കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സറാഹ ആപ്പിന് ഇന്ത്യയുമായി ബന്ധം! വെളിപ്പെടുത്തല്‍ തൗഫീഖിന്‍റേത്, ആപ്പിനെക്കുറിച്ച് നിങ്ങളറിയേണ്ടത്

വിപ്രോയിലെ മുന്‍ ജീവനക്കാരനായിരുന്നു തൗഫീഖ്.

Google Oneindia Malayalam News

ദില്ലി: സോഷ്യല്‍ മീഡിയയില്‍ ദിവസങ്ങള്‍ക്കകം വൈറലായ സറാഹ ആപ്പിന് ഇന്ത്യയുമായും ചില ബന്ധമുണ്ട്. ആപ്പ് വികസിപ്പിച്ചെടുത്ത സൗദി പൗരന്‍ സൈനുല്‍ ആബ്ദീന്‍ തൗഫീഖാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. താന്‍ പ്രോഗ്രാമിംഗ് പഠിച്ചത് ഇന്ത്യക്കാരില്‍ നിന്നായിരുന്നുവെന്നും ഇന്ത്യന്‍ കമ്പനിയായ വിപ്രോയിലെ മുന്‍ ജീവനക്കാരനായിരുന്നു തൗഫീഖ്. ഇന്ത്യക്കാരില്‍ നിന്ന് താന്‍ ഏറെ പഠിച്ചിട്ടുണ്ടെന്നും ആപ്പ് ഇന്ത്യയില്‍ വൈറലായതോടെയാണ് ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യങ്ങള്‍ തൗഫീഖ് വെളിപ്പെടുത്തിയിട്ടുള്ളത്.

ഇന്ത്യക്കാര്‍ക്കിടയില്‍ പെട്ടെന്ന് ശ്രദ്ധനേടിയ ആപ്പ് മലയാളികള്‍ക്കിടയിലും വന്‍, സ്വാധീനമാണുണ്ടാക്കിയിട്ടുള്ളത്. ആളുകള്‍ക്കിടയില്‍ സത്യസന്ധവും തുറന്നതുമായ ആശയവിനിമയം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തിലാണ് തൗഫീഖ് ആപ്പിന് രൂപം നല്‍കിയിട്ടുള്ളത്. അനോണിമസ് ആപ്പായ സറാഹ പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ 7.2 മില്യണ്‍ ജനങ്ങളാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൈന്‍ ഇന്‍ ചെയ്തിട്ടുള്ളത്. ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആര്‍ക്കും ഐഡന്‍റിറ്റി വെളിപ്പെടാതെ മെസേജും കമന്‍റും അയയ്ക്കാമെന്നതാണ് ആപ്പിന്‍റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നത്.

വിപ്രോയില്‍ ജോലി

വിപ്രോയില്‍ ജോലി

വിപ്രോയിലെ മുന്‍ ജീവനക്കാരനായിരുന്ന തൗഫീഖ് ഇന്ത്യക്കാരില്‍ നിന്നാണ് പ്രോഗ്രാമിംഗ് പഠിച്ചതെന്ന് ആപ്പ് ഇന്ത്യക്കാര്‍ക്കിടയില്‍ വന്‍ തരംഗം സൃഷ്ടിച്ചതോടെയാണ് വെളിപ്പെടുത്തിയത്. സറാഹ ഇന്ത്യക്കാര്‍ ഏറ്റെടുത്തതില്‍ സന്തോഷവാനാണെന്നും പ്രോഗ്രാമിംഗില്‍ ഇന്ത്യക്കാരില്‍ നിന്ന് ഏറെ പഠിച്ചിട്ടുണ്ടെന്നും തൗഫീഖ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വ്യക്തമാക്കിയത്.

