കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഷിക് അബു മോഹന്‍ലാലിനെ ഫാസിസ്റ്റ് ആക്കി... എമ്മാതിരി ട്രോളുകളാണ് ഭായ്!!!

Google Oneindia Malayalam News

ആഷിക് അബു ഇതുവരെ മോഹന്‍ലാലിനെ വച്ച് സിനിമ ചെയ്തിട്ടില്ല. മമ്മൂട്ടിയെ വച്ചാണെങ്കില്‍ രണ്ട് സിനിമ ചെയ്തു. പണ്ട് ഓര്‍ക്കൂട്ടിന്റെ കാലത്ത് മോഹന്‍ലാലിനെ ട്രോളാന്‍ വേണ്ടി മാത്രം ഒരു ഗ്രൂപ്പൊക്കെ ഉണ്ടാക്കിയിരുന്നു എന്ന് ചിലര്‍ ഇപ്പോള്‍ ആക്ഷേപിയ്ക്കുന്നുണ്ട്.

സത്യത്തില്‍ ആഷിക് അബു മോഹന്‍ലാലിനെ 'സവര്‍ണ ഫാസിസ്റ്റ്' ആക്കിയിട്ടുണ്ടോ എപ്പോഴെങ്കിലും. ഇപ്പോഴത്തെ സോഷ്യല്‍ മീഡിയ ട്രോളുകള്‍ കണ്ടാല്‍ അങ്ങനെ തോന്നിപ്പോകും.

'സംഭവം എനിയ്ക്ക് മമ്മൂക്കാനെ ഇഷ്ടമല്ല. പുള്ളി ഇപ്പോ ഏത് റോള്‍ വേണമെങ്കിലും ചെയ്യും. തമിഴനോ പൊട്ടനോ മന്ദബുദ്ധിയോ... അതിനൊക്കെ ലാലേട്ടന്‍... നായര്‍, മേനോന്‍, വര്‍മ വിട്ടൊരുകളിയും ഇല്ല'. ഈ ഡയലോഗ് ആണ് മോഹന്‍ലാല്‍ ആരാധകരെ ചൊടിപ്പിച്ചത്. എന്നാല്‍ ഈ ഡയലോഗിന് ആഷിക് അബുവുമായി വലിയ ബന്ധമൊന്നും ഇല്ലകേട്ടോ... എന്നാലും ട്രോളുകള്‍ കാണാം.

അപ്പോള്‍ ഫാന്‍സ് അല്ലേ...

അപ്പോള്‍ ഫാന്‍സ് അല്ലേ...

ആഷിക് അബുവിനെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം പൊങ്കാലയിട്ടുകൊണ്ടിരിയ്ക്കുകയാണ്. സത്യത്തില്‍ മോഹന്‍ലാല്‍ ഫാന്‍സ് തന്നെയാണോ ഇതിന് പിന്നില്‍!!!

പണികിട്ടി.... പണികിട്ടി

പണികിട്ടി.... പണികിട്ടി

പണ്ട് വിശ്വരൂപത്തിനെ കളിയാക്കിയ കക്ഷിയാണ്. ഇപ്പോഴിതാ മോഹന്‍ലാലിനെ ട്രോളുന്നു. അതിലും വലുതല്ലേ മമ്മൂട്ടിയുടെ കാര്യത്തില്‍ സംഭവിച്ചത്... അങ്ങേരെ വച്ച് രണ്ട് സിനിമയല്ലേ എടുത്തത്!!!

വിവാദമില്ലാതെ പറ്റില്ലേ

വിവാദമില്ലാതെ പറ്റില്ലേ

ആഷിക് അബുവിന്റെ ഏത് സിനിമ വന്നാലും വിവാദം കൂടെയുണ്ടാകും എന്ന സ്ഥിതിയായിട്ടുണ്ട്. എന്നാല്‍ മഹേഷിന്റെ പ്രതികാരം ആഷിക് അബു സംവിധാനം ചെയ്ത സിനിമയല്ലെന്ന കാര്യം പലരും മറന്നുപോകുന്നു.

ആള് മാറിപ്പോയോ...

ആള് മാറിപ്പോയോ...

പലരുടേയും വിചാരം 'മഹേഷിന്റെ പ്രതികാരം' എന്ന സിനിമ ആഷിക് അബു സംവിധാനം ചെയ്തതാണെന്നാണ്. അതുകൊണ്ടാണല്ലോ ഇങ്ങനെയൊരു പൊങ്കാല!!!

കൂടെയുണ്ടാകും

കൂടെയുണ്ടാകും

ആഷിക് അബുവിന് പങ്കാളിത്തമുള്ള സിനിമയാണോ... എന്നാല്‍ വിവാദവും കൂടെയുണ്ടാകും.

ഇതാണോ സ്ഥിതി

ഇതാണോ സ്ഥിതി

മമ്മൂട്ടിയും മോഹന്ഡലാലും പിന്നെ ആഷിക് അബുവും കേരളത്തിലെ രാഷ്ട്രീയവും!!!

 അല്ലപിന്നെ...

അല്ലപിന്നെ...

