കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാലും കമലും ടിഎ റസാഖിന്റെ മൃതദേഹത്തോട് ഇത് ചെയ്യാമോ... സോഷ്യല്‍ മീഡിയ ചോദിക്കുന്നു!!!

  • By Desk
Google Oneindia Malayalam News

തിരക്കഥാകൃത്ത് ടി എ റസാഖിന്റെ മരണവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തില്‍ മെഗാസ്റ്റാര്‍ മോഹന്‍ലാലിനും വിമര്‍ശനങ്ങള്‍. ടി എ റസാഖിനൊപ്പം ഒരുപാട് സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മോഹന്‍ലാല്‍ റസാഖിനോട് ഇങ്ങനെ ചെയ്യരുതായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും പറയുന്നത്. മോഹന്‍ലാലിനെ ആദരിക്കുന്ന മോഹനം പരിപാടി തീരാന്‍ വേണ്ടിയാണ് റസാഖിന്റെ മരണവിവരം പുറത്തുവിടാതിരുന്നത് എന്ന് സംവിധായകന്‍ അലി അക്ബര്‍ നേരത്തെ ആരോപിച്ചിരുന്നു.

<strong>എന്തിന് ടിഎ റസാഖിന്റെ മരണം മറച്ചുവെച്ചു? സിനിമാക്കാര്‍ നൃത്തം ചവിട്ടിയത് മൃതദേഹത്തിന് മുകളില്‍?</strong>എന്തിന് ടിഎ റസാഖിന്റെ മരണം മറച്ചുവെച്ചു? സിനിമാക്കാര്‍ നൃത്തം ചവിട്ടിയത് മൃതദേഹത്തിന് മുകളില്‍?

മോഹന്‍ലാലിനോട് എന്ന പോലെ തന്നെ കമലിനോടും ആളുകള്‍ ഇതേ ചോദ്യം ഉയര്‍ത്തുന്നുണ്ട്. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായ കമലിന് വേണ്ടി ഒരുപാട് തിരക്കഥകള്‍ എഴുതിയിട്ടുളള ആളാണ് ടി എ റസാഖ്. റസാഖുമായി അടുപ്പമുള്ളവരായിരുന്നു അവിടെ കൂടിയിരുന്ന സിനിമാക്കാരെല്ലാം. എന്നിട്ടും റസാഖിന്റെ മൃതദേഹം അപമാനിക്കപ്പെട്ടെങ്കില്‍ ആരാണ് അതിന് ഉത്തരവാദികള്‍... സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലേക്ക്...

 മോഹനം പരിപാടിയുടെ ലക്ഷ്യം

മോഹനം പരിപാടിയുടെ ലക്ഷ്യം

ചികില്‍സയില്‍ കഴിയുന്ന തിരക്കഥാകൃത്ത് ടി എ റസാഖ് ഉള്‍പ്പെടെ ചിലരെ സാമ്പത്തികമായി സഹായിക്കണം. ഗായിക മച്ചാട്ട് വാസന്തി, എഡിറ്റര്‍ വിന്‍സെന്റ് ഡിക്രൂസ്, നടന്‍ രാജന്‍ പാടൂര്‍ എന്നിവര്‍ക്കും സഹായം നല്‍കണം - ഇതായിരുന്നത്രെ മോഹനം പരിപാടിയുടെ ലക്ഷ്യമായി ഉണ്ടായിരുന്നത്.

 എന്നിട്ട് സംഭവിച്ചതോ

എന്നിട്ട് സംഭവിച്ചതോ

വലിയ ആഘോഷമായി പരിപാടി നടന്നു. എന്നാല്‍ ഇതിനിടെ ടി എ റസാഖ് അന്തരിച്ചു എന്ന വാര്‍ത്ത മാത്രം ആരും അറിഞ്ഞില്ല. കോഴിക്കോട്ടുകാര്‍ക്ക് പ്രിയപ്പെട്ട ഒരു എഴുത്തുകാരന്റെ മരണം സിനിമാ താരങ്ങള്‍ തന്നെ അവരില്‍ നിന്നും മറച്ചുവെച്ചു - ഇതെങ്ങനെ സഹിക്കും എന്നാണ് ചിലര്‍ ചോദിക്കുന്നത്.

