കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിള്‍ അലോ ഡബിള്‍ സ്മാര്‍ട്ടായി: വെബ് പതിപ്പും റെഡി, അലോ ആപ്പിനെക്കുറിച്ചറിയേണ്ട 10 കാര്യങ്ങള്‍

ആന്‍ഡ്രോയ്ഡ് ഫോണിലുമായി പെയര്‍ ചെയ്ത് ഡെസ്ക് ടോപ്പില്‍ ഉപയോഗിക്കാവുന്ന തരത്തിലാണ് ആപ്പിന്‍റെ വെബ് പതിപ്പ്

Google Oneindia Malayalam News

കാലിഫോര്‍ണിയ: ഗൂഗിളിന്‍റെ അലോ സ്മാര്‍ട്ട് മെസേജിംഗ് ആപ്പ് കൂടുതല്‍ സ്മാര്‍ട്ടാവുന്നു. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് വേണ്ടി 2016 സെപ്തംബറില്‍ പുറത്തിറക്കിയ ആപ്പാണ് ഗൂഗിള്‍ ക്രോമിലേയ്ക്കെത്തുന്നത്. ആന്‍ഡ്രോയ്ഡ് ഫോണിലുമായി പെയര്‍ ചെയ്ത് ഡെസ്ക് ടോപ്പില്‍ ഉപയോഗിക്കാവുന്ന തരത്തിലാണ് ആപ്പിന്‍റെ വെബ് പതിപ്പ് പുറത്തിറങ്ങുന്നത്.

ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും ആപ്പിന്‍റെ വെബ് പതിപ്പ് ഉപയോഗിക്കാന്‍ കഴിയുക. ടെലഗ്രാമിന് സമാനമായി ക്യൂ ആര്‍ കോഡ‍് സ്കാനിംഗ് ആവശ്യമില്ലാതെ ഉപയോഗിക്കാവുന്ന ആന്‍ഡ്രോയ്ഡ് പതിപ്പ് ഉടന്‍ തന്നെ ഗൂഗിള്‍ പുറത്തിറക്കും.

ആപ്പ് ക്രോമില്‍ മാത്രം

ആപ്പ് ക്രോമില്‍ മാത്രം

ക്രോമില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്ത് വാട്സ്ആപ്പിന്‍റെ ഡെസ്ക് ടോപ്പ് പതിപ്പിന് സമാനമായാണ് അലോ ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുക. ആഗസ്റ്റ് 15നാണ് വെബ് പതിപ്പ് പുറത്തിറങ്ങിയിട്ടുള്ളത്.

ഡെസ്കോപ്പില്‍ ഗൂഗിള്‍ അസിസ്റ്റന്‍റ്

ഡെസ്കോപ്പില്‍ ഗൂഗിള്‍ അസിസ്റ്റന്‍റ്

ഗൂഗിള്‍ അലോയുടെ മൊബൈല്‍ ആപ്പില്‍ ലഭിക്കുന്ന ഗൂഗിള്‍ അസിസ്റ്റന്‍റ് ഔദ്യോഗികമായി ഡെസ്ക്ടോപ്പ് പതിപ്പിലും ലഭിക്കും. ചാറ്റിനുള്ളില്‍ സിനിമകള്‍, റസ്റ്റോറന്‍റുകള്‍ എന്നിവ നിര്‍ദേശിക്കാന്‍ കഴിയുന്നതായിരിക്കും ഗൂഗിള്‍ അസിസ്റ്റന്‍റിന്‍റെ പ്രവര്‍ത്തനങ്ങള്‍. പ്രൈവറ്റ് നോട്ടിഫിക്കേഷന്‍ സെറ്റ് ചെയ്യുന്നതിനും ആപ്പില്‍ സൗകര്യമുണ്ടായിരിക്കും.

ആപ്പിലെ ആകര്‍ഷണം

ആപ്പിലെ ആകര്‍ഷണം

മറ്റ് മെസേജിംഗ് ആപ്പുകളെ അപേക്ഷിച്ച് നിരവധി സ്റ്റിക്കറുകളുടെ കളക്ഷന്‍, അഡ്ജസ്റ്റബിള്‍ ടെക്സ്റ്റ് സൈസ്, ജിമെയിലിലേതുപോലുള്ള സ്മാര്‍ട്ട് റിപ്ലേ എന്നിവ അലോ ആപ്പിലുണ്ട്. ജിഫുകളുടെ വലിയൊരു ശേഖരവും ആപ്പിലുണ്ട്.

