കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടിയാണോ നമ്മുടെ കുട്ടിയാണോ വലുത്... കണ്ണീരോടെ നടന്‍ ജയസൂര്യ ചോദിച്ചു, സംഭവം വൈറലായി!

  • By Desk
Google Oneindia Malayalam News

ജയസൂര്യ അങ്ങനെയാണ്. ചുറ്റും സംഭവിക്കുന്ന കാര്യങ്ങള്‍ മറ്റേതോ ലോകത്ത് എന്ന് പോലെ നോക്കിനില്‍ക്കുന്ന സ്വഭാവം അയാള്‍ക്കില്ല. കേറി അങ്ങ് ഇടപെട്ട് കളയും. അതിനി റോഡിലെ കുഴിയുടെ കാര്യമായാലും തെരുവുനായ വിഷയമായാലും. മറ്റ് സൂപ്പര്‍താരങ്ങള്‍ക്കൊപ്പം മലയാളികള്‍ ജയസൂര്യയെ ഇഷ്ടപ്പെടുന്നതിന് കാരണവും ഇത് തന്നെയാണ്, അല്ലാതെ അയാളുടെ അഭിനയമികവ് മാത്രമല്ല.

<strong>ഈ ട്രോളുകള്‍ കാണിച്ചാ മതി.. തെരുവുനായ്ക്കളെല്ലാം ചിരിച്ച് ചത്തോളും.. നമ്മുടെ പ്രശ്‌നവും തീരും!</strong>ഈ ട്രോളുകള്‍ കാണിച്ചാ മതി.. തെരുവുനായ്ക്കളെല്ലാം ചിരിച്ച് ചത്തോളും.. നമ്മുടെ പ്രശ്‌നവും തീരും!

പട്ടിക്കാണോ കുട്ടിക്കാണോ ഈ നാട്ടില്‍ ജീവന് വില എന്നാണ് വികാരനിര്‍ഭരനായി ജയസൂര്യ ചോദിക്കുന്നത്. നമ്മുടെ വീട്ടിലെ കുട്ടിക്കാണ് ഇത് സംഭവിച്ചതെങ്കില്‍ നമ്മള്‍ എന്ത് ചെയ്യും - കുട്ടിയുടെ കീഴ്ചുണ്ട് തെരുവുനായ കടിച്ചുകീറി എന്ന വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടാണ് ജയസൂര്യ ചോദിക്കുന്നത്. അധികാരികള്‍ തീരുമാനം ഉണ്ടാക്കിയില്ലെങ്കില്‍ ഈ നാട്ടിലെ ചെറുപ്പക്കാര്‍ ഇതിനൊരു തീരുമാനം ഉണ്ടാക്കുമെന്നും താരം പറയുന്നു.

<strong>മാംസമില്ലാത്ത മനുഷ്യരുണ്ടാകുമോ മന്ത്രീ... തെരുവുനായ വിഷയത്തില്‍ മനേക ഗാന്ധിക്ക് ട്രോള്‍!</strong>മാംസമില്ലാത്ത മനുഷ്യരുണ്ടാകുമോ മന്ത്രീ... തെരുവുനായ വിഷയത്തില്‍ മനേക ഗാന്ധിക്ക് ട്രോള്‍!

ജയസൂര്യയുടെ വാക്കുകള്‍ക്ക് സോഷ്യല്‍ മീഡിയയും കട്ട സപ്പോര്‍ട്ടാണ്. പതിനായിരങ്ങള്‍ ജയസൂര്യയുടെ പോസ്റ്റിന് കമന്റായും ലൈക്കായും ഷെയറുകളായും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. താരത്തിന്റെ വാക്കുകളും അതിനുള്ള പ്രതികരണങ്ങളും കാണൂ...

പട്ടി - ണി

പട്ടി - ണി

ദൈവം പ്രത്യക്ഷപ്പെട്ടിട്ട് ചോദിക്കാണ്, നിന്റെ മുന്നില്‍ രണ്ട് ജീവനുകള്‍ ഉണ്ട്. ഒരു പട്ടിയും, നിന്റെ കുട്ടിയും അതിലെ ഒരു ജീവന്‍ നിനക്ക് തിരഞ്ഞെടുക്കാം എന്ന് പറഞ്ഞാല്‍ എന്തായിരിക്കും നമ്മുടെ ഉത്തരം? ദാ... ഇത് ഇന്നത്തെ പത്രമാണ്. ഇവിടെ പട്ടിയ്ക്കാണോ, കുട്ടിയ്ക്കാണോ വില? - ഇങ്ങനെയാണ് ജയസൂര്യയുടെ പോസ്റ്റ് തുടങ്ങുന്നത്.

