കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്ട്‌സ്ആപ്പ് കൂടുതലുപയോഗിക്കുന്നത് നല്ലതുതന്നെയെന്ന് പഠനങ്ങള്‍..കാരണങ്ങള്‍..?

കൂടുതല്‍ ഫലപ്രദം ഗ്രൂപ്പ് ചാറ്റുകളാണെന്നും കണ്ടെത്തല്‍

  • By Anoopa
Google Oneindia Malayalam News

നവമാധ്യമങ്ങളുടെ ഈ അതിപ്രസരകാലത്ത് ആളുകള്‍ക്ക് പ്രത്യേകിച്ച് യുവാക്കള്‍ക്ക് മാറ്റിനിര്‍ത്താനാകാത്ത ഇന്‍സ്റ്റന്റ് മെസേജിങ്ങ് സംവിധാനമാണ് വാട്ട്‌സ്ആപ്പ്. ഗ്രൂപ്പുകളും വ്യക്തിഗത ചാറ്റുകളുമൊക്കെയായി എത്ര നേരം വേണമെങ്കിലും വാട്ട്‌സ്ആപ്പിനു മുന്നില്‍ ചെലവഴിക്കാന്‍ മടിയില്ലാത്തവരുണ്ട്. യുവജനങ്ങളെക്കുറിച്ചുള്ള മുതിര്‍ന്നവരുടെ പ്രധാന പരാതിയുമാണത്. എന്നാല്‍ ഇനി അത്തരം പരാതികള്‍ കേട്ടാല്‍ ന്യായീകരിക്കാന്‍ നമുക്ക് കാരണങ്ങളുണ്ട്. എന്തെന്നാല്‍, വാട്ട്‌സ്ആപ്പ് നിങ്ങളുടെ മാനസികാരോഗ്യത്തിന് നല്ലതാണത്രേ.

 കണ്ടെത്തല്‍ പുതിയ പഠനങ്ങളില്‍

കണ്ടെത്തല്‍ പുതിയ പഠനങ്ങളില്‍

ഇസ്രായേലിലെ ഹൈഫ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നതു വഴി നാം കൂടുതല്‍ ആവിഷ്‌കരണ സാമര്‍ത്ഥ്യം ഉള്ളവരായിത്തീരും എന്നാണ് പഠനത്തിലെ കണ്ടെത്തല്‍.

 സ്‌കൂള്‍ കാലഘട്ടത്തിലേക്കാള്‍ മിടുക്കരാകും

സ്‌കൂള്‍ കാലഘട്ടത്തിലേക്കാള്‍ മിടുക്കരാകും

വാട്ട്‌സ്ആപ്പിനു മുന്നില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന യുവാക്കള്‍ സ്‌കൂള്‍ കാലഘട്ടത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ മിടുക്കരാകും എന്നാണ് പഠനത്തിലെ കണ്ടെത്തല്‍. ആശയവിനിമയശേഷിയും സംവാദ ശേഷിയുമൊക്കെ പണ്ടത്തെതിനേക്കാള്‍ കൂടുമത്രേ.

 ഗ്രൂപ്പ് ചാറ്റുകള്‍ കൂടുതല്‍ ഫലപ്രദം

ഗ്രൂപ്പ് ചാറ്റുകള്‍ കൂടുതല്‍ ഫലപ്രദം

വ്യക്തിഗത ചാറ്റുകളേക്കാള്‍ കൂടുതല്‍ ഫലപ്രദമാണ് ഗ്രൂപ്പ് ചാറ്റുകള്‍ എന്നാണ് പഠനത്തില്‍ പറയുന്നത്. ഗ്രൂപ്പ് അംഗങ്ങള്‍ക്കിടയിലുള്ള വിശ്വാസ്യതയും സ്‌നേഹവും ഇതുവഴി വര്‍ദ്ധിക്കുമത്രേ.

 കൂടുതല്‍ സുരക്ഷിതത്വബോധം

കൂടുതല്‍ സുരക്ഷിതത്വബോധം

വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ നേരിട്ടുള്ള ചാറ്റുകളേക്കാള്‍ സുരക്ഷിതത്വബോധവും ആത്മവിശ്വാസവും നല്‍കുന്നുവെന്നും പഠനത്തില്‍ കണ്ടെത്തി.

English summary
New study claims WhatsApp is good for you
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X