കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദര്‍ശവും ചാരായവും തമ്മില്‍ എന്താണു ബന്ധം?

  • By Staff
Google Oneindia Malayalam News

നാളുകള്‍ പലത് കടന്നു പോയി. വീണ്ടും ആദര്‍ശം അളക്കാന്‍ മദ്യം മാനദണ്ഡമാവുന്നു. ഇക്കുറി ചാരായത്തിന് പകരം കള്ളാണെന്ന് മാത്രം. ചാരായത്തിന്റെ കാര്യത്തിലുണ്ടായതുപോലെ വില്‍ക്കണോ വേണ്ടയോ എന്നതിലല്ലഇക്കുറി തര്‍ക്കം, കള്ള് ആരു വില്‍ക്കണമെന്നതാണ്. സംഘങ്ങള്‍ വഴി കള്ള് കുടിപ്പിച്ചാല്‍ വലിയ കുഴപ്പമില്ലെന്ന് ഒരു കൂട്ടര്‍ ; വ്യക്തികള്‍ വഴി കുടിപ്പിക്കുന്നതാണ് നല്ലതെന്ന് അടുത്ത കൂട്ടര്‍. തര്‍ക്കം തുടരുകയാണ്. അവസാനം കുടിപ്പിക്കാനുളള അധികാരം വ്യക്തികളെ ഏല്‍പ്പിക്കാന്‍ കെപിസിസി തീരുമാനിച്ചതോടെ വിവാദം മുറുകി.

ഈ തീരുമാനമാണ് ആന്റണി സര്‍ക്കാരിനെ പ്രതിസന്ധിയിലെത്തിച്ചത്. സ്വന്തം മുന്നണിയില്‍ത്തന്നെ അതിശക്തമായ എതിര്‍പ്പ്. മുസ്ലീം ലീഗ് എതിര്‍പ്പു പ്രകടിപ്പിച്ചു കഴിഞ്ഞു. പളളിയുമെതിര്‍ക്കുന്നു. പോരാത്തതിനു സ്വന്തം പാളയത്തിലെ പട വേറേ.

ഈ എതിര്‍പ്പുകളെ എങ്ങനെയാവും ആന്റണി നേരിടുക? ഭരണത്തിനു മുസ്ലീംലീഗിന്റെ പിന്തുണ അത്യാവശ്യമുളള സാഹചര്യം ഇപ്പോഴില്ല എന്നതു ശരി. പക്ഷേ ഭരണത്തില്‍ വരാന്‍ അവരില്ലാതെ പറ്റുമോ, ഇനിയുളള കാലത്തും?

കോണ്‍ഗ്രസില്‍ എതിര്‍പ്പിന്റെ കുന്തം പിടിച്ചിരിക്കുന്നത് പഴയ ആത്മാവായ വി എം സുധീരനാണ് പിന്നെ ആര്യാടനും കെ പി വിശ്വനാഥനുമാണ്. ഉമ്മന്‍ചാണ്ടിയ്ക്കു വേണ്ടി അതും കണ്ടില്ലെന്നു വയ്ക്കാം. പക്ഷേ പളളി?

മദ്യനിരോധനം മുഖ്യ അജണ്ടയാക്കിയ പളളി രണ്ടും കല്‍പിച്ചാണിറങ്ങിയിരിക്കുന്നത്. പണ്ട് ചാരായം നിരോധിച്ചപ്പോള്‍ തങ്ങള്‍ സകല പിന്തുണയും നല്‍കി അനുഗ്രഹിച്ച തങ്കച്ചനു വന്ന മാറ്റം ബിഷപ്പ് സൂസാപാക്യത്തെയൊക്കെ കുറച്ചൊന്നുമല്ല വേദനിപ്പിക്കുന്നത്. കോണ്‍ഗ്രസിനു പിന്നില്‍ ഒരിക്കലും ഇളകാത്ത വോട്ടു ബാങ്കു പാറയായ ക്രൈസ്തവ സമൂഹത്തിന്റെ രൂക്ഷമായ എതിര്‍പ്പ് അവഗണിക്കാന്‍ ആന്റണിക്കു കഴിയുമോ?

പള്ളിക്കാരുടെ അരുമ ആന്റണിയുമായി അവരിപ്പോള്‍ തെറ്റാന്‍ കാരണമെന്തേ? പോരെങ്കില്‍ കോണ്‍ഗ്രസിലെ എ ഗ്രൂപ്പിന് പണ്ട് തന്നെ നസ്രാണി ഗ്രൂപ്പാണെന്ന പഴിയുമുണ്ട്. എന്നിട്ടും ഇപ്പോഴെന്താണ് ഇങ്ങനെ ഒരു നീക്കം? കാത്തിരുന്ന് കാണേണ്ടതു തന്നെ.

പുതിയ മദ്യനയത്തെ അനുകൂലിക്കുന്നത് വെളളാപ്പളളിയാണ്. അദ്ദേഹമാണെങ്കില്‍ കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ അനുദിനം അശ്ലീല സാന്നിദ്ധ്യമായി മാറുന്നു. ഈഴവരെ മുഴുവന്‍ കളളുകച്ചവടക്കാരാക്കി ജ്ഞാനസ്നാനം ചെയ്യിച്ചതു പോരാഞ്ഞ് ഇപ്പോള്‍ മതസൗഹാര്‍ദ്ദത്തിലും കൈവച്ചിരിക്കുകയാണ് പുളളി. വെളളാപ്പ ള്ളിയുടെയും കൂട്ടരുടെയും വെളളനയം പിടിക്കാതെ ഉണ്ണീരിക്കുട്ടി എസ് എന്‍ ട്രസ്റ് ചെയര്‍മാന്‍ പദം രാജിവച്ചു കഴിഞ്ഞു. എസ് എന്‍ഡിപി യില്‍ ഉണ്ണീരിക്കുട്ടിയുടെ ശബ്ദം ചെറുതാണെങ്കിലും അതിനുളള സാമൂഹ്യമാനം വലുതാണ്.

കെ. പി. സി. സി. യുടെ മദ്യനയത്തോട് എതിര്‍പ്പില്ലെന്ന് എന്‍. എസ്. എസും വ്യക്തമാക്കിയിട്ടുണ്ട്.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X