ഇത് തന്നെ ഉത്തരം

ഇത് തന്നെ ഉത്തരം

നമ്മുടെ വീട്ടിലെ ആര്‍ക്കെങ്കിലുമാണ് ഇത് സംഭവിച്ചത് എങ്കില്‍ നമ്മള്‍ എന്ത് ചെയ്യും 'അത് തന്നെയാണ് ഇതിന്റെ ഉത്തരം' 'അങ്ങനെ ചെയ്ത് പോകുന്നത് ആ തെരുവ് നായയേക്കാള്‍ വീട്ടിലുള്ളവരെ നമ്മള്‍ സ്‌നേഹിക്കുന്നത് കൊണ്ടാണ് ഇതിപ്പോ സ്ഥിരം പത്രവാര്‍ത്തയാണ്, തെരുവിലെ പട്ടികുഞ്ഞിന്റെ ചുണ്ട് കടിച്ച് പറിച്ചു, അമ്മയുടെ കാല് കടിച്ച് കീറിന്നൊക്കെ..

 എവിടെ അല്ലേ

എവിടെ അല്ലേ

ഇനി, ഈ കടിയേറ്റ കുട്ടിയുടെ വീട്ടിലേക്ക്, ഈ നിയമം പാസ്സാക്കിയവര്‍ ഒന്ന് തിരിഞ്ഞ് നോക്കുന്നുണ്ടോ? അവിടത്തെ പട്ടിണി അറിയുന്നുണ്ടോ? ഒരു പത്ത് പൈസ അയച്ച് കൊടുക്കുന്നുണ്ടോ? അല്ലെങ്കില്‍ ആ പൈസ കൊടുക്കുന്നതാണോ അതിനൊരു പരിഹാരം.. അത് ഇനി ഉണ്ടാവാതിരിക്കാന്‍ എന്ത് ചെയ്യണം എന്നതല്ലേ നോക്കേണ്ടത്?

എന്താ മിണ്ടാത്തത്

എന്താ മിണ്ടാത്തത്

അതെന്താ ചെയ്യാത്തത്? എല്ലാം നമ്മള് അനുഭവിച്ചോട്ടേന്നോ? രാപ്പകലില്ലാതെ ജവാന്‍മാര്‍ നമ്മുടെ സംരക്ഷക്കായി കാവലാണ്. ഇത്രയധികം സുരക്ഷിതത്വം നോക്കുന്ന നമ്മുടെ ഈ സംസ്ഥാനത്ത് ഇതിനെന്താ ഒരു പരിഹാരം ഉണ്ടാവാത്തത്.. മരത്തില്‍ കേറുന്നതാണോ പരിഹാരം..

 മരത്തില്‍ കയറാന്‍ പറയുമോ

മരത്തില്‍ കയറാന്‍ പറയുമോ

അവരുടെ മകനെയാണ് ഇതുപോലെ കടിച്ച് പറിച്ച് ആശുപത്രിയില്‍ ഇട്ടിരുന്നതെങ്കില്‍, മോനെ.... നീ എന്താടാ ആ സമയത്ത് മരത്തില്‍ കേറാതിരുന്നത് എന്ന് ചോദിക്കോ? തെരുവിലെ ഒരു പട്ടിയുടെ വില പോലും ഞങ്ങള്‍ക്ക് തന്നില്ലെങ്കില്‍ തിരിച്ചും ആ വില തന്നെ തരാനെ ഞങ്ങള്‍ക്കും നിവര്‍ത്തിയുള്ളൂ....

നിയമം പറഞ്ഞ് വരരുത്

നിയമം പറഞ്ഞ് വരരുത്

ഇതിനൊരു തീരുമാനം ഇനിയും ഉണ്ടായില്ലെങ്കില്‍ ഈ നാട്ടിലെ ചെറുപ്പക്കാര്‍ തന്നെ ഒരു തീരുമാനം ഉണ്ടാക്കും. അതില്‍ ചിലപ്പോ നിയമത്തിന്റെ വശങ്ങളുണ്ടാവില്ല പകരം നഷ്ടപ്പെട്ടതിന്റെ തിരിച്ചറിവ് മാത്രേ കാണൂ - ഇങ്ങനെയാണ് ജയസൂര്യ പറഞ്ഞ് അവസാനിപ്പിക്കുന്നത്. അതിനോട് സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നത് ഇതാ ഇങ്ങനെ...

