കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രൊഫൈല്‍ ചിത്രം മറ്റുള്ളവര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാനാകില്ല!!!ഫേസ്ബുക്കില്‍ പുതിയ മാറ്റങ്ങള്‍!!!

പ്രൊഫൈല്‍ ചിത്രം ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാനോ ഷെയര്‍ ചെയ്യാനോ സ്‌ക്രീന്‍ ഷോട്ട് എടുക്കുവാനോ പോലും കഴിയില്ല

  • By Gopal Krishna Raju
Google Oneindia Malayalam News

ഇനി ആരെയും പേടിക്കാതെ പ്രൊഫൈല്‍ ചിത്രമിടാം. പുതിയ മാറ്റങ്ങളുമായി ഫേസ്ബുക്ക് എത്തുന്നു. ഫേസ്ബുക്കിന്റെ ഇന്ത്യന്‍ പ്ലാറ്റ്‌ഫോമിലാണ് പുതിയ മാറ്റങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഫേസ്ബുക്ക് ഉപഭോക്താക്കള്‍ തങ്ങളുടെ പ്രൊഫൈല്‍ ചിത്രങ്ങളില്‍ കൂടുതല്‍ നിയന്ത്രണം വേണമെന്നാവശ്യപ്പെടുന്നതു കൊണ്ടാണ് പുതിയ മാറ്റമെന്ന് ഫേസ്ബുക്ക് പ്രൊഡക്ട് മാനേജര്‍ ആരതി സോമന്‍ അറിയിച്ചു. ഇന്ത്യയിലെ പെണ്‍കുട്ടികളിലധികവും തങ്ങളുടെ മുഖമടങ്ങിയ പ്രൊഫൈല്‍ ചിത്രങ്ങള്‍ മറ്റുള്ളവര്‍ ദുരുപയോഗം ചെയ്യുമോ എന്ന പേടി ഉള്ളവരാണെന്നും ഷെയര്‍ ചെയ്യാന്‍ മടി കാണിക്കുന്നവരാണെന്നും ആരതി സോമന്‍ പറഞ്ഞു.

പുതിയ മാറ്റം നിലവില്‍ വന്നാല് പ്രൊഫൈല്‍ ചിത്രങ്ങള്‍ മറ്റുള്ളവര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാനോ ഷെയര്‍ ചെയ്യാനോ ടാഗ് ചെയ്യാനോ മെസേജ് ആയി അയക്കാനോ സ്‌ക്രീന്‍ ഷോട്ട് എടുക്കുവാനോ പോലും കഴിയില്ല. ദുരുപയോഗം തടയാനുള്ള ബ്ലൂ ബോര്‍ഡറും ഷീല്‍ഡും പ്രൊഫൈല്‍ ചിത്രത്തോടു ചേര്‍ന്ന് ഫേസ്ബുക്ക് അവതരിപ്പിക്കും.

തിരിച്ചടികളിലും ശക്തി ചോരാതെ ദിലീപ്...!! മലയാള സിനിമയെ വീണ്ടും രക്ഷിച്ചു..!! തിരിച്ചടികളിലും ശക്തി ചോരാതെ ദിലീപ്...!! മലയാള സിനിമയെ വീണ്ടും രക്ഷിച്ചു..!!

 27-facebook

ഫസൽ വധം; പുതിയ കണ്ടെത്തലുകളെല്ലാം 12 വർഷത്തെ ഗവേഷണ ഫലം, ശാസ്ത്രീയ തെളിവുകളുമുണ്ട്!!ഫസൽ വധം; പുതിയ കണ്ടെത്തലുകളെല്ലാം 12 വർഷത്തെ ഗവേഷണ ഫലം, ശാസ്ത്രീയ തെളിവുകളുമുണ്ട്!!

ആദ്യം ഇന്ത്യയിലാണ് പ്രാവര്‍ത്തികമാക്കുന്നതെങ്കിലും പുതിയ മാറ്റം മറ്റു രാജ്യങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം.

English summary
Facebook Gives Users in India More Control Over Their Profile Picturse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X