 മോഹന്‍ലാലിന് മറക്കാനാവില്ല

മോഹന്‍ലാലിന് മറക്കാനാവില്ല

മോഹന്‍ലാലിന്റെ സിനിമാ കരിയറില്‍ ടി എ റസാഖിന്റെ തിരക്കഥകള്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മോഹന്‍ലാലിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത വിഷ്ണുലോകം എന്ന ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് റസാഖാണ്. മോഹന്‍ലാലിന്റെ നാടോടി, പ്രിന്‍സ് തുടങ്ങിയ ചിത്രങ്ങള്‍ക്കും റസാഖ് സംഭാഷണം എഴുതി.

 മോഹന്‍ലാലിന്റെ പേരിലാണ് പരിപാടി

മോഹന്‍ലാലിന്റെ പേരിലാണ് പരിപാടി

മോഹന്‍ലാലിന്റെ പേരിലാണ് മോഹനം എന്ന പരിപാടി കോഴിക്കോട് നടന്നത്. എന്ന് കരുതി മോഹന്‍ലാല്‍ ടി എ റസാഖിന്റെ മരണം അറിഞ്ഞുകാണണം എന്നുണ്ടോ. അറിയില്ല. പരിപാടിക്കിടയില്‍ മോഹന്‍ലാല്‍ ഈ വിവരം അറിഞ്ഞിരുന്നോ എന്നത് അദ്ദേഹത്തിന് മാത്രമേ പറയാന്‍ പറ്റൂ. അറിഞ്ഞിരുന്നെങ്കില്‍ മോഹന്‍ലാല്‍ ഇതിന് കൂട്ടുനില്‍ക്കുമെന്ന് ആരാധകരും കരുതുന്നില്ല.

 കമലും റസാഖും

കമലും റസാഖും

കമല്‍ സംവിധാനം ചെയ്ത ഗസല്‍ എന്ന ചിത്രം റസാഖിന്റെ കരിയറിലെ ഏറ്റവും തിളങ്ങുന്ന ചിത്രമാണ്. കമലും റസാഖും ഒരുമിച്ച പെരുമഴക്കാലം, വേഷം, രാപ്പകല്‍ തുടങ്ങിയ ചിത്രങ്ങളും അത്രയെളുപ്പം മറക്കാന്‍ പറ്റുന്നതല്ല.

മറുപടി പറയുമോ

മറുപടി പറയുമോ


നിര്‍മാതാവ് സിയാദ് കോക്കര്‍ ടി എ റസാഖിന്റെ മൃതദേഹവും വഹിച്ചുവന്ന ആംബുലന്‍സിനൊപ്പം ഉണ്ടായിരുന്നു. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായ കമലിനെയെങ്കിലും സിയാദ് കോക്കര്‍ ഈ വിവരം അറിയിച്ചു കാണില്ലേ. കമല്‍ തന്നെയാണ് മനസ് തുറക്കേണ്ടത്.

 പൊട്ടിത്തെറിച്ച് വിനയന്‍

പൊട്ടിത്തെറിച്ച് വിനയന്‍

ടി എ റസാഖിനോട് കാണിച്ച അനീതിക്കെതിരെ പൊട്ടിത്തെറിച്ച് സംവിധായകന്‍ വിനയനും രംഗത്ത് വന്നു. സഹപ്രവര്‍ത്തകനായ ഒരു പ്രിയ കലാകാരന് അന്ത്യ യാത്രാമൊഴി നല്‍കുന്നതും, ആദരവു നല്‍കുന്നതുമൊക്കെ എങ്ങനെ വേണമെന്ന് നമ്മുടെ സിനിമാപ്രവര്‍ത്തകരോട് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല - എന്നാണ് വിനയന്‍ എഴുതിയത്. ഒരുപാട് പേര്‍ വായിച്ച്, ഷെയര്‍ ചെയ്യപ്പെട്ട വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടരുന്നു.