സാധാരണക്കാരന്റെ ശബ്ദം

സാധാരണക്കാരന്റെ ശബ്ദം

ഇങ്ങളെന്താ ഈ കാര്യത്തില്‍ പ്രതികരിക്കാത്തതെന്ന് ചിന്തിച്ചപ്പോളേക്കും പോസ്റ്റ് എത്തി. സാധാരണക്കാരന്റെ ശബ്ദമാണ് ജയസൂര്യ. ആ പറഞ്ഞ ചെറുപ്പക്കാരുടെ കൂട്ടത്തില്‍ ഞാനും ഉണ്ടാകും.

പക്ഷേ നിങ്ങള് സ്‌പെഷല്‍ ആണ്

പക്ഷേ നിങ്ങള് സ്‌പെഷല്‍ ആണ്

ഫിലിം സ്റ്റാറുകളുടെ പോസ്റ്റ്, കമ്മന്റ് ഇവയൊന്നും നമ്മള്‍ അധികം ശ്രദ്ധിക്കാറില്ല പക്ഷെ താങ്കളുടേത് ആണെങ്കില്‍ അതെന്തായാലും ഒന്നു വായിച്ചു കേട്ടു നോക്കും എത്ര തന്നെ ഉയര്‍ച്ചയിലും പ്രശസ്തിയിലും എത്തിയാലും താങ്കളെ പോലെ സമൂഹത്തോടുള്ള കടപ്പാട് കാണിക്കുന്ന താങ്കളെ പോലുള്ള ചുരുക്കം ചിലരെ കാണൂ താങ്കള്‍ ധൈര്യമായി മുമ്പോട്ട് പൊയ്‌ക്കോ.

രാഷ്ട്രീയത്തില്‍ വരണം

രാഷ്ട്രീയത്തില്‍ വരണം

ശരിക്കും ജയസൂര്യ രാഷ്ടീയത്തിലും വരണം. കാരണം കുറേ നാളായി ഇവിടുത്ത സാധാരണ ജനങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നതും എന്നാല്‍ ഓരോരുത്തരും തങ്ങളുടെ കൊടിയെ ബഹുമാനിച്ചോ മററുവല്ല കാരണങ്ങള്‍ കൊണ്ടോ മനപ്പൂര്‍വ്വം അവഗണിച്ചു നടക്കുന്ന കാര്യങ്ങള്‍ പോലും താങ്കള്‍ എടുത്തു പറയുന്നു

നിങ്ങള്‍ മാസാണ്

നിങ്ങള്‍ മാസാണ്


സാധാരണക്കാരുടെ മനസ്സിലുള്ളത് പറയാന്‍ ഇതുപോലെ ഒരു നായകന്‍ ഉണ്ടെങ്കില്‍ അദ്ദേഹമാണ് മാസ്സ്.. ഇക്കാര്യത്തില്‍ ജയേട്ടാ നിങ്ങള്‍ ഒരു മരണമാസ്സ് തന്നെ.

 എല്ലാവരോടും പറയുമോ

എല്ലാവരോടും പറയുമോ

സാര്‍, പട്ടികള്‍ക്ക് വേണ്ടി നിലകൊള്ളുന്ന രഞ്ജിനി ഹരിദാസ് അവതാരക ആകുന്ന പ്രോഗ്രാമുകള്‍ ഒരു മനുഷ്യ സ്നേഹി എന്ന നിലയില്‍ താങ്കള്‍ ബഹിഷ്‌കരിക്കുമോ. അതുപോലെ മറ്റുള്ളവരോടും അഭ്യര്‍ത്ഥിക്കുമോ. ആ രഞ്ജിനി ഹരിദാസിന് ഇതൊന്ന് സ്വകാര്യത്തില്‍ പറഞ്ഞു കൊടുക്കണേ..

 തോന്നുന്നു ജയാ

തോന്നുന്നു ജയാ

പ്രശസ്തരാവാന്‍ വേണ്ടി തെരുവു പട്ടികള്‍ക്ക് സംസാരിക്കുന്ന സെലിബ്രിറ്റികളുള്ള നാട്ടില്‍ മനുഷ്യനെ തിരിച്ചറിയുന്ന മനുഷ്യന്റെ ആവശ്യങ്ങളെ കുറിച്ച് വേവലാതിപ്പെടുന്ന താങ്കളെങ്കിലും ഉണ്ടല്ലോ എന്നോര്‍ത്ത് അഭിമാനം തോന്നുന്നു ജയാ.

