കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് ഗോപിയെ തിരിഞ്ഞുകൊത്തിയ ആ 'പഞ്ച് ഡയലോഗ്'... ഒന്ന് കേട്ട് നോക്കൂ

Google Oneindia Malayalam News

സിനിമയില്‍ പഞ്ച് ഡയലോഗുകള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന ആളാണ് സുരേഷ് ഗോപി. കമ്മീഷണറും ഏകലവ്യനും മുതല്‍ സുരേഷ് ഗോപി ആരാധകരെ കൈയ്യിലെടുത്തത് ഡയലോഗുകള്‍ കൊണ്ടും ആക്ഷന്‍ സീക്വന്‍സുകള്‍ കൊണ്ടും ഒക്കെ ആയിരുന്നു.

ഇപ്പോഴിതാ കലാകാരന്‍മാരുടെ പട്ടികയില്‍ രാജ്യസഭ എംപിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടപ്പോള്‍ പണ്ട് സിനിമയില്‍ പറഞ്ഞ ഒരു ഡയലോഗ് അദ്ദേഹത്തെ തിരിഞ്ഞുകൊത്തുകയാണ്. രാജ്യസഭ അംഗത്വം തന്നെ ആയിരുന്നു അതിലും വിഷയം.

ദ ടൈഗര്‍ എന്ന ചിത്രത്തിലായിരുന്നു ആ കിടിലന്‍ ഡയലോഗ്... അതിന്റെ വിശേഷങ്ങള്‍...

ദ ടൈഗര്‍

ദ ടൈഗര്‍

ഷാജി കൈലാസ് സംവിധാന ചെയ്ത സൂപ്പര്‍ ഹിറ്റ് സിനിമയാണ് ദ ടൈഗര്‍. ബി ഉണ്ണികൃഷ്ണന്‍ ആയിരുന്നു തിരക്കഥ.

ചന്ദ്രശേഖര്‍ ഐപിഎസ്

ചന്ദ്രശേഖര്‍ ഐപിഎസ്

ചന്ദ്രശേഖര്‍ ഐപിഎസ് എന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് സുരേഷ് ഗോപി ഈ സിനിമയില്‍ അഭിനയിച്ചിട്ടുള്ളത്. ഷാജി കൈലാസും ബി ഉണ്ണികൃഷ്ണനും- പിന്നെ തീപ്പൊരി ഡയലോഗുകള്‍ക്ക് കുറവുണ്ടാവില്ലല്ലോ.

രാജ്യസഭ എംപി

രാജ്യസഭ എംപി

രാജ്യസഭ എംപി ജോണ്‍ വര്‍ഗ്ഗീസ് ആയിട്ടാണ് സിദ്ദിഖ് ഈ സിനിമയില്‍ അഭിനയിച്ചിട്ടുള്ളത്. സിദ്ദിഖിനെതിരെയുള്ള തീപ്പൊരി ഡയലോഗ് ആണ് സുരേഷ് ഗോപിയ്ക്ക് ഇപ്പോള്‍ 'പണിയായത്'.

മെമ്പര്‍ ഓഫ് രാജ്യസഭ...

മെമ്പര്‍ ഓഫ് രാജ്യസഭ...

'മെമ്പര്‍ ഓഫ് രാജ്യസഭ. നിന്നെപ്പോലുള്ള എന്‍ആര്‍ഐ ദൈവങ്ങളും കള്ളുകട്ടവടക്കാരും വച്ചുവാണിഭക്കാരും കൊള്ളപ്പണമെറിഞ്ഞ് സ്വന്തമാക്കുന്ന പരമോന്നത് പദവി. ജനങ്ങളെ നേരിടാന്‍ ധൈര്യമില്ലാതെ പിന്‍വാതിലിലൂടെ അധികാരം പിടിച്ചടക്കുന്ന എല്ലാ ദുഷ്പ്രഭുക്കന്‍മാര്‍ക്കും എതിരായ ജനവിധി'- ഇതാണ് ആ ഡയലോഗ്.

പൊളിച്ചടുക്കി

പൊളിച്ചടുക്കി

സുരേഷ് ഗോപിയെ രാജ്യസഭ എംപിയായി നാമനിര്‍ദ്ദേശം ചെയ്യുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ മുതല്‍ ഈ ഡിയലോഗുമായി സോഷ്യല്‍ മീഡിയയില്‍ വിമര്‍ശകര്‍ പരിഹാസവുമായി രംഗത്തെത്തി.

ഡയലോഗ് കേള്‍ക്കാം

ഇതാണ് ആ സിനിമ ഡയലോഗ്

സുരേഷ് ഗോപി എന്ത് പിഴച്ചു

സുരേഷ് ഗോപി എന്ത് പിഴച്ചു

എന്നാല്‍ ഈ ഡയലോഗിന്റെ കാര്യത്തില്‍ സുരേഷ് ഗോപി എന്ത് പിഴച്ചു എന്നതാണ് യഥാര്‍ത്ഥ ചോദ്യം. തിരക്കഥാകൃത്ത് എഴുതിയ ഡയലോഗ് പറഞ്ഞുവെന്നല്ലാതെ സുരേഷ് ഗോപി സ്വയം ഉണ്ടാക്കിയതല്ലല്ലോ ഈ ഡയലോഗ്.

English summary
Old cinema dialogue by Suresh Gopi is used to attack his Rajyasabha nomination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X