കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കട്ടപ്പ ബാഹുബലിയെ കൊന്നതിന് പിന്നിലെ രഹസ്യം ഇതാണ്!!! സത്യം പറയുന്നതിനോട് കെറുവിച്ചിട്ട് കാര്യമില്ല!!

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

എന്തിനാണ് കട്ടപ്പ ബാഹുബലിയെ കൊന്നത് എന്ന ചോദ്യത്തിന് രണ്ട് വര്‍ഷത്തെ പഴക്കമുണ്ട്. ഇപ്പോള്‍ അതിന് ഉത്തരം നല്‍കിക്കൊണ്ട് സിനിമയുടെ രണ്ടാം ഭാഗം പുറത്ത് വന്നിരിക്കുകയാണ്.

എന്നാല്‍ ആ രഹസ്യം പുറത്താക്കാതെ സൂക്ഷിക്കാന്‍ എത്രപേര്‍ക്ക് കഴിയും? ആദ്യ ദിനത്തില്‍ കേരളത്തില്‍ മാത്രം ആയിരം ഷോ ആണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഒരു ഷോയ്ക്ക് ശരാശരി 150 പേര്‍ കയറിയാല്‍ തന്നെ ഒന്നര ലക്ഷം പേര്‍ കേരളത്തില്‍ മാത്രം ഈ സിനിമ കാണും എന്നുറപ്പ്.

എന്നാല്‍ ആ രഹസ്യം ഒന്നും അല്ല വിഷയം. ആ രഹസ്യത്തെക്കുറിച്ചുള്ള ട്രോളുകളാണ്. ചിരിച്ച് ചിരിച്ച് മണ്ണ് കപ്പിപ്പോകും.

ഒറ്റപ്പെട്ട് പോയേനെ

ബാഹുബലിയിലെ കട്ടപ്പയെ വെല്ലുമോ നമ്മുടെ പുലിമുരുകനിലെ മൂപ്പന്‍. ഇല്ലല്ലേ... ഭാഗ്യം കട്ടപ്പയില്ലായിരുന്നെങ്കില്‍ മൂപ്പന്‍ ഒറ്റപ്പെട്ടുപോയേനെ!

ഇനിയൊരു തിരിച്ചുവരവ്

ബാഹുബലി വന്നപ്പോള്‍ കേരളത്തിലെ പ്രധാന തീയേറ്ററുകളിലെ മലയാളം സിനിമകളൊക്കെ മാറി. ഇനി അടുത്ത കാലത്തൊന്നും ഒരു തിരിച്ചുവരവുണ്ടാവില്ല ശശ്യേ!

ഇതെന്ത് ഭാഷ

ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാന്‍ പോയതാ... പക്ഷേ കന്നഡയിലായിരുന്നു പടം. എന്തിനാണ് കട്ടപ്പ ബാഹുബലിയെ കൊന്നത് എന്ന് പോലും മനസ്സിലായില്ല.

കുട്ടപ്പനോ... അതാരാ!!!

ബാഹുബലി ഫസ്റ്റ് പാര്‍ട്ട് പോലും കണ്ടിട്ടില്ലാത്തവന് എന്ത് കട്ടപ്പ! അവന് കുട്ടപ്പനായിരിക്കും. അവനോടൊക്കെ സസ്‌പെന്‍സ് പൊളിച്ചിട്ട് വല്ല കാര്യവും ഉണ്ടോ

കെആര്‍കെയുടെ അച്ഛന്‍

കെആര്‍കെയുടെ അച്ഛന്റെ കാര്യമാണ് കഷ്ടം. ഇതല്ലാതെ എന്ത് പറഞ്ഞ് രക്ഷപ്പെടാനാണ്!

എസ്ര പോലും പേടിച്ചു

എസ്രയെ രഞ്ജന്റെ ശരീരത്തില്‍ നിന്ന് ശരിക്കും ഒഴിപ്പിച്ചത് എങ്ങനെ ആണെന്നറിയാമോ? ബാഹുബലിയുടെ സീക്രട്ട് പുറത്താക്കും എന്ന് പറഞ്ഞതേ ഉള്ളൂവത്രെ.

ഇനിയിപ്പോ അതും സിപിഎമ്മിനാകുമോ?

ഇനിയിപ്പോ ബാഹുബലിയെ കൊല്ലിച്ചതും സിപിഎം ആണെന്ന് പറയുമോ? അതിന്റെ പേരില്‍ ഒരു ഹര്‍ത്താല്‍ കൂടി വന്നാല്‍ ഉഷാറായിരിക്കും.

പണി ഇങ്ങനേയും കിട്ടും

സസ്‌പെന്‍സ് ആരും പൊളിക്കാതിരിക്കാന്‍ വേണ്ടി നുണയൊന്നും പറയാന്‍ നില്‍ക്കണ്ട. ചിലപ്പോള്‍ പണികിട്ടുന്നത് ഇങ്ങനെ ആയിരിക്കും.