എന്റെ കുടുംബമാണ്

എന്റെ കുടുംബമാണ്

എനിക്കോ എന്റെ കുടുംബത്തിനോ നേര്‍ക്ക് ഇത് പോലെ പട്ടിയുടെ അക്രമം ഉണ്ടായാല്‍ ഞാന്‍ ആ പട്ടിയെ അടിച്ചു കൊല്ലുന്നതായിരിക്കും അതിന്റെ പേരില്‍ എന്നെ തൂക്കി കൊല്ലാന്‍ വിധിച്ചാലും എനിക്ക് എന്റെ കുടുംബമാണ് വലുത് അല്ലാതെ പട്ടിയല്ല..

ജയസൂര്യയ്ക്ക് ധൈര്യമുണ്ടോ

ജയസൂര്യയ്ക്ക് ധൈര്യമുണ്ടോ

താങ്കള്‍ പട്ടികള്‍ക്ക് നേരേ തിരിച്ചു വച്ചിരിക്കുന്ന കണ്ണുകള്‍ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ക്ക് നേരെ ഒന്നു തിരിച്ചു നോക്കു താങ്കളുടെ മുട്ട് കൂട്ടി ഇടിക്കും. ഈ ഭൂമി മനുഷ്യന് മാത്രം ജീവിയ്ക്കാനുള്ളതല്ല...

ഇവിടങ്ങിനെയാ ജയേട്ടാ

ഇവിടങ്ങിനെയാ ജയേട്ടാ

ജയേട്ടന്‍ പറഞ്ഞത് ശരിയാ... നഷ്ടപെട്ടവന്റെ വേദന അവനു മാത്രമേ അറിയൂ... ഇവിടങ്ങനെയാ ജയേട്ടാ... റോഡില്‍ സിഗ്‌നല്‍ വെക്കണം എങ്കില്‍ അവിടെ മിനിമം 4 പേരെങ്കിലും മരിക്കണം. മുന്‍കൂട്ടി ചെയ്താല്‍ ചിലപ്പോ ഇ മരണങ്ങള്‍ ഒഴിവാകാം സാധ്യത ഉണ്ട്. പക്ഷെ അത് ചെയ്യില്ല.

പട്ടി കടിച്ചാല്‍ പകരം..

പട്ടി കടിച്ചാല്‍ പകരം..

ചിററിലപ്പിള്ളി എടുത്ത തീരുമാനമാണ് കറക്ട്... ഒരു പട്ടി കടിച്ചാല്‍ പകരം മൂന്നെണ്ണത്തിനെ കൊല്ലും.... അതിപ്പോ ഏത് മൃഗസ്‌നേഹി വന്ന് പറഞ്ഞൊലും ഞങ്ങള്‍ക്ക് പുല്ലാ... ആയിരം മനുഷ്യര്‍ പട്ടി കടിയേറ്റ് മരിച്ചാലും ഒരു പട്ടി പോലും കൊല്ലപ്പെടരുത് അതാണ് മേനക കണ്ട സ്വപ്‌നം.

ഒരു ഐഡിയ ആണ്

ഒരു ഐഡിയ ആണ്

എന്റെ മനസ്സില്‍തോന്നിയ ഒരു ഐഡിയ ആണ്. കേരളത്തില്‍ 2 കാഴ്ചബംഗ്ലാവ് ഉണ്ട്. അവിടെ മാംസഭോജികള്‍ ധാരാളമായി ഉണ്ട് അവയ്ക്ക് ആഹാരമാകാന്‍ തെരുവു പട്ടികളെ ഉപയോഗിച്ചുകൂടെ. സര്‍ക്കാരിന് വര്‍ഷത്തില്‍ വരുന്ന അവയുടേ ഭക്ഷണ പൈസ വളരെ ലാഭകമാകില്ലേ. അല്ലെങ്കില്‍ അലഞ്ഞു നടക്കുന്ന തെരുവ് നായയെ മൃഗസ്നേഹികള്‍ വളര്‍ത്തുക.

തല്ലിക്കൊന്നാല്‍ തീരും

തല്ലിക്കൊന്നാല്‍ തീരും

രണ്ടോ മൂന്നോ പേപ്പട്ടികളെ തല്ലിക്കൊന്നാല്‍ തീരുന്നതേയുള്ളൂ തെരുവുനായ്ക്കളെ കൊല്ലുന്നതിനുള്ള തടസ്സങ്ങള്‍. പേപ്പട്ടികള്‍ എന്ന പ്രയോഗം കൊണ്ട് അത് മൃഗസ്‌നേഹികള്‍ ആണെന്ന് കരുതരുത് എന്ന് എനിക്ക് പറയാനാകില്ല എന്നിരിക്കലും, ഞാന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടേയില്ല, സത്യം.

