കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തിന് ടിഎ റസാഖിന്റെ മരണം മറച്ചുവെച്ചു? സിനിമാക്കാര്‍ നൃത്തം ചവിട്ടിയത് മൃതദേഹത്തിന് മുകളില്‍?

  • By Muralikrishna Maaloth
Google Oneindia Malayalam News

കോഴിക്കോട്: തിരക്കഥാകൃത്ത് ടി എ റസാഖ് എത്ര മണിക്കാണ് മരിച്ചത്. എത്ര മണിക്കാണ് ഈ വിവരം പുറത്ത് വിട്ടത്. അത്രയും നേരം ടി എ റസാഖിന്റെ മരണവിവരം മറച്ച് വെച്ചത് ആര്. എന്തിന് വേണ്ടിയായിരുന്നു ഇത് - കോഴിക്കോടിന്റെ സ്വന്തം സിനിമാക്കാരനായ ടി എ റസാഖിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങള്‍ ഇനിയും ഒരുപാടുണ്ട്.

ടി എ റസാഖ് മരിച്ചത് രാവിലെ 11 മണിക്കാണെന്നും ഇത് മറച്ചുവെച്ചു എന്നുമാണ് ആക്ഷേപം. അതിന് കാരണമോ സിനിമാക്കാര്‍ കോഴിക്കോട്ട് നടത്തിയ മോഹനം എന്ന മോഹല്‍ലാല്‍ ഷോയും. കോഴിക്കോട്ടെ കടപ്പുറത്ത് എന്റെ ശരീരം വെക്കണമെന്ന് പറഞ്ഞ ടി എ റസാഖിന്റെ മൃതേദഹം കോഴിക്കോട്ടുകാര്‍ക്ക് കാണാന്‍ പോലും കൊടുക്കാതിരുന്നതിന് പിന്നില്‍ ആരാണ്.

രഞ്ജിത്തും കമലും അടക്കമുള്ള സംവിധായകരും നിര്‍മാതാക്കളുമാണോ ഇതിന് പിന്നില്‍ കളിച്ചത്. ആണ് എന്നാണ് സംവിധായകനായ അലി അക്ബര്‍ പറയുന്നത്. അദ്ദേഹത്തിന്റെ സംശയങ്ങള്‍ തികച്ചും ന്യായമാണ് താനും. ടി എ റസാഖിന്റെ മരണവുമായി ബന്ധപ്പെട്ട് ആര്‍ക്കും തോന്നാവുന്ന ചില സംശയങ്ങളുണ്ട്. അടിസ്ഥാനപരമായ സംശയങ്ങള്‍.. കാണൂ....

അലി അക്ബര്‍ ഫേസ്ബുക്കില്‍

അലി അക്ബര്‍ ഫേസ്ബുക്കില്‍

ഉച്ചയ്ക്ക് 11 മണിക്ക് മരിച്ച ടി എ റസാഖിന്റെ മരണ വാര്‍ത്ത ആഘോഷ പരിപാടിക്കായി മറച്ച് വച്ചത്രേ... ആഘോഷ പരിപാടി തീരുന്നതിന് മുമ്പ് കോഴിക്കോട് മൃതദേഹം എത്താതിരിക്കാന്‍ വഴിയില്‍ ആംബുലന്‍സ് നിറുത്തിയിട്ടത്രേ... അനാദരവ്... ആരോട് - സംവിധായകന്‍ അലി അക്ബര്‍ ഉയര്‍ത്തുന്നത് അതീവ ഗുരുതരമായ ചോദ്യങ്ങളാണ്.

 കോഴിക്കോട്ടെ മോഹനം ഷോ

കോഴിക്കോട്ടെ മോഹനം ഷോ

മലയാളത്തിന്റെ മെഗാസ്റ്റാറായ മോഹന്‍ലാലിനെ ആദരിക്കാന്‍ വേണ്ടിയാണ് കോഴിക്കോട് സ്വപ്‌നനഗരിയില്‍ മോഹനം 2016 എന്ന പരിപാടി സംഘടിപ്പിച്ചത്. മോഹന്‍ലാലിനൊപ്പം മമ്മൂട്ടി, ജയറാം, മഞ്ജു വാര്യര്‍ തുടങ്ങിയ പ്രമുഖരെല്ലാം പരിപാടിക്കെത്തി. ഈ പരിപാടി കാരണമാണോ റസാഖിന്റെ മൃതദേഹത്തിന് അപമാനം ഏല്‍ക്കേണ്ടി വന്നത്.

