കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വീറ്റില്‍ ഇനി ലൊക്കേഷനും കാണാം; ട്വിറ്ററിന്റെ ഫീച്ചറിന് ആരാധകരേറെ..

  • By Sandra
Google Oneindia Malayalam News

കാലിഫോര്‍ണിയ: പ്രമുഖ മൈക്രോബ്ലോഗിംഗ് വെബ്ബ്‌സൈറ്റായ ട്വിറ്ററില്‍ ഇനി ട്വീറ്റ് ചെയ്യുന്ന സ്ഥലവും കാണാം. ട്വിറ്റര്‍ ഉള്‍പ്പെടുത്തുന്ന പുതിയ ഫീച്ചറോടെ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് സ്‌പോര്‍ട്‌സ് സ്‌റ്റേഡിയം, ബിസിനസ് കോണ്‍ഫറന്‍സ്, സംഗീതോത്സവങ്ങള്‍ എന്നുതുടങ്ങി ട്വീറ്റ് ചെയ്യുന്നവരുള്ള സ്ഥലങ്ങള്‍ കാണാന്‍ സാധിക്കും.

സെര്‍ച്ച് ഡിസ്‌കവറി മൊബൈല്‍ ആപ്ലിക്കേഷനായ ഫോര്‍ സ്‌ക്വയറുമായി ചേര്‍ന്നാണ് ട്വിറ്റര്‍ ട്വീറ്റ് ലൊക്കേഷന്‍ സംവിധാനം അവതരിപ്പിക്കുന്നത്. ട്വിറ്ററിന്റെ പ്രധാന ടൈംലൈനിലും പ്രൊഫൈലിലുമാണ് ഈ ലൊക്കേഷന്‍ ലിങ്കുകള്‍ ലഭ്യമാകുക. ഗൂഗിള്‍ മാപ്പിന് സമാനമായ മാപ്പുകളായിട്ടാവും ഇവ പ്രൊഫൈലുകളില്‍ പ്രത്യക്ഷപ്പെടുക. ഓരോ ട്വീറ്റുകളിലും ക്ലിക്ക് ചെയ്യുന്നതിനനുസരിച്ച്് ലൊക്കേഷന്‍ സംബന്ധിച്ച വിശദമായ വിവരങ്ങള്‍ ട്വിറ്റര്‍ നല്‍കും.

comment

എന്നാല്‍ ആദ്യഘട്ടത്തില്‍ ഐഒഎസ് ഉപയോക്താക്കള്‍ക്ക് മാത്രം ലഭ്യമാകുന്ന സംവിധാനം പിന്നീട് മാത്രമേ മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് വ്യാപിപ്പിക്കുകയുള്ളൂ. നിലവില്‍ അമേരിക്ക ബ്രസീല്‍, കാനഡ എന്നിവിടങ്ങളിലാണ് ഫോര്‍സ്‌ക്വയറിന്റെ പിന്തുണയോടെ ഈ സംവിധാനം അവതരിപ്പിക്കുന്നത്. ഫോര്‍സ്‌ക്വയര്‍ സിഇഒ ജഫ് ഗ്ലക്ക് ട്വിറ്ററുമായ് സഹകരിച്ചുകൊണ്ടുള്ള ലൊക്കേഷന്‍ ലിങ്ക് അവതരിപ്പിക്കുന്നു എന്ന വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

ദുബായ്: മതവിരുദ്ധ ട്വിറ്റര്‍ ട്രോളുകള്‍; മുസ്ലിം പെണ്‍കുട്ടികള്‍ക്കെതിരെ പോലീസില്‍ പരാതിദുബായ്: മതവിരുദ്ധ ട്വിറ്റര്‍ ട്രോളുകള്‍; മുസ്ലിം പെണ്‍കുട്ടികള്‍ക്കെതിരെ പോലീസില്‍ പരാതി

English summary
Twitter rolling out location specciffic tweets for iOS platform and soon extends to another platforms.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X