കേന്ദ്രത്തിന്റെ അടിപൊളി പരിപാടി

കേന്ദ്രത്തിന്റെ അടിപൊളി പരിപാടി

തെരുവ് പട്ടികളെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ പദ്ധതി കൊണ്ട് വരുന്നു. പട്ടികള്‍ക്ക് ബീഫ് കൊടുക്കുക. ബീഫ് തിന്ന പട്ടികളെ ബിജെപിക്കാര്‍ തല്ലി കൊന്നോളും. പണിയില്ലാതെ നടക്കുന്ന ബിജെപി ക്കാരെയും തെരവുപട്ടികളെയും ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം - അതിനിടയില്‍ ഒരാളുടെ വക കോമഡി.

കങ്കാരൂവിനെ കൊല്ലാന്‍

കങ്കാരൂവിനെ കൊല്ലാന്‍

ഓസ്ട്രേലിയയില്‍ ഇതു പോലെ പെറ്റുപെരുകിയ കങ്കാരൂവിനെ കൊല്ലാന്‍ ഉത്തരവിട്ടിരുന്നു. കങ്കാരു അവരുടെ ദേശിയ മൃഗം ആയിരുന്നിട്ടുകൂടി. കൊല്ലാന്‍ സാധിക്കില്ലെങ്കില്‍ പിടിച്ചു കെട്ടി പഞ്ചായത്തു ഓഫീസിനു മുന്നില്‍ കൊണ്ട് ഇടണം അവര്‍ ബാക്കി കാര്യം ചെയ്യട്ടെ. ലോകത്ത് എങ്ങും ഇല്ലാത്ത ഒരു നിയമവും കുറച്ചു പട്ടി പ്രേമികളും.

അവര്‍ എവിടെപ്പോയി

അവര്‍ എവിടെപ്പോയി

തടി കുറയ്ക്കാന്‍ വേണ്ടി ഒന്ന് രാവിലെ ഓടാന്‍ വേണ്ടി എണീറ്റതാ.. റോഡില്‍ മുഴുവന്‍ നായ.. വേഗം തിരിച്ചു വീട്ടില്‍ കയറി.. ഇനി മറ്റൊരാള്‍- പണ്ട് ഗുണ്ടകള്‍ വെട്ട് പഠിക്കാന്‍ ബൈക്കില്‍ പോയി തെരുവ് നായ്ക്കളെ വെട്ടി വീഴ്ത്തുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അത് ഇപ്പോഴും തുടര്‍ന്നാലും മതി.

 ജയേട്ടന്‍ പറഞ്ഞത് തന്നെ വഴി

ജയേട്ടന്‍ പറഞ്ഞത് തന്നെ വഴി

ചിലര്‍ക്ക് മൃഗം എന്നാല്‍ പട്ടി മാത്രമാണ് ചേട്ടാ കോഴി, താറാവ്, ആട്, തുടങ്ങിയവയെ തിന്നുന്നതിന് കുഴപ്പമില്ല. ജയേട്ടാ നിങ്ങളാണ് ആണ്‍കുട്ടി. ജയേട്ടന്‍ പറഞ്ഞത് പോലെ ഇനിയെകിലും ഇതിനൊരു തീരുമാനം ഉടനുണ്ടായില്ലെകില്‍ ഈ നാട്ടിലെ ചെറുപ്പക്കാര്‍ തന്നെ മുന്‍നിരയില്‍ വന്ന് പരിഹാരം കാണും.

 നല്ല മനസ്സ് ജയേട്ടാ

നല്ല മനസ്സ് ജയേട്ടാ

ഒന്ന് പ്രതികരിക്കാന്‍ മനസ്സുണ്ടായല്ലോ ജയേട്ടാ... സംരക്ഷിക്കപ്പെടെണ്ടത് നിയമങ്ങളല്ല മനുഷ്യരും മനുഷ്യത്വവുമാണ്. തികഞ്ഞ സഹജീവി സ്‌നേഹമുള്ളതുകൊണ്ട് തന്നെ പറയുവാണ് ആദ്യത്തെ ചിന്ത സ്വന്തം നിലനില്‍പ്പാകണം എന്നാലെ മറ്റുള്ളവയെ കാക്കാന്‍ പറ്റൂ. അതുകൊണ്ട് ആദ്യം മനുഷ്യനു നേര്‍ക്കുള്ള ഈ ഭീഷണിക്ക് ഒരു അറുതി വരുത്താന്‍ ശ്രമിക്കാം.