ആപ്പില്‍ പരിഷ്കാരം ഉടന്‍

ആപ്പില്‍ പരിഷ്കാരം ഉടന്‍

ആദ്യം വെബ്സൈറ്റ് ആയി ആരംഭിച്ച സറാഹയുടെ മൊബൈല്‍ ആപ്പ് പിന്നീടാണ് തൗഫീഖ് വികസിപ്പിച്ചെടുക്കുന്നത്. ലോകത്ത് ആപ്പിന് കൂടുതല്‍ സ്വീകാര്യത ലഭിച്ചതോടെയാണ് കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിക്കാനാവുന്ന തരത്തിലേയ്ക്ക് ആപ്പില്‍ പരിഷ്കാരം വരുത്താനുള്ള ശ്രമങ്ങള്‍ നടത്താനുള്ള നീക്കം. ഇതിന് ശേഷം കൂടുതല്‍ ഫീച്ചറുകള്‍ അനോണിമസ് ആപ്പിലേയ്ക്ക് കൊണ്ടുവരുമെന്നും തൗഫീഖ് ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഡൗണ്‍ലോഡിംഗില്‍ റെക്കോര്‍ഡ്

ഡൗണ്‍ലോഡിംഗില്‍ റെക്കോര്‍ഡ്

അനോണിമസ് ആപ്പായ സറാഹ പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ 7.2 മില്യണ്‍ ജനങ്ങളാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൈന്‍ ഇന്‍ ചെയ്തിട്ടുള്ളത്. ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആര്‍ക്കും ഐഡന്‍റിറ്റി വെളിപ്പെടാതെ മെസേജും കമന്‍റും അയയ്ക്കാമെന്നതാണ് ആപ്പിന്‍റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നത്.

നേരിട്ട് മറുപടിയില്ല

നേരിട്ട് മറുപടിയില്ല

മെസേജിന് നേരിട്ട് റിപ്ലേ നല്‍കാന്‍ കഴിയില്ലെങ്കിലും മെസേജ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യാനും അവിടെ തന്നെ മറുപടി നല്‍കാനുമുള്ള സംവിധാനം ആപ്പിലുണ്ട്. ഉപയോക്താവിനെ ബ്ലോക്ക് ചെയ്യാനും ഫേവറൈറ്റ് ആയി മാര്‍ക്ക് ചെയ്യാനും ആപ്പില്‍ സൗകര്യമുണ്ട്.

അക്കൗണ്ട് ഡിലീറ്റ് ചെയ്യാം

അക്കൗണ്ട് ഡിലീറ്റ് ചെയ്യാം

സറാഹയില്‍ രജിസ്റ്റര്‍ ചെയ്ത് അക്കൗണ്ട് ക്രിയേറ്റ് ചെയ്ത ഒരാള്‍ക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നത് ആപ്പില്‍ സൗകര്യമുണ്ട്. ആപ്പിന്‍റെ സെറ്റിംഗ്സില്‍ നിന്ന് ലോഗ് ഔട്ട് ചെയ്യാന്‍ മാത്രമേ സാധിക്കൂ, എന്നാല്‍ വെബ്സൈറ്റിലെ സെറ്റിംഗ്സില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്. റിമൂവ് അക്കൗണ്ട് ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പഴ്സണല്‍ ഇന്‍ഫര്‍മേഷനും പാസ് വേര്‍ഡ‍ും നീക്കിയ ശേഷം അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഡിലീറ്റ് ചെയ്യുക തന്നെയാണോ ഉപയോക്താവിന്‍റെ ഉദ്ദേശ്യമെന്ന് ആപ്പ് ആവര്‍ത്തിച്ച് ചോദിച്ച് ഉറപ്പുവരുത്തും.

ജനനം ഫെബ്രുവരിയില്‍

ജനനം ഫെബ്രുവരിയില്‍

2017 ഫെബ്രുവരിയില്‍ വെബ് പതിപ്പായാണ് സറാഹ ആരംഭിച്ചത്. പിന്നീട് ജൂണിലാണ് സറാഹ മൊബൈല്‍ ആപ്പിലേയ്ക്ക് കൂടി വേഷപ്പകര്‍ച്ച നടത്തുന്നത്. സൈന്‍ അലാബ്ദീന്‍ തൗഫീഖ് എന്ന സൗദി പൗരനാണ് ആപ്പ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. അറബയില്‍ സത്യസന്ധത എന്നാണ് സറാഹയുടെ അര്‍ത്ഥം.

