'നായിന്റെ മോനേ' എന്ന് എംജി ശ്രീകുമാറിന് തെറിവിളി!!! അപ്പോ തന്നെ കൊടുത്തു മറുപടി

  • Updated:
  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റികളുടെ പോസ്റ്റുകള്‍ക്ക് താഴെ തെറിവിളികള്‍ പതിവ് സംഭവം ആണ് ഇപ്പോള്‍. പലപ്പോഴും നിലപാടുകള്‍ തുറന്ന് പറയുമ്പോഴാണ് ഇങ്ങനെയൊക്കെ ഉണ്ടാകാറുള്ളത്.

എന്നാല്‍ ഗായകന്‍ എംജി ശ്രീകുമാറിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഒരാള്‍ വന്ന് തെറി പറഞ്ഞ് പോയത് എന്തിനാണ് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. അങ്ങനെ പ്രകോപനം ഉണ്ടാക്കുന്ന ഒരു പോസ്റ്റ് പോലും ആയിരുന്നില്ല അത്.

എന്തായാലും കമന്റ് ഇട്ട ആള്‍ക്ക് എംജി ശ്രീകുമാര്‍ തന്നെ ചുട്ട മറുപടി കൊടുത്തിട്ടുണ്ട്.

ട്രാഫിക് ബ്ലോക്കില്‍ ഒരു ആന

കൊല്ലത്ത് വച്ച് എടുത്ത ഒരു ചിത്രം ആയിരുന്നു എംജി ശ്രീകുമാര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ അപ് ലോഡ് ചെയ്തത്. കേരളത്തിലല്ലാതെ മറ്റൊരിടത്തും ഇങ്ങനെ ഒരു കാഴ്ച കാണാന്‍ പറ്റില്ല. ആന ട്രാഫിക് ബ്ലോക്കില്‍... എന്ത് അപകടമാണ്- ഇതായിരുന്നു ആ പോസ്റ്റ്.

'നായിന്റെ മോനെ' എന്ന്

ഒരു പ്രകോപനവും ഇല്ലാത്ത ഈ പോസ്റ്റിന് താഴെയാണ് 'നായിന്റെ മോനേ' എന്ന് ഒരാള്‍ എഴുതിവച്ച് പോയത്. എന്താണാവോ അയാളുടെ പ്രശ്‌നം.

കൊടുത്തു, നല്ല അസ്സല്‍ മറുപടി

അധികമൊന്നും ആലോചിക്കാന്‍ നില്‍ക്കാതെ അപ്പോള്‍ തന്നെ എംജി ശ്രീകുമാര്‍ ആ കമന്റിന് മറുപടി കൊടുത്തു. 'അപ്പോള്‍ താങ്കള്‍ കഴുതയുടെ മോനാണോ' എന്നായിരുന്നു ആ മറുപടി ചോദ്യം.

സംഗതി ഹിറ്റ് ആയി

എന്തായാലും എംജി ശ്രീകുമാറിന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റ് ആയി. ഇപ്പോള്‍ അതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.

പരിഹസിച്ച് കൊന്നു

എംജി ശ്രീകുമാറിനെ അസഭ്യം വിളിച്ച ആളെ പരിസഹിച്ച് കൊല്ലുന്ന കമന്റുകളാണ് പിന്നീട് വവന്ന് നിറഞ്ഞത്. ഇപ്പോ നായയുടെ മക്കള്‍ക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടോ ചേട്ടാ എന്നായിരുന്നു ഒരാളുടെ ചോദ്യം.

കേസ് കൊടുക്കണം എന്ന്

ഇത്തരക്കാരെയൊന്നും വെറുതേ വിടരുത്. പോലീസില്‍ പരാതി നല്‍കണം എന്നാണ് മറ്റ് ചിലരുടെ ഉപദേശം. പോലീസുകാരില്‍ നിന്ന് രണ്ടെണ്ണം കിട്ടുമ്പോള്‍ ഇവനൊക്കെ പഠിക്കും എന്നാണ് അവരുടെ പ്രതീക്ഷ.

തെറിവിളിക്കും കുറവില്ല

എംജി ശ്രീകുമാറിനെ ഒരു പ്രകോനമില്ലാതെ തെറിവിളിച്ച ആളെ തിരിച്ചും ചിലര്‍ തെറിവിളിക്കുന്നുണ്ട്. അതേ ഭാഷയില്‍ തന്നെ.

അതെല്ലാം ആസ്വദിക്കും, പക്ഷേ

തന്നെ കളിയാക്കുന്ന ട്രോളുകള്‍ വരെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുന്ന ആളാണ് എംജി ശ്രീകുമാര്‍. അതെല്ലാം ആസ്വദിക്കുകയും ചെയ്യും. പക്ഷേ ഇത്തരത്തില്‍ എന്തെങ്കിലും കണ്ടാല്‍ സഹിക്കില്ല എന്ന് മാത്രം.

നിയമ നടപടിയല്ല, ഇങ്ങനെ

ഇനിയും ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ നിയമനടപടിയ്‌ക്കൊന്നും പോകാന്‍ എംജി ശ്രീകുമാര്‍ തയ്യാറല്ല. ഇപ്പോള്‍ കൊടുത്തതുപോലുള്ള ഉരളക്കുപ്പേരി കണക്കിനുള്ള മറുപടി തന്നെ കൊടുക്കും.

ആദ്യമായാണ്

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് എംജി ശ്രീകുമാര്‍. എന്നാല്‍ ഇത്തരം ഒരു അനുഭവം ആദ്യമായിട്ടാണെന്നാണ് അദ്ദേഹം മനോരമ ഓണ്‍ലൈനിനോട് പ്രതികരിച്ചത്.

മികച്ച ഗായകന്‍

രണ്ട് തവണ മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട് എംജി ശ്രീകുമാര്‍. മൂന്ന് തവണ സംസ്‌ഥാന പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്.

ഗായകന്‍ മാത്രമല്ല

ഗായകന്‍ മാത്രമല്ല എംജി ശ്രീകുമാര്‍, സംഗീത സംവിധായകനും കൂടിയാണ്. അതിനും അപ്പുറം ഇപ്പോള്‍ ഒരു സിനിമയിലെ പ്രധാന വില്ലന്‍ കഥാപാത്രത്തേയും അവതരിപ്പിക്കുന്നു.

ഇതാണ് ആ പോസ്റ്റ്

ഇതായിരുന്നു എംജി ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

English summary
Abusive comment on MG Sreekumar's Facebook post. And he gave a tit for tat reply.
Please Wait while comments are loading...