കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടനല്ല, താരവുമല്ല; രമേഷ് പിഷാരടി ജയസൂര്യയെപ്പറ്റി പറഞ്ഞതെന്ത്?

  • By Muralidharan
Google Oneindia Malayalam News

ഒരു സാധാരണ സിനിമാ നടനാണോ ജയസൂര്യ? അല്ല ഒരിക്കലുമല്ല. അതുക്കും മേലെയാണ്. ഉറപ്പ്. എന്നാല്‍ സിനിമാ താരമാണോ. അല്ല എന്ന് തന്നെ പറയേണ്ടിവരും. കാരണം സമപ്രായക്കാരായ പൃഥ്വിരാജ് എന്നോ ഫഹദ് ഫാസില്‍ എന്നോ എന്തിനധികം നിവിന്‍ പോളി എന്ന് പോലുമോ കേള്‍ക്കുമ്പോള്‍ തോന്നുന്ന സൂപ്പര്‍ ഹീറോയിസം ജയസൂര്യ എന്ന് കേള്‍ക്കുമ്പോള്‍ തോന്നാറില്ല എന്നത് തന്നെ കാരണം.

Read Also: 2004ല്‍ ഒപ്പം ഫോട്ടോയെടുത്തു, 2015ല്‍ ശിവദ ജയസൂര്യയുടെ നായികയായി!

ഇത് തന്നെയാണ് രമേഷ് പിഷാരടി ഫേസ്ബുക്കില്‍ പറയുന്നതും. സിനിമാ നടന്‍, സിനിമാ താരം ഈ പ്രയോഗങ്ങള്‍ തമ്മിലുള്ള അന്തരത്തിന് ഇടയിലുള്ള അരക്ഷിത മേഖലയില്‍ സുരക്ഷിതനവുകയാണ് ജയസൂര്യ - വളരെ കൃത്യമായ നിരീക്ഷണമാണിത്. വ്യത്യസ്ത വേഷങ്ങള്‍ മാത്രമല്ല കയ്യില്‍ കിട്ടുന്ന വേഷങ്ങള്‍ എല്ലാം ചെയ്യാന്‍ ജയസൂര്യയ്ക്ക് കഴിയുന്നത് അയാളൊരു താരമല്ലാത്തത് കൊണ്ടാണ്. കൂടുതല്‍ വായിക്കൂ...

രമേഷ് പിഷാരടി പറയുന്നത്

രമേഷ് പിഷാരടി പറയുന്നത്

സംസാരത്തില്‍ വിക്ക് ഇല്ലാത്ത സുധി എന്ന പേരില്‍ വളരെ കുറച്ച് വാക്കുകളില്‍ സു സു സുധി വാത്മീകത്തെക്കുറിച്ചാണ് രമേഷ് പിഷാരടി പറയുന്നത്. ജയസൂര്യ ഈ വാക്കുകള്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ആത്മവിശ്വാസമാണ് കൈമുതല്‍

ആത്മവിശ്വാസമാണ് കൈമുതല്‍

ജോലി രാജി വച്ചു ബാഗ്ലൂര് പോയ സുധിയാണ് മിമിക്രിയില്‍ നിന്നും സിനിമയിലേക്ക് പോയ ജയസൂര്യ. അടങ്ങാത്ത ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതല്‍ - രമേഷ് പിഷാരടി എഴുതുന്നു.

വിജയക്കൊടി പാറിച്ച് ഇരുവരും

വിജയക്കൊടി പാറിച്ച് ഇരുവരും

സു സു സുധി വാത്മീകത്തിലെ സുധിയും സിനിമാക്കാരനായ ജയനും ഇന്ന് ഒരു പോലെ വിജയക്കൊടി പാറിക്കുന്നു.

പ്രേക്ഷകരാണ് ജൂറി

പ്രേക്ഷകരാണ് ജൂറി

വേഷ പ്രച്ഛന്നതയുടെ പിന്‍ബലമില്ലാതെ ഉറക്കെ കരയാതെയും ചിരിക്കാതെയും നാട്ടുവഴിയിലൂടെ നടന്നിട്ടും പ്രേക്ഷകര്‍ എന്ന ജൂറി സുധിയെ തിരിച്ചറിയുന്നു.

ചരിത്രമാകാന്‍ സു സുധി

ചരിത്രമാകാന്‍ സു സുധി

വാത്മീകത്തില്‍ നിന്നും പുരാണം ഉണ്ടായി, അതുപോലെ ഇത് ചരിത്രമാകട്ടെ എന്നാണ് ജയസൂര്യയ്ക്ക് രമേഷ് പിഷാരടിക്ക് അഭിനന്ദനങ്ങള്‍ക്കൊപ്പം പറയാനുള്ളത്.

പോസിറ്റീവ് റിവ്യൂ

പോസിറ്റീവ് റിവ്യൂ

ചെറിയ ഒരു ചിത്രം എന്നേ ആളുകള്‍ക്ക് സു സു സുധി വാത്മീകത്തെപ്പറ്റി പറയാനുള്ളൂ. എന്നാല്‍ കണ്ടിരിക്കാന്‍ രസമുണ്ട്. പടം വിജയമായി എന്നാണ് ബോക്‌സോഫീസ് റിപ്പോര്‍ട്ടുകള്‍.

ജയസൂര്യയുടെ ഫോര്‍മുല

ജയസൂര്യയുടെ ഫോര്‍മുല

താരതമ്യേന പുതിയ സംവിധായകര്‍, വളരെക്കുറച്ച് പ്രമുഖ താരങ്ങള്‍, ചെറിയ ബഡ്ജറ്റ് - ഈയൊരു ഫോര്‍മുല വെച്ച് തട്ടിക്കൂട്ടുന്നതാണ് ജയസൂര്യയുടെ ചിത്രങ്ങളെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പറയുന്നത്.

ജയസൂര്യക്കെങ്കിലും ഓര്‍മയുണ്ടാകുമോ

ജയസൂര്യക്കെങ്കിലും ഓര്‍മയുണ്ടാകുമോ

ഓരോ വര്‍ഷവും അഭിനയിച്ച് തള്ളുന്ന സിനിമകളുടെ പേര് ജയസൂര്യയ്ക്ക് പോലും ഓര്‍മയുണ്ടാകില്ല എന്ന് പറയുന്നവരുമുണ്ട്. തീരെ സെലക്ടീവ് അല്ല ജയന്‍. ഒരു നടന്‍ എന്ന നിലയില്‍നിന്നും ഒരു ഹീറോ ആയി ജയസൂര്യ വളരാത്തതും ഇതുകൊണ്ട് തന്നെയെന്നും പൊതു അഭിപ്രായമുണ്ട്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Ramesh Pisharody writes about Actor Jayasurya and his new film Su Su Sudhi Vathmeekam in Facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X