കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്യാമറയ്ക്ക് മുന്നില്‍ മുലയൂട്ടുന്ന മന്ത്രി... സോഷ്യല്‍ മീഡിയയിലെ സദാചാരക്കാര്‍ വിടുമോ...

  • By Desk
Google Oneindia Malayalam News

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ചിത്രമുണ്ടായിരുന്നു. വെനസ്വേലയുടെ മുന്‍ പ്രസിഡണ്ട് ഹ്യൂഗോ ഷാവേസിന് മുന്നില്‍ വെച്ച് കുഞ്ഞിനെ മുലയൂട്ടുന്ന ഒരു സ്ത്രീയുടെ ചിത്രം. എത്ര കംഫര്‍ട്ടബ്ള്‍ ആയിട്ടായിരുന്നു അവര്‍ ഒരു പൊതുവേദിയില്‍ കുഞ്ഞിനെ മുലയൂട്ടിയിരുന്നത് എന്നതായിരുന്നു ആ ചിത്രത്തിലെ കൗതുകം. എന്നാല്‍ സാക്ഷരരെന്നും പുരോഗമന വാദികളെന്നും അഹങ്കരിക്കുന്ന കേരളത്തില്‍ ഇങ്ങനെ ഒരു കാഴ്ച കാണാന്‍ കിട്ടില്ല.

<strong>ആദ്യ ഷോ കണ്ടവര്‍ പറയുന്നു... കബാലി സിംപ്ലി സൂപ്പര്‍ബ്, രജനിയെക്കൊണ്ട് രക്ഷയില്ല.. വീഡിയോ കാണൂ..</strong>ആദ്യ ഷോ കണ്ടവര്‍ പറയുന്നു... കബാലി സിംപ്ലി സൂപ്പര്‍ബ്, രജനിയെക്കൊണ്ട് രക്ഷയില്ല.. വീഡിയോ കാണൂ..

നമ്മുടെ സദാചാര ബോധം എങ്ങനെ എന്നതാണിത് എടുത്തുകാട്ടുന്നത്. കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്ന ബ്രസീലിയന്‍ മന്ത്രിയുടെ ചിത്രം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു ചിത്രമുണ്ട്. ആ സ്ത്രീയുടെ ആത്മവിശ്വാസമൊന്നുമല്ല നമുക്ക് അവിടെയും ചര്‍ച്ച. അതിലെ സദാചാര പ്രശ്‌നമാണ്. നിന്റെ പെങ്ങളെ നീയിങ്ങനെ വിടുമോടാ എന്നാണ് സദാചാരവാദികളുടെ ചോദ്യം.. സാംപിളുകള്‍ ഇതാ...

വൈറലായ ചിത്രം

വൈറലായ ചിത്രം

സോഷ്യല്‍ മീഡിയയില്‍ ആയിരക്കണക്കിന് പേരാണ് ഈ ചിത്രം ഷെയര്‍ ചെയ്യുന്നത്. ലൈക്കുകളും കമന്റുകളും വേറെ. വലിയ വലിയ വാഗ്വാദങ്ങളാണ് ഈ ചിത്രത്തിന് കീഴില്‍ നടക്കുന്നത്. മലയാളം പേജുകളിലെ, അഥവാ മലയാളികളുടെ ചില പ്രതികരണങ്ങള്‍ നോക്കൂ...

കേരളത്തില്‍ ആയിരുന്നെങ്കില്‍..

കേരളത്തില്‍ ആയിരുന്നെങ്കില്‍..

കേരളത്തിന്റെ ഒരു മന്ത്രി ആയിരുന്നു ഇങ്ങനെ ചെയ്തതെങ്കില്‍ മറൈന്‍ ഡ്രൈവില്‍ മുസ്ലിം ജിഹാദികളും ഹിന്ദു ജിഹാദികളും ഒന്നിച്ചത് പോലെ ഇപ്പോള്‍ കടിപിടി കൂടുന്ന പത്രക്കാരുടേയും വക്കീലന്മാരുടെയും പിണക്കങ്ങള്‍ തീരുകയും ഒറ്റക്കെട്ടായി നിന്ന് മന്ത്രിയെക്കൊണ്ട് രാജി വെപ്പിക്കുകയും ചെയ്‌തേനെ - ഒരു കമന്റ് ഇങ്ങനെ.

കപട സദാചാരം എല്ലായിടത്തും

കപട സദാചാരം എല്ലായിടത്തും

മാധ്യമങ്ങളിലെ സദാചാരബോധം സമൂഹത്തിന്റെ കാഴ്ചപ്പാട് അനുസരിച്ച് അതുള്ളത് കൊണ്ടാണല്ലോ ഈ വാര്‍ത്ത പോലും ഉണ്ടാവാന്‍ കാരണം അല്ലെങ്കില്‍ ഇങ്ങിനെ ഒരു വാര്‍ത്ത വരില്ലായിരുന്നു എന്ന് പറയുന്നവരെയും കാണാം. ഈ കപട സദാചാരബോധം ലോകത്തില്‍ എല്ലായിടത്തും ഉണ്ടത്രെ, അത് ശരിയാണോ മതം വരുത്തിവച്ച സദാചാരബോധം എഴുതിയ മതപുസ്തകങ്ങള്‍ മുഴുവനും ആണ്‍ ദൈവങ്ങളുടേത് പിന്നെങ്ങനെ സ്ത്രീക്ക് മതത്തില്‍ നിന്നും നീതികിട്ടും - എന്നാണ് ചോദ്യം. പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും കപട സദാചാര ചിന്താഗതിക്കാരാണ് - എന്ന് ആശ്വസിക്കുന്നവരെയും കാണാം.

പെങ്ങളെക്കുറിച്ച്

പെങ്ങളെക്കുറിച്ച്

ഒരു കാര്യം നിങ്ങളുടെ പെങ്ങളെ ഇത് പോലെ നിര്‍ത്തിയ ഒരു ഫോട്ടേ ഫേസ്ബുക്കില്‍ ഇടുമോ - എന്ന് പോസ്റ്റ് മുതലാളിയോട് ചോദിക്കുന്നവരാണ് ഇവിടത്തെ സദാചാര വാദികള്‍. ഇവരാണ് ഇത്തരം ചിത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും പേജുകള്‍ പൂട്ടിക്കുന്നതും.

ആരാണ് ഉത്തരവാദികള്‍

ആരാണ് ഉത്തരവാദികള്‍

കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മുലയൂട്ടല്‍ സ്ഥലം എന്ന പേരില്‍ നിഗൂഢ കാബിന്‍ ഉണ്ടാക്കിട്ടുണ്ട്. മാതൃത്വം എന്ന മഹത്തായ ആശയം എന്ന് പുലമ്പുന്നവരുടെ കണ്ണിനെ ഭയന്നിട്ടാണ് ഇത്. നമ്മള്‍ എപ്പോഴാണ് നന്നാവുക?

ഇവിടെയും വേണോ

ഇവിടെയും വേണോ

ബ്രസീലില്‍ ഇത് പുതുമയല്ല. ശരാശരി ഭാരതീയന്‍ ഇതൊക്കെ ഉള്‍ക്കൊള്ളാനുള്ള പക്വത നേടിയിട്ടില്ലാത്തതിനാല്‍ നമ്മുടെ നേതാക്കള്‍ ഇത്രത്തോളം പരീക്ഷണത്തിനൊന്നും മുതിരേണ്ടതില്ല എന്ന് സ്‌നേഹത്തോടെ ഉപദേശിക്കുന്നവരെയും കാണാനുണ്ട്.

English summary
A photo circulating on social media shows a woman breastfeeding her child in public.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X