കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം ഹിന്ദുക്കള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത നാടോ? സംശയങ്ങള്‍ക്ക് കിടുക്കാച്ചി മറുപടികള്‍

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കേരളത്തെ കുറിച്ച് പുറം ലോകത്ത് പ്രചരിക്കുന്ന കഥകള്‍ പലതാണ്. ബിജെപി നേതാവായ സുബ്രഹ്മണ്യം സ്വാമി തന്നെ കേരളത്തെ കുറിച്ച് പലപ്പോഴായി പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ കേട്ടാല്‍ ആരായാലും മൂക്കത്ത് വിരല്‍ വച്ച് പോകും.

മലപ്പുറത്ത് ഹിന്ദുക്കള്‍ക്ക് ഭൂമി വാങ്ങാനോ വില്‍ക്കാനോ പറ്റില്ല, നോമ്പ് കാലത്ത് ഭക്ഷണം പോലും ലഭിക്കില്ല, കട തുറന്നാല്‍ ആക്രമിക്കും... കഥകള്‍ അങ്ങനെ പലതാണ്. സുബ്രഹ്മണ്യം സ്വാമി മാത്രമല്ല, മറ്റ് പല ബിജെപി/സംഘപരിവാര്‍ നേതാക്കളും കേരളത്തെ കുറിച്ച് ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നുണ്ട്.

പെണ്ണും പണവും കൊടുത്ത് കേരളത്തില്‍ നിന്നടക്കം തീവ്രവാദം ... മല്ലു സൈബര്‍ സോൾജ്യേഴ്സ് ഞെട്ടിച്ചുപെണ്ണും പണവും കൊടുത്ത് കേരളത്തില്‍ നിന്നടക്കം തീവ്രവാദം ... മല്ലു സൈബര്‍ സോൾജ്യേഴ്സ് ഞെട്ടിച്ചു

കേരളത്തില്‍ മുസ്ലീം ജനസംഖ്യ കൂടുതലാണ് എന്നതാണ് പലരേയും(കേരളത്തിന് പുറത്തുള്ള പലരേയും) ഇത്തരം ചിന്തകളിലേക്ക് നയിക്കുന്നത്. ഇവിടെ ഹിന്ദുക്കളെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നു എന്നൊക്കെയാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ബിജെപി നേതാക്കള്‍ പറയുന്നതുപോലെ കേരളം ഹിന്ദുക്കള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥലം ആണോ എന്നൊരു ചോദ്യം ക്വാറയിലും ഉയര്‍ന്നു. അതിന്റെ മറുപടികള്‍ നോക്കാം...

എന്തൊരു തോന്ന്യാസം

കേരളത്തെ കുറിച്ച് താന്‍ കേട്ടിട്ടുള്ള ഏറ്റവും അയഥാര്‍ത്ഥമായ കാര്യം ആണ് ഇത് എന്നാണ് ബോബ് പി ജോര്‍ജ്ജ് എന്ന ആള്‍ പ്രതികരിച്ചിട്ടുള്ളത്. കേരളത്തിലെ ഹിന്ദുക്കളാണ് ഇന്ത്യയിലെ തന്നെ ഏറ്റവും 'കൂള്‍' ആയിട്ടുള്ള ഹിന്ദുക്കള്‍ എന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം.

ജാതിനോക്കാതെ..

കേരളത്തിലെ ഹിന്ദുക്കള്‍ക്ക് ജാതിഭേതമില്ലാതെ എല്ലാ ക്ഷേത്രങ്ങളിലും സന്ദര്‍ശിക്കാനുള്ള അവകാശമുണ്ട്. മറ്റ് പല സംസ്ഥാനങ്ങളിലും അങ്ങനെയല്ലല്ലോ കാര്യങ്ങള്‍യ കേരളത്തില്‍ വിദേശികള്‍ പോലും ക്ഷേത്ര ദര്‍ശനം നടത്താറുണ്ട് എന്നതാണ് സത്യം.

ഹിന്ദുക്കള്‍ക്ക് എന്ത് പ്രശ്‌നം

കേരളത്തിലെ ഹിന്ദുക്കള്‍ ഒരുതരത്തിലും ഒറ്റപ്പെടുത്തപ്പെടുന്നില്ല. ഇവിടെ അത്തരം ഒരു പ്രശ്‌നവും ഇല്ലെന്നാണ് വിജില്‍ വിജയന്‍ പറയുന്നത്. കേരളത്തില്‍ ഹിന്ദുക്കള്‍ എന്നല്ല, എല്ലാവരും സുരക്ഷിതരാണെന്നും പറയുന്നുണ്ട്.

