കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സരിതേച്ചിയുടെ നാമത്തില്‍' മലരേ.... ഒന്ന്‌ കേട്ടുനോക്കൂ...

Google Oneindia Malayalam News

പ്രേമം സിനിമ ഇപ്പോള്‍ വ്യാജ പകര്‍പ്പിന്റെ പേരില്‍ വിവാദത്തിലാണ്. എന്നാലും തീയേറ്ററുകളില്‍ സിനിമ ഇപ്പോഴും തരംഗം തന്നെ.

സിനിമയേക്കാള്‍ ഒരു പക്ഷേ ഹിറ്റ് ആയത് ചിത്രത്തിലെ 'മലരേ...' എന്ന ഗാനം ആണെന്ന് പറയേണ്ടി വരും. കാരണം മിക്ക ചെറുപ്പക്കാരുടേയും റിങ് ടോണും ഡയലര്‍ ടോണും ഒക്കെ ഇപ്പോള്‍ ഈ പാട്ടാണ്.

Sarithechi

ഇതോടൊപ്പം തന്നെ ഓണ്‍ലൈനില്‍ ഹിറ്റ് ആയ ഒരു ഹ്രസ്വ ചിത്രമുണ്ട്. രമണ്യേച്ചിയുടെ നാമത്തില്‍ എന്നാണ് പേര്‌. രമണ്യേച്ചിയുടെ നാമത്തിലും പ്രേമത്തിലെ മരേ എന്ന ഗാനവും പിന്നെ സോളാര്‍ വിവാദ നായിക സരിത എസ് നായരും ചേര്‍ന്നൊരു കൂട്ടുണ്ടാക്കിയാല്‍ എങ്ങനെയുണ്ടാകും. അങ്ങനെയൊരു അത്യുഗ്രന്‍ രസക്കൂട്ടാണ് ഇപ്പോള്‍ ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും വൈറല്‍ ആയിക്കൊണ്ടിരിയ്ക്കുന്നത്.

സരിതേ നിന്നെ കാണാതിരുന്നാൽ .. !!ഇത് കേൾക്കണം .. രൂപിത് ഷോബി എന്ന നമ്മുടെ കവിയുടെ ഭാവന ഇഷ്ടപ്പെട്ടെങ്കിൽ ,,ഷെയർ ചെയ്യണം ..രൂപിത് ഷോബി തകർത്തു .. !!

Posted by Nammude Pathanamthitta onSunday, 5 July 2015

അതിലെ വരികള്‍ ഇങ്ങനെയാണ്....

'സരിതേ നിന്നെ കാണാതിരുന്നാൽ
മിഴിവേകിയ അഴിമതികൾ മായുന്ന പോലെ
അഴിയെണ്ണും മുൻപേ നീ അണയാതിരുന്നാൽ
അഴകേറിയ നോട്ടെല്ലാം അകലുന്ന പോലെ
ഞാനെന്റെ ഓഫിസിൽ അടിത്തട്ടിനുളളിൽ
അതിസൂക്ഷ്മമാരോരുമറിയാതെ സൂക്ഷിക്ഷ
രേഖകൾ ഫയലുകൾ തെളിവുകളായി
ഒരോരോ കേസുകളായി
ഇടറുന്നൊരെന്റെ ഇടനെഞ്ചിനുളളിൽ
നോട്ടിന്റെ മഴയായ് നീ പൊഴിയുന്നീ നാളിൽ..
തീരൂന്നൊരെന്റെ പണപ്പെട്ടി നിന്റെ..
അലതല്ലും അഴിമതിയാൽ നിറയും സരിതേ...'

English summary
Sarithechiyude Namathil... A Parody song for Malare viral on Facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X