കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ സിഡിയ്‌ക്കെതിരെ തെരുവിലിറങ്ങാനും നിവിന്‍ പോളി തയ്യാര്‍... നിങ്ങളോ?

Google Oneindia Malayalam News

പ്രേമത്തിന്റെ വ്യാജ പകര്‍പ്പ് ഇന്റര്‍നെറ്റിലും വാട്‌സ് ആപ്പിലും എത്തിയപ്പോഴാണ് നമ്മുടെ സമൂഹം ഒന്ന് ഉണര്‍ന്ന് പ്രതികരിയ്ക്കാന്‍ തുടങ്ങിയത്. ഇതിന് മുമ്പും ഇതുപോലെ വിജയിച്ച സിനിമകളുടെ വ്യാജന്‍മാര്‍ ഇന്റര്‍നെറ്റിലും സിഡി കളകടകളിലും സുലഭമായിരുന്നു എന്ന് മറക്കരുത്.

എന്തായാലും ഇതൊരു പുതിയൊരു തുടക്കമാകട്ടെ. വ്യാജ സിഡിയ്‌ക്കെതിരെയുള്ള മുന്നേറ്റത്തില്‍ തെരുവില്‍ ഇറങ്ങാനും തയ്യാറാണെന്നാണ് പ്രേമത്തിലെ നായകന്‍ നിവിന്‍ പോളി പറയുന്നത്. നേരെ നോട്ടലും ഒളിഞ്ഞുനോട്ടവും എന്ന പേരില്‍ മനോരമ ഓണ്‍ലൈനില്‍ എഴുതിയ കോളത്തിലാണ് നിവിന്‍ ഇക്കാര്യം പറഞ്ഞത്. വേറെന്തൊക്കെയുണ്ട് മലയാളത്തിന്റെ പുതിയ സൂപ്പര്‍ താരത്തിന് പറയാന്‍...

നിരാശ

നിരാശ

പ്രേമം സിനിമയുടെ വിജയം വളരെ സന്തോഷിപ്പിച്ചിരുന്നു. എന്നാല്‍ എന്തോ ഗൂഢാലോചന പോലെ വ്യാജപതിപ്പുകള്‍ പ്രചരിച്ചത് തന്നെ നിരാശനാക്കുന്നു എന്നാണ് നിവിന്‍ പറയുന്നത്.

ഇത് കൊള്ളയല്ലേ

ഇത് കൊള്ളയല്ലേ

പത്ത് കോടി രൂപ ചെലവഴിച്ച് ഒരു സിനിമ നിര്‍മിയ്ക്കുന്നു. സിനിമ റിലീസ് ചെയ്ത് 10 മിനിട്ടിനുള്ളില്‍ അത് ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്യുന്നത് 10 കോടി രൂപ കൊള്ളയടിക്കുന്നതിന് തുല്യമല്ലേ എന്നാണ് ചോദ്യം. അവര്‍ അതിനുള്ള ശിക്ഷ അര്‍ഹിയ്ക്കുന്നില്ലേ എന്നും ചോദ്യമുണ്ട്.

തീയേറ്ററില്‍ പോയി കാണണം

തീയേറ്ററില്‍ പോയി കാണണം

സിനിമ എന്നത് അതിന്റെ പൂര്‍ണാര്‍ത്ഥത്തില്‍ ആസ്വദിയ്ക്കണം എങ്കില്‍ തീയേറ്ററില്‍ തന്നെ പോയി കാണണം എന്നാണ് നിവിന്‍ പോളിയുടെ അഭിപ്രായം. ബിഗ് സ്‌ക്രീനില്‍ കാണേണ്ട കാഴ്ചയെ നിയമവിരുദ്ധമായി മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നത് നീതീകരിയ്ക്കാനാവില്ല.

 എങ്ങനെ വാട്‌സ് ആപ്പില്‍?

എങ്ങനെ വാട്‌സ് ആപ്പില്‍?

പ്രേമത്തിന്റെ വ്യാജ പകര്‍പ്പ് ഇന്റര്‍നെറ്റില്‍ എത്തിയതിനേക്കാള്‍ സംശയം ജനിപ്പിയ്ക്കുന്നതാണ് ക്ലിപ്പുകളായി വാട്‌സ് ആപ്പില്‍ എത്തിയ സംഭവം എന്ന് നിവിന്‍ നിരീക്ഷിയ്ക്കുന്നു.

നഷ്ടം നിര്‍മാതവിന് മാത്രമല്ല

നഷ്ടം നിര്‍മാതവിന് മാത്രമല്ല

ഒരു സിനിയുടെ വ്യാജ പതിപ്പുകള്‍ പുറത്തിറങ്ങുമ്പോള്‍ നഷ്ടം നിര്‍മാതാവിന് മാത്രമല്ല. തീയേറ്റര്‍ ഉടമകള്‍ക്കും അനുബന്ധ മേഖലകളിലുള്ളവര്‍ക്കും ആ നഷ്ടം നേരിടേണ്ടിവരും.

നഷ്ടം സമൂഹത്തിനും

നഷ്ടം സമൂഹത്തിനും

ഓരോ ടിക്കറ്റിലൂടേയും വിനോദ നികുതി ഇനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പണം ലഭിയ്ക്കുന്നുണ്ട്. അപ്പോള്‍ നഷ്ടം സമൂഹത്തിനും കൂടിയാണ്.

ഇപ്പോള്‍ മലയാളത്തിലും

ഇപ്പോള്‍ മലയാളത്തിലും

മുമ്പൊക്കെ അന്യഭാഷാ ചിത്രങ്ങളായിരുന്നു റിലീസ് ദിവസം തന്നെ ഷോപ്പുകളില്‍ എത്തിയിരുന്നത്. ഇപ്പോള്‍ മലയാള സിനിമകളും അങ്ങനെയായി.

യു/എ സര്‍ട്ടിഫിക്കറ്റ് അല്ല

യു/എ സര്‍ട്ടിഫിക്കറ്റ് അല്ല

പ്രേമം സിനിമ കുട്ടികള്‍ രക്ഷിതാക്കള്‍ക്കൊപ്പം വന്ന് കാണേണ്ട യു/എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമയല്ല. ക്ലാസ്സ് കട്ട് ചെയ്ത് സിനിമ കണ്ട കുട്ടികളെ പോലീസ് പിടികൂടിയ സംഭവത്തെ പോലീസിന്റെ സദാചാര ഗുണ്ടായിസമായിട്ടാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ വിലയിരുത്തിയത്.

അതുക്കും മേലെ

അതുക്കും മേലെ

ക്ലാസ് കട്ട് ചെയ്ത് സിനിമ കാണുന്നതിലും പാപമാണ് സിനിമ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നത്. അതിന്റെ ്ന്തര ഫലങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്താന്‍ പോലീസിന് കഴിയണം.

കണ്ടുപിടിച്ചേ പറ്റൂ

കണ്ടുപിടിച്ചേ പറ്റൂ

പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി ചോര്‍ന്നത് എങ്ങനെയെന്ന് കണ്ടുപിടിച്ചേ മതിയാവൂ എന്നാണ് നിവിന്‍ ആവശ്യപ്പെടുന്നത്.

English summary
Ready to fight in streets against piracy- Nivin Pauly. He expressed his opinions in Manorama online column Nottam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X