ഇനിയിപ്പോള്‍ മാരുതി കട്ടപ്പയും വരുമായിരിക്കും

മഹീന്ദ്ര ബാഹുബലി ആണോ അതോ മഹേന്ദ്ര ബാഹുബലി ആണോ? അടുത്ത മാരുതി കട്ടപ്പയോ ടൊയോട്ട പല്‍വാഴ് ദേവനോ ഒക്കെ വരാന്‍ സാധ്യതയുണ്ട്.

അരിക്കഥയില്ലാതെ പറ്റില്ലല്ലോ

ബാഹുബലിയുടെ ടിക്കറ്റിന്റെ കാശിന് രണ്ട് കിലോ അരി വാങ്ങി വീട്ടില്‍ പോയതാ... പണി കിട്ടി. വീട്ടുകാരെല്ലാം വീടും പൂട്ടി ബാഹുബലി കാണാന്‍ പോയി.

സസ്‌പെന്‍സ് പൊളിക്കും

കട്ടപ്പ എന്തനാണ് ബാഹുബലിയെ കൊന്നത്? സിനിമ കണ്ടാല്‍ ആ സസ്‌പെന്‍സ് പൊളിയും എന്ന് പറഞ്ഞ് സിനിമയ്ക്ക് പോകാതിരുന്ന ഒരു കൂട്ടുകാരന്റെ കഥ.

ചങ്ക് ബ്രോ

എസ്രയിലും ഉണ്ടായിരുന്നു ഇതുപോലെ ഒരു സസ്‌പെന്‍സ്. അതും പൊളിച്ചത് ചങ്ക് ബ്രോ തന്നെ ആയിരുന്നു.

മിണ്ടിപ്പോകരുത്

ഇപ്പോള്‍ ബാഹുബലി എന്ന് മിണ്ടാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. സസ്‌പെന്‍സ് പൊളിക്കാനുളള പരിപാടിയാണെന്ന് പറഞ്ഞ് തല്ലിക്കൊല്ലും.

ചതിച്ചോ തമന്നേ

തമന്നയും ബാഹുബലി ഒന്നാം ഭാഗത്തിലെ ഒരു പ്രധാന ഹൈലൈറ്റ് തന്നെ ആയിരുന്നു. പക്ഷേ രണ്ടാം ഭാഗത്തില്‍ രാജമൗലി ചതിച്ചോ?

ഊട്ടി വിട് മാമാ!!!

കട്ടപ്പയോട് ചെറുപ്പത്തില്‍ ബാഹുബലി ചോദിച്ചത് ഓര്‍മ്മയില്ലേ... ഊട്ടി വിട് മാമാ എന്ന്. ഊട്ടിയിലേക്കല്ലല്ലോ പരലോകത്തേക്കല്ലേ വിട്ടത്!!!

ആരാണയാള്‍.... ഞാനാണയാള്‍

കാലകേയ കൂട്ടത്തെ തുരത്തിയോടിച്ച അച്ഛന്‍ ബാഹുബലിയെ കൊന്നത് ആരാണ്? ഉത്തരം അത് തന്നെ!!!!

ചതിക്കരുത് പ്ലീസ്

ഫസ്റ്റ് ഷോ കണ്ട് ഇറങ്ങുമ്പോള്‍ കൂട്ടുകാരകനെ കണ്ടാല്‍ സസ്‌പെന്‍സ് പൊളിക്കാതെ ഒരു സമാധാനവും ഉണ്ടാവില്ല അല്ലേ...

അപ്പോള്‍ എല്ലാം കേരളത്തിലായിരുന്നു അല്ലേ

ബാഹുബലിയുടെ കഥ നടന്ന ശരിക്കും കേരളത്തിലാണ്. ഇപ്പോഴത്തെ മരുതംകുഴിയാണ് പഴയ മകിഴ്മതി. കട്ടപ്പ പനയില്‍ കയറി പറന്നുപോയി യുദ്ധം ചെയ്യുന്ന സ്ഥലമാണ് പിന്നെ കട്ടപ്പന ആയത്!!! എന്താ, ആര്‍ക്കെങ്കിലും സംശയം ഉണ്ടോ?

ഇങ്ങനെയൊക്കെ ചെയ്യാമോ

ബാഹുബലിയുടെ സസ്‌പെന്‍സ് പൊളിച്ചതിന് ഇങ്ങനെയൊക്കെ ചെയ്യാന്‍ പാടുണ്ടോ ഡാഡ്!!!

ഡോറ പറഞ്ഞാല്‍ പിന്നെ!!!

ഡോറ പറഞ്ഞാല്‍ പിന്നെ കട്ടപ്പ മാമന് എന്തെങ്കിലും ചെയ്യാതിരിക്കാന്‍ പറ്റുമോ?

കൊന്നവനെ പിടിക്കാതെ...

കട്ടപ്പ ബാഹുബലിയെ കൊന്നതി വിവരിച്ചതിന് യുവാവ് സുഹൃത്തിനെ ക്രൂരമായി മര്‍ദ്ദിച്ചു എന്ന്. കൊന്നവനെ പിടിക്കാതെ അത് കണ്ട് നിന്നവനെ മര്‍ദ്ദിക്കുന്നത് ശരിയാണോ.

English summary
Social Media trolls on Bahubali 2 Suspense.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X