കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡീസല്‍ കാര്‍ നിരോധനം; അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ... ആരാ ഈ ഗ്രീന്‍ ട്രിബ്യൂണല്‍...

  • By Desk
Google Oneindia Malayalam News

15 വര്‍ഷത്തെ റോഡ് ടാക്‌സും വാങ്ങി കയ്യില്‍ വെച്ചിട്ട് പത്ത് വര്‍ഷം പഴകിയ വാഹനങ്ങള്‍ നിരോധിക്കുന്നത് എവിടത്തെ ഏര്‍പ്പാടാണ് സര്‍ - 10 വര്‍ഷം പഴക്കമുള്ള 2000 സി സിക്ക് മേലുള്ള ഡീസല്‍ എഞ്ചിനുള്ള വാഹനങ്ങള്‍ കേരളത്തിലെ റോഡുകളില്‍ നിന്നും ഒരു മാസത്തിനകം പിന്‍വലിക്കണമെന്ന ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിനോട് സോഷ്യല്‍ മീഡിയയുടെ പ്രതികരണമാണിത്.

സംഗതി നല്ല ഒരു ഉദ്ദേശം വെച്ചാണെങ്കിലും ട്രിബ്യൂണലിന്റെ നടപടി തിടുക്കപ്പെട്ടുള്ളതായിപ്പോയി എന്നാണ് ആളുകള്‍ പ്രതികരിക്കുന്നത്. 1999 സി സി വരെയുള്ള ഡീസല്‍ വാഹനങ്ങള്‍ ഉണ്ടാക്കുന്നതിലും കൂടുതല്‍ മലിനീകരണം 2000 സി സി മുതലുള്ള ഡീസല്‍ വാഹനങ്ങള്‍ ഉണ്ടാക്കുന്നു എന്നത് ട്രിബ്യൂണല്‍ പറയുന്നതിന് ശാസ്ത്രീയമായ എന്ത് അടിത്തറയാണ് ഉള്ളത് - ഹരിത ട്രിബ്യൂണലിനോട് ചോദിക്കാന്‍ ഇങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ ആളുകള്‍ക്കുണ്ട്. കാണൂ...

ആരാണീ ഹരിത ട്രിബ്യൂണല്‍

ആരാണീ ഹരിത ട്രിബ്യൂണല്‍

സര്‍ക്കാരിന്റെ ഭാഗം പോലും കേള്‍ക്കാതെ ഏകപക്ഷീയമായി ഇങ്ങനെ ഒരു ഉത്തരവിടാന്‍ ഹരിത ട്രിബ്യൂണലിന് അധികാരമുണ്ടോ. പരിസ്ഥിതി ആഘാതം കുറയ്ക്കാന്‍ 2000 സി സിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുക എന്നതാണോ മാര്‍ഗം.

സാധാരണക്കാരന്‍ എന്തുചെയ്യും

സാധാരണക്കാരന്‍ എന്തുചെയ്യും

ടാക്‌സി കാറുകളും ലോറികളും ഓടിച്ച് ജീവിക്കുന്ന സാധാരണക്കാര്‍ ഉള്ള നാടാണിത്. ഒരു മാസം കൊണ്ട് ഈ വണ്ടികള്‍ നിരത്തില്‍ നിന്നും പിന്‍വലിക്കണം എന്ന് ഉത്തരവിട്ടാല്‍ ഇവരൊക്കെ എന്ത് ചെയ്യും. ഒരു മാസത്തിന് ശേഷം ഇത്തരം വാഹനങ്ങള്‍ നിരത്തിലിറങ്ങിയാല്‍ പിടിച്ചെടുക്കണമെന്നും ഓടുന്ന ഒരോ ദിവസത്തിനും പതിനായിരം രൂപ പിഴ ഈടാക്കണമെന്നുമാണ് ട്രിബ്യൂണലിന്റെ ഉത്തരവ്.

കെ എസ് ആര്‍ ടി സിയുടെ കാര്യമോ

കെ എസ് ആര്‍ ടി സിയുടെ കാര്യമോ

ഈ മാനദണ്ഡം വെച്ചാണെങ്കില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിരോധിക്കേണ്ടിവരിക കെ എസ് ആര്‍ ടി സി ബസുകളായിരിക്കും. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് എന്നത് കൊണ്ട് കെ എസ് ആര്‍ ടി സി നിരോധിക്കുന്നില്ല എന്ന് വെക്കുക - അപ്പോള്‍ അതുണ്ടാക്കുന്ന മലിനീകരണമോ. അല്ല ഇനി കെ എസ് ആര്‍ ടി സി നിരോധിച്ചാല്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിന്റെ കഥ എന്താും.

എന്താണ് മാനദണ്ഡം

എന്താണ് മാനദണ്ഡം

വാഹനങ്ങളുടെ പഴക്കമാണോ അതോ എഞ്ചിന്റെ പ്രവര്‍ത്തന ക്ഷമതയാണോ ശരിക്കും മാനദണ്ഡമാക്കേണ്ടത്. പഴയ ഡീസല്‍ വാഹനങ്ങള്‍ കയ്യിലുള്ളവര്‍ അത് ഒഴിവാക്കി പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന അധിക മലിനീകരണം എങ്ങനെ മറികടക്കും.

ദില്ലി മോഡല്‍ കേരളത്തിലും

ദില്ലി മോഡല്‍ കേരളത്തിലും

അന്തരീക്ഷ മലിനീകരണം കണക്കിലെടുത്തു ദില്ലിയില്‍ 2000 സി സിയില്‍ മുകളിലുള്ള ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിച്ചിരുന്നു. ഇത് സുപ്രീം കോടതി ശരിവെക്കുകയും ചെയ്തു. ഇതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും ഈ നിയന്ത്രണം വരുന്നത്.

ഏതൊക്കെ വാഹനങ്ങളെ ബാധിക്കും?

ഏതൊക്കെ വാഹനങ്ങളെ ബാധിക്കും?

ടൊയോട്ടയുടെ ഇന്നോവ, ഫോര്‍ച്യൂണര്‍, ഷെവര്‍ലെ ടവേര, ഫോഡ് എന്‍ഡവര്‍, മിത്‌സുബിഷി പജേറോ, മഹീന്ദ്ര ബൊലേറോ, സ്‌കോര്‍പ്പിയോ, സൈലോ, ടാറ്റയുടെ സഫാരി, സുമോ തുടങ്ങിയ വലിയ വാഹനങ്ങളെയെല്ലാം ഈ വിധി ബാധിക്കും. ബസ്സുകള്‍ക്കും ലോറികള്‍ക്കും ചുരുക്കം ചില ആഡംബര വാഹനങ്ങള്‍ക്കും കിട്ടും പണി.

 പാഴാകുന്ന ലക്ഷങ്ങള്‍

പാഴാകുന്ന ലക്ഷങ്ങള്‍

ലക്ഷങ്ങള്‍ മുതല്‍മുടക്കി വാങ്ങുന്ന വാഹനങ്ങളെ പത്ത് വര്‍ഷം മാത്രമേ ഉപയോഗിക്കാന്‍ അനുവദിക്കുകയുള്ളൂ എന്ന് പറയുന്നത് എങ്ങനെയാണ് ന്യായീകരിക്കാനാകുക. അതും 15 വര്‍ഷത്തെ റോഡ് ടാക്‌സും വാങ്ങി കയ്യില്‍ വെച്ച ശേഷമാണ് ഈ ഉത്തരവുകള്‍ എന്നതും ശ്രദ്ധേയമാണ് - ഇങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയയിലെ ആവലാതികള്‍.

English summary
Social media response to Diesel vehicle ban in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X