കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കിന് നിങ്ങളുടെ വീടിന്റെ വിലയെ സ്വാധീനിക്കാനാവുമോ? കഴിയുമെന്ന് പഠനം

  • By Jisha
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സുഹൃത്തുക്കളുമായി സംവദിക്കുന്നതും ലൈക്കുകള്‍ നേടുന്നതിനും മാത്രമുള്ളതല്ലെന്ന് തെളിയിക്കുകയാണ് ഒടുവില്‍ പുറത്തിറങ്ങിയ പഠനറിപ്പോര്‍ട്ട്. നിങ്ങളുടെ വീടിന്റെ വിലയെ സ്വാധീനിക്കാന്‍ ഫേസ്ബുക്കിന് കഴിയുമെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. സോഷ്യല്‍ മീഡിയകള്‍വഴി വീടുകളുടെ വില വര്‍ദ്ധന വൈറസ് പോലെ ഫേസ്ബുക്ക് സുഹൃത്തുക്കളിലേക്ക് എത്തുമെന്നും അതിനായി ഓരോ ഫേസ്ബുക്ക് ഉപയോക്തവിനും തങ്ങളുടെ സുഹൃത്ത് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ സ്വാധീനിക്കാന്‍ കഴിയുമെന്നുമാണ് കണ്ടെത്തല്‍. അമേരിക്കയിലെ നാഷണല്‍ ബ്യൂറോ ഓഫ് ഇക്കണോമിക് റിസര്‍ച്ചിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. ഇത്തരം സാഹചര്യത്തില്‍ വീടിന്റെ യഥാര്‍ത്ഥ വിലയേക്കാളധികം നല്‍കി വീടുവാങ്ങാന്‍ തയ്യാറാവുന്നവര്‍ ഉണ്ടാകുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

ഫേസ്ബുക്ക് സാമ്പത്തിക ശാസ്ത്രജ്ഞനായ മൈക്കിള്‍ ബൈയ്‌ലി, ഹാര്‍ഡ് വാര്‍ഡ് സര്‍വ്വകലാശാലയിലെ റുയ്കിംഗ് കാവോ, ജൊഹന്നാസ് സ്‌ട്രോബല്‍, ന്യൂയോര്‍ക്കിലെ സ്‌റ്റേണ്‍ സ്‌കൂള്‍ ഓഫ് ബിസിനസ് സര്‍വ്വകലാശാലയിലെ തെരേസ കുച്ച്‌ലര്‍ എന്നിവരുള്‍പ്പെട്ടതാണ് ഗവേഷക സംഘം. ഫേസ്ബുക്കിനെ അടിസ്ഥാനമാക്കി വീട് കൈമാറ്റത്തിന്റെ വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ സര്‍വ്വേയുടെ ഫലമാണ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്. ഭൗമശാസ്ത്രപരമായി ദൂരെയുള്ള ആളുകള്‍ ആണെങ്കില്‍പ്പോലും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ അത് അനുഭവപ്പെടുന്നില്ലെന്നും ഇത്തരം സാഹചര്യങ്ങളില്‍ വീടിന്റൈ വില അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രതീക്ഷിക്കാവുന്ന വിലയേക്കാള്‍ അഞ്ച് ശതമാനം അധികമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

facebook

1993 മുതല്‍ അമേരിക്കയില്‍ സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് നടന്നിട്ടുള്ള അഞ്ച് ലക്ഷത്തി അമ്പതിനായിരം വീടുകളുടെ കൈമാറ്റത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഗവേഷകരുടെ കണ്ടെത്തല്‍. തങ്ങളുടെ വീടുകള്‍ക്ക് ഫേസ്ബുക്കിന്റെ സ്വാധീനം മൂലം വില വര്‍ദ്ധിക്കാന്‍ ഇടയാക്കിയെന്ന് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ സാക്ഷ്യപ്പെടുത്തിയതായും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതോടെ സ്വത്ത് നിക്ഷേപിക്കുന്നതില്‍ വര്‍ദ്ധനവുണ്ടായെന്നും സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.

English summary
Study reveals Facebook can influence the price of your house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X