സുലൈമാന്‍ സേട്ടിന്റെ അന്ത്യാഭിലാഷം വിവാദമാകുന്നു

Written by: അഭിരാം പ്രദീപ്‌
 
Share this on your social network:
   Facebook Twitter Google+ Comments Mail

ഇന്ത്യന്‍ യൂനിയന്‍ മുസ്ലീലീഗുമായി ആശയപോരാട്ടം നടത്തി പുറത്ത് വരികയും ഇന്ത്യന്‍ നാഷണല്‍ ലീഗ്(ഐഎന്‍എല്‍) രൂപീകരിക്കുകയും ചെയ്ത പ്രമുഖ പാര്‍ലമെന്റേറിയന്‍ ഇബ്രാഹീം സുലൈമാന്‍ സേട്ടിന്റെ അന്ത്യാഭിലാഷത്തെ കുറിച്ച് പുതിയ വിവാദങ്ങള്‍ കത്തിപ്പടരുന്നു. സുലൈമാന്‍ സേട്ടിന്റെ മകന്‍ സിറാജ് സുലൈമാന്‍ സേട്ട് തന്നെയാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നുവെന്നതാണ് ഏറെ കൗതുകകരം. ഐഎന്‍എല്‍ ദേശീയ നേതാവായിരുന്ന സിറാജ് സേട്ട് ഒരു വര്‍ഷം മുമ്പാണ് ഐഎന്‍എല്‍ വിട്ട് മുസ്ലീം ലീഗില്‍ ചേര്‍ന്നത്.

Sulaiman Sait

മുസ്ലീം ലീഗ് അനുകൂല സുന്നിസംഘടന പുറത്തിറക്കുന്ന സത്യധാരയുടെ സെപ്തംബര്‍ ലക്കത്തിലെ സിറാജ് സേട്ടിന്റെ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശങ്ങള്‍ ഉള്ളത്. ഐഎന്‍എല്‍ സ്ഥാപകനായ സുലൈമാന്‍ സേട്ടിന് മുസ്ലീംലീഗിലേക്ക് മടങ്ങണമെന്ന ആഗ്രഹം ഉണ്ടായിരുന്നുവെന്നും ചില സ്വാര്‍ത്ഥ താല്‍പ്പര്യക്കാരാണ് ആ നീക്കത്തിന് തടയിട്ടതെന്നും ലീഗ് ലയനത്തിനായി മരണവേളയില്‍ പോലും സുലൈമാന്‍ സേട്ട് ആഗ്രഹിച്ചിരുന്നതായും സിറാജ് സേട്ട് പറയുന്നുണ്ട്. ജമാത്തെ ഇസ്ലാമിയും സിപിഎമ്മും ചേര്‍ന്ന് ഐഎന്‍എല്‍ രൂപീകരിക്കാന്‍ സുലൈമാന്‍ സേട്ടില്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നുവെന്നും സിറാജ് സേട്ട് ആരോപിക്കുന്നുണ്ട്.

ഇത്തരം പരാമര്‍ശങ്ങളോട് അതിശക്തമായാണ് ഐഎന്‍എല്‍ നേതൃത്വം പ്രതികരിക്കുന്നത്. അവസാനശ്വാസം വരെയും ഐഎന്‍എലിന്റെ രാഷ്ട്രീയഭാവിയെ കുറിച്ചാണ് സേട്ട് സാഹിബ് ചിന്തിച്ചിരുന്നത്. ലീഗുമായൊരു ലയനത്തെക്കുറിച്ച് ഒരിക്കലും അദ്ദേഹം ചിന്തിച്ചിട്ടില്ല. മുസ്ലീലീഗില്‍ കടന്നുകൂടിയ ശേഷം ആനുകൂല്യങ്ങള്‍ നേടാനായി സ്വന്തം പിതാവിന്റെ ദാര്‍ശനിക മൂല്യങ്ങളെയാണ് സിറാജ് സേട്ട് തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും മകനാണെന്ന് കരുതി സേട്ട് സാഹിബിന്റെ വീക്ഷണങ്ങളെ വളച്ചൊടിക്കാന്‍ അധികാരമില്ലെന്നും ഇതിനെതിരേ ശക്തമായ ബഹുജനപ്രക്ഷോഭമുയരുമെന്നും ഐഎന്‍എല്‍ നേതൃത്വം തുറന്നടിക്കുന്നു.

English summary
INL founder Ebrahim Sulaiman Sait's son siraj sait says, return to Muslim League was his last wish.
Please Wait while comments are loading...
Your Fashion Voice
Advertisement
Content will resume after advertisement