കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പള്ളിയും ഫേസ്ബുക്കും തമ്മിലുള്ള ബന്ധം..?സുക്കര്‍ബര്‍ഗ് പറയുന്നത്...

ഫേസ്ബുക്ക് ഉപഭോക്താക്കള്‍ പൊതുനന്‍മക്കായി പ്രവര്‍ത്തിക്കണമെന്ന് സുക്കര്‍ബര്‍ഗ്

Google Oneindia Malayalam News

ചിക്കാഗോ: പള്ളിയും ഫേസ്ബുക്കും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ..? ഉണ്ടെന്നാണ് ഫേസ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ അഭിപ്രായം. പള്ളികളും സന്നദ്ധ സംഘടനകളും സമൂഹത്തില്‍ വഹിക്കുന്ന പങ്ക് ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്കും ചെയ്യാനാകുമെന്നാണ് സുക്കര്‍ബര്‍ഗ് പറയുന്നത്. ഫേസ്ബുക്കിന് നിലവില്‍ 2 മില്യന്‍ ഉപഭോക്താക്കളുണ്ട്. അതുകൊണ്ടു തന്നെ ഇത് സാധ്യമാണെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.

പള്ളികളില്‍ പോകുന്നവര്‍ ഏതെങ്കിലും വിധത്തിലുള്ള ദാന ധര്‍മ്മങ്ങള്‍ ചെയ്യും. അവര്‍ ചിലപ്പോള്‍ വിശ്വാസികളായിരിക്കില്ല. പക്ഷേ, ഒരു സമുദായത്തിന്റെ ഭാഗമായതു കൊണ്ട് ഇത്തരം നന്‍മ പ്രവൃത്തികള്‍ ചെയ്യാന്‍ അവര്‍ തയ്യാറാകും. ഇത്തരത്തില്‍ ആളുകളെ സംഘടിതരാക്കാനും പൊതു നന്‍മക്കായി പ്രവൃത്തിക്കാനും ഫേസ്ബുക്കിനും സാധിക്കും. പള്ളികളില്‍ ആളുകളെ നയിക്കാന്‍ ഒരു വൈദികന്‍ ഉണ്ട്. വിശ്വാസികളുടെ ക്ഷേമകാര്യങ്ങള്‍ ഈ വൈദികന്‍ അന്വേഷിക്കുന്നു. ലീഗുകള്‍ക്ക് ഒരു കോച്ച് ഉണ്ട്. ഈ ലീഡറാണ് മറ്റ് അംഗങ്ങളെ പ്രചോദിപ്പിക്കുന്നതും നയിക്കുന്നതും. അത് ഫേസ്ബുക്കിലും സാധ്യമാണെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞു.

 അസാധു നോട്ടുമായി നാലംഗ സംഘം പിടിയിൽ; പിടിച്ചെടുത്തത് കോടികൾ, സംഭവം തലപ്പാറയിൽ!‌ അസാധു നോട്ടുമായി നാലംഗ സംഘം പിടിയിൽ; പിടിച്ചെടുത്തത് കോടികൾ, സംഭവം തലപ്പാറയിൽ!‌

09-mark-zuckerberg1-27-1498544338.jpg -Properties Alignment

ഫേബ്ബുക്കില്‍ ഇതിനായി പുതിയ കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ പുതുതായി നിര്‍മ്മിക്കുമെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. ചിക്കാഗോയില്‍ നടന്ന സമ്മേളനത്തിലാണ് പുതിയ നീക്കങ്ങളെക്കുറിച്ച് സുക്കര്‍ബര്‍ഗ് അറിയിച്ചത്. തീവ്രവാദം, വര്‍ഗ്ഗീയ കലാപം എന്നിവയ്ക്കു കാരണമാകുന്ന പരാമര്‍ശങ്ങള്‍ ഫേസ്ബുക്കില്‍ ഇല്ലാതാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു.

English summary
Mark Zuckerberg wants Facebook groups to be as important to people's lives as their local, community-support groups.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X