കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബര്‍ഗറിന് വിലകൂട്ടിയത് വല്ലാത്ത ചെയ്ത്തായിപ്പോയി.... മാണിസാര്‍ കാണുന്നുണ്ടല്ലോ അല്ലേ!!! ട്രോളുകള്‍

Google Oneindia Malayalam News

തോമസ് ഐസക്ക് അവതരിപ്പിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സംബന്ധിച്ചാണ് ഇപ്പോള്‍ എല്ലായിടത്തും ചര്‍ച്ച. ബജറ്റിനെ കുറ്റം പറയുക എന്നതാണല്ലോ പ്രതിപക്ഷത്തിന്റെ കര്‍ത്തവ്യം. അത് അവര്‍ കൃത്യമായി ചെയ്യുന്നും ഉണ്ട.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ബജറ്റിനെ കുറിച്ച് അത്ര മോശം ചര്‍ച്ചകളൊന്നും അല്ല നടക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഈ ബജറ്റ് മെച്ചമാണെന്നാണ് അഭിപ്രായം.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ട്രോളേഴ്‌സിന് വെറുതേയിരിക്കാന്‍ പറ്റില്ലല്ലോ... ബജറ്റിനും ഉണ്ട് ട്രോളുകള്‍!!!

പാവപ്പെട്ടവന്റെ ഭക്ഷണം

പാവപ്പെട്ടവന്റെ ഭക്ഷണം

പാവപ്പെട്ടവന്റെ ഭക്ഷണത്തിന് വില കൂട്ടിയത്രെ!!! ഏതാണ് ആ ഭക്ഷണം? പിസ്സയും ബര്‍ഗറും!!!

പണി പാളിയോ

പണി പാളിയോ

ബജറ്റ് പ്രസംഗം കേട്ടപ്പോള്‍ സാധാരണക്കാരടക്കം എല്ലാരും ഹാപ്പി. പക്ഷേ ഒരാള്‍ക്ക് മാത്രം അത് സഹിയ്ക്കാന്‍ പറ്റുന്നില്ലത്രെ!!!

കാളിദാസന്‍ കവിതയെഴുതുകയാണ്

കാളിദാസന്‍ കവിതയെഴുതുകയാണ്

സന്തോഷ് പണ്ഡിറ്റിന്റെ മറ്റൊരു സിനിമയാണ് കാളിദാസന്‍ കവിതയെഴുതുകയാണ് എന്നത്. കാളി എന്ന കഥാപാത്രത്തെയായിരുന്നു സന്തോഷ് അവതരിപ്പിച്ചിരുന്നത്.

വില കുറയ്ക്കാമായിരുന്നു

വില കുറയ്ക്കാമായിരുന്നു

നോട്ടെണ്ണല്‍ യന്ത്രത്തിന്റെ വില കുറയ്ക്കാമായിരുന്നു എന്നാണത്രെ ഒരാള്‍ പറഞ്ഞത്. ആരാണയാള്‍!!!

ശിവേട്ടാ...

ശിവേട്ടാ...

എന്തായിരുന്നു കെഎം മാണി അവസാനമായി ബജറ്റ് അവതരിപ്പിച്ചപ്പോഴത്തെ പുകില്.... വി ശിവന്‍കുട്ടിയെ ഇത്തവണ ശരിയ്ക്കും മിസ്സ് ചെയ്യുന്നുണ്ടത്രെ!

എവിടെന്നാ

എവിടെന്നാ

ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍ കേട്ടപ്പോള്‍ ആദ്യം എല്ലാവരും സംശയിച്ചു. എവിടെ നിന്നാ ഇതിനൊക്കെ പണം എന്ന്. പക്ഷേ നികുതി വരുമാനം കൂട്ടുന്ന കാര്യം പറഞ്ഞപ്പോ ആ സംശയം മാറിക്കിട്ടി.

കാമുകന്‍മാര്‍

കാമുകന്‍മാര്‍

ബര്‍ഗറിന്റേയും പിസ്സയുടേയും വില കൂട്ടിയപ്പോള്‍ കുടുങ്ങിയത് പാവപ്പെട്ട കാമുകന്‍മാരാണത്രെ!!!

കിണറ്റിലിടാന്‍

കിണറ്റിലിടാന്‍

ഈ ബജറ്റൊക്കെ കാണുമ്പോള്‍ മുന്‍ ധനമന്ത്രിയെ എടുത്ത് കിണറ്റിലിടാനാണത്രെ തോന്നുന്നത്.

കുറച്ചു കൂടി

കുറച്ചു കൂടി

അത് ശരിയാ... കുറച്ച് കൂടി കൈയ്യിട്ട് വാരിയിരുന്നെങ്കില്‍ വലിയ കുഴപ്പമുണ്ടാകില്ലായിരുന്നു!!!

വീണ്ടും കിണര്‍

വീണ്ടും കിണര്‍

കിണര്‍ ട്രോളുകള്‍ ഇനിയും ഇഷ്ടം പോലെ ഇറങ്ങും എന്ന് ഉറപ്പായിട്ടുണ്ട്.

അതാണ് മലയാളി

അതാണ് മലയാളി

മടങ്ങി വരുന്ന പ്രവാസികള്‍ക്ക് 25 കോടി വിലയിരുത്തി എന്ന് കേട്ടതും മടങ്ങിയെത്തി. അതാണ് മലയാളി.

English summary
Social Media trolls on Kerala Budget 2016. Troll mocking UDF government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X