 എത്ര മണിക്കാണ് ടി എ റസാഖ് മരിച്ചത്

എത്ര മണിക്കാണ് ടി എ റസാഖ് മരിച്ചത്

ടി എ റസാഖ് മരിച്ചു എന്നല്ലാതെ എത്ര മണിക്കാണ് മരണം സംഭവിച്ചത് എന്ന് ആരും പറയുന്നില്ല. രാത്രി വൈകി സ്വപ്‌നനഗരിയിലെ സിനിമാ താരങ്ങളുടെ പരിപാടി തീര്‍ന്നതോടെയാണ് റസാഖിന്റെ മരണം പുറംലോകം അറിഞ്ഞത്. 11 മണിയോടെയാണ് ഇത്. അപ്പോഴേക്കും മൃതദേഹവും കോഴിക്കോട്ട് എത്തി.

 അതെങ്ങനെ സംഭവിക്കും

അതെങ്ങനെ സംഭവിക്കും

എറണാകുളം അമൃത ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. അവിടെ നിന്നും ആംബുലന്‍സില്‍ മൃതദേഹം കോഴിക്കോട്ട് എത്തണമെങ്കില്‍ മാത്രം നാലോ അഞ്ചോ മണിക്കൂറുകള്‍ എടുക്കും. ഇത്രയും മണിക്കൂറുകള്‍ക്കിടയില്‍, റസാഖിനെ പോലെ ഒരു പ്രമുഖ സിനിമാ പ്രവര്‍ത്തകന്റെ മരണം മൂടിവെക്കപ്പെട്ടത് എങ്ങനെയാണ്.

 ആംബുലന്‍സ് പിടിച്ചുവെച്ചോ

ആംബുലന്‍സ് പിടിച്ചുവെച്ചോ

കോഴിക്കോട്ടേക്ക് ടി എ റസാഖിന്റെ മൃതദേഹവുമായി എത്തിയ ആംബുലന്‍സ് ബൈപ്പാസില്‍ പിടിച്ചിട്ടു എന്നും ആരോപണമുണ്ട്. കോഴിക്കോട്ടെ സ്വപ്‌നനഗരിയില്‍ സിനിമാ പ്രവര്‍ത്തകരുടെ മോഹനം പരിപാടി അവസാനിക്കുന്നതിന് വേണ്ടിയായിരുന്നത്രെ ഇത്. സംവിധായകന്‍ രഞ്ജിത്താണ് ഇതിന് പിന്നിലെന്നാണ് ആരോപണം.

 സിനിമാക്കാര്‍ അറിഞ്ഞിരുന്നു

സിനിമാക്കാര്‍ അറിഞ്ഞിരുന്നു

ടി എ റസാഖിന്റെ മരണ വാര്‍ത്ത അറിഞ്ഞിട്ടും, കോഴിക്കോട് സരോവരത്ത് ആഹ്ലാദ തിമര്‍പ്പിലാണ് മലയാള സിനിമാ പ്രവര്‍ത്തകര്‍ - എന്നാണ് സംവിധായകന്‍ അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇത് ശരിയാകാന്‍ സാധ്യതയുണ്ട്. ടി എ റസാഖിനെ പോലെ പ്രമുഖനായ ഒരു തിരക്കഥാകൃത്ത് മരിച്ച വിവരം അന്ന് വൈകുന്നേരമായിട്ടും സിനിമാക്കാര്‍ പോലും അറിഞ്ഞില്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ട്.

 ഒരു മിനുട്ട് മൗനം ആചരിക്കാമായിരുന്നില്ലേ

ഒരു മിനുട്ട് മൗനം ആചരിക്കാമായിരുന്നില്ലേ

മോഹന്‍ലാലും മമ്മൂട്ടിയും മഞ്ജു വാര്യരും യുവതാരങ്ങളും അസംഖ്യം ആരാധകരും തിങ്ങിനിറഞ്ഞ മോഹനം പരിപാടിയില്‍ ടി എ റസാഖിന്റെ മരണം അനൗണ്‍സ് ചെയ്യാമായിരുന്നില്ലേ. ഒരു മിനുട്ട് നേരം മൗനം ആചരിച്ച ശേഷം പരിപാടി തുടര്‍ന്നിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ എന്തെങ്കിലും ഉണ്ടാകുമായിരുന്നോ. സിനിമാക്കാര്‍ക്ക് മറുപടിയുണ്ടോ.

