കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുര്‍ഗാപൂജയ്ക്കായി നാടും നഗരവും ഒരുങ്ങുന്നു

  • By ഭദ്ര
Google Oneindia Malayalam News

ബെംഗളൂരൂ: നവരാത്രി ദുര്‍ഗാപൂജയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആഘോഷത്തിനായി നാടും നഗരവും ഒരുങ്ങുന്നു. ദുര്‍ഗാദേവിയെ ആരാധിക്കുന്ന ഹിന്ദുമത വിശ്വാസികളുടെ ആഘോഷമാണ് ദുര്‍ഗാപൂജ. ഒന്‍പത് ദിവസം നീണ്ടു നില്‍ക്കുന്ന ദുര്‍ഗാ പൂജയുടെ ആഘോഷങ്ങള്‍ ഒക്ടോബര്‍ 1 ന് ആരംഭിച്ച് 11 ന് അവസാനിക്കും.

ദുര്‍ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ പ്രതീകമായി ആഘോഷിക്കുന്ന ഉത്സവമാണ് ദുര്‍ഗാപൂജ. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഇത് ആഘോഷിക്കുന്നു. പഞ്ചാബികള്‍ക്ക് ഉപവാസത്തിന്റെ നാളുകളാണിവ. തമിഴ്‌നാട്ടില്‍ ഉത്സവത്തിന്റെ ആദ്യത്തെ മൂന്ന് ദിവസം ലക്ഷീദേവിയേയും അടുത്ത മൂന്ന് ദിവസം പാര്‍വ്വതി ദേവിയെയും അവസാനത്തെ മൂന്ന് ദിവസം സരസ്വതീ ദേവിയേയും ആരാധിക്കുന്നു. കേരളത്തില്‍ പുസ്തക പൂജയുടെയും ആയുധ പൂജയുടെയും ദിവസങ്ങളാണിവ.

 durga-puja

നവരാത്രിയുടെ അവസാനം പത്താം ദിവസത്തില്‍ വിജയദശമി അഥവാ ദസ്‌റ ആഘോഷിക്കുന്നു. പിന്നീട് 20ാമത്തെ ദിവസമാണ് ദീപാവലി ആഘോഷം. ഹിന്ദു ആരാധനാ മൂര്‍ത്തിയായ ശിവന്‍ ഭാര്യയായി ദുര്‍ഗാദേവിയെ 9 ദിവസം അമ്മയെ കാണാന്‍ പോകാന്‍ അനുവദിച്ചു. പോകുന്ന വഴയ്ക്ക് മഹിഷാസുരനെ കണ്ടുമുട്ടുകയും കലിയുടെ അവതാരമെടുത്ത് വധിയ്ക്കുകയും ചെയ്തു എന്നാണ് ഹിന്ദു പുരാണത്തില്‍ പറയുന്നത്.

ഹിന്ദു മത വിശ്വാസികളുടെ വീടുകളില്‍ 10 ദിവസത്തോളം പ്രത്യേക പൂജകളും മന്ത്രങ്ങളും ചൊല്ലി ഉപവാസം അനുഷ്ടിക്കും. കുടുംബത്തില്‍ ഐശ്വര്യവും സമ്പത്തും വന്ന് ചേരുമെന്നാണ് വിശ്വാസം. കേരളത്തില്‍ കുട്ടികളെ വിജയദശമി ദിവസത്തിലാണ് എഴുത്തിന് ഇരുത്തുന്നത്. ആഘോഷത്തിനായി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വീടുകള്‍ അലങ്കരിക്കുന്ന തിരക്കിലാണ് വിശ്വാസികള്‍.

കൂടുതല്‍ വാര്‍ത്തകള്‍:

മോദിയുടെ പ്രതികാരം തുടങ്ങിക്കഴിഞ്ഞു... രണ്ട് പാക് സൈനികരേയും കൊന്നു, ഇന്ത്യന്‍ ആര്‍മി റോക്‌സ്

കൊച്ചിയില്‍ മൊബൈല്‍ ടവര്‍ തട്ടിപ്പ്; ഒരു ടവറിന് 90 ലക്ഷം ഓഫര്‍ ചെയ്ത് പത്രത്തില്‍ പരസ്യം

യുദ്ധഭീതി, ഇന്ത്യന്‍ ഓഹരി വിപണി ഇടിഞ്ഞു

English summary
Navratri festival is just few days away! On this auspicious festival, devotees worship Goddess Durga. The word ‘Navratri’ mans ‘nine nights’ in Sanskrit, wherein ‘nava’ means nine and ‘ratri’ means nights. Navratri festival starts from October 1st, 2016 and is celebrated till October 11th, 2016.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X