കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂത്തന്മാര്‍ ജാഗ്രതൈ... നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കര്‍ശന നിരീക്ഷണത്തിലാണ്

  • By Sandra
Google Oneindia Malayalam News

ദില്ലി: സോഷ്യല്‍ മീഡിയ വഴി സര്‍ജിക്കല്‍ ആക്രമണത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരത്തുന്നവര്‍ക്ക് മുന്നറിയിപ്പ്. ഇന്ത്യന്‍ സൈന്യം സെപ്തംബര്‍ 29ന് പാക് അധീന കശ്മീരില്‍ സര്‍ജിക്കല്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പടരുന്നതിനെ തുടര്‍ന്നാണിത്.

മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡും മറ്റ് സുരക്ഷാ ഏജന്‍സികളും സോഷ്യല്‍ മീഡിയകള്‍ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. മൗലിക വാദത്തെ പിന്തുണയ്ക്കുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നൊരുക്കം.

ജിഹാദി

ജിഹാദി

സ്ഥിരീകരിക്കപ്പെടാത്തതായി പ്രചരിക്കുന്ന വാട്‌സ്ആപ്പ് മെസേജുകള്‍ ഫോര്‍വേഡ് ചെയ്യരുത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലുള്ള ജിഹാദി വീഡിയോകള്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് ഡീലീറ്റ് ചെയ്തുവരുന്നുണ്ട്.

നിരീക്ഷണത്തിലായിരിക്കും

നിരീക്ഷണത്തിലായിരിക്കും

ഭീകരവാദത്തെ പിന്തുണയ്ക്കുന്ന വെബ്ബ്‌സൈറ്റുകളോ സോഷ്യല്‍ മീഡിയ പേജുകളോ സന്ദര്‍ശിക്കുന്നവര്‍ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരിക്കും. രാജ്യവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരും ഇതോടെ സുരക്ഷാ ഏജന്‍സികളുടെ നീരീക്ഷണ വലയത്തില്‍ അകപ്പെടും.

മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന

മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഇന്ത്യന്‍ പൗരന്മാരെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാനുള്ള വേദിയല്ലെന്ന് വ്യക്തമാക്കുന്ന മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന, പദ്ധതി സര്‍ജിക്കല്‍ ആക്രമണത്തെക്കുറിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്ന മോര്‍ഫ് ചെയ്ത വീഡിയോകള്‍ നീക്കം ചെയ്യുന്നതിന് കൂടിയുള്ളതാണ്.

മുംബൈ പൊലീസ്

മുംബൈ പൊലീസ്

ഇന്ത്യന്‍ തീരദേശ സേനയോ മുംബൈ പൊലീസോ പ്രത്യേകം ജാഗ്രതാ നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെങ്കിലും ഉത്സവകാലം പ്രമാണിച്ച് സര്‍ജിക്കല്‍ ആക്രമണം നടന്ന സാഹചര്യത്തില്‍ മുംബൈയും തലസ്ഥാന നഗരവും സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.

English summary
Social media being monitored for hate content, rumours after surgical attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X