 മൃതദേഹത്തിന് മേല്‍ നൃത്തം ചവിട്ടി

മൃതദേഹത്തിന് മേല്‍ നൃത്തം ചവിട്ടി

ടി എ റസാഖ് എന്ന തിരക്കഥാകൃത്തിന്റെ മൃതദേഹത്തിന് മുകളിലാണ് മലയാള സിനിമയിലെ താരങ്ങള്‍ നൃത്തം ചവിട്ടിയത് എന്നാണ് അലി അക്ബര്‍ വണ്‍ ഇന്ത്യയോട് പറഞ്ഞത്. ടി എ റസാഖിന്റെ മൃതദേഹത്തെ അപമാനിക്കുന്നതിന് തുല്യമല്ലേ ഇത്.

 രാത്രി 11 മണിയോടെ

രാത്രി 11 മണിയോടെ

കോഴിക്കോട് ടൗണ്‍ഹാളില്‍ ടി എ റസാഖിന്റെ ബോഡി കൊണ്ടുവന്നത് രാത്രി 11 മണിയോടെ. സംവിധായകന്‍മാര്‍ക്കും സിനിമാ നടന്മാര്‍ക്കും റീത്ത് വെക്കാനും ഷോ കാണിക്കാനും വേണ്ടി മാത്രം. ആളുകള്‍ ഉറങ്ങുന്ന പാതിരാത്രിയാകുന്നത് വരെ, കോഴിക്കോട്ടേക്ക് ടി എ റസാഖിന്റെ മൃതദേഹം കൊണ്ടുവരാന്‍ സിനിമാക്കാര്‍ സമ്മതിച്ചില്ല. അത് കഴിഞ്ഞ് ടൗണ്‍ഹാളിലും സിനിമാക്കാരുടെ ഷോ ഉണ്ടായിരുന്നു.

 തിടുക്കപ്പെട്ട് കബറടക്കം

തിടുക്കപ്പെട്ട് കബറടക്കം

കോഴിക്കോട്ടും മലപ്പുറത്തുമുള്ള പ്രിയപ്പെട്ടവര്‍ക്ക് കാണാന്‍ ആവശ്യത്തിന് സമയം കൊടുക്കാതെ എന്തിനാണ് ഇത്ര തിടുക്കപ്പെട്ട് രാവിലെ 11.30 ന് ടി എ റസാഖിനെ കബറടക്കുന്നത് എന്നാണ് അലി അക്ബര്‍ ചോദിക്കുന്നത്. ഇസ്ലാമിക നിയമപ്രകാരം മൃതദേഹം ഒരു ദിവസത്തിനകം കബറക്കണം. ഇതില്‍ നിന്നും വ്യക്തമാകുന്നത് റസാഖ് 11 മണിയോടെയാണ് മരിച്ചത് എന്നല്ലേ.

 എവിടെപ്പോയി എറണാകുളത്തെ സിനിമാക്കാര്‍

എവിടെപ്പോയി എറണാകുളത്തെ സിനിമാക്കാര്‍

എറണാകുളം അമൃത ആശുപത്രിയില്‍ വെച്ചാണ് ടി എ റസാഖ് മരിച്ചത്. എന്തുകൊണ്ട് എറണാകുളത്തെ സിനിമക്കാര്‍ ആരും അവിടെ എത്തിയില്ല. എന്തുകൊണ്ട് എറണാകുളത്ത് ടി എ റസാഖിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചില്ല. എറണാകുളത്തെ സിനിമാക്കാര്‍ ആരും റസാഖിന്റെ മരണവാര്‍ത്ത അറിഞ്ഞില്ല എന്നാണോ വിശ്വസിക്കേണ്ടത്.

 അതെന്തുകൊണ്ടാണ്?

അതെന്തുകൊണ്ടാണ്?

ടി എ റസാഖിന്റെ മൃതദേഹവുമായി കോഴിക്കോട്ടേക്ക് എത്തിയത് ഒരു ആംബുലന്‍സും കാറുമാണ്. രണ്ട് നിര്‍മാതാക്കളാണ് കാറിലുണ്ടായിരുന്നത്. എറണാകുളത്ത് നിന്നും ടി എ റസാഖിന്റെ മൃതദേഹം കൊണ്ടുവരുന്ന ആംബുലന്‍സിനെ അനുഗമിക്കാന്‍ മറ്റൊരു സിനിമാക്കാരും ഉണ്ടായില്ല. അതെന്തുകൊണ്ടാണ്.

 ചോദ്യം ചെയ്ത് നാട്ടുകാര്‍

ചോദ്യം ചെയ്ത് നാട്ടുകാര്‍

രാത്രി വൈകി ടി എ റസാഖിന്റെ മൃതദേഹം ടൗണ്‍ഹാളില്‍ കൊണ്ടുവന്നു. അവിടെ നിന്നും എത്രയും വേഗം മൃതദേഹം ജന്മനാടായ കൊണ്ടോട്ടിയിലേക്ക് കൊണ്ടുപോകാനായിരുന്നത്രെ സിനിമാക്കാര്‍ക്ക് തിടുക്കം. ഇതേച്ചൊല്ലി സംവിധായകന്‍ രഞ്ജിത്തടക്കമുള്ള സിനിമാക്കാരും നാട്ടുകാരും തമ്മില്‍ വാക്കേറ്റവും ഉണ്ടായി.

 ഒരു നോക്ക് കാണാന്‍ പറ്റാതെ

ഒരു നോക്ക് കാണാന്‍ പറ്റാതെ

ടി എ റസാഖ്.. കോഴിക്കോട്ടെ എല്ലാ കലാകാരന്മാരുടെയും യാത്രയയപ്പിന് നീയുണ്ടായിയിരുന്നു... നിന്റെ കാര്യം വന്നപ്പോ - അലി അക്ബറിന്റെ വാക്കുകള്‍ ശരിയാണ്. പ്രിയപ്പെട്ടവര്‍ക്ക് ഒരു നോക്ക് കാണാനുള്ള അവസരം കിട്ടാതെയാണ് തിരക്കഥാകൃത്ത് ടി എ റസാഖ് വിട പറയുന്നത്. അലി അക്ബര്‍ പറയുന്നത് പോലെ മരിച്ച ഉടനേ കൊണ്ടുവന്നിരുന്നെങ്കില്‍ ഒരുപക്ഷേ ഒരുപാട് പേര്‍ക്ക് റസാഖിനെ കാണാന്‍ പറ്റുമായിരുന്നു.

 ഫണ്ട് പിരിക്കാനുള്ള പരിപാടി

ഫണ്ട് പിരിക്കാനുള്ള പരിപാടി

ടി എ റസാഖ് അടക്കമുള്ള സിനിമാക്കാര്‍ക്ക് സഹായധനം സ്വരൂപിക്കാനായിട്ടാണത്രെ കോഴിക്കോട് സരോവരത്തില്‍ ഈ പരിപാടി സംഘടിപ്പിച്ചത്. സദുദ്ദേശപരമായ കാര്യം അവിടെ നടക്കുന്നതിന് ഭംഗം വരാതിരിക്കാനാണ് റസാഖ് സാറിന്റെ മരണ വാര്‍ത്തയറിഞ്ഞിട്ടും പത്രമാധ്യമങ്ങളടക്കം ആ വാര്‍ത്ത വൈകിപ്പിച്ചത് - എന്നും ചിലര്‍ പ്രതികരിക്കുന്നു. എങ്കില്‍ റസാഖിന്റെ മരണവിവരം അറിയിച്ച ശേഷം പരിപാടി തുടരുന്നതായിരുന്നില്ലേ നല്ലത്.

 എന്തുകൊണ്ട് കോഴിക്കോട്

എന്തുകൊണ്ട് കോഴിക്കോട്

എന്തുകൊണ്ടാണ് കോഴിക്കോട് വെച്ച് എപ്പോഴും ഇത്തരം ഫണ്ട് പിരിവ് പരിപാടികള്‍ നടക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ പേരില്‍ പിരിച്ച പണം എവിടെ പോയി എന്നാണ് അലി അക്ബര്‍ ചോദിക്കുന്നത്. ഇതാദ്യമായിട്ടല്ലല്ലോ ഇത്തരം പരിപാടികള്‍ കോഴിക്കോട് വെച്ച് നടക്കുന്നത്. ഇതിന്റെയൊക്കെ കണക്ക് എവിടെ.

 ഇതിലപ്പുറം അര്‍ഹിച്ചിരുന്നു

ഇതിലപ്പുറം അര്‍ഹിച്ചിരുന്നു

പാതിരാത്രി പതിനൊന്ന് മണി വരെ മൃതദേഹവുമായി ആംബുലന്‍സ് കാത്തുകെട്ടി കിടക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ അത് ടി എ റസാഖിനോട് നമ്മള്‍ ചെയ്ത ക്രൂരതയാണ്. മനുഷ്യബന്ധങ്ങളുടെ കഥ പറഞ്ഞ കാണാക്കിനാവും രാപ്പകലും പെരുമഴക്കാലവും വേഷവും തുടങ്ങി ഒരുപാട് ഒരുപാട് കഥകള്‍ പറഞ്ഞ ആ കലാകാരന്‍ ഇതിലപ്പുറം അര്‍ഹിച്ചിരുന്നു.

English summary
Controversy over Malayalam script writer TA Razzaq's death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X