കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂബര്‍ ബുക്ക് ചെയ്യാന്‍ ആപ്പ് വേണ്ട, ഫേസ്ബുക്കില്‍ നിങ്ങള്‍ക്കറിയാത്ത 10 കാര്യങ്ങള്‍

  • By Sandra
Google Oneindia Malayalam News

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കില്‍ മണിക്കൂറുകള്‍ ചെലവഴിക്കാറുണ്ടെങ്കിലും ഫേസ്ബുക്കില്‍ ഒളിഞ്ഞിരിക്കുന്ന പല ഫീച്ചറുകളും നാം തിരിച്ചറിയാറില്ല. ഉദാഹരണത്തിന് കവര്‍ പേജിന്റെ സൈസ് എത്രയെന്ന് ചോദിച്ചാല്‍ പലര്‍ക്കും പറയാന്‍ കഴിയില്ല.

ഇസ്ലാം സ്ലിമാനിക്കായി ലെയ്സെസ്റ്റര്‍ ശ്രമം തുടങ്ങി

യൂബര്‍ ടാക്‌സി ബുക്ക് ചെയ്യണമെങ്കില്‍ ആപ്പ് നിര്‍ബന്ധമാണെന്ന് കരതുന്നവരാണ് നമ്മളില്‍ മിക്കവരും എന്നാല്‍ ഫേസ്ബുക്കിന്റെ ചാറ്റ് ആപ്ലിക്കേഷനായ മെസ്സഞ്ചറില്‍ ഇതിനും ബദല്‍ സംവിധാനങ്ങളുണ്ട്.

ഫേസ്ബുക്ക് മെസ്സഞ്ചറില്‍

ഫേസ്ബുക്ക് മെസ്സഞ്ചറില്‍

ഫേസ്ബുക്ക് മെസ്സഞ്ചറില്‍ ഒളിഞ്ഞുകിടക്കുന്ന നിരവധി ഫീച്ചറുകളുണ്ട്. ഫോണിലെ പ്രധാനപ്പെട്ട എല്ലാ ആപ്ലിക്കേഷനുകളുമായും മെസ്സഞ്ചര്‍ കണക്ട് ചെയ്തിട്ടുണ്ടാകും. അതുകൊണ്ടുതന്നെ മെസ്സഞ്ചറില്‍ നിന്നുതന്നെ യൂബര്‍ ടാക്‌സി ബുക്ക് ചെയ്യാം.

ഫേസ്ബുക്കില്‍

ഫേസ്ബുക്കില്‍

ഫേസ്ബുക്കില്‍ പ്രതിദിനം നൂറുകണക്കിന് ഗെയിം റിക്വസ്റ്റുകളാണ് വരാറുള്ളത്. ഇത്തരത്തില്‍ അസ്വസ്ഥപ്പെടുത്തുന്ന ഗെയിം റിക്വസ്റ്റുകളെ ദീര്‍ഘ കാലത്തേക്ക് ബ്ലോക്ക് ചെയ്യാന്‍ സാധിക്കും.

 ലോഗിന്‍ അലേര്‍ട്ട്

ലോഗിന്‍ അലേര്‍ട്ട്

ഫേസ്ബുക്കില്‍ ഇപ്പോള്‍ നിലവിലുള്ള ടു ഫാക്ടര്‍ ഓതന്റിഫിക്കേഷന്‍ സംവിധാനത്തിന് പുറമേ സെറ്റിംഗിസ്ല്‌സില്‍ ലോഗിന്‍ അലേര്‍ട്ട് ലഭിക്കുന്ന തരത്തില്‍ ബ്രൗസര്‍, ഡിവൈസ് എന്നിവ വഴി ലഭിക്കുന്ന സംവിധാനം ഫേസ്ബുക്കില്‍ ലഭ്യമാണ്. ഇമെയിലിലേക്കായിരിക്കും അലേര്‍ട്ടുകള്‍ ലഭിക്കുക.

ആല്‍ബങ്ങള്‍

ആല്‍ബങ്ങള്‍

ഫേസ്ബുക്കിലെ ഫോട്ടോ ആല്‍ബങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. ആല്‍ബത്തില്‍ ക്ലിക്ക് ചെയ്ത് സ്‌ക്രീനിന് അരികിലുള്ള ഡ്രോപ്പ് മെനുവില്‍ ക്ലിക്ക് ചെയ്യുക. ഒറ്റ ക്ലിക്കില്‍ കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌കിലേക്ക് ആല്‍ബം സേവ് ചെയ്യാന്‍ ഇത് സഹായിക്കുന്നു.

