കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോക്കേന്തി നരേന്ദ്ര മോദിയ്ക്ക് താക്കീതുമായി പാക് പെണ്‍കുട്ടി, വൈറലായ വീഡിയോ കാണാം..

  • By Sandra
Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആഗോള തലത്തില്‍ ചര്‍ച്ചയായിക്കഴിഞ്ഞ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് താക്കീതുമായി പാക് പെണ്‍കുട്ടി. എകെ 47 തോക്കേന്തി പിതാവിനൊപ്പം നിന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മുന്നറിയിപ്പ് നല്‍കുന്ന പെണ്‍കുട്ടിയുടെ വീഡിയോ ട്വിറ്ററിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. മകളെ എകെ 47 ഉപയോഗിക്കാന്‍ പരിശീലിപ്പിക്കുന്ന പിതാവിന് സമീപത്തിരുന്നുള്ള പെണ്‍കുട്ടിയുടെ വാചകങ്ങള്‍ വ്യക്തമല്ലെങ്കിലും ഇന്ത്യയെന്നും നരേന്ദ്ര മോദിയെന്നും പറയുന്നത് വ്യക്തമായി കേള്‍ക്കാം.

ജമ്മു കശ്മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തില്‍ 18 സൈനികര്‍ മരിച്ചതിന് പിന്നാലെ ഇന്ത്യാ- പാക് ബന്ധം എക്കാലത്തേക്കാളും സങ്കീര്‍ണ്ണമായ അവസ്ഥയില്‍ എത്തിനില്‍ക്കുമ്പോഴാണ് വീഡിയോ പുറത്തുവരുന്നതെന്നത് ശ്രദ്ധേയമാണ്. പാകിസ്താനെ ഭീകരവാദം കയറ്റുമതി രാഷ്ട്രമാണ് പാകിസ്താനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താനെ വിശേഷിപ്പിച്ചതിന് പിന്നാലെ പാകിസ്താന്‍ ഭീകരരാഷ്ട്രമാണെന്നും ഒറ്റപ്പെംടുത്തണമെന്നും ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സംഘടനയില്‍ വിദേശ കാര്യമന്ത്രി സുഷമാ സ്വരാജും കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു.

pakisthangirl

ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയില്‍ പാക് വിരുദ്ധ വികാരത്തിന് ശക്തി പ്രാപിച്ചിരുന്നു. ദില്ലിയില്‍ ജോലി ചെയ്യുന്ന പാക് കലാകാരന്മാരോട് ഇന്ത്യ വിട്ടുപോകണമെന്ന മുന്നറിയിപ്പുമായി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന രംഗത്തെത്തിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍

മകനൊപ്പം മുന്‍ കോര്‍പ്പറേറ്റ് അഫയേഴ്‌സ് ഉദ്യോഗസ്ഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു, സംഭവത്തിന് പിന്നില്‍

11 കാരിയെ വീട്ടുജോലിയ്ക്ക് വിറ്റു, രക്ഷപ്പെട്ട കുട്ടിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ..

വ്യാജ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് മുന്നറിയിപ്പുമായി നോര്‍ക്ക

English summary
Young Pak girl warns Modi with AK47 goes viral on social media. The video first found in Twiter and spreads through social media platforms.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X