ജയസൂര്യയോട് ബഹുമാനം

ജയസൂര്യയോട് ബഹുമാനം


ജയസൂര്യ എന്ന താരചക്രവര്‍ത്തുയോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തി പറയട്ടെ,.. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കല്ല പരമാധികാരം, മൃഗങ്ങള്‍ക്കാണ്, അത് പട്ടിയായാലും പശുവായാലും, ജയേട്ടാ ഇത്രയും കാലം അതൊന്നും മനസിലാക്കിയില്ലല്ലോ.......

 ഒരുപാട് നന്ദി ജയേട്ടാ

ഒരുപാട് നന്ദി ജയേട്ടാ


ജനങള്‍ക്ക് പറയാന്‍ ഉണ്ടായിരുന്നത് താങ്കള്‍ പറഞ്ഞതിന് ഒരായിരം നന്ദി. ഞങ്ങളെ പോലുള്ള സാധാരണക്കാര്‍ പറഞ്ഞാല്‍ എത്തേണ്ട സ്ഥലങ്ങളില്‍ എത്തില്ല. അത്രയും പ്രാധാന്യം ആരും നല്‍കത്തുമില്ല. നഷ്ടപ്പെട്ടവനെ അതിന്റെ വേദന എന്താണെന്ന് മനസ്സിലാകൂ. ഇപ്പോള്‍ എവിടെ പോയി മൃഗസ്‌നേഹികളായ കൊച്ചമ്മമാര്‍.. അവര്‍ ഇത് വായിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കു മനസ്സിലാകും ജനം അവരെ എത്ര വെറുക്കുന്നുണ്ട് എന്ന്..

ജയസൂര്യക്ക് വിവരമുണ്ടോ

ജയസൂര്യക്ക് വിവരമുണ്ടോ

ജയസൂര്യക്ക് വിവരമുണ്ട്ങ്കില്‍ അതിനുള്ള ഉത്തരം ഇതിന്റെകൂടെ നിങ്ങള്‍ എഴുതുമായിരുന്നു. സമൂഹത്തില്‍ ഒരു പാട് മനുഷ്യരുണ്ട്. തെരുവുനായ്ക്കളുടെ ഇരകളാവുന്നവര്‍ക്ക് നഷ്ടപരിഹാരം കൊടുത്തുവായടപ്പിക്കുക അല്ല ചെയ്യേണ്ടത്.. അതിന്റെ കാരണത്തെ ഇല്ലാതാക്കുകയാണുവേണ്ടത്.

വിഷം വെച്ച് കാച്ചിയേക്കണം

വിഷം വെച്ച് കാച്ചിയേക്കണം


ഇതൊക്കെ ആരോട് അനുവാദം ചോദിക്കാനാ, ഇച്ചിരി വിഷം വെച്ച് കാച്ചിയേക്കണം. പശൂനെ കൊല്ലാം, ആടിനെ കൊല്ലാം, കോഴിയെ കൊല്ലാം,, പിന്നെന്താ പട്ടിയെ കൊന്നാല്‍.. സ്‌നേഹമുള്ളവര്‍ പട്ടിയെ വീട്ടില്‍ കൊണ്ടുപോയി തീറ്റി കൊടുത്തു വളര്‍ത്തട്ടെ.

ആരുടെ തെറ്റാണ് ഇതൊക്കെ

ആരുടെ തെറ്റാണ് ഇതൊക്കെ

പട്ടികള്‍ എങ്ങനെ തെരുവ് പട്ടികളായി എന്ന് കൂടി ചിന്തിക്കണം. നമ്മുടെ ഒക്കെ തെറ്റ് തന്നെയാണ്. എന്ത് കൊണ്ടാണ് മറ്റു രാജ്യങ്ങളില്‍ ഇങ്ങനെ സംഭവിക്കാത്തത്? അപ്പൊ ആരെയാണ് ഈ കുറ്റം പറയുന്നത്? - ഇങ്ങനെ പോകുന്നു ജയസൂര്യയുടെ പോസ്റ്റിന് കീഴിലെ കമന്റുകള്‍.

English summary
Son or dog, whom would you choose? Asks Malayalam actor Jayasurya in hid Facebook post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X