ലജ്ജിച്ച് തലതാഴ്ത്തണം

ലജ്ജിച്ച് തലതാഴ്ത്തണം

ടി എ റസാഖ് എന്ന ചലചിത്രകാരന്റെ മരണവാര്‍ത്ത മണിക്കൂറുകളോളം തമസ്‌കരിക്കപ്പെടുകയും, ശവശരീരം വഹിച്ച വാഹനം റോഡില്‍ പിടിച്ചിട്ട് താമസിപ്പിക്കുകയും ചെയ്തത് കോഴിക്കോട്ടു നടന്ന താരമാമാങ്കം തടസ്സമില്ലാതെ പൂര്‍ത്തീകരിക്കാന്‍ വേണ്ടിയായിരുന്നു എന്ന് അറിഞ്ഞപ്പോള്‍ സാംസ്‌കാരിക കേരളമേ നീ ലജ്ജിച്ചു തലതാഴ്ത്തൂ ഈ വിവരദോഷികളുടെ മുന്നില്‍ എന്നു പറയാനാണ് തോന്നിയത്.

 അവര്‍ പറയുന്ന ന്യായം...

അവര്‍ പറയുന്ന ന്യായം...

റസാഖിനെ പോലുള്ളവര്‍ക്ക് ചികിത്സാ സഹായം ചെയ്യാന്‍ വേണ്ടി നടത്തിയ കലാപരിപാടി ആയതുകൊണ്ടാണ് ശവശരീരം വഴിയിലിട്ടിട്ടാണെങ്കിലും ഞങ്ങള്‍ അതാഘോഷിച്ചത് എന്നാണ് ഇപ്പോള്‍ അവര്‍ പറയുന്ന ന്യായം. എന്താണിതിന് മറുപടി പറയേണ്ടത്? പണവും താരഷോയും ആണൊ റസാഖിന്റെ മൃതശരീരത്തോടുള്ള ആദരവിനെക്കാള്‍ വലുത്?

 പൈസ തിരിച്ചു ചോദിക്കുമെന്നോ?

പൈസ തിരിച്ചു ചോദിക്കുമെന്നോ?

കോഴിക്കോട്ടെ സഹൃദയരായ ജനങ്ങള്‍ ടിക്കറ്റെടുത്ത് പരിപാടി കാണാന്‍ വന്നതിനു ശേഷം ഇന്നീ പരിപാടി നടക്കില്ല കാരണം നമ്മുടെ ടി. എ. റസാഖ് ഇപ്പോള്‍ നമ്മെ വിട്ടുപിരിഞ്ഞു എന്ന് ആ ജനസഞ്ചയത്തോട് പറഞ്ഞാല്‍ അവര്‍ പ്രശ്‌നമുണ്ടാക്കുമെന്നാണൊ - ഇതിന്റെ സംഘാടകര്‍ പറയുന്നത്. അതോ അവര്‍ കൊടുത്ത ടിക്കറ്റിന്റെ പൈസ തിരിച്ചു ചോദിക്കുമെന്നോ?

 തുക നഷ്ടമാകുമെന്നോ?

തുക നഷ്ടമാകുമെന്നോ?

അതുമല്ലെങ്കില്‍ ചാനലുകാരുമായി പറഞ്ഞുറപ്പിച്ച തുക നഷ്ടമാകുമെന്നോ? അതൊക്കെ പരിഹരിക്കാന്‍ പറ്റുന്ന വല്യ വല്യ താരങ്ങളും സംവിധായകരും ഒക്കെ അല്ലെ നിങ്ങള്‍? വേറൊരു ദിവസത്തേക്ക് ഈ പ്രോഗ്രാം മാറ്റിവെച്ചാലുണ്ടാകുന്ന അസൗകര്യങ്ങള്‍ ടി. എ. റസാഖിനെ പോലെ മനുഷ്യസ്‌നേഹിയായ ഒരു സുഹൃത്തിനു വേണ്ടി നിങ്ങള്‍ സഹിക്കാന്‍ ബാദ്ധ്യസ്ഥരല്ലേ?

 അലി അക്ബര്‍ പറഞ്ഞതിന്റെ പ്രസക്തി

അലി അക്ബര്‍ പറഞ്ഞതിന്റെ പ്രസക്തി

ഇവിടെയാണ് സംവിധായകന്‍ അലി അക്ബര്‍ പറഞ്ഞതിന്റെ പ്രസക്തി - നിങ്ങള്‍ക്ക് ടി. എ. റസാഖിന്റെ മരണത്തേക്കാള്‍ വലുത് നിങ്ങളുടെ ഷോ ആയിരുന്നു. സ്വയം ഷോമാന്മാരാകാനും ജനത്തിന്റെ ആദരവ് ചോദിച്ചു വാങ്ങി സ്വയം ആഘോഷിക്കാനുമുള്ള നിങ്ങടെ തീരുമാനം ആരു മരിച്ചാലും നിങ്ങള്‍ മാറ്റില്ല. അതിനെന്തു ന്യായവും നിങ്ങള്‍ പറയും. കുറെ പണം കൊടുത്താല്‍ അത് ഏത് ആദരവിനെക്കാട്ടിലും വലുതാണെന്നു പറയുന്ന നിങളോട് തര്‍ക്കിച്ചിട്ടു കാര്യമില്ല.

