കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ചാണ്ടി ത്രിശങ്കു സ്വര്‍ഗത്തില്‍

Google Oneindia Malayalam News

Oommen Chandy
കേരളത്തിലും വര്‍ഗീയത വര്‍ദ്ധിച്ചുവരുന്നുവെന്ന് സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികളുടെ യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അംഗീകരിക്കുമോ? അതോ നിഷേധിക്കുമോ? പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കുന്നുവെങ്കില്‍ ഉമ്മന്‍ ചാണ്ടിക്ക് ധാര്‍മ്മികമായി ആ സ്ഥാനത്തിരിക്കുവാന്‍ അവകാശമില്ല. അതല്ല മന്‍മോഹന്‍സിംഗ് പറഞ്ഞത് തികച്ചും തെറ്റാണെന്ന് പറയാനുള്ള ചങ്കൂറ്റം ഉമ്മന്‍ ചാണ്ടിക്കുണ്ടോ? കേരളത്തില്‍ മതനിരപേക്ഷതയ്ക്ക് വേണ്ടി നിലകൊള്ളുന്ന, ജനാധിപത്യത്തിലും ഫെഡറസിലത്തിലും വിശ്വസിക്കുന്ന പൗരന്മാര്‍ക്ക് ഇതറിയാനുള്ള അവകാശമുണ്ട്.

ഉമ്മന്‍ ചാണ്ടിയുടെ മുഖ്യമന്ത്രിക്കസേരയിലുള്ള രണ്ടാമൂഴം അക്ഷരാര്‍ത്ഥത്തില്‍ സാമുദായിക ശക്തികള്‍ ഹൈജാക്ക് ചെയ്ത അവസരത്തില്‍ തന്നെയാണ് ഉമ്മന്‍ ചാണ്ടിയുടെ നേതാവും രാജ്യത്തിന്റെ ഭരണസംവിധാനത്തെ നയിക്കുകയും ചെയ്യുന്ന മന്‍മോഹന്‍ സിംഗ് രാജ്യം അഭിമുഖീകരിക്കുന്ന പരമാര്‍ത്ഥം തുറന്നുപറഞ്ഞിരിക്കുന്നത്.

കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുകയും പടര്‍ന്ന് പന്തലിക്കുകയും ചെയ്യുന്നു എന്ന ആരോപണത്തില്‍ കഴമ്പേറെയുണ്ട്. ഇന്നത്തെ സ്ഥിതിയില്‍ കേരളത്തില്‍ വര്‍ഗീയതയും സാമുദായികതയും ശക്തിപ്പെട്ടതില്‍ ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്ക് വലിയ പങ്ക് തന്നെയുണ്ട്. ഭൂരിപക്ഷ സമുദായങ്ങളുടെ ശക്തിതെളിയിക്കുന്നതിനായി എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം എന്ന പ്രതിഭാസം ഉണ്ടായതിന് കാരണക്കാരന്‍ ഉമ്മന്‍ ചാണ്ടി തന്നെയാണ്.

ദേശീയ-സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത എതിര്‍പ്പുയര്‍ത്തിയിട്ടും മുസ്ലീം ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി സ്വന്തം മുഖ്യമന്ത്രിക്കസേര സംരക്ഷിക്കാന്‍ ലീഗിന് അഞ്ചാം മന്ത്രി അനുവദിച്ചുകൊടുത്തത് സംസ്ഥാനത്തെ ഭൂരിപക്ഷ വര്‍ഗീയതയെ ആളിക്കത്തിക്കാന്‍ അവസരമുണ്ടാക്കുകയായിരുന്നു. ഇതിന്റെ പരിണിതിയാണ് എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം. മലപ്പുറത്തും വടക്കന്‍ കേരളത്തിന്റെ ചില ഭാഗങ്ങളിലും സ്വാധീനമുള്ള ലീഗിന് സാമൂദായിക ശക്തിപ്രകടനം നടത്തി പരമാവധി രാഷ്ട്രീയ-സാമ്പത്തിക നേട്ടങ്ങള്‍ കൊയ്‌തെടുക്കാമെങ്കില്‍ ഭൂരിപക്ഷസമുദായം ഒന്നിച്ചാല്‍ കേരളം തന്നെ കൈപ്പിടിയിലൊതുക്കാമെന്ന കണക്കൂകൂട്ടലാണ് പെരുന്നയിലും കണിച്ചുകുളങ്ങരയിലും നടന്നത്.