സഹാറ എന്തിന്

സഹാറ എന്തിന്

സറാഹ വ്യക്തികളുടെ കഴിവുകള്‍ കണ്ടെത്തുമെന്നും മെച്ചപ്പെടുത്തേണ്ടതായ കഴിവുകളും ചൂണ്ടിക്കാണിച്ചുതരുമെന്നുണ് വെബ്സൈറ്റില്‍ സറാഹയെക്കുറിച്ചുള്ള പരാമര്‍ശം. സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, മേലുദ്യോഗസ്ഥര്‍, കാമുകീ കാമുകന്‍മാര്‍, പ്രണയം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ എ​ന്നിവരോട് ഐഡന്‍റിറ്റി വെളിപ്പെടുത്താതെ എന്തും എടുത്തടിച്ച് പറയാമെന്നതാണ് ആപ്പിന്‍റെ പ്രത്യേകത.

മലയാളികളുടെ ഹരമായി

മലയാളികളുടെ ഹരമായി

ഇന്ത്യയില്‍ ആപ്പ് പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് മലയാളികളാണ് അവനവനിസത്തെ പ്രോത്സാഹിപ്പിക്കുന്ന സറാഹ ആപ്പ് ഡൗണ്‍ലോഡ‍് ചെയ്തുകഴിഞ്ഞത്. മറ്റൊരു രസകരമായ വസ്തുത സ്ത്രീകളാണ് സറാഹയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ ഏറെപ്പേരുമെന്നതാണ്. മുഖവും പേരുമില്ലാതെ ആരോടും എന്തും വിളിച്ച് പറയുകയും പ്രകടിപ്പിക്കുകയും ചെയ്യാവുന്ന പ്ലാറ്റ്ഫോമെന്ന പ്രത്യേകത തന്നെയാണ് മലയാളികള്‍ക്ക് ആപ്പിന് പ്രചാരം നല്‍കിയത്.

ഫേസ്ബുക്കില്‍ സറാഹ ജ്വരം

ഫേസ്ബുക്കില്‍ സറാഹ ജ്വരം

സറാഹ രജിസ്റ്റര്‍ ചെയ്തവരെല്ലാം തങ്ങള്‍ക്ക് ലഭിക്കുന്ന മെസേജുകള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങിയതോടെ ഫേസ്ബുക്ക് വാളുകളില്‍ സാറാമ്മയെ തട്ടി നടക്കാന്‍ വയ്യാതായിട്ടുണ്ട്. ആപ്പില്‍ നേരിട്ട് മറുപടി നല്‍കാന്‍ സൗകര്യമില്ലാത്തതിനാല്‍ ഇവിടെയും ഇര ഫേസ്ബുക്കാണ്. ഫേസ്ബുക്ക് വഴിയാണ് മെസേജുകള്‍ക്ക് മിക്കവരും മറുപടി നല്‍കുന്നത്. ഫേസ്ബുക്ക് പ്രൊഫൈലിലുള്ളവര്‍ക്ക് ഇത് പരസ്യമായി കാണാനും സാധിക്കും.

വാട്സ് ആപ്പിന് ഭീഷണിയോ!!

വാട്സ് ആപ്പിന് ഭീഷണിയോ!!

മൊബൈല്‍ മെസേജിംഗ് ആപ്പുകളായ വാട്സ്ആപ്പ്, സ്നാപ്ചാറ്റ്, ഫേസ്ബുക്ക് മെസ്സഞ്ചര്‍ തുടങ്ങിയവയ്ക്ക് സറാഹയുടെ വരവ് ഭീഷണിയായെന്ന് ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജൂലൈ മാസത്തെ കണക്ക് അനുസരിച്ച് പ്ലേ സ്റ്റോറില്‍ മറ്റെല്ലാ ആപ്പുകളെയും പിന്നിലാക്കി സറാഹ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

വിവരങ്ങള്‍ വെളിപ്പെടുത്താം

വിവരങ്ങള്‍ വെളിപ്പെടുത്താം

അ‍ജ്‍ഞാതരായി നിന്ന് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും മെസേജ് അയയ്ക്കുന്നതിനും കഴിയുന്ന സറാഹ ആപ്പില്‍ ലോഗിന്‍ ചെയ്യാതെ ഉപയോഗിക്കാനും വ്യക്തികള്‍ക്ക് വിവരങ്ങള്‍ പരസ്പരം വെളിപ്പെടുത്തി ചാറ്റ് ചെയ്യുന്നതിനുള്ള അവസരവും നിലവിലുണ്ട്. മെസേജുകളെല്ലാം വരുന്നത് ഒരൊറ്റ ഇന്‍ ബോക്സിലായിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.

