കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറവൂര്‍ ഭരതന്‍ സോഷ്യല്‍ മീഡിയയ്ക്ക് പ്രിയങ്കരന്‍, ഓര്‍മകള്‍ ഇങ്ങനെ...

  • By Muralidharan
Google Oneindia Malayalam News

വില്ലനായി തുടങ്ങി സ്വഭാവനടനിലേക്കും ഹാസ്യത്തിലേക്കും തിരിഞ്ഞ പറവൂര്‍ ഭരതന് സോഷ്യല്‍ മീഡിയയിലും ആരാധകര്‍ ഇഷ്ടം പോലെ. കുട്ടിക്കാലത്ത് പേടിച്ചിരുന്ന കഥാപാത്രങ്ങള്‍ മുതല്‍ പിന്നീട് പൊട്ടിച്ചിരിപ്പിച്ച കഥാപാത്രങ്ങള്‍ വരെ ഓര്‍ത്തെടുത്താണ് ഫേസ്ബുക്കിലും മറ്റും ആളുകള്‍ പറവൂര്‍ ഭരതനെ അനുസ്മരിച്ചത്.

ടൈപ്പ് കഥാപാത്രങ്ങളാണെങ്കിലും കഥാഗതിയില്‍ വലിയ പ്രാധാന്യമില്ലെങ്കിലും പറവൂര്‍ ഭരതനെ പോലുള്ള നടന്മാര്‍ സിനിമളുടെ അവിഭാജ്യമായിരുന്നു. മഴവില്‍ക്കാവടി, മേലേപ്പറമ്പില്‍ ആണ്‍വീട് തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ പേരും ഭരതനെ ഓര്‍ക്കാനായി തിരഞ്ഞെടുത്തത്. ജൂനിയര്‍ മാന്‍ഡ്രേക്കിലെ പട്ടിസ്‌നേഹിയായ മേനോനും പറവൂര്‍ ഭരതന് ഒരുപാട് ആരാധകരെ നേടിക്കൊടുത്തു.

സഭാകമ്പം എന്തെന്നറിയാത്ത ഭരതന്‍

സഭാകമ്പം എന്തെന്നറിയാത്ത ഭരതന്‍

സഭാകമ്പമില്ലാത്ത, സ്വാഭാവിക അഭിനയത്തിന് ഉടമയായിരുന്നു പറവൂര്‍ ഭരതന്‍ എന്നാണ് സോഷ്യല്‍ മീഡിയ ഓര്‍മിക്കുന്നത്. കൈകളുടെ ചലനങ്ങള്‍ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും പ്രശ്‌നമാകാറുണ്ട്. എന്നാല്‍ പറവൂര്‍ ഭരതന്റെയും ശങ്കരാടിയുടെയും മറ്റും കാര്യത്തില്‍ ഇങ്ങനെ ഒരു പ്രശ്‌നമേ ഇല്ലെന്ന് ശ്രീഹരി എഴുതുന്നു.

സൂപ്പര്‍ താരമല്ലെങ്കിലും

സൂപ്പര്‍ താരമല്ലെങ്കിലും

സൂപ്പര്‍ താരങ്ങളെ വെല്ലുന്ന സ്‌നേഹമാണ് സോഷ്യല്‍ മീഡിയ പറവൂര്‍ ഭരതനോട് കാണിക്കുന്നത്. നിഷ്‌കളങ്കമായ ആ മുഖവും കുസൃതി ഒൡപ്പിച്ച അഭിനയവും തമാശകളും സാധാരണക്കാരിലേക്ക് എത്തിയിരുന്നു എന്നതിന്റെ തെളിവായിരുന്നു ഇത്.

സാധാരണക്കാരാണ്

സാധാരണക്കാരാണ്

അസാധാരണ അഭിനയമൊന്നും കാഴ്ചവെച്ചിട്ടല്ല പറവൂര്‍ ഭരതന്‍ ആളുകള്‍ക്ക് പ്രിയങ്കരനായത്. വ്യത്യസ്തതയും പറയാനില്ല. എന്താണ് ഇവരുടെ കഥാപാത്രമെന്ന് സിനിമ തുടങ്ങുമ്പോഴേ ആളുകള്‍ക്ക് നന്നായി അറിയാം. എന്നാല്‍ അഭിനയത്തിലെ അനായാസതയും സിനിമയെക്കുറിച്ചുള്ള ബോധവുമാണ് പറവൂര്‍ ഭരതനെ വ്യത്യസ്തനാക്കുന്നത്.