ഡവലപ്പര്‍ കോണ്‍ഫറന്‍സില്‍

ഡവലപ്പര്‍ കോണ്‍ഫറന്‍സില്‍

ഗൂഗിളിന്റെ വീഡിയോ കോളിംഗ് ആപ്പ് ഡ്യുവോ ചര്‍ച്ചയായതിന് പിന്നാലെ വാട്‌സ്ആപ്പിന് വെല്ലുവിളിയുമായാണ് ഗൂഗിളിന്റെ അലോ ആപ്പ് പുറത്തിറങ്ങിയത്. ഐഒഎസ് പ്ലാറ്റ്‌ഫോമിലും സുഗമമായി പ്രവര്‍ത്തിക്കുന്ന അലോ ആപ്പ് നിലവിലുള്ള ഇന്‍സ്റ്റന്റ് മെസേജ് ആപ്പുകള്‍ക്കും സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്കും ഭീഷണിയാവുമെന്നാണ് ടെക് രംഗത്തെ വിദഗ്ദരുടെ വിലയിരുത്തല്‍. ഗൂഗിളിന്റെ ഐ/ഒ 2016 ഡവലപ്പര്‍ കോണ്‍ഫറന്‍സില്‍ വച്ച് ഗൂഗിളിന്റെ വീഡിയോ കോളിംഗ് ആപ്പ് ഡ്യുവോയ്ക്ക് ഒപ്പമാണ് ഗൂഗിള്‍ അലോയും അവതരിപ്പിച്ചത്.

മെസേജിംഗ് ആപ്പ് സ്മാര്‍ട്ട് പക്ഷേ സ്മാര്‍ട്ട്

മെസേജിംഗ് ആപ്പ് സ്മാര്‍ട്ട് പക്ഷേ സ്മാര്‍ട്ട്

മെസേജിംഗ് ആപ്പ് ആരംഭിക്കാനുള്ള ഗൂഗിളിന്റെ ശ്രമമാണ് ഗൂഗിള്‍ അലോ. കോണ്ടാക്ട് ലിസ്റ്റിലുള്ളവരുമായി ആശയവിനിമയം നടത്തുന്നതിന് പുറമേ ഗൂഗിളില്‍ നിന്ന് വിവരങ്ങളും പ്ലാനുകളും ലഭിക്കുന്നതിനും ആപ്പിനെ ആശ്രയിക്കാവുന്നതാണ്. ആപ്പിനുള്ളിലെ ഗൂഗിള്‍ അസിസ്റ്റന്‍റാണ് ഗൂഗിള്‍ സെര്‍ച്ചിന് സമാനമായി വിവരങ്ങള്‍ നല്‍കുന്നത്.

എന്‍ഡ് ടു എന്‍ഡ‍് എന്‍ക്രിപ്ഷന്‍

എന്‍ഡ് ടു എന്‍ഡ‍് എന്‍ക്രിപ്ഷന്‍

ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി വാട്‌സ്ആപ്പ് ഏര്‍പ്പെടുത്തിയ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനോടെയാണ് ഗൂഗിള്‍ അലോയും പുറത്തിറങ്ങിയിട്ടുള്ളത്. സ്വകാര്യ ചാറ്റ്, ഡിസപ്പീയര്‍ മെസേജുകള്‍ എന്നിവയും ആപ്പില്‍ ഉള്‍പ്പെടുത്തുമെന്നും ടെക് വെബ്ബ്‌സൈറ്റ് ആന്‍ഡ്രോയ്ഡ് പൊലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സ്മാര്‍ട്ട് റിപ്ലേ

സ്മാര്‍ട്ട് റിപ്ലേ

ഓപ്ഷന്‍ ഇന്‍ബോക്‌സില്‍ വരുന്ന മെസേജുകള്‍ക്ക് സാഹചര്യത്തിന് റിപ്ലേ നല്‍കാനുള്ള നിര്‍ദ്ദേശങ്ങളാണ് സ്മര്‍ട്ട് റിപ്ലേ എന്ന ഓപ്ഷന്‍ നല്‍കുന്നത്. ജിമെയിലും ഗൂഗിള്‍ നേരത്തെ ഈ സംവിധാനം അവതരിപ്പിച്ചിരുന്നു.

ഫേസ്ബുക്കിന് പണി കൊടുക്കാന്‍

ഫേസ്ബുക്കിന് പണി കൊടുക്കാന്‍

ഗൂഗിള്‍ ഉപയോക്താക്കളെ ആകര്‍ശഷിക്കുന്നതിനായി ഗൂഗിള്‍ ആരംഭിച്ച ജി ടോക്കിനെയും ഹാങ് ഔട്ടിനേയും പിന്തള്ളി ഫേസ്ബുക്കും, ഫേസ്ബുക്ക് മെസ്സഞ്ചറും വന്നതോടെയാണ് ഇവയെ കടത്തിവെട്ടാന്‍ പുതിയ ആപ്പുമായി ഗൂഗിളിന്റെ രംഗപ്രവേശം.

മെസേജിംഗ് ആപ്പുകള്‍ക്ക് ഭീഷണി

മെസേജിംഗ് ആപ്പുകള്‍ക്ക് ഭീഷണി

ഫേസ്ബുക്കിന് പുറമേ ഇന്‍സ്റ്റന്‍റ്- മൊബൈല്‍ മെസേജിംഗ് ആപ്പുകള്‍ക്കും ഗൂഗിളിന്‍റെ അലോ ഭീഷണിയാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാട്സ്ആപ്പ്, സ്നാപ്പ് ചാറ്റ് എന്നിവയ്ക്ക് ഭീഷണിയാവുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്.

English summary
Tech-giant Google has unveiled 'Allo', its smart messaging app on its Chrome web browser, exclusively for its Android user base.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X