കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലജ്ജിച്ച് കുറ്റബോധത്തോടെ തല താഴ്ത്തുന്നു എന്ന് മോഹന്‍ലാലിന്റെ ബ്ലോഗ്!

  • By Muralidharan
Google Oneindia Malayalam News

സമകാലിക വിഷയങ്ങളില്‍ ശ്രദ്ധയോടെ അഭിപ്രായം പറയുന്ന സിനിമാക്കാരനാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ അഭിമുഖങ്ങളിലും പ്രതികരണങ്ങളിലും സമൂഹവുമായി ദൈനംദിനേന ബന്ധപ്പെട്ടു കിടക്കുന്ന പല കാര്യങ്ങളും കാണാം. ഇതില്‍ പല കാര്യങ്ങളും ലാല്‍ തന്റെ ബ്ലോഗില്‍ എഴുതാറുമുണ്ട്.

കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ മാലിന്യം ഭക്ഷണമാക്കുന്ന ആദിവാസി ബാലന്മാരെക്കുറിച്ചാണ് മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ് പോസ്റ്റ്. ഈ വാര്‍ത്ത മാതൃഭൂമിയില്‍ വായിച്ചപ്പോള്‍ ലജ്ജയുംകുറ്റബോധവും കാരണം താന്‍ തലതാഴ്ത്തുന്നു എന്നാണ് ലാല്‍ എഴുതിയിരിക്കുന്നത്. എന്താണ് കാര്യം, തുടര്‍ന്നുകാണൂ...

ലണ്ടനില്‍ നിന്നും തിരിച്ചെത്തി

ലണ്ടനില്‍ നിന്നും തിരിച്ചെത്തി

ചെറിയൊരു വിശ്രമം കഴിഞ്ഞ് ലണ്ടനില്‍ നിന്നും തിരിച്ചെത്തിയതായിരുന്നു മോഹന്‍ലാല്‍. ഇവിടെയില്ലാതിരുന്ന ദിവസങ്ങളിലെ പത്രങ്ങള്‍ വായിക്കുന്നതിനിടയിലാണ് ഈ ചിത്രവും വാര്‍ത്തയും ശ്രദ്ധയില്‍ പെട്ടത്.

ഇതായിരുന്നു വാര്‍ത്ത

ഇതായിരുന്നു വാര്‍ത്ത

പേരാവൂരിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തില്‍ നിന്നും ഭക്ഷണം എടുത്ത് കഴിക്കുന്ന കുട്ടികളുടെ ചിത്രമാണ് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചത്. ഇത് കണ്ടിട്ടാണ് മോഹന്‍ലാലിന്റെ മനസ് അസ്വസ്ഥമായത്.

 ആദിവാസികളൊടൊപ്പം

ആദിവാസികളൊടൊപ്പം

വിവിധ സിനിമകളില്‍ ആദിവാസികള്‍ക്കൊപ്പം അഭിനയിച്ചതിന്റെയും ഇടപഴകിയതിന്റെയും കാര്യമാണ് മോഹന്‍ലാല്‍ പിന്നീട് പറയുന്നത്. കാലാപാനി, ഉയരും ഞാന്‍ നാടാകെ തുടങ്ങിയവ ഉദാഹരണം.

ഇഷ്ടം തോന്നിയിട്ടുണ്ട്

ഇഷ്ടം തോന്നിയിട്ടുണ്ട്

ഷൂട്ടിങിനായി അവരുടെ ഒപ്പം സമയം ചെലവഴിച്ചിട്ടുണ്ട്. അവരെ നോക്കിയിരിക്കുമ്പോള്‍ ഒരിഷ്ടം തോന്നിയിട്ടുണ്ട്. അതാണ് ഈ വാര്‍ത്ത വായിച്ച് വേദന തോന്നാന്‍ കാരണം

ആരാണ് തെറ്റുകാര്‍

ആരാണ് തെറ്റുകാര്‍

അവരുടെ ഈ സ്ഥിതിക്ക് ആരാണ് കാരണക്കാര്‍. ഭരിക്കുന്ന മന്ത്രിമാര്‍ മുതല്‍ താനടക്കമുള്ള സാധാരണക്കാര്‍ വരെ ഇതില്‍ കുറ്റക്കാരാണ് എന്നാണ് മോഹന്‍ലാലിന്റെ പക്ഷം. കാരണം നമുക്കാര്‍ക്കും ആത്മാര്‍ഥതയില്ല.

സിംഗപ്പൂരിലെ അനുഭവം

സിംഗപ്പൂരിലെ അനുഭവം

സിംഗപ്പൂരിലെ ഒരു പോഷ് ഹോട്ടലില്‍ ഉണ്ടായ അനുഭവം മോഹന്‍ലാല്‍ വിവരിക്കുന്നു. ഭക്ഷണം എടുത്ത് കഴിക്കാതെ കളഞ്ഞാല്‍ അതിന് ഫൈന്‍ അടക്കണം അവിടെ.

ആരും പ്രതികരിച്ചില്ലല്ലോ

ആരും പ്രതികരിച്ചില്ലല്ലോ

ഈ വാര്‍ത്ത കണ്ടിട്ട് മറ്റാരും ഞെട്ടാത്തതിലും വേദനിക്കാത്തതിലും മോഹന്‍ലാലിന് ഞെട്ടലുണ്ട്. ബാര്‍കോഴയുടെയും രാജിയുടെയും പിന്നാലെ പോയി നമ്മള്‍. സോഷ്യല്‍ മീഡിയയും ഇതിനെ കാര്യമായി എടുത്തില്ല

എന്താണ് നാം ഷെയര്‍ ചെയ്യുന്നത്

എന്താണ് നാം ഷെയര്‍ ചെയ്യുന്നത്

പരിഹാസങ്ങളും വ്യക്തിഹത്യകളും പരദൂഷണങ്ങളുമാണ് നാം കൂടുതലായി ഷെയര്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നത്. എന്തോ എനിക്കങ്ങനെ തോന്നുന്നു എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

ലജ്ജ തോന്നുന്നു

ലജ്ജ തോന്നുന്നു

ഈ ചിത്രം കാണുമ്പോള്‍ ഒരു മനുഷ്യനെന്ന നിലയിലും മലയാളി എന്ന നിലയിലും ഭക്ഷണം ആസ്വദിച്ച് കഴിക്കുന്ന ആള്‍ എന്ന നിലയിലും ലജ്ജ തോന്നുന്നു എന്നാണ് മോഹന്‍ലാല്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

English summary
Actor Mohanlal writes new blog post about the food scarcity problem.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X