വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍,ഫോട്ടോകള്‍ ആല്‍ബമായി അയക്കാം.

Subscribe to Oneindia Malayalam

പുത്തന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്. ഇനി മുതല്‍ വാട്‌സ് അപ്പില്‍ ഫോട്ടോകള്‍ ഫയലുകളായി അയക്കാം. ഇതുവരെ ഐഫോണില്‍ മാത്രമായിരുന്നു ഈ ഫീച്ചര്‍ ലഭ്യമായിരുന്നത്. എന്നാല്‍ ഇനി മുതല്‍ ആന്‍ഡ്രോയ്ഡ് ബീറ്റാ വേര്‍ഷനിലും ഈ ഫീച്ചര്‍ ലഭ്യമാകും.

പുതിയ ഫീച്ചര്‍ ഉപയോഗിച്ച് ഫോട്ടോകള്‍ ആല്‍ബമായി അയക്കാം. നിങ്ങളുടെ കോണ്ടാക്ട് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് ആല്‍ബമായിത്തന്നെ സ്വീകരിക്കുകയും ചെയ്യാം. ആല്‍ബം ഓപ്പണ്‍ ചെയ്യുമ്പോള്‍ അയച്ചുകിട്ടിയ ഫോട്ടോകള്‍ ഒരു സിംഗിള്‍ പേജ് ആയിട്ടായിരിക്കും കാണുക.കോള്‍ സ്‌ക്രീനിലും വാട്‌സ്ആപ്പ് പുതിയ മാറ്റം വരുത്തിയിട്ടുണ്ട്. ഇതു വരെ വാട്‌സ്ആപ്പ് കോള്‍ സ്വീകരിക്കാനും തിരസ്‌കരിക്കാനും വശങ്ങളിലേക്കായിരുന്നു സ്‌വൈപ്പ് ചെയ്യേണ്ടിയിരുന്നതെങ്കില്‍ ഇനി മുതല്‍ അത് മുകളിലേക്കും താഴേക്കുമാണ്.

whatsapp

അയച്ച മെസേജുകള്‍ തിരിച്ചെടുക്കാനുള്ള സംവിധാനമാണ് ഇതിനു മുന്‍പ് വാട്‌സ്ആപ്പ് അവതരിപ്പിച്ചത്.അബദ്ധത്തില്‍ അയച്ച ആര്‍ക്കെങ്കിലും വാട്ട്സാപ്പ് മെസേജുകള്‍ അഞ്ച് മിനിറ്റിനുളളില്‍ ഡിലീറ്റ് ചെയ്യാനുള്ള സൗകര്യമാണ് വാട്‌സ്ആപ് ഇത് വഴി നല്‍കുന്നത്.

English summary
WhatsApp for Android Beta Gets Photo Bundling, Refreshed Call Screen
Please Wait while comments are loading...