കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയച്ച മെസേജുകള്‍ തിരിച്ചെടുക്കാം!! വാട്സ്ആപ്പിന്‍റെ പുതിയ ഫീച്ചറെത്തി,ഇനി ആഘോഷം

Google Oneindia Malayalam News

കാലിഫോർണിയ: ഒരിക്കല്‍ അയച്ച മെസേജുകള്‍ തിരിച്ചെടുക്കാനുള്ള സംവിധാനവുമായി മെസേജിംഗ് ആപ്പ് വാട്സ്ആപ്പ്.
റീകോള്‍' എന്ന് പേരിട്ട പുതിയ ഫീച്ചറാണ് വാട്ട്‌സാപ് അവതരിപ്പിച്ചിട്ടുള്ളത്. അബദ്ധത്തില്‍ അയച്ച ആര്‍ക്കെങ്കിലും വാട്ട്‌സാപ്പ് മെസേജുകള്‍ അഞ്ച് മിനിറ്റിനുളളില്‍ ഡിലീറ്റ് ചെയ്യാനുള്ള സൗകര്യമാണ് വാട്സ്ആപ് ഇത് വഴി നൽകുന്നത്.

ഈ സവിശേഷത ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ടെക്‌സ്റ്റുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ജിഫുകള്‍, ഡോക്യുമെന്റുകള്‍ എന്നിവ അഞ്ച് മിനിറ്റ് വിന്‍ഡോയില്‍ അതിനെ തിരിച്ചു കൊണ്ടു വന്ന് ഡിലീറ്റ് ചെയ്യാന്‍ സാധിക്കും. വാട്ട്‌സാപ്പിന്റെ 2.17.30+ എന്ന പതിപ്പിലായിരിക്കും ഈ സവിശേഷത ലഭ്യമാകുക. ആണ് വാട്ട്‌സാപ്പിന്റെ പതിപ്പുകളിലൊന്നും റീകോള്‍ ഓപ്ഷന്‍ ലഭ്യമല്ല. 2.17.30+ എന്ന ഏറ്റവും പുതിയ പതിപ്പിലാണ് റീകോൾ ഓപ്ഷനുള്ളത്. അതുകൊണ്ടുതന്നെ ഈ പതിപ്പിലുള്ള നിലവിലെ മെസേജുകള്‍ മാത്രമേ നിങ്ങള്‍ക്ക് എഡിറ്റ്/അല്ലെങ്കില്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കൂ.

whatsapp

ഇതിന് പുറമേ വാടസ്ആപ് വെബ്ബ് പതിപ്പില്‍ സ്റ്റാറ്റസ് ഫീച്ചറും വാട്സആപ് കൊണ്ടുവന്നിട്ടുണ്ട്. നേരത്തെ ജനുവരിയില്‍ പരീക്ഷണാര്‍ത്ഥം അവതരിപ്പിച്ച ഫീച്ചറാണ് പുതിയ പതിപ്പില്‍ പ്രാബല്യത്തില്‍ വരുന്നത്. നിലവില്‍ ഇന്ത്യയിൽ 200 മില്ല്യന്‍ ഉപഭോക്താക്കളാണ് പ്രതിമാസം വാട്സ്ആപ്പ് ഉപയോഗിക്കുന്നത്. നേരത്തെ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ അവതരിപ്പിച്ചതുള്‍പ്പെടെ പല ഫീച്ചറുകളും വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. വാട്സ്ആപ്പിലെ ടെക്സ്റ്റ് സ്റ്റാറ്റസിന് പകരം ഫോട്ടോ- വീഡിയോ ഓപ്ഷന്‍ കൊണ്ടുവന്നതാണ് ഏറ്റവും ഒടുവിലത്തെ അപ്ഡേഷന്‍.

English summary
WhatsApp has been testing the Recall feature since the start of the year, but it hasn’t been enabled in the stable version yet. The feature allows you to recall your sent message from a chat till up to five minutes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X