കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്ട്‌സ് ആപ് ഗോള്‍ഡ് ഡൗണ്‍ലോഡ് ചെയ്‌തോ? പണി കിട്ടും തീര്‍ച്ച

Google Oneindia Malayalam News

മുംബൈ: പ്രമുഖ ഓണ്‍ലൈന്‍ മെസേജ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിനെക്കുരുക്കി ഹാക്കര്‍മാര്‍. ഇന്റര്‍നെറ്റില്ലാതെ വാട്‌സ് ആപ് ഉപയോഗിക്കാമെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഓണ്‍ലൈന്‍ മെസേജിംഗ് രംഗത്ത് ചുവടുറപ്പിച്ചിട്ടുള്ള വാട്‌സ് ആപിനെതിരെ വാട്്‌സ് ആപ് ഗോള്‍ഡ് എന്ന തട്ടിപ്പ് വാര്‍ത്തയുടെ വരവ്. ടെക് ലോകത്ത് അടുത്ത കാലത്ത് ഏറെ ചര്‍ച്ചയായിട്ടുള്ള വാര്‍ത്തകളിലൊന്നുകൂടിയാണ് വാട്‌സ് ആപ് വഴി വ്യാപകമായി പ്രചരിച്ചിട്ടുള്ള വാര്‍ത്ത കൂടിയാണിത്.

നിലവിലുള്ള വാട്‌സ് ആപ് അപ്‌ഗ്രേഡ് ചെയ്താല്‍ വാട്‌സ് ആപ് ഗോള്‍ഡിലേക്ക് മാറാമെന്നും വാട്‌സ് ആപ് പുറത്തിറക്കുന്ന പുതിയ പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്തായെന്നുമുള്ള തരത്തിലാണ് വാട്‌സ് ആപ് ഉപയോക്താക്കള്‍ക്ക് ലഭിച്ചിട്ടുള്ള മെസേജ്. ഒരു മില്യണിലധികം സജീവ ഉപയോക്താക്കളുള്ള വാട്‌സ് ആപില്‍ നിന്നഹാക്കര്‍മാരും തട്ടിപ്പുകാരും ഇതില്‍ നിന്നും ലാഭമുണ്ടാക്കാന്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നുവെന്നതിന്റെ തെളിവാണിത്. എന്നാല്‍ പ്രചരിച്ചുകൊണ്ടിരുന്ന മെസേജുകള്‍ വ്യാജമാണെന്ന് പിന്നീടാണ് മനസ്സിലായിട്ടുള്ളത്.

gold

വീഡിയോ കോളിംഗ് ഉള്‍പ്പെടെയുള്ള പല ഫീച്ചറുകള്‍, തെറ്റി അയച്ച മെസേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കും, ഒരേ സമയം 100 ഫോട്ടോകള്‍ അയക്കാന്‍ കഴിയും, സൗജന്യ കോളിംഗ്, വാട്‌സ്ആപ്പ് തീമുകള്‍ അനുസ്യൂതം മാറ്റാനുള്ള സൗകര്യം, എന്നിവയുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടുള്ളതാണ് ഈ മെസേജ്. ഇത്തരത്തില്‍ ലഭിക്കുന്ന ഇന്‍വിറ്റേഷനിലൂടെ മാത്രമേ വാട്ട്‌സ്ആപ് ഗോള്‍ഡ് ലഭിക്കൂ എന്നും മെസേജില്‍ വ്യക്തമാക്കുന്നു.
wa

ഒറ്റ ക്ലിക്കില്‍ വാട്‌സ്് ആപ് ഗോള്‍ഡിലേക്ക് മാറുന്നതിനായി https://www.goldenversion.com/" എന്ന ലിങ്കും നല്‍കിയിട്ടുണ്ട്. എന്നാല്‍ ലിങ്ക് ക്ലിക്ക് ചെയ്യുന്നവരെ കാത്തിരിക്കുന്നത് 404 എന്ന തെറ്റായ പേജാണ്. ഇത് വാട്്‌സ് ആപ്പില്‍ നിന്നുള്ള ഒദ്ധ്യോഗിക പ്രഖ്യാപനമല്ലെന്നും വാട്‌സ് ആപ് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ലഭിക്കുന്നതിനായി ഹാക്കര്‍മാര്‍ ഒരുക്കിയ വലയാണെന്നും സൈബര്‍ വിദഗ്ദര്‍ തന്നെ മുന്നറിയിപ്പ് നല്‍കുന്നു.

വാട്‌സ്ആപ് അടുത്ത കാലത്ത് അവതരിപ്പിച്ചിട്ടുള്ള പുതിയ അപ്‌ഡേറ്റുകള്‍ക്ക് വെല്ലുവിളിയാവുന്ന തരത്തിലാണ് ഹാക്കര്‍മാരുടെ ഇടപെടലുണ്ടായിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്ധ്യോഗികമായി പ്രതികരിക്കാന്‍ വാട്സ്ആപ് തയ്യാറായിട്ടില്ല.

English summary
Did you get a message like upgrade to ‘WhatsApp Gold’? Stop, it’s a fraud!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X