കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്‌സ് ആപ്പ് ഇനി എട്ടിന്റെ പണി തരും, പരസ്യം തള്ളാന്‍ ഫേസ് ബുക്കുമായി ഉടമ്പടി

Google Oneindia Malayalam News

കാലിഫോര്‍ണിയ: ആഗോള മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഫേസ്ബുക്കുമായി ഷെയര്‍ ചെയ്യാന്‍ തുടങ്ങിക്കഴിഞ്ഞു. എന്തിനെന്നല്ലേ, ഇതോടെ ഫേസ്ബുക്കിലെ പരസ്യങ്ങള്‍ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ലഭിച്ചു തുടങ്ങും.

ഞാന്‍ 9 വര്‍ഷമായി ഗര്‍ഭിണിയായിരുന്നു, യുവതിയുടെ വെളിപ്പെടുത്തലിന്റെ കാരണം ഇതാണ്...ഞാന്‍ 9 വര്‍ഷമായി ഗര്‍ഭിണിയായിരുന്നു, യുവതിയുടെ വെളിപ്പെടുത്തലിന്റെ കാരണം ഇതാണ്...

എന്നാല്‍ വാട്സ്ആപ്പില്‍ നിന്ന് ശേഖരിക്കുന്ന മൊബൈല്‍ നമ്പറുകള്‍ ഫേസ്ബുക്ക് ആരുമായും പങ്കുവെയ്ക്കുകയോ പ്രസിദ്ധപ്പെടുകയോ ഇല്ലെന്നാണ് വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് നല്‍കുന്ന ഉറപ്പ്. ആഡ് ബ്ലോക്കറുകളെ മറികടന്ന് ഫേസ്ബുക്ക് പരസ്യങ്ങള്‍ നല്‍കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് പുതിയ സംവിധാനവുമായി വാട്‌സ്ആപ്പിന്റെ പിതൃകമ്പനിയായ ഫേസ്ബുക്ക് രംഗത്തെത്തുന്നത്.

മൊബൈല്‍ നമ്പര്‍

മൊബൈല്‍ നമ്പര്‍

ഫേസ്ബുക്കുമായി നിങ്ങള്‍ക്ക് മൊബൈല്‍ നമ്പര്‍ പങ്കുവെയ്ക്കാന്‍ താല്‍പ്പര്യമില്ലേ എങ്കില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഫേസ്ബുക്ക് ഒരുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഫേസ്ബുക്ക് അവതരിപ്പിച്ച നയങ്ങളോട് പ്രതികരിക്കാന്‍ ഉപയോക്താക്കള്‍ക്ക് കമ്പനി നല്‍കുന്ന അവസരമാണിത്.

നമ്പര്‍ പരസ്യദാതാക്കള്‍ക്ക് വില്‍ക്കുകയില്ല

വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ ഷെയര്‍ ചെയ്യുന്ന നമ്പര്‍ പരസ്യദാതാക്കള്‍ക്ക് വില്‍ക്കുകയില്ലെന്ന് ഫേസ്ബുക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.

തേര്‍ഡ് പാര്‍ട്ടികളുടെ ഇടപെടല്‍

തേര്‍ഡ് പാര്‍ട്ടികളുടെ ഇടപെടല്‍

വാട്‌സ്ആപ്പില്‍ പരസ്യങ്ങള്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ട് നിങ്ങളെ അസ്വസ്തരാക്കുമെന്ന് കരുതണ്ട, തേര്‍ഡ് പാര്‍ട്ടികളുടെ ഇടപെടല്‍ ഇല്ലാതാക്കുന്ന എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം അവതരിപ്പിച്ചിട്ടുള്ള വാട്‌സ്ആപ്പില്‍ പരസ്യങ്ങള്‍ നല്‍കാന്‍ കമ്പനികള്‍ക്ക് കഴിയില്ല.

വാട്‌സ്ആപ്

വാട്‌സ്ആപ്

വാട്‌സ്ആപ്പ് ഫേസ്ബുക്കുമായി ചേര്‍ന്ന് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തെക്കുറിച്ചും, സ്മാര്‍ട്ട്‌ഫോണിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ പങ്കുവെയ്ക്കും.

 ഫേസ്ബുക്ക്

ഫേസ്ബുക്ക്

കസ്റ്റം ഓഡിയന്‍സ് എന്ന് വിളിക്കുന്ന ഫേസ്ബുക്ക് പ്രോഗ്രാം വഴിയാണ് ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങളും ഫോണ്‍ നമ്പറുകളും ഷെയര്‍ ചെയ്യുന്നത്. ഫേസ്ബുക്കിന് ലഭിക്കുന്ന ഫോണ്‍ നമ്പറുകളുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇതുമായി ഒത്തുനോക്കിയ ശേഷമായിരിക്കും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുക.

പരസ്യങ്ങള്‍

പരസ്യങ്ങള്‍

വാട്‌സ്ആപ്പിലോ ഫേസ്ബുക്കിലോ ഒരു വ്യക്തി ലോഗിന്‍ ചെയ്യുമ്പോള്‍ ഒരു ഫോണ്‍ നമ്പര്‍ നല്‍കുക. ഇതോടെ വാട്‌സ്ആപ്പ് ഉള്ള സ്മാര്‍ട്ട്‌ഫോണുമായി ഒരു നമ്പറിനെ കമ്പനി യോജിപ്പിക്കും. ഇതോടെ ഉപയോക്താവിന് ഫേസ്ബുക്ക് വഴി പരസ്യങ്ങള്‍ ലഭിച്ചു തുടങ്ങും.

മെസ്സഞ്ചറിനെ

മെസ്സഞ്ചറിനെ

ഫേസ്ബുക്കുമായി വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുന്നുണ്ടെങ്കിലും ഇത് ഫേസ്ബുക്കിന്റെ മെസേജിംഗ് സേവനമായ മെസ്സഞ്ചറിനെ ബാധിക്കുകയില്ല.

 വാട്‌സ്ആപ് എന്‍ക്രിപ്ഷന്‍

ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി വാട്‌സ്ആപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം നിലനില്‍ക്കുന്നതിനാല്‍ ഉപയോക്താക്കളുടെ സുരക്ഷ കമ്പനി ഉറപ്പുനല്‍കുന്നു.

സ്പാം

സ്പാം

സ്പാം ഉപയോഗിച്ച് ഫേസ്ബുക്കില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിനെതിരെ പോരാടാന്‍ സഹായിക്കുമെന്ന് വാട്‌സ്ആപ് അവകാശപ്പെടുന്നു. ഉപയോക്താക്കള്‍ സുരക്ഷിതരായിരിക്കുമെന്നും കമ്പനി ഉറപ്പുനല്‍കുന്നു.

English summary
Nine things to know when your Whatsapp number share with facebook. Recently facebook adopted a policy to make advertisement through facebook with the help of Whatsapp number of a user.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X