 പുത്തഞ്ചേരിയുടെ കുടുംബത്തിന് പണം കൊടുത്തോ

പുത്തഞ്ചേരിയുടെ കുടുംബത്തിന് പണം കൊടുത്തോ

ഗിരീഷ് പുത്തഞ്ചേരിയെ സഹായിക്കാനായി ഇതുപോലെ പരിപാടി നടത്തി സമാഹരിച്ച തുകയില്‍ 25 ലക്ഷത്തോളം രൂപ പുത്തഞ്ചേരിയുടെ കുടുംബത്തിനു കോടുക്കാതെ വെച്ചിരിക്കുന്നു എന്ന് അതിന്റെ കമ്മിറ്റിയില്‍ തന്നെ അംഗമായ അലി അക്ബര്‍ പറയുന്നു. തത്കാലം ആ തുക ടി. എ. റസാഖിന്റെ ചികിത്സക്കായി ചിലവാക്കാന്‍ പാടില്ലായിരുന്നോ?

 മാധ്യമങ്ങളും ഞെട്ടിച്ചു

മാധ്യമങ്ങളും ഞെട്ടിച്ചു

കോഴിക്കോട്ടെ കലാസ്‌നേഹികളായ നല്ല മനുഷ്യരുടെ കയ്യില്‍ നിന്നും പലതിനും ഇതുപോലെ സാമ്പത്തിക സമാഹരണം നടത്തുന്ന കോഴിക്കോട്ടെ ചലചിത്രപ്രവര്‍ത്തകരും സംഘാടകരുമൊക്കെ ഇത്തരം ചോദ്യങ്ങള്‍ക്കു കൂടി ഉത്തരം പറയണം. നമ്മുടെ പ്രമുഖ ദൃശ്യമാധ്യമ ചാനലുകള്‍ റസാഖിന്റെ മരണവാര്‍ത്ത മണിക്കൂറുകളോളം തമസ്‌കരിച്ചു എന്നത് ഇതിനെക്കാളൊക്കെ എന്നെ ഞെട്ടിച്ചു.

 ഇതാണോ മാധ്യമധര്‍മം

ഇതാണോ മാധ്യമധര്‍മം

ഇതുപോലെ ഉള്ള ഒരു കലാകാരന്റെ വിടവാങ്ങല്‍ വാര്‍ത്ത ഏതു വമ്പന്മാര്‍ പറഞ്ഞിട്ടാണെങ്കിലും കുറേ നേരത്തേക്കു തമസ്‌കരിക്കപ്പെട്ടു എങ്കില്‍ അതു മാധ്യമധര്‍മ്മമല്ല. ഏതു വാര്‍ത്തയും ചികഞ്ഞെടുക്കുന്നവര്‍ ഇതറിഞ്ഞില്ല എന്നു പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല.

 വാര്‍ത്ത മുക്കിയത് ആര്

വാര്‍ത്ത മുക്കിയത് ആര്

രാത്രി 11 മണിക്ക് റസാഖിന്റെ മൃതദേഹം കോഴിക്കോടെത്തണമെങ്കില്‍ വൈകിട്ട് 6 മണിക്കെങ്കിലും എറണാക്കുളത്തൂന്ന് പുറപ്പെടണം. അങ്ങനെയാണെങ്കില്‍ കൂടി 4 മണിക്ക് മരണം സംഭവിച്ചിരിക്കണം. പക്ഷേ ചാനലുകളില്‍ സ്‌ക്രോളിംഗ് വന്നതു തന്നെ രാത്രി 10 മണിക്കാണ്.

 അലി അക്ബര്‍ പറയുന്നു..

അലി അക്ബര്‍ പറയുന്നു..