എല്ലാക്കാലത്തും കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന എന്‍എസ്എസിന്റെ ആജ്ഞാനുവര്‍ത്തികളും നോമിനികളുമാണ് യു ഡി എഫ് മന്ത്രിസഭകളില്‍ ഉണ്ടാകാറുള്ളത്. ഇത്തവണയും അങ്ങനെ തന്നെയാണ് കാര്യങ്ങള്‍ നടന്നത്. കിട്ടിയത് കുറഞ്ഞുപോയതിന്റെ മുറുമുറുപ്പാണ് ഇപ്പോള്‍ എന്‍എസ്എസ് നടത്തുന്നത്. സാമുദായിക-ജാതീയ പ്രീണനം അതിരുവിട്ടാല്‍ അത് നിലനില്‍പ്പിന് തന്നെ ഭീഷണിയാകുമെന്ന കാര്യം ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള രാഷ്ട്രീയനേതാക്കള്‍ അറിഞ്ഞുതുടങ്ങിയിട്ടുണ്ട്. സാമുദായിക-ജാതിയ ശക്തികള്‍ വര്‍ഗീയതയുടെ വിത്തുപാകി വളര്‍ന്നു പന്തലിച്ചതിന് കേരളത്തില്‍ എത്രയെത്ര ഉദാഹരണങ്ങളാണുള്ളത്!

കേരളത്തില്‍ സാമുദായിക ശക്തികളെ ഭരണം നേടാന്‍ പരസ്യമായും സാര്‍വ്വത്രികമായും ഉപയോഗിച്ചത് കോണ്‍ഗ്രസ് തന്നെയാണ്. ബി ജെപിയുടെ വോട്ടുവാങ്ങിയും ക്രിസ്ത്യന്‍-മുസ്ലീം സമുദായങ്ങളെ പ്രീണിപ്പിച്ചും എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് മുമ്പില്‍ മുട്ടുകുത്തിയും അധികാരത്തിലെത്തുന്ന യു ഡി എഫ് സര്‍ക്കാരുകള്‍ ഇവര്‍ അര്‍ഹിക്കുന്നതിനേക്കാളേറെ വാരിക്കോരി കൊടുത്തിരുന്നു. ഒരുകൂട്ടര്‍ക്ക് കൊടുക്കുന്നത് കൂടുമ്പോള്‍ മറുകൂട്ടര്‍ ആക്രാന്തം കാട്ടും. ഇത് സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യങ്ങളെയും ജനാധിപത്യ മര്യാദകളെയുമാണ് തകിടം മറിക്കുകമാത്രമല്ല നാടിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുകയും ചെയ്യും.

മുസ്ലീം സമുദായമെന്ന വോട്ടുബാങ്കിനെ കീശയിലാക്കാന്‍ ഇടതു-വലത് മുന്നണികള്‍ കാലാകാലങ്ങളായി മുട്ടിലിഴയുകയാണ്. യുഡി എഫിനാണ് ഇത് ഏറെ ഗുണം ചെയ്തത്. യു ഡി എഫിനെ പിന്തുടര്‍ന്ന് എല്‍ഡിഎഫിന് വേണ്ടി സിപിഎമ്മും ഇപ്പണി ചെയ്‌തെങ്കിലും തിരിച്ചടികളാണ് ഇവര്‍ക്കുണ്ടായത്.

English summary
Prime Minister Manmohan Singh on Saturday expressed concern at the increasing communal and ethnic tension in Kerala. What our chief minister Oommen Chandy do? Accept or Reject?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X