തുടക്കത്തില്‍ ഇങ്ങനെ

തുടക്കത്തില്‍ ഇങ്ങനെ

നാടകത്തില്‍ നിന്നും 1951ല്‍ സിനിമയിലെത്തിയതാണ് ഭരതന്‍. നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയായിരുന്നു തുടക്കം. കേരള കേസരി, ഭക്തകുചേല, ഉണ്ണിയാര്‍ച്ച, സ്‌നേഹദീപം, അള്‍ത്താര, ഭൂമിയിലെ മാലാഖ, കടത്തുകാരന്‍, ചെമ്മീന്‍, തുലാഭാരം, പഠിച്ചകള്ളന്‍, കള്ളിചെല്ലമ്മ, അടിമകള്‍, മൂലധനം, വാഴ്‌വേ മായം, ത്രിവേണി, നിഴലാട്ടം, ഓളവും തീരവും, അനുഭവങ്ങള്‍ പാളിച്ചകള്‍, പൊന്നാപുരം കോട്ട, ലേഡീസ് ഹോസ്റ്റല്‍, കാപാലിക എന്നിങ്ങനെ പോകുന്നു തുടക്കകാലത്തെ ചിത്രങ്ങള്‍

ഹാസ്യത്തിലേക്കുള്ള വഴി

ഹാസ്യത്തിലേക്കുള്ള വഴി

കരിയറിന്റെ മറ്റൊരു ഘട്ടത്തില്‍ ഭരതന്‍ ഹാസ്യത്തിലേക്ക് തിരിഞ്ഞു. ഇന്‍ ഹരിഹരര്‍നഗര്‍, പൂക്കാലം വരവായി, ഗോഡ്ഫാദര്‍, ബന്ധുക്കള്‍ ശത്രുക്കള്‍, മേലേപറമ്പില്‍ ആണ്‍വീട്, അനിയന്‍ ബാവ ചേട്ടന്‍ ബാവ, സ്ഫടികം, സിഐഡി മൂസ, ഞാന്‍ സല്‍പ്പേരു രാമന്‍കുട്ടി, ചങ്ങാതിക്കൂട്ടം തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധേയമായി.

ഗൗരവമുഖമുള്ള തമാശക്കാരന്‍

ഗൗരവമുഖമുള്ള തമാശക്കാരന്‍

ഗൗരവമുഖമുള്ള തമാശക്കാരനെയാണ് പരവൂര്‍ ഭരതന്റെ നിര്യാണത്തിലൂടെ മലയാള സിനിമയ്ക്ക് നഷ്ടമാകുന്നത്. ഒരേ അനായാസതയോടെ മലയാളികളെ പൊട്ടിച്ചിരിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹം. വിദ്യാരംഭത്തിലെ അഞ്ചലോട്ടക്കാരനെയും ജൂണിയര്‍ മാന്‍ഡ്രേക്കിലെ പട്ടിസ്‌നേഹിയായ മേനോനും ഇദ്ദേഹത്തിന്റെ മറക്കാനാവാത്ത കഥാപാത്രങ്ങളാണ്.

വലിയ നഷ്ടമെന്ന് ഇന്നസെന്റ്

വലിയ നഷ്ടമെന്ന് ഇന്നസെന്റ്

പറവൂര്‍ ഭരതന്റെ വിയോഗമെന്ന് നടന്‍ ഇന്നസെന്റ് പറഞ്ഞു. കുട്ടിക്കാലം മുതല്‍ താന്‍ വളരെ ആരാധനയോടെ കണ്ടിരുന്ന വ്യക്തിയാണ് ഭരതേട്ടനെന്നും എം പി കൂടിയായ ഇന്നസെന്റ് ഓര്‍മിച്ചു. വില്ലനായിരുന്നെങ്കിലും ചെറിയ കുട്ടിയുടെ മനസായിരുന്നു അദ്ദേഹത്തിന്.

ഒരു സാധാരണക്കാരനെന്ന് സിദ്ധിഖ്

ഒരു സാധാരണക്കാരനെന്ന് സിദ്ധിഖ്

പച്ച മനുഷ്യനായിരുന്നു പറവൂര്‍ ഭരതന്‍. വളരെ അടുപ്പമുണ്ടായിരുന്നു. തീര്‍ത്തും വേദനിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് - നടന്‍ സിദ്ദിഖ് പറഞ്ഞു.

 സര്‍ഗശേഷിയുള്ള നടന്‍: ജഗദീഷ്

സര്‍ഗശേഷിയുള്ള നടന്‍: ജഗദീഷ്

അസാധാരണമായ സര്‍ഗശേഷിയുള്ള നടനായിരുന്നു അന്തരിച്ച പറവൂര്‍ ഭരതനെന്ന് ജഗദീഷ് പറഞ്ഞു. കൂടെ അഭിനയിക്കുന്നവരിലേക്കുപോലും ഊര്‍ജം പകരുന്ന പ്രകൃതമായിരുന്നു.

English summary
Social media talks about favorite actor Paravoor Bharathan. Bharathan was one of the most beloved comadian of Malayalam Cinema
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X