ബര്‍ത്ത് ഡേ പാര്‍ട്ടി

ബര്‍ത്ത് ഡേ പാര്‍ട്ടി

ഫേസ്ബുക്കിലുള്ള ആല്‍ബങ്ങള്‍ ഫേസ്ബുക്ക് വഴി ഷെയര്‍ ചെയ്യാനുള്ള സംവിധാനം ഫേസ്ബുക്കിലുണ്ട്. ഒരു വലിയ വിവാഹ പാര്‍ട്ടിയുടേയോ ബര്‍ത്ത് ഡേ പാര്‍ട്ടിയുടേയോ ഫോട്ടോകള്‍ ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ഷെയര്‍ ചെയ്യുന്നതിനും ഫോട്ടോകള്‍ അധികമായി കൂട്ടിച്ചേര്‍ക്കുന്നതിനും ഫേസ്ബുക്കില്‍ സംവിധാനങ്ങളുണ്ട്.

ഓണ്‍ലൈനില്‍

ഓണ്‍ലൈനില്‍

ഇഷ്ടമില്ലാത്തവരോട് ചാറ്റില്‍ സംസാരിക്കാതിരിക്കാന്‍ വഴിയുണ്ട്. ഫേസ്ബുക്ക് മെസ്സഞ്ചറില്‍ നിങ്ങളെ ഓണ്‍ലൈനില്‍ കാണാത്ത രീതിയില്‍ സെറ്റിംഗ്‌സില്‍ മാറ്റം വരുത്തുന്നതോടുകൂടി ചാറ്റില്‍ നിങ്ങളുണ്ടായിരിക്കെ മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കില്ല. മെസ്സഞ്ചര്‍ സെറ്റിംഗ്‌സിന്റെ ഇടതുവശത്തായിരിക്കും ഈ സംവിധാനം ഉണ്ടായിരിക്കുക. ഇതില്‍ ആവശ്യമില്ലാത്തവരെ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലൈക്ക്

ലൈക്ക്

നിങ്ങള്‍ ലൈക്ക് ചെയ്യുന്ന പേജുകള്‍ ഫേസ്ബുക്കിലെ ഫ്രണ്ട് ലിസ്റ്റിലുള്ളവര്‍ക്ക് കാണാം. എന്നാല്‍ ഇത് ഇല്ലാതാക്കാന്‍ വഴിയുണ്ട്. ലൈക്ക് ചെയ്യുന്ന പേജുകള്‍ ആരെല്ലാം കാണണമെന്ന രീതിയില്‍ സെറ്റിംഗിസില്‍ മാറ്റം വരുത്താന്‍ സാധിക്കും. ഫേസ്ബുക്ക് സെറ്റിംഗ്‌സില്‍ ചൂസ് മാനേജ് പ്രൈവസിയില്‍ ലൈക്കുകള്‍ കാണരുതെന്ന് ആഗ്രഹിക്കുന്നവരെ സെലക്ട് ചെയ്ത നല്‍കാന്‍ കഴിയും.

ഫേസ്ബുക്ക് ലൈവ്

ഫേസ്ബുക്ക് ലൈവ്

സ്‌നാപ്പ്ചാറ്റിനും പെരിസ്‌കോപ്പിനും മറുപടിയെന്നോണം ഫേസ്ബുക്ക് ആരംഭിച്ച ഫേസ്ബുക്ക് ലൈവ് വീഡിയോ വീഡിയോകള്‍ക്ക് വീഡിയോ കമന്റുകളും, ഇമോട്ടീവ് കമന്റുകളും നല്‍കാന്‍ അനുവദിക്കുന്നു.

 സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ

നിങ്ങള്‍ മരിച്ചു കഴിഞ്ഞാല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് ആരാണ് നോക്കിനടത്തുക എന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. അടുത്ത ബന്ധുക്കളില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ മരണസര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുന്ന ഫേസ്ബുക്ക് നിങ്ങളുടെ അക്കൗണ്ട് നിങ്ങളുടെ ഓര്‍മ്മയ്ക്കായി മറ്റൊരാള്‍ക്ക് നോക്കി നടത്താന്‍ അനുമതി നല്‍കും.

English summary
Ten things you didn’t know you could do on facebook. Social media giant allows no of tricks to tackle security threats and guidelines.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X