ഹിന്ദുത്വം അജണ്ട

എല്ലാ സമുദായങ്ങളും സന്തോഷത്തോടെ സമാധാനത്തോട ജീവിക്കുന്ന സ്ഥലമാണ് കേരളം എന്നാണ് പ്രദീപ് ടോം പറയുന്നത്. ചില ഹിന്ദുത്വ അജണ്ടക്കാര്‍ ആണ് പ്രശ്‌നക്കാര്‍. അവര്‍ക്ക് സ്വാധീനം ഇല്ലാത്തതിനാല്‍ ആണ് ഇങ്ങനെയുള്ള പ്രചാരണങ്ങള്‍ നടത്തുന്നതത്രെ.

കേരളത്തിലുള്ളവര്‍ പറയില്ല

കേരളം ഹിന്ദുക്കള്‍ക്ക് സുരക്ഷിതമല്ലെന്ന് കേരളത്തിലുള്ളവര്‍ ആരും പറയില്ലെന്നാണ് വിപിന്‍ ഘോഷ് പറയുന്നത്. കേരളത്തിലുള്ളതുപോലെ സമത്വം വേറെ എവിടേയും കണ്ടിട്ടില്ലെന്നും പറയുന്നു.

ദൈവത്തിന്റെ സ്വന്തം നാട്

കേരള ടൂറിസത്തിന്റെ ടാഗ് ലൈന്‍ പോലെ തന്നെയാണ് ഇവിടത്തെ കാര്യങ്ങളും എന്നാണ് അരവിന്ദ് കെഎസ് പറയുന്നത്- ദൈവത്തിന്റെ സ്വന്തം നാട്. ഇവിടെ ഹിന്ദുക്കള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത ഒരു സാഹചര്യവും ഇല്ല. ഓണവും ഈദും ക്രിസ്തുമസും എല്ലാം ഇവിടെ എല്ലാവരും ഒരുമിച്ചാണ് ആഘോഷിക്കുന്നത്.

മതില് കെട്ടാന്‍ നടക്കുന്നവര്‍

ഇത്തരത്തില്‍ നുണ പടച്ചുണ്ടാക്കുന്നവര്‍ മല്ലൂസിനിടയില്‍ മതില്‍ കെട്ടാന്‍ ആണ് ശ്രമിക്കുന്നത് എന്നാണ് മിഥുന്‍ മുരളിയുടെ പക്ഷം. ആരാണ് ഇത്തരത്തില്‍ പറഞ്ഞ് നടക്കുന്നത് എന്നും ചോദിക്കുന്നുണ്ട് മിഥുന്‍.

ബിജെപിക്ക് വേണ്ട ഹിന്ദുക്കള്‍ക്ക്

ഒരു തരത്തില്‍ ഈ ചോദ്യം ശരിയാണെന്നാണ് അവിനാശ് പറയുന്നത്. ബിജെപിയ്ക്ക് വേണ്ട ഹിന്ദുക്കളുടെ കാര്യത്തില്‍ കേരളം അത്ര നല്ല സ്ഥലം അല്ല. സംഗതി പരിഹാസം തന്നെ.

വളരെ മോശം സ്ഥലം !!!

തങ്ങളാണ് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമുള്ളവര്‍ എന്ന് കരുതുന്ന ഹിന്ദുക്കളെ സംബന്ധിച്ച് കേരളം മോശം സ്ഥലമാണ്. ഹിന്ദുക്കളുമായി മാത്രമേ അടുപ്പമുണ്ടാക്കൂ എന്ന് കരുതുന്നവര്‍ക്ക് കേരളം മോശം സ്ഥലമാണ്- രജിന്‍ നായരുടെ പരിഹാസം ഇങ്ങനെ പോകുന്നു.

ബീഫ് കഴിക്കുന്നത്

കേരളത്തില്‍ 30 ശഥമാനത്തോളെ മുസ്ലീം ജനസംഖ്യ ഉള്ളതും ജനങ്ങള്‍ ബീഫ് കഴിക്കുന്നതും ഹിന്ദുക്കള്‍ വിശ്വാസത്തില്‍ നിന്ന് അകലുന്നതും ഒക്കെയാണ് ബിജെപിയുടെ പ്രശ്‌നം എന്ന് ബിജിലേഷ് പറയുന്നു. മലയാളികള്‍ ബീഫ് തിന്നുന്നത് അതിനോടുള്ള ഇഷ്ടം കൊണ്ടാണെന്നാണ് ഇദ്ദേഹത്തിന്റെ വാദം.

സംഘികള്‍ക്ക് മോശം

കേരളം ഹിന്ദുക്കള്‍ക്ക് ജീവിക്കാന്‍ മോശം സ്ഥലം ഒന്നും അല്ല, പക്ഷേ സംഘികള്‍ക്ക് ജീവിക്കാന്‍ വളരെ മോശം ആണെന്നാണ് പ്രണദ് പ്രഭാകര്‍ പറയുന്നത്.

English summary
Is Kerala a very bad place for Hindus to live as said by BJP spokespersons? A quora thread.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X