ഇന്നു വൈകുന്നേരം വരെ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചുകൂടെ, ധാരാളം സുഹൃത്തുക്കള്‍ അറിഞ്ഞു വരാനുണ്ട് എന്നു ചോദിച്ചപ്പോള്‍ 24 മണിക്കൂറില്‍ കൂടുതല്‍ മൃതദേഹം വെക്കാന്‍ പാടില്ല എന്നാണത്രെ ഉത്തരം കിട്ടിയത്. അതിനര്‍ത്ഥം പതിഞ്ചാം തീയതി ഉച്ചയോടു കൂടി പ്രിയ റസാഖ് അന്തരിച്ചു എന്നാണ്.

ആകാശം ഇടിയുമോ

ആകാശം ഇടിയുമോ

എന്തിനാണ് ആദരണീയനായ ഒരു സുഹൃത്തിന്റെ മൃതദേഹം വെച്ച് ഇങ്ങനെയൊരു പ്ലേ നടത്തിയത്. ഇന്നലത്തെ ആ ഷോ നടത്തിയില്ലായിരുന്നെങ്കില്‍ ആകാശം ഇടിഞ്ഞു വീഴുമായിരുന്നോ? ആ ഷോ ഇല്ലാതെ തന്നെ കുറച്ചു പണം പിരിച്ചു കൊടുക്കാന്‍ കഴിവില്ലാത്തവരാണോ ഈ സിനിമാ പ്രമാണിമാര്‍. ഇതു തമസ്‌കരിച്ച മാധ്യമസുഹൃത്തുക്കള്‍ക്ക് എന്താണ് പറയാനുള്ള മറുപടി.

 പറയാനുള്ളതു പറഞ്ഞു

പറയാനുള്ളതു പറഞ്ഞു

മനസ്സിന് തോന്നിയ പ്രയാസം കൊണ്ട് ഇത്രയും പ്രതികരിച്ചതിന്റെ പേരില്‍ ഇനിയിപ്പൊ ഫാന്‍സുകാരെ ഇറക്കി സോഷ്യല്‍ മീഡിയയില്‍ എനിക്കെതിരെ തെറിയഭിഷേകം നടത്തിയേക്കാം ഞാനതു കാര്യമാക്കുന്നില്ല. പറയാനുള്ളതു പറഞ്ഞു എന്നുള്ളതിലാണ് എന്റെ സംതൃപ്തി.

 പ്രിയ റസാഖ് ക്ഷമ

പ്രിയ റസാഖ് ക്ഷമ

പ്രിയ റസാഖ്, ആരോഗ്യപരമായ കാരണങ്ങളാല്‍ ദൂരയാത്ര ചെയ്യാന്‍ പറ്റാത്ത അവസഥയായതിനാല്‍ കൊണ്ടോട്ടിയില്‍ വന്നു കാണാന്‍ കഴിഞ്ഞില്ല. ഇന്നലെ വിവരമറിഞ്ഞപ്പോള്‍ തന്നെ അമൃതാ ഹോസ്പിറ്റലില്‍ വന്ന് അവസാനമായി ഒന്ന് കാണാമെന്ന് കരുതി. പക്ഷേ താങ്കളെ അവിടുന്ന് കോഴിക്കോട്ടു കോണ്ടുപോയി മണീക്കൂറുകള്‍ക്ക് ശേഷം മാത്രമാണ് ചാനലുകളില്‍ വാര്‍ത്ത വന്നത് എന്നതുകൊണ്ടു തന്നെ അതും തരമായില്ല.

 ബാഷ്പാഞ്ജലി

ബാഷ്പാഞ്ജലി

മണ്ണിന്റെയും മനുഷ്യന്റെയും കഥ പറഞ്ഞ താങ്കള്‍ പണത്തിനെക്കാള്‍ കൂടുതല്‍ മാനവികതയ്ക്ക് വില കല്‍പ്പിച്ചിരുന്നു എന്നെനിക്കറിയാം. താങ്കളെ പോലൊരു കലാകാരന് തന്റെ അന്ത്യയാത്രയില്‍ ഇതുപോലൊരു യാത്രയയപ്പല്ലായിരുന്നു കിട്ടേണ്ടിയിരുന്നത്. മനസ്സുകൊണ്ടു മാപ്പു ചോദിക്കുന്നു.. ബാഷ്പാഞ്ജലികള്‍.

English summary
Social media aks qustions over Malayalam script writer TA Razzaq's death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X