കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാമുക്കോയ മരിച്ചെന്ന് വാട്‌സ് ആപ്പ്, ഇല്ലെന്ന് മാമുക്കോയ

  • By Muralidharan
Google Oneindia Malayalam News

കോഴിക്കോട്: മലയാള സിനിമാ താരം മാമുക്കോയയെയും സോഷ്യല്‍ മീഡിയ കൊന്നു. ഇതാദ്യമായിട്ടല്ല സിനിമാ താരങ്ങള്‍ അടക്കമുളള സെലിബ്രിറ്റികളെ സോഷ്യല്‍ മീഡിയ കൊല്ലുന്നത്. എന്നാല്‍ മലയാളം സിനിമയിലെ എണ്ണം പറഞ്ഞ കോമഡികളുടെ ഉസ്താദായ മാമുക്കോയ സ്വന്തം മരണ വാര്‍ത്ത കേട്ട് വയനാട്ടില്‍ ഇരുന്ന് ചിരിക്കുകയാണ്.

മരണവാര്‍ത്ത അറിഞ്ഞ് പലരും വിളിക്കുന്നുണ്ട് എന്നാണ് മാമുക്കോയ ഫോണില്‍ പറഞ്ഞത്. ഇത് വലിയ പൊല്ലാപ്പായിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു. വാട്‌സ് ആപ്പിലൂടെ പ്രചരിച്ച വ്യാജവാര്‍ത്ത പിന്നീട് ഫേസ്ബുക്കിലും പരക്കുകയായിരുന്നു. മാമുക്കോയയെ ഫോണില്‍ നേരിട്ട് വിളിച്ചാണ് പലരും വിവരം അന്വേഷിച്ചത്. അവരോട് മാമുക്കോയ പ്രതികരിച്ചത് ഇങ്ങനെ.

കുഴങ്ങിപ്പോയി

കുഴങ്ങിപ്പോയി

ചത്തോ ഉണ്ടോ എന്നൊക്കെ തിരക്കി ഒരുപാട് പേര് വിളിക്കുന്നുണ്ട്. നമ്മളാകെ കുഴങ്ങിപ്പോയി. എന്തായാലും നല്ല വാര്‍ത്തയാണ് കെടക്കട്ടെ. - തന്റെ മരണവിവരം അറിഞ്ഞ് വിളിക്കുന്നവരോട് മാമുക്കോയ പറയുന്നതിങ്ങനെയാണ്.

മാമുക്കോയക്കിതൊന്നും പ്രശ്‌നമല്ല

മാമുക്കോയക്കിതൊന്നും പ്രശ്‌നമല്ല

മലയാളത്തിലെ എണ്ണം പറഞ്ഞ ഹാസ്യതാരങ്ങളില്‍ ഒരാളാണ് കോഴിക്കോട് സ്വദേശിയായ മാമുക്കോയ. അദ്ദേഹത്തിന് ഈ കളിയൊന്നും ഒരു പ്രശ്‌നമേ അല്ല. മരണവിവരം അറിഞ്ഞ് വിളിച്ചവരെപ്പോലും തമാശ പറഞ്ഞ് പൊട്ടിച്ചിരിപ്പിച്ചാണ് മാമുക്കോയ ഫോണ്‍ വെച്ചത്.

തുടങ്ങിയത് വാട്സ് ആപ്പില്‍

തുടങ്ങിയത് വാട്സ് ആപ്പില്‍

നടന്‍ മാമുക്കോയ മരിച്ചെന്ന് വാട്‌സ് ആപ്പിലാണ് ആദ്യം പ്രചരിച്ചത്. പിന്നീട് ഫേസ്ബുക്കിലും വ്യാജപ്രചാരണം നടന്നു. താന്‍ വയനാട്ടിലുണ്ടെന്ന് മാമുക്കോയ തന്നെ അറിയിച്ചതോടെയാണ് ബഹളങ്ങള്‍ അടങ്ങിയത്.

പലരും നേരിട്ട് വിളിച്ചു

പലരും നേരിട്ട് വിളിച്ചു

മാമുക്കോയയുടെ മരണവിവരം അറിഞ്ഞ് പലരും മാമുക്കോയയെ ടെലിഫോണില്‍ നേരിട്ട് ബന്ധപ്പെടുകയായിരുന്നു. മാമുക്കോയയുടെ ഫോട്ടോ സഹിതമായിരുന്നു വാട്‌സ് ആപ്പില്‍ മരണവാര്‍ത്ത പ്രചരിച്ചത്.

സംഭവം വ്യാഴാഴ്ച

സംഭവം വ്യാഴാഴ്ച

വ്യാഴാഴ്ച ഉച്ചയോടെയാണ് മാമുക്കോയ മരിച്ചുവെന്ന് പലരും പലയിടത്തായി പറഞ്ഞുതുടങ്ങിയത്. പ്രിയപ്പെട്ട നടന്റെ മരണവാര്‍ത്ത കേട്ട് പലരും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

 ആദ്യമായിട്ടല്ല

ആദ്യമായിട്ടല്ല

സിനിമാ താരങ്ങള്‍ മരിച്ചു എന്ന വ്യാജ വാര്‍ത്ത വാട്‌സ് ആപ്പിലൂടെ പ്രചരിക്കുന്നത് ഇതാദ്യമല്ല. ജിഷ്ണു, സലിംകുമാര്‍ തുടങ്ങിയ നടന്മാരെ സോഷ്യല്‍ മീഡിയ ഇങ്ങെ കൊന്നിട്ടുണ്ട്.

English summary
Mamukkoya death was fake news. He is still alive in Waynad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X