കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാനഗന്ധര്‍വ്വന്‍ എഴുപത്തിയഞ്ചിന്റെ നിറവില്‍...

  • By Soorya Chandran
Google Oneindia Malayalam News

കൊല്ലൂര്‍: മലയാളത്തിന് ഒരു ഗാന ഗന്ധര്‍വ്വനേ ഉള്ളൂ... പേര് പോലും പറയണ്ട, എല്ലാവര്‍ക്കും അറിയാം. കെജെ യേശുദാസ് എന്ന കാട്ടാശേരി ജോസഫ് യേശുദാസ്.

ജീവിതത്തില്‍ വലിയൊരു നാഴികക്കല്ലാണ് 2015 ജനുവരി 10 ന് അദ്ദേഹം പിന്നിടുന്നത്. തന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍. പതിവ് പോലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷം.

പിറന്നാള്‍ തലേന്ന് തന്നെ കുടുംബ സമേതം യേശുദാസ് മൂകാംബികയില്‍ എത്തി ദര്‍ശനം നടത്തി. ക്ഷേത്രത്തില്‍ സംഗീതാര്‍ച്ചനയും നടത്തി. യേശുദാസിന്റെ ജീവിതത്തിലൂടെ

മലയാളമെന്നാല്‍ യേശുദാസ്

മലയാളമെന്നാല്‍ യേശുദാസ്

അടുത്തിടെ വരെ മലയാള സിനിമ പിന്നണി ഗാനം എന്ന് പറഞ്ഞാല്‍ കെജെ യേശുദാസ് മാത്രമാണ്. ആയിരക്കണക്കിന് സിനിമ പിന്നണി ഗാനങ്ങളാണ് യേശുദാസ് പാടിയിട്ടുള്ളത്.

പാടാത്ത പാട്ടുകള്‍

പാടാത്ത പാട്ടുകള്‍

ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും യേശുദാസ് പാടിയിട്ടുണ്ട്. അസാമീസ്, കശ്മീരി, കൊങ്കണി ഭാഷകള്‍ മാത്രമാണ് ഇനി അദ്ദേഹത്തിന് പാടാനുള്ളത്.

ഗുരുദേവ ഭക്തന്‍

ഗുരുദേവ ഭക്തന്‍

ജനിച്ചത് ക്രിസ്ത്യാനിയായിട്ടാണെങ്കിലും ശ്രീനാരായണ ഗുരുവിന്റെ ദൈവ സങ്കല്‍പമാണ് യേശുദാസിന് പ്രിയം. എന്നാലും ഗുരുവായൂരപ്പനോടും അയ്യപ്പനോടും മൂകാംബിക ദേവിയോടും അദ്ദേഹത്തിനുള്ള ആരാധന പ്രശസ്തമാണ്.

ശബ്ദം പോര

ശബ്ദം പോര

മലയാളത്തിന്റെ ശബ്ദ സൗകുമാര്യമായ യേശുദാസിന് ശബ്ദം പോരെന്ന് പറഞ്ഞ് ഒരിക്കല്‍ അവസരം നിഷേധിക്കപ്പെട്ടിട്ടുണ്ട്. ആകാശവാണിയില്‍ വച്ചായിരുന്നു ഇത്. പിന്നീട് ഒരു സിനിമയിലും ഇത് പോലെ തന്നെ സംഭവിച്ചു.

ആദ്യ ഗാനം

ആദ്യ ഗാനം

'ജാതി ഭേദം മതദ്വേഷം' എന്ന് തുടങ്ങുന്ന ഗാനമായിരുന്നു ആദ്യം പാടിയത്. കെഎസ് ആന്റണി സംവിധാനം ചെയ്ത കാല്‍പാടുകള്‍ എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം.

തലമുറകളുടെ ഗായകന്‍

തലമുറകളുടെ ഗായകന്‍

നാല് തലമുറകളിലെ സംഗീത സംവിധായകരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട് യേശുദാസിന്.

പത്മഭൂഷണ്‍

പത്മഭൂഷണ്‍

കേരളത്തിന്റെ ഗാനഗന്ധര്‍വ്വന് രാജ്യം 2002 ല്‍ പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചു.

പുരസ്കാരങ്ങള്‍

പുരസ്കാരങ്ങള്‍

ഏഴ് തവണയാണ് ദേശീയ തലത്തില്‍ യേശുദാസ് മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. 24 തവണ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ചു.

അന്യഭാഷ പുരസ്‌കാരങ്ങള്‍

അന്യഭാഷ പുരസ്‌കാരങ്ങള്‍

എട്ട് തവണയാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച പിന്നണിഗായകനുള്ള പുരസ്‌കാരം എട്ട് തവണ ലഭിച്ചു. കര്‍ണാടക സര്‍ക്കാര്‍ അഞ്ച് തവണ പുരസ്‌കാരം നല്‍കി. ആന്ധ്ര സര്‍ക്കാര്‍ ആറ് തവണയും പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഒരു തവണയും യേശുദാസിന് മികച്ച പിന്നണിഗായകനുള്ള പുരസ്‌കാരം നല്‍കി.

വിവാദം

വിവാദം

സ്ത്രീകള്‍ ജീന്‍സ് ധരിക്കരുതെന്ന യേശുദാസിന്റെ പരമാര്‍ശം അടുത്തിടെ വന്‍ വിവാദത്തിന് വഴിവച്ചിരുന്നു.

English summary
Yesudas celebrates his 75 th birthday at Kollur Mookambika Temple.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X