 പ്രത്യേകതകള്‍ എന്തെല്ലാം

പ്രത്യേകതകള്‍ എന്തെല്ലാം

സ്നാപ്പ് ചാറ്റ് പ്രൊഫൈലുമായി ബന്ധിപ്പിക്കുന്നതിന് സംവിധാനമുള്ള ആപ്പ് ജൂലൈ മാസത്തില്‍ ഇന്ത്യയുള്‍പ്പെടെ 30 രാജ്യങ്ങളിലാണ് പുറത്തിറക്കിയത്. മൂന്ന് കോടിയിലധികം പേര്‍ ആപ്പ് ഉപയോഗിക്കുന്നതായി നേരത്തെ ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാട്സആപ്പിന് പോലും വിലക്കുള്ള സൗദിയിലും ഈജിപ്തിലും സറാഹ ആപ്പിന് ആരാധകരേറെയുണ്ടാണ് റിപ്പോര്‍ട്ട്.

സൈബര്‍ ബുള്ളിംഗിന് വഴിവെയ്ക്കും

സൈബര്‍ ബുള്ളിംഗിന് വഴിവെയ്ക്കും

ഐഡന്‍റിറ്റി വെളിപ്പെടുത്താതെ എന്തും ഏതും തുറന്നു പറയാന്‍ അവസരമൊരുക്കുന്ന ആപ്പ് സൈബര്‍ ബുള്ളിംഗിന് വേണ്ടി ഉപയോഗിച്ചേക്കാമെന്ന് ചില ടെക് വിദഗ്ദര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഉപയോഗിക്കുന്ന വ്യക്തികളില്‍ ആപ്പ് സമ്മര്‍ദ്ദമുണ്ടാക്കുന്നുവെന്നും വ്യക്തിബന്ധങ്ങളെ ആപ്പ് ബാധിച്ചേക്കാമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പല അഭിപ്രായ പ്രകടനങ്ങളും ജോലിയിലെ പ്രകടനത്തെ ബാധിക്കുമെന്നും കൗമാരക്കാര്‍ സൈബര്‍ ബുള്ളിംഗിന് ഇരയാകാനുള്ള സാധ്യത ഉയരുമെന്നുള്ള നിരീക്ഷണങ്ങളും ആപ്പിനെക്കുറിച്ച് പുറത്തുനവരുന്നു.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹരം

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹരം

ഇന്ത്യയിലും വിദേശത്തും യുവാക്കള്‍ക്ക് പുറമേ കൗമാരക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയിലാണ് ആപ്പ് വൈറലായിക്കഴിഞ്ഞിട്ടുള്ളത്. ഇത് ഈ രാജ്യങ്ങളിലെ രക്ഷിതാക്കളെയും അധ്യാപകരെയുമാണ് ആശങ്കയിലാക്കിയിട്ടുള്ളത്. ഇന്‍സ്റ്റഗ്രാം, സ്നാപ്പ് ചാറ്റ് എന്നിവയുമായി ബന്ധിപ്പിക്കാവുന്ന ആപ്പ് കുട്ടികളെ സൈബര്‍ ബുള്ളിംഗിന് ഇരയാക്കുമോ എന്നതാണ് ആശങ്കയ്ക്ക് അടിസ്ഥാനം.

15 അക്കൗണ്ട് ലോക്ക് ആവുന്നത് എങ്ങനെ

15 അക്കൗണ്ട് ലോക്ക് ആവുന്നത് എങ്ങനെ

ഒന്നിലേറെ തവണ സറാഹ ആപ്പ് ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ അക്കൗണ്ട് ലോക്ക് ആവും. എന്നാല്‍ 12 മണിക്കൂര്‍ കാത്തിരുന്നാല്‍ ആപ്പ് തനിയേ അണ്‍ലോക്ക് ആവുമെന്ന് തൗഫീഖ് പറയുന്നു.

English summary
The Saudi Arabian creator of Sarahah, Zain al-Abidin Tawfiq has an Indian connection. The first company he worked for was the Indian software giant Wipro. “Indians have taught me programming in university, Indians have taught me programming in the company. I had Indian colleagues and I also have Indian friends,” he said in an interview with India Today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X