സംഗതി ആഷിക് അബു അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെങ്കിലും ലാലേട്ടന്‍ ഫാന്‍സിന് അങ്ങനെ വെറുതേയിരിയ്ക്കാന്‍ പറ്റുമോ?

അടുത്ത പണി

അടുത്ത പണി

ഇനിയിപ്പോള്‍ ഈ ക്ഷീണം തീര്‍ക്കാന്‍ അടുത്ത സിനിമയില്‍ മോഹന്‍ലാലിനെ ഡോണ്‍ ആക്കുമോ എന്നാ പലരുടേയും പേടി.

ചോദിച്ച് പോകും

ചോദിച്ച് പോകും

സംഗതി പിടികിട്ടിയാല്‍ ഈ ചോദ്യം ലാല്‍ തന്റെ ഫാന്‍സിനോട് എന്തായാലും ചോദിയ്ക്കും.

അത് മാത്രമല്ല

അത് മാത്രമല്ല

സിനിമയുടെ സംവിധായകന്‍ ആഷിക് അബു അല്ലെന്ന് സമ്മതിയ്ക്കാം. പക്ഷേ പണ്ട് ഓര്‍ക്കൂട്ടിന്റെ കാലത്ത് മോഹന്‍ലാലിനെ ട്രോളാന്‍ വേണ്ടി മാത്രം ഗ്രൂപ്പ് ഉണ്ടാക്കിയ ആളാണ് ആഷിക് അബു എന്നാണ് ഫാന്‍സിന്റെ ആക്ഷേപം.

അടികിട്ടണം

അടികിട്ടണം

ആഷിക് അബു സംവിധാനം ചെയ്ത സിനിമയാണെന്ന് വിചാരിച്ച് ട്രോള്‍ ഇറക്കുന്നവര്‍ക്കൊക്കെ ഇതൊരു പാഠമാകട്ടെ.

 അബ്ദുള്ള മേനോന്‍....

അബ്ദുള്ള മേനോന്‍....

ശരിയാ... മോഹന്‍ലാല്‍ നായര്‍ മോനോന്‍ വര്‍മ കഥാപാത്രങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളു. ബാലഗോപാലന്‍ നായര്‍, അബ്ദുള്ള മേനോന്‍, ജോര്‍ജ്ജ് വര്‍മ്മ!!!

കണ്ട് നോക്ക്....

കണ്ട് നോക്ക്....

നായര്‍, മേനോന്‍, വര്‍മ്മ.... ഇത്ര മാേ്രത ഉള്ളോ... കണ്ട് നോക്ക് മോഹന്‍ലാലിന്റെ കഥാപാത്രങ്ങള്‍!!!

കൂട്ടാണോ...

കൂട്ടാണോ...

ആഷിക് അബുവും വിവാദവും ഇത്രയ്ക്കും കൂട്ടാണോ!!

പടം കണ്ടിട്ട് വിമര്‍ശിയ്ക്കൂ,...

പടം കണ്ടിട്ട് വിമര്‍ശിയ്ക്കൂ,...

ലാലേട്ടന്‍ ഫാന്‍സിനോട് ഒന്നേ പറയാനുള്ളൂ... പടം കണ്ടിട്ട് വിമര്‍ശിയ്ക്കൂ സുഹൃത്തേ!

സുഡാപ്പിയാക്കി

സുഡാപ്പിയാക്കി

ഒടുവില്‍ ആഷിക് അബുവിനെ ചിലരൊക്കെ കൂടി സുഡാപ്പിയാക്കി.

പണ്ടത്തെ കഥ

പണ്ടത്തെ കഥ

പണ്ടത്തെ ഓര്‍ക്കൂട്ട് കഥയുമായി വരുന്നവരോട് ചിലര്‍ക്കുള്ള മറുപടി ഇങ്ങനെയാണത്രെ.

എന്തിനാണ് വെറുതേ..

എന്തിനാണ് വെറുതേ..

തിരക്കഥാകൃത്തിനേയും സംവിധായകനേയും തെറി പറയാതെ എന്തിനാ വെറുതേ നിര്‍മാതാവിനെ തെറി പറയുന്നത്.

ഇനീം ഉണ്ട്

ഇനീം ഉണ്ട്

മോഹന്‍ലാലിന്റെ കഥാപാത്ര വൈവിദ്ധ്യവുമായി ഫാന്‍സുകാര്‍ പിന്നേം ഇറങ്ങിയിട്ടുണ്ട്.

കമ്യൂണിസ്റ്റോ...

കമ്യൂണിസ്റ്റോ...

കാര്യമറിയാതെ ട്രോളിടുന്നവര്‍ ഇങ്ങനേയും ട്രോളിടും!!!

പിടിച്ചാല്‍കിട്ടില്ല

പിടിച്ചാല്‍കിട്ടില്ല

ഇതാ വരുന്ന വീണ്ടും ലാലേട്ടന്‍ ഫാന്‍സിന്റെ ട്രോള്‍!!

English summary
Did Ashiq Abu call Mohanlal a Fascist? Never, but social media trollers say like that
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X