കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാക്കും.. ട്രോളി ട്രോളി എല്‍ഡിഎഫിനെ ശരിയാക്കി സോഷ്യല്‍ മീഡിയ!!!

  • By Kishor
Google Oneindia Malayalam News

2004 ലോക്‌സഭ തിരഞ്ഞെടുപ്പിലെ ബി ജെ പിയുടെ പ്രധാനപ്പെട്ട മുദ്രാവാക്യമായിരുന്നു ഇന്ത്യ തിളങ്ങുന്നു എന്നത്. വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കേ ഇന്ത്യ നന്നായിത്തന്നെ തിളങ്ങിയെങ്കിലും അത് തിരഞ്ഞെടുപ്പ് മുദ്രാവാക്യമായപ്പോള്‍ പണി കിട്ടി. ബി ജെ പി എട്ട് നിലയില്‍ പൊട്ടി. 2014 ലെ അച്ഛേ ദിന്‍ എന്ന മുദ്രാവാക്യവും നരേന്ദ്ര മോദിക്കും ബി ജെ പിക്കും തിരഞ്ഞെടുപ്പിന് ശേഷം ഒരുപാട് പേരുദോഷം കേള്‍പ്പിച്ചിട്ടുണ്ട്.

കേരള അസംബ്ലി തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വന്നാല്‍ എല്ലാം ശരിയാകും എന്ന മുദ്രാവാക്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. എല്‍ ഡി എഫ് വന്നാല്‍ എല്ലാവരെയും ശരിയാക്കും എന്നാണ് ഇടതുവിരുദ്ധര്‍ ഈ മുദ്രാവാക്യത്തെ വായിക്കുന്നത്. ഒരേസമയം കളിയാക്കലുകളും ആശങ്കകളും പ്രതീക്ഷകളുമെല്ലാമുണ്ട് എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാക്കും എന്ന കാംപെയ്‌നില്‍. ചില സാമ്പിളുകള്‍ കാണൂ...

2016 ല്‍ എല്‍ ഡി എഫ് വരും

2016 ല്‍ എല്‍ ഡി എഫ് വരും

കുതിരവട്ടം പപ്പുവിന്റെ ഇപ്പ ശരിയാക്കിത്തരാ എന്ന ഡയലോഗ് ഇന്നാണെങ്കി 2016 ല്‍ എല്‍ ഡി എഫ് വരും എന്നിറ്റ് ശരിയാക്കിത്തരാ എന്നായേനെ.

നീയും വാങ്ങിവെച്ചോ

നീയും വാങ്ങിവെച്ചോ

എല്‍ ഡി എഫ് വന്നാല്‍ ഏഷ്യാനെറ്റിനെ മാത്രമല്ല മനോരമയെയും ശരിയാക്കും. കൈരളി രക്ഷപ്പെടും

പട്ടിക്കുമില്ലേ പ്രതീക്ഷ

പട്ടിക്കുമില്ലേ പ്രതീക്ഷ

പട്ടിയുടെ വാല്‍ കുഴലിലിട്ടാല്‍ എന്നല്ലേ ചൊല്ല്. എല്‍ ഡി എഫ് വന്നാല്‍ ഇതും ശരിയാക്കുമത്രെ

ഇത് വല്ലോം നടക്കുമോ

ഇത് വല്ലോം നടക്കുമോ

ഇലക്ഷന് മുമ്പ് സര്‍ക്കാര്‍ സ്‌കൂള്‍ സ്മാര്‍ട്ടാക്കും എന്ന് പറയും. ഇലക്ഷന്‍ കഴിഞ്ഞാല്‍ സ്‌കൂളില്‍ സാറിനെ വെട്ടിക്കൊല്ലും

 ജിവിക്കാന്‍ ഉള്ള കൊതി

ജിവിക്കാന്‍ ഉള്ള കൊതി

ജിവിക്കാന്‍ ഉള്ള കൊതി കൊണ്ട് ചോദിക്കുവാ സാറേ എന്നെ ശരിയാക്കാതിരിക്കാന്‍ പറ്റുമോ

ജയരാജന് മാത്രം

ജയരാജന് മാത്രം

എല്ലാം ശരിയായാലും ജയരാജന് ശരിയാകില്ല. സി ബി ഐ എന്ന് കേട്ടാ അപ്പോ നെഞ്ച് വേദന വരും

കൊടി സുനിയും കൂട്ടരും

കൊടി സുനിയും കൂട്ടരും

കൊടി സുനിയെയും കൂട്ടരെയും പോലുള്ള ഗുണ്ടകള്‍ക്കെല്ലാം ഭാവി ശരിയാകുമത്രെ

11 മണി കഴിഞ്ഞാല്‍

11 മണി കഴിഞ്ഞാല്‍

ശരിയാക്കുന്നെങ്കി രാത്രി 11 മണിക്ക് മുന്നേ ശരിയാക്കണം. സി പി എമ്മിന്റെ സ്ഥാനാര്‍ഥിയായ മുകേഷ്.

ആര് ശരിയാക്കാനാ

ആര് ശരിയാക്കാനാ

കേരളം ആര് ശരിയാക്കാനാ. എല്‍ ഡി എഫും യു ഡി എഫും രമേശിനെയും സുരേഷിനെയും പോലല്ലേ...

ഇപ്പ ശര്യാക്കിത്തരാം

ഇപ്പ ശര്യാക്കിത്തരാം

ഇലക്ഷന് മുമ്പ് ഇപ്പ ശര്യാക്കിത്തരാ. പപ്പുവിന്റെ ആ ഡയലോഗ് പറയേണ്ടി വരുമോ പിണറായി.

English summary
Social Media troll LDF election campaign.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X