്. ജേര്‍ണലിസ്റ്റുകളാണ് എന്ന് പറഞ്ഞിട്ടും തങ്ങളോട് ഏത് മതക്കാരാണ് എന്നാണ് അവര്‍ തിരിച്ചുചോദിച്ചത്.

എന്തൊരു അനുഭവം

എന്തൊരു അനുഭവം

ഭാഗ്യത്തിന് തങ്ങളുടെ കൂട്ടത്തില്‍ ആരും ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഡ്രൈവറുടെ കയ്യില്‍ മാത്രം ഐ ഡി കാര്‍ഡില്ല. അയാളുടെ മുഖം പേടി കൊണ്ട് വിറച്ചു. താന്‍ മുന്‍ സീറ്റിലായിരുന്നു. ഭാഗ്യത്തിന് ഡ്രൈവറുടെ കയ്യാല്‍ ഹേ രാം എന്ന് പച്ച കുത്തിയിരുന്നു. അത് കാണിച്ച് രക്ഷപ്പെട്ടു.

English summary
After Rajdeep Sardesai called him out, Twitter chokes Arnab Goswami
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X