കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2017ല്‍ വാട്‌സാപ്പ് മെസ്സഞ്ചര്‍ നിലയ്ക്കും! മുന്നറിയിപ്പുമായി വാട്‌സ്ആപ്പ്

പഴയ ഐഫോണുകളിലും ഇതോടെ വാട്‌സ്ആപ്പ് ലഭിക്കാതാവും

  • By Sandra
Google Oneindia Malayalam News

കാലിഫോര്‍ണിയ: ലോകത്തെ ലക്ഷക്കണക്കിന് ഫോണുകളിലെ വാട്‌സ്ആപ്പ് 2017ല്‍ നിലയ്ക്കുമെന്ന് റിപ്പോര്‍ട്ട്. വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റ് അനുസരിച്ചായിരിക്കും ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ നിന്ന് വാട്‌സ്ആപ്പ് അപ്രത്യക്ഷമാവുന്നതെന്നാണ് ദി മിറര്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

വാട്‌സ്ആപ്പിന്റെ പഴയ സോഫ്റ്റ് വെയര്‍ നിലവിലുള്ള ആന്‍ഡ്രോയ്ജഡ്, വിന്‍ഡോസ് ഫോണുകളില്‍ നിന്ന് വാട്‌സ്ആപ്പ് പൂര്‍ണ്ണമായി ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ട്. പഴയ ഐഫോണുകളിലും ഇതോടെ വാട്‌സ്ആപ്പ് ലഭിക്കാതാവും.

 വാട്‌സ്ആപ്പ് ഇല്ലാതാവും

വാട്‌സ്ആപ്പ് ഇല്ലാതാവും

എന്നാല്‍ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്ത് വാട്‌സ്ആപ്പ് ഉപയോഗിക്കാമെന്ന് കരുതുന്നവര്‍ക്ക് തെറ്റി. സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നതോടെ പുതിയ അപ്‌ഡേഷനുള്ള ഫോണ്‍ വാങ്ങുന്നവര്‍ക്ക് മാത്രമേ വാട്‌സ്ആപ്പ് ലഭിക്കുകയുള്ളൂ. ആന്‍ഡ്രോയ്ഡ് 2.1, 2.2, വിന്‍ഡോസ് 7, ഐഫോണ്‍ 3ജി എന്നീ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് വാട്‌സ്ആപ്പിന്റെ ഈ നീക്കം തിരിച്ചടിയാവുക.

വാട്‌സ്ആപ്പിന് ഏഴ് വയസ്സ്

വാട്‌സ്ആപ്പിന് ഏഴ് വയസ്സ്

ഏഴ് വയസ്സ് പൂര്‍ത്തിയായ ഇന്‍സ്റ്റന്റെ മെസേജ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഒടുവില്‍ നടത്തിയ പ്രഖ്യാപനമാണ് പഴയ ഫോണുകളില്‍ വാട്‌സ്ആപ്പ് ലഭ്യമായിരിക്കില്ല എന്നത്.

ആശ്വാസത്തിന് ജൂണ്‍ വരെ

ആശ്വാസത്തിന് ജൂണ്‍ വരെ

ബ്ലാക്ക്‌ബെറി ഓപ്പറേറ്റിംഗ് സിസ്റ്റം, ബ്ലാക്ക്‌ബെറി 10, നോക്കിയ എസ്40, നോക്കിയ സിംപിയന്‍ എസ്60, എന്നീ ഫോണുകളില്‍ 2017 ജൂണ്‍ 30 വരെ വാട്‌സ്ആപ്പ് ഉണ്ടാകുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

എല്ലാ ഫോണുകളിലും ഇനിയില്ല

എല്ലാ ഫോണുകളിലും ഇനിയില്ല

വാട്‌സ്ആപ്പ് മെസ്സഞ്ചര്‍ ആപ്ലിക്കേഷന്‍ ബ്ലാക്ക്‌ബെറി ഓപ്പറേറ്റിംഗ് സിസ്റ്റം, ബ്ലാക്ക്‌ബെറി 10, നോക്കിയ എസ്40, നോക്കിയ സിംപിയന്‍ എസ്60 എന്നീ ഫോണുകളില്‍ നീക്കുമെന്നാണ് വാട്‌സ്ആപ്പ് ബ്ലോഗില്‍ നടത്തിയിരിയ്ക്കുന്ന പ്രഖ്യാപനം. ഭാവിയില്‍ അവതരിപ്പിക്കാനിരിക്കുന്ന അപ്‌ഡേറ്റ് ചെയ്ത വാട്‌സ്ആപ്പ് പതിപ്പ് ഈ ഫോണില്‍ സപ്പോര്‍ട്ട് ചെയ്യുകയില്ല എന്നാണ് വാട്‌സ്ആപ്പ് നല്‍കുന്ന വിശദീകരണം.

English summary
Facebook-owned WhatsApp recently announced that the messaging platform will no longer be functional on older device
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X