കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതി നടപടി 20 മിനുട്ട്... മനോരമയുടെ വ്യാജ റിപ്പോർട്ടിങ് വലിച്ചുകീറി സോഷ്യൽ മീഡിയ!

കോടതി നടപടി 20 മിനുട്ട്... മനോരമയുടെ വ്യാജ റിപ്പോർട്ടിങ് വലിച്ചുകീറി സോഷ്യൽ മീഡിയ!

  • By Kishor
Google Oneindia Malayalam News

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന പോലീസിന് വീഴ്ച വന്നു എന്ന് സ്ഥാപിക്കാന്‍ മനോരമ ചാനല്‍ ശ്രമം നടത്തിയെന്ന് സോഷ്യല്‍ മീഡിയയില്‍ കുറ്റപ്പെടുത്തല്‍. എറണാകുളം എ സി ജെ എം കോടതിയിലെത്തി പള്‍സര്‍ സുനി കീഴടങ്ങി എന്നായിരുന്നു മനോരമയുടെ റിപ്പോര്‍ട്ട്. മനോരമ മാത്രമല്ല മറ്റ് ചാനലുകളും സുനി കീഴടങ്ങി എന്ന തരത്തില്‍ തന്നെയാണ് വാര്‍ത്ത ബ്രേക്ക് ചെയ്തത്.

Read Also: തട്ടിക്കൊണ്ടുപോയ നടിയുടെ ബെഡ്‌റൂമില്‍ പള്‍സര്‍ സുനി ഒളിക്യാമറ വെച്ചു? ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!

Read Also: പള്‍സര്‍ സുനിക്ക് ട്രോള്‍.. പോലീസിന് ട്രോള്‍... പ്രമുഖ പത്രത്തിന്റെ ഗ്രാഫിന് ട്രോള്‍.. ട്രോള് കൊണ്ടൊരു തൃശ്ശൂര്‍ പൂരം!

Read Also: നടിയെ തട്ടിക്കൊണ്ടുപോയ കാറില്‍ പുരുഷബീജം, അതും ഉമിനീര് കലര്‍ന്നത്! ഓറല്‍ സെക്‌സ് നടന്നു എന്നത് സത്യം?

എന്നാല്‍ പള്‍സര്‍ സുനി കീഴടങ്ങി എന്നതിനൊപ്പം തന്നെ പോലീസിനെ നാണംകെടുത്തുന്ന തരത്തിലായിരുന്നു മനോരമ വാര്‍ത്തയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇത് മാത്രമല്ല, പള്‍സര്‍ സുനി കീഴടങ്ങി എന്ന് കോടതി നടപടികള്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്ത് ആധികാരികമായിട്ടായിരുന്നു മനോരമയില്‍ പറഞ്ഞത്. സത്യത്തില്‍അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല. പിന്നെ സോഷ്യല്‍ മീഡിയ വെറുതെ ഇരിക്കുമോ.

വാര്‍ത്ത തുടങ്ങുന്നത് ഇങ്ങനെ

വാര്‍ത്ത തുടങ്ങുന്നത് ഇങ്ങനെ

മനോരമ ന്യൂസിന്റെ ഉച്ചയ്ക്കത്തെ ഒരു മണി വാര്‍ത്തയിലാണ് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്ന സംഭവപരമ്പരകള്‍ നടന്നത്. പള്‍സര്‍ സുനി കോയമ്പത്തൂരിലാണെന്നു സൂചന എന്ന് റിപ്പോര്‍ട്ടര്‍ വെളിപ്പെടുത്തിക്കൊണ്ടാണ് ബുള്ളറ്റിന്‍ തുടങ്ങുന്നത്. പള്‍സര്‍ സുനിയെ പിടിക്കാന്‍ വൈകുന്നത് പോലീസിന്റെ വീഴ്ചയാണെന്ന് റിപ്പോര്‍ട്ടറും അവതാരകയും പറയുന്നു.

പള്‍സര്‍ സുനി കീഴടങ്ങി

പള്‍സര്‍ സുനി കീഴടങ്ങി

ഇതേ ബുള്ളറ്റിന്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതിനിടെയാണ് പള്‍സര്‍ സുനി കോടതിയില്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട് കിട്ടുന്നത്. അതീവ നാടകീയമായിട്ടാണ് കീഴടങ്ങിയതെന്ന് ഫോണില്‍ റിപ്പോര്‍ട്ടര്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ ഏറ്റവും വലിയ പാളിച്ച പൊലീസിന് പറ്റിയിരിക്കുന്നു എന്ന് പുട്ടിന് പീരയിടുന്നത് പോലെ റിപ്പോര്‍ട്ടര്‍ ഇടക്കിടെ പറയുന്നത് കേള്‍ക്കാം.

ഒരു വശത്ത് ബ്രേക്കിങ്

ഒരു വശത്ത് ബ്രേക്കിങ്

പള്‍സര്‍ സുനി കോടതിയില്‍ കീഴടങ്ങി എന്ന് ബ്രേക്കിങ് ന്യൂസ് പോയിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ലൈവ് റിപ്പോര്‍ട്ടിങും പുരോഗമിക്കുന്നു. കേരളത്തിന് നാണക്കേടുണ്ടാക്കിയ കേസിലെ പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ല, കോടതിയിലേക്ക് പോയി കീഴടങ്ങുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു - എന്നാണ് ഈ അവസരത്തില്‍ റിപ്പോര്‍ട്ടര്‍ പറയുന്നത്.

കോടതി നടപടി നേരിട്ട് കണ്ടത് പോലെ

കോടതി നടപടി നേരിട്ട് കണ്ടത് പോലെ

കോടതിയില്‍ പള്‍സര്‍ സുനി കീഴടങ്ങിയതും തുടര്‍ന്നുള്ള കോടതി നടപടിയും നേരിട്ട് കണ്ടത് പോലെയായിരുന്നു റിപ്പോര്‍ട്ടിങ് എന്നാണ് സോഷ്യല്‍ മീഡിയില്‍ പരിഹാസം ഉയരുന്നത്. ഇരുപത് മിനിറ്റ് നീണ്ട കോടതി നടപടികള്‍ക്ക് ശേഷമാണു സുനിയെ പൊലീസിന് കസ്റ്റഡിയില്‍ വിട്ടത് എന്നാണ് റിപ്പോര്‍ട്ടര്‍ പറഞ്ഞത്. എന്നാല്‍ സത്യത്തില്‍ ഇങ്ങനെ ഒരു കോടതി നടപടി തന്നെ ഉണ്ടായിരുന്നില്ല. 20 മിനുട്ടിന്റെ കണക്ക് റിപ്പോര്‍ട്ടര്‍ക്ക് എവിടെ നിന്ന് കിട്ടി എന്നതും അജ്ഞാതം.

റിപ്പോര്‍ട്ടിങ് തുടരുന്നു

റിപ്പോര്‍ട്ടിങ് തുടരുന്നു

ഇനി കോടതി നടപടികള്‍ പൂര്‍ത്തിയായ ശേഷം മാത്രമേ സുനിയെ പൊലീസിന് ചോദ്യം ചെയ്യാന്‍ സാധിക്കുകയുള്ളു. അത് വളരെ പ്രധാനപ്പെട്ട ഹകാര്യമാണ്. ആവശ്യത്തിന് ചോദ്യം ചെയ്യാന്‍ പൊലീസിന് കഴിയില്ല. ഇത്തരത്തിലുള്ള ഒരു കേസില്‍ പൊലീസിന് പ്രതിയെ പിടിക്കാന്‍ സാധിക്കാത്തത്, കേസിനെ ഭാവിയില്‍ ബാധിക്കും - കേസിന്റെ മെറിറ്റിലേക്കാണ് ഈ അവസരത്തില്‍ റിപ്പോര്‍ട്ടറുടെ ശ്രദ്ധ തിരിയുന്നത്.

സുനി മാത്രം, വിജീഷില്ല

സുനി മാത്രം, വിജീഷില്ല

സുനി മാത്രമേ കീഴടങ്ങിയുള്ളു എന്ന് അവതാരക ചോദിക്കുമ്പോള്‍ വാഹനത്തില്‍ സുനിയെ മാത്രമേ കണ്ടുള്ളു. കോടതി നടപടികളിലും സുനിയുടെ പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ലേഖകന്‍ ഉറപ്പിച്ചു പറയുന്നുണ്ട്. വിജീഷ് എന്നൊരാള്‍ സുനിക്കൊപ്പം ഉള്ളതായി മനോരമ റിപ്പോര്‍ട്ടര്‍ക്ക് ഒരു വിവരവും ഉണ്ടായിരുന്നില്ല. സുനി മാത്രമേ ഉള്ളതായി വിവരമുള്ളൂ എന്നും സുനിയെ മാത്രമേ താന്‍ കണ്ടുള്ളൂ എന്നും ഇദ്ദേഹം പറയുന്നു.

പള്‍സര്‍ സുനിക്ക് ആനുകൂല്യങ്ങള്‍

പള്‍സര്‍ സുനിക്ക് ആനുകൂല്യങ്ങള്‍

സ്വമേധയാ കേസില്‍ പ്രതി കീഴടങ്ങുന്നത് കൊണ്ട് പ്രതിക്ക് ഒരുപാടു ആനുകൂല്യങ്ങള്‍ ഭാവിയില്‍ ലഭിക്കും. ഇതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അന്വഷണത്തിന്റെ ഒരു ഘട്ടത്തിലും സുനിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിഞ്ഞില്ല എന്നതാണ് പ്രധാന പ്രശ്‌നം. ഈ സമയത്ത് കാണിക്കുന്ന ബ്രേക്കിംഗ് ഇങ്ങനെയാണ് - പോലീസിനെ നാണം കെടുത്തി പള്‍സര്‍ സുനി കോടതിയില്‍ കീഴടങ്ങി.

പോലീസ് ഒന്നും അറിഞ്ഞില്ല

പോലീസ് ഒന്നും അറിഞ്ഞില്ല

എല്ലാകോടതികളിലും മഫ്തി പോലീസിനെ നിറച്ചിട്ടും സുപ്രധാനപ്പെട്ട കോടതിയില്‍ പ്രതി എത്തിയിട്ടും പോലീസ്അറിഞ്ഞില്ല എന്ന് കരുതാന്‍ കഴിയുമോ എന്ന് ചോദിക്കുന്ന അവതാരകയോട് അറിഞ്ഞില്ല എന്ന് പറഞ്ഞു കൈ കഴുകാന്‍ പൊലീസിന് കഴിയില്ല എന്ന് റിപ്പോര്‍ട്ടര്‍ പറയുന്നു. ഈ സമയത്തെല്ലാം സര്‍ക്കാര്‍ വിരുദ്ധത മാത്രമാണ് മനോരമയുടെ അജണ്ട എന്ന് വ്യക്തമാണെന്ന് സോഷ്യല്‍ മീഡിയ കളിയാക്കുന്നു.

കാര്യങ്ങള്‍ മാറിമറിയുന്നു

കാര്യങ്ങള്‍ മാറിമറിയുന്നു

പള്‍സര്‍ സുനി കീഴടങ്ങുകയായിരുന്നില്ല, അറസ്റ്റ് ചെയ്യുകയായിരുന്നു പറഞ്ഞ കാര്യങ്ങള്‍ തല കീഴായി മറിഞ്ഞത് ഈ ഘട്ടത്തിലാണ്. കീഴടങ്ങാനെത്തിയപ്രതിയെ കോടതി നടപടികള്‍ക്ക് പോലും വിരുദ്ധമായി അറസ്‌റ് ചെയ്യുകയായിരുന്നു എന്നാണ് അറസ്റ്റ് വാര്‍ത്ത മനോരമ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ സമയത്ത് ആദ്യം പത്തു മിനിറ്റ് ആധികാരിക വിവരങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടര്‍ അപ്രത്യക്ഷമായി എന്നും ആളുകള്‍ കളിയാക്കുന്നു.

വീണ്ടും ആശയക്കുഴപ്പം

വീണ്ടും ആശയക്കുഴപ്പം

അത് വലിയ കര്യമാണല്ലോ? പൊലീസിന് നിയമ വിരുദ്ധമായി എങ്ങനെ അറസ്‌റ് ചെയ്യാന്‍ പറ്റും കോടതി ഇത് സംബന്ധിച്ചു പ്രതികരിച്ചില്ലേ? കോടതിയില്‍ എത്തിയാല്‍ നിയമാനുസൃതം കീഴടങ്ങാന്‍ അനുവദിക്കുകയാണ് വേണ്ടത്. പോലീസ് വലിച്ചിറക്കി കൊണ്ട് പോകുകയായിരുന്നു. ഇങ്ങനെയൊക്കെ പോയ ശേഷമാണ് കീഴടങ്ങാനെത്തുന്നതിനിടയില്‍ വലിച്ചിറക്കി കൊണ്ട് പോകുകയായിരുന്നു എന്ന തരത്തിലേക്ക് റിപ്പോര്‍ട്ടിങ് മാറുന്നത്.

സര്‍ക്കാര്‍ വിരുദ്ധതയോ അജണ്ട

സര്‍ക്കാര്‍ വിരുദ്ധതയോ അജണ്ട

മനോരമയുടെ സര്‍ക്കാര്‍ വിരുദ്ധതയായത് കൊണ്ടാണ് ഈ പണി കിട്ടിയതെന്നാണ് സോഷ്യല്‍ മീഡിയ കളിയാക്കുന്നത്. ചാനലുകള്‍ തമ്മില്‍ കിടമത്സരം വര്‍ധിക്കുന്നതിന്റെ ദുരന്തമാണിതെന്നും ശരിയായ വിവരം ലഭിക്കുന്നത് വരെ കാത്തുനില്‍ക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഇങ്ങനെ പറ്റുന്നതെന്നും പറയുന്നവരുണ്ട്.

വീഡിയോ കാണാം

സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ച മനോരമ റിപ്പോര്‍ട്ട് കാണാം.

English summary
Social media troll and criticize Manorama Channel